ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Wednesday, July 14, 2010

നാശത്തിലേക്കുള്ള ഫത്‌വകള്‍ ?

(പ്രായപൂര്‍ത്തി ആകാത്തവരും, കാര്യങ്ങളെ അതിന്‍റെ ഗൌരവത്തോട് കൂടി കാണാന്‍ കഴിയാത്തവരും, ഞരമ്പ്‌ രോഗികളും, വിമര്‍ശനം മാത്രം ജീവിത വ്രതമാക്കിയവരും , വികലമായ മാനസിക ഭാവനകള്‍ ഉള്ളവരും ദയവു ചെയ്തു ഈ പോസ്റ്റ്‌ വായിക്കരുത് )

എന്തിനാണ് ഫത്‌വകള്‍?
ആര്‍ക്കാണ് ഫത്‌വകള്‍ പറയാനുള്ള യോഗ്യതയുള്ളത്?
മനുഷ്യന് ഈ ഫത്‌വകള്‍ കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്താണ്?
ഈ ഫത്‌വകള്‍ എല്ലാം ഇസ്ലാം മതവിശ്വാസികള്‍ അതെ പോലെ അന്ഗീകരിക്കുനുണ്ടോ?
അതല്ലെങ്കില്‍ ഈ ഫത്‌വകളെയൊക്കെ വിശ്വാസികള്‍ വകവെക്കുന്നുണ്ടോ?
ഇതൊന്നും മനസ്സിലാക്കാതെ തങ്ങള്‍ എല്ലാം അറിയുന്നവര്‍ എന്നഹങ്കരിച്ചു വായില്‍ തോന്നുന്നതൊക്കെ വളച്ചുകെട്ടി ഫത്‌വകള്‍ ഇറക്കുന്നു.തുമ്മിയത്തിനും , ചുമച്ചതിനും , തുപ്പിയതിനും ഒടുക്കത്തെ ഫത്‌വാകള്‍.ഇസ്ലാമിന്‍റെ അവസാന വക്താക്കള്‍ തങ്ങളാണെന് പറയാതെ പറയുന്ന ഇവര്‍ ഇറക്കുന്ന ഫത്‌വകളോ സാധാരാണ മനുഷ്യന് അറപ്പുളവാക്കുന്ന വികൃതമായതും , വികലമായതുമായ അവരുടെ മാനസികവ്യാപാരങ്ങള്‍.ഇതിന് ഏറ്റവും വലിയ ഉദാഹരനമാണ് ഈ അടുത്തകാലത്ത് ഇറങ്ങിയ ഫത്‌വകള്‍


സ്ത്രീയെ ജോലി ചെയ്യുന്നതില്‍ നിന്നും , മറ്റു പല സാമൂഹികമായ മേഖലകളിലും ഇടപെടുന്നതില്‍ നിയന്ത്രിച്ചുകൊണ്ടുള്ള കൊണ്ടുള്ള ഫത്‌വകള്‍ ..ഇനീ അഥവാ അവള്‍ക്കു ജോലി ചെയ്തെതീരു എന്നുണ്ടെങ്കില്‍ സഹപ്രവര്‍ത്തകരെയെല്ലാം മുലയൂട്ടികൊണ്ട് അവളുടെ മക്കളെ പോലെ ബന്ധം സ്ഥാപിക്കണമത്രേ ...അതും പോരാ സ്ത്രീയുള്ള വീടുകളില്‍ അന്യ പുരുഷന്മാര്‍ക്ക് സന്ദര്‍ശനം നടത്തണമെങ്കില്‍ ആദ്യം അവിടെയുള്ള സ്ത്രീകളുമായി ഉമ്മ മകന്‍ ബന്ധം സ്ഥാപികണം പോലും ..
അങ്ങിനെ ബന്ധം സ്ഥാപിച്ച പുരുഷന്‍റെ കൂടെ അവള്‍ക്ക ഒരുമിച്ചു ഇരിക്കുകയോ, സംസാരിക്കുകയോ , ഒരുമിച്ചു ജോലി ചെയ്യുകയോ, അവളുടെ തലമുടി കാണിച്ചു കൊടുക്കുകയോ ചെയ്യാം പോലും .

(………………According to conservative Islamic tradition, if a woman breast-feeds a man five times they are considered "relatives" rather than potential lovers. They are therefore allowed to intermingle or be alone together. This milk-relationship permits other familiarities normally forbidden between an unmarried man and woman: the woman can also remove her veil and reveal her hair……………)
അതായത് ഒരു അന്യ പുരുഷന്‍റെ കൂടെ ജോലി ചെയണമെങ്കില്‍ , അവനോട സംസാരിക്കണം എങ്കില്‍ , അവള്‍ ആദ്യം അവനു മുലപ്പാല്‍ കൊടുക്കണം .അതിലും വലിയ തമാശ , 
  
ഒരു സ്ത്രീയുടെ മുടി അന്യപുരുഷന് കാണത്തക്ക വിധം അവളുടെ തട്ടം മാറ്റണം എന്ന് അവള്‍ ആഗ്രഹിച്ചാല്‍ അതിനു മുന്‍പ്‌ അവള്‍ അവനു മുലയൂട്ടണം . അതിന്റെ അര്‍ഥം സ്ത്രീയുടെ മുലയെക്കാള്‍ പുരുഷനെ കാണിക്കാന്‍ പാടില്ലാത്തത് അവളുടെ മുടിയാണെന്നായിരിക്കും ...

ഈ ഫത്‌വകള്‍ ഇറക്കനുണ്ടായ കാരണം എന്താണെന്നല്ലേ ,....
ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു ഇടപഴകേണ്ടി വന്നാല്‍ അവര്‍ക്കിടയില്‍ ഇബലീസിന്റെ മന്ത്രവാദം കൊണ്ട് അവര്‍ പാപം ചെയ്യാന് സാധ്യത ഉണ്ടത്രേ ..
അതായത് ഒരുമിച്ചു ജോലി ചെയ്യുന്ന സ്ത്രീ പുരുഷന്‍ മാര്‍ തമ്മിലും , വീട്ടില്‍ വരുന്ന അന്യ പുരുഷന്മാരും ആയും വ്യഭിജാരം നടക്കാന് സാധ്യതയുണ്ട്. അങ്ങിനെയുള്ള സാഹചര്യത്തെ ഒഴിവാകാനായാണ് ഈ നൂറ്റാണ്ടിലെ മഹാനമാരായ പണ്ഡിതന്മാര്‍ ഇത്ര നല്ല ഒരു പ്രതിരോധമാര്‍ഗ്ഗം കണ്ടെത്തിയത്...

അപ്പോള്‍ സ്ത്രീകള്‍ നാട്ടിലുള്ള പുരുഷന്മാരെ മുഴുവന്‍ മുലയൂട്ടുകയും, പുരുഷന്‍ മാര്‍ നാട്ടിലുള്ള സ്ത്രീകളുടെ മുഴുവന്‍ മുലപ്പാല്‍ കുടിക്കുകയും ചെയ്‌താല്‍ മാത്രമേ ലോകത് വ്യഭിചാരം നിയന്ത്രിക്കാന് പറ്റൂത്രേ

അങ്ങിനെയാണെങ്കില്‍ മുലപ്പാല്‍ ഇല്ലാത്ത , വിവാഹം കഴിക്കാത്ത , മദ്ധ്യവയസ്കരായ സ്ത്രീകള്‍ എന്ത് ചെയ്യണമെന്നോ?
ആ ....അവിടെയാണ് തമാശ
ആ സ്ത്രീകളുടെ വീട്ടില്‍ ആരെങ്കിലും മുല കൊടുത്താല്‍ മതി. അപ്പോള്‍ അവന്‍ ബന്ധകാരന്‍ ആകുമല്ലോ ..അപ്പോള്‍ അവന്‍റെ കൂടെ യഥേഷ്ടം സംസാരിചിരിക്കാം .

ചിലര്‍ അഭിപ്രായ പെടുന്നു ....സ്ത്രീ നേരിട്ട് പുരുഷനെ മുലയൂട്ടെണ്ടതില്ല..ഒരു കപ്പില്‍ പിഴിഞ്ഞെടുത് കുടിക്കാന്‍ കൊടുത്താല്‍ മതിയത്രേ ..
(………..Al Obeikan, who made the statement after being asked on TV about a 2007 fatwa issued by an Egyptian scholar about adult breast-feeding, said that the breast milk ought to be pumped out and given to men in a glass. …………….)
(എങ്കില്‍ പിന്നെ കുറച്ചു പഞ്ചസാരയും , തേയിലയും കൂടി ചേര്‍ത്ത് നല്ല ഒരു ചായ തന്നെ ഉണ്ടാക്കി കൊടുക്കാം ....ചായയും കുടിക്കാം ഉമ്മ മകന്‍ ബന്ധവും സ്ഥാപിക്കാം ....)


അതും അഞ്ചു കപ്പു വരെ കൊടുക്കണം . അതായത് ഒരു വട്ടം മുലയൂട്ടിയത് കൊണ്ട് മകനെ പോലെ ആവില്ല . അഞ്ചു തവണ മുഴുവനായും മുലപ്പാല്‍ കൊടുക്കണം പോലും

ചിലര്‍ക്ക് ആ പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല ..(അതു വിചാരിച്ച അത്ര സുഖം പോരാ ....)

അവര്‍ പറയുന്നു ..അത് പറ്റില്ലാ

പുരുഷന്‍ നേരിട്ട് സ്ത്രീയുടെ മുലയില്‍ നിനും പാല്‍ കുടിക്കണം ..കുട്ടികള്‍ കുടിക്കുന്നത് പോലെ .. അഞ്ചു തവണ മുഴുവനായും മുലപ്പാല്‍ കൊടുക്കണം പോലും എന്നാലേ  ഉമ്മയും മകനും ആകൂ
(……But his remarks were followed by an announcement by another high-profile sheik, Abi Ishaq Al Huwaini, who said that men should suckle the breast milk directly from a woman's breast……….)

അപ്പോള്‍ ചിലര്‍ക്ക് സംശയം ...
മുഖത്ത് രോമങ്ങള്‍ ഉള്ള ( താടിയും, മീശയും ) ഒരു പുരുഷന് ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുമ്പോള്‍ ആ സ്ത്രീക്ക് അയാളോട് ഒരിക്കലും മകനോടുള്ള വാല്‍സല്യം തോന്നില്ലെന്നും, അപ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണുകള്‍ ഫത്‌വ ഇറക്കിയ  ഞരമ്പ്‌രോഗികള്‍ ഭയപ്പെടുന്ന ആ പാപതിനുള്ള ഹോര്‍മോണുകള്‍ ആണെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് ...

(…………."Moreover, the thought of a huge hairy face at a woman's breast does not evoke motherly or even brotherly feelings. It could go from the grotesque to the erotic but definitely not maternal."……………)

അതിനു ഫത്‌വക്കാര്‍ പറയുന്നത്  മുലകുടി ബന്ധം ഉള്ള സ്ത്രീയും പുരുഷനും തമ്മില്‍ ലൈന്കികബന്ധം ഹറാമാണ് പോലും .പിന്നെ എങ്ങിനെ അവര്‍ അത് ചെയ്യും ?

മുലകുടി ബന്ധം ഉള്ള പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യഭിചാരം ഹറാമായത് പോലെ തന്നെ ഹറാമല്ലേ ഒരു അന്യ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം .. രണ്ടും ഒരുപോലെ നിഷിദ്ധമായ സ്ഥിതിക്ക് തെറ്റ് ചെയ്യാതിരിക്കാന്‍ വേണ്ടി എന്തിനു ഉമ്മ മകന്‍ ബന്ധം സ്ഥാപിക്കണം ?

ഈ രീതിയില്‍ വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമൊക്കെ സ്ത്രീകള്‍ മുലയൂട്ടാന്‍ തുടങ്ങിയാല്‍ അത് കണ്ടു നില്‍ക്കുന്ന ഭര്‍ത്താക്കന്മാര്‍ എന്ത് ചെയ്യണം ?

തങ്ങളുടെ പുരുഷന്മാര്‍ നാട് നീളെ മുലപ്പാല്‍ കുടിക്കാന്‍ ഇറങ്ങിയാല്‍ അവരുടെ ഭാര്യമാര്‍  എന്ത് ചെയ്യണം?

ഈ നശിച്ച ചിന്തകള്‍ക്കൊക്കെ ഈ പണ്ഡിതന്മാര്‍ കൂട്ട് പിടിക്കുന്നത്‌ ചില ഹദീസുകളെ ആണത്രേ..  പ്രവാചകന്‍റെ വചനങ്ങള്‍ രേഖപ്പെടുത്തിയ വിശുദ്ധമായ ഹദീസുകളെ ..
അവര്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് വളച്ചൊടിച്ചു അപമാനിച്ച ആ ഹദീസുകള്‍ ഇവിടെ സൂചിപ്പിക്കാന് പോലും ഞാന്‍ ഭയക്കുന്നു ...പ്രവാചകനെയും, അദ്ധേഹത്തിന്റെ വചനങ്ങളെയും ആശുധമാക്കിയ ആ നികൃഷ്ട പണ്ഡിതന്മാര്‍ക്ക് എന്നെങ്കിലും നല്ല ബുദ്ധി ഉണ്ടാകുമ്പോള്‍ അവര്‍ പശ്ചാതപിക്കട്ടെ

ഇസ്ലാമില്‍  മുലകുടി പ്രായം 2 വയസ്സ് വരെയാണ്. 
അതിനു ശേഷം മുലപ്പാല്‍ കൊടുക്കേണ്ട ആവശ്യമില്ല അതുകൊണ്ടാണല്ലോ സ്ത്രീകള്‍ക്ക് ജീവിതകാലം മുഴുവന്‍ മുലപ്പാല്‍ ഉണ്ടാകാത്തത്. ലോകത്തുള്ള പുരുഷന്മാരെയൊക്കെ മുല കൊടുത്തു ഉമ്മ മകന്‍ ബന്ധം സ്ഥാപിക്കേണ്ട ആവശ്യകത ഇസ്ലാമില്‍ ഉണ്ടായിരുന്നെങ്കില്‍ ജീവിതകാലം മുഴുവന് സ്ത്രീക്ക് മുലപ്പാല്‍ ഉണ്ടാകുമായിരുന്നു .

സ്ത്രീയുടെ മുഖവും മുന്കയ്യും ഒഴിച്ച് എല്ലാ ശരീര ഭാഗങ്ങളും അന്യപുരുഷനില്‍ നിന്നും മറക്കാന്‍ പഠിപ്പിച്ച പ്രവാചകന്‍  അവളോട്‌ അന്യ പുരുഷന് മുല കൊടുക്കാന് കല്പ്പിക്കുമെന്നു ചിന്തിക്കുന്നത് പോലും എന്നെ ഭയപ്പെടുത്തുന്നു .

ഈ ഫത്‌വകള്‍ ഒക്കെ ലോകം അന്ഗീകരിച്ചാല്‍ എന്താണ് ഉണ്ടാകുക?
സാഹോദര്യത്തോടെ ജീവിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ അനാവശ്യമായ വികൃത ചിന്തകള്‍ കുത്തി തിരുകി , മനസ്സുകളും ചിന്തകളും വികലമാക്കുന്ന ഈ വിഡ്ഢി കോമരങ്ങളെ ഏറ്റുപിടിക്കാന് ലോക പ്രശസ്ത മാധ്യമങ്ങള്‍ രംഗത്ത് വന്നതോടെ ഇസ്ലാമും , ഇസ്ലാമിന്‍റെ വിശുദ്ധിയും , പ്രവാചകന്‍റെ വചനങ്ങളും തെറ്റിധരിക്കപ്പെട്ടു. ഇതിനൊക്കെ വഴിയോരുക്കുന്നവര്‍ ഇസ്ലാമിനെ നശിപ്പിക്കാന് ശ്രമിക്കുന്ന കുബുധികള്‍ക്ക് പായ വിരിക്കുന്നവര്‍ അല്ലെന്നു ആര് കണ്ടു?
പേരിലും , പുറമേയുള്ള ജീവിത ശൈലിയിലും ഇസ്ലാമിനെ കൊണ്ട് നടക്കുന്ന ഈ ശപിക്ക പെട്ട ജന്മങ്ങള്‍ ശവക്കുഴി തോണ്ടുന്നത് ലോകം മുഴുവന് നിറഞ്ഞ കിടക്കുന്ന ഒരു വിശുദ്ധ മതത്തിന്‍റെ അഭിമാനതിനാണെന്നു ഇനിയെനാണ് ഈ നശിച്ച ജന്മങ്ങള്‍ തിരിച്ചറിയുന്നത്‌ ?

സ്ത്രീയെയും പുരുഷനെയും ഇതുപോലെ ഇത്രമാത്രം അപമാനിക്കുന ഒരു ഫത്‌വ ലോകത് ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയം .
സ്ത്രീപുരുഷ വ്യത്യാസ മില്ലാതെ തങ്ങളെല്ലാം ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നു എന്ന വിശുദ്ധ മനസ്സോടെ സാഹോദര്യത്തോടെ ഒന്നിച്ചിടപഴകി ജീവിക്കുന്ന സ്ത്രീകളെയും പുരുഷനമാരെയും ദുഷിച്ച ചിന്താഗതികള്‍ കൊണ്ട്‌ അപമാനിച്ച ഇത്തരം ഫത്‌വകള്‍ക്ക് എതിരെ നമുക്ക്‌ എന്ത് ചെയ്യാന്‍ കഴിഞ്ഞു ?

ജീവിക്കാന്‍ ആവശ്യമായ അറിവുകള്‍ ചെറുപ്പത്തിലെ പഠിച്ചു കഴിഞ്ഞ ശരാശരി ബുദ്ധിയുള്ള മുസ്ലിമിങ്ങള്‍ക്ക് ഇത്തരം നശിച്ച ഫത്‌വകള്‍ ആവശ്യമില്ല .. അതുകൊണ്ട് തന്നയാണ് ഈ വിധത്തിലുള്ള കോലാഹലങ്ങള്‍ ഒക്കെ ഇസ്ലാമിക പണ്ഡിതന്മാര്‍ നടത്തിയിട്ടും ബുദ്ധിയും ദൈവഭയവും ഉള്ള വിശ്വാസികള്‍ അവരെയൊന്നും വിലവെക്കാത്തത് .
അത് കൊണ്ട് ഇനിയും ഇതുപോലുള്ള ഫത്‌വാകള്‍ ഇറക്കാന് തോന്നുമ്പോള്‍ ദൈവത്തെ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ ചിന്തകളെയും വാക്കുകളും സൂക്ഷിക്കുക

അല്ലെങ്കില്‍ അഭിമാനമുള്ള മുസ്ലിംകള്‍ നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പും





(ഇസ്ലാമിനെ നശിപ്പിക്കാന് തക്കം പാര്തിരിക്കുന്നവരുടെ കയ്യില്‍ വെട്ടുകത്തി വെച്ച് കൊടുക്കുന്ന ഈ ഞരമ്പ്‌രോഗികളായ നശിച്ച പണ്ഡിതന്മാരെ പിഴുതുകളഞ്ഞു ഇസ്ലാം ശുധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .)




എന്‍റെ സുഹൃത്തുക്കളോട് ,
ഇങ്ങനെ ഒരു ഫത്‌വ ഈ ലോകത്ത് അവതരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഞാന്‍ അറിഞ്ഞത് കുറച്ചു ദിവസം മുമ്പാണ് ...അതും എന്‍റെ ശ്രദ്ധയില്‍ പെടുത്തിയത് എന്‍റെ ഒരു സുഹൃത്ത്‌ ...എന്‍റെ ബ്ലോഗ്ഗ് വായിച്ച ഒരു അന്യമത സുഹൃത്തിനു ഉണ്ടായ ഒരു സംശയം

Lisa said...

ഇസ്ലാമിന് എതിരായ എത്രയോ കാര്യങ്ങള്ഇസ്ലാം പണ്ഡിതര്തന്നെ ചെയ്യുന്നു നമ്മുടെ നാടുകളില്? ഈയടുത്ത കാലത്ത് സഹപ്രവര്ത്തകന് മുലയൂട്ടി, ഉമ്മ-മകന്ബന്തം ഉളവാക്കി അങ്ങനെ സഹപ്രവര്ത്തകനുമായി തുറന്നിടപഴകാന് സാധിക്കും എന്ന് ഫത്വ പുറപ്പെടുവിച്ചവരാണ് ഇസ്ലാമിലെ ചില പണ്ഡിതന്മാര്‍. എന്താണ് ഇതില്നിങ്ങള്ക്ക് ചെയ്യാന്കഴിഞ്ഞത്?

ഇതിന്‍റെ മറുപടി ഞാന്‍ പറഞ്ഞത്......................

ഇങ്ങനെ ഒരു ഫത്വ ഞാന്ഇത് വരെ കേട്ടിട്ടില്ല ...ഞാന്കേള്ക്കാതത്തിന്റെ കുഴപ്പമാണോ? അതോ ലിസ കേട്ടത് തെറ്റിധരിച്ചതോ...................


Lisa said..
ഇതെന്റെ തെറ്റിധാരണ അല്ലെന്നും, അനാമിക കേക്കാത്ത ഒന്നുമാത്രമാനെന്നും ഞാന്പറഞ്ഞുകൊള്ളട്ടെ?

ഇസ്ലാമിനെ കുറിച്ച് ഇങ്ങനെ ഒരു തെറ്റിധാരണ ഉണ്ടായ സുഹൃത്തിനു മറുപടി ആയിട്ടാണ് ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടത്.  ഈ ഫത്‌വയെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളിക്കളഞ്ഞു എങ്കിലും അന്യമതസ്ഥരുടെ ഉള്ളില്‍ ഇപ്പോളും ബാകി നില്‍ക്കുന്ന ചിലസംശയങ്ങള്‍ക്ക് ഈ പോസ്റ്റ്‌ ഉത്തരം നല്‍കും ..
ചോദ്യങ്ങള്‍ക്ക്  മുന്നില്‍ ഇസ്ലാം ഒരിക്കലും പുറം തിരിഞ്ഞു നിന്നിട്ടില്ല
എല്ലാത്തിനും ഇസ്ലാമില്‍ വ്യക്തമായ ഉത്തരങ്ങള്‍ ഉണ്ട്
അതുകൊണ്ട് തന്നെ ഇസ്ലാമിനെ കുറിച്ച് ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ച സ്ഥിതിക്ക് അത് തീര്തുകൊടുക്കേണ്ടത് എന്റെ കടമ ആണെന്ന് തോന്നി

പിന്നെ  ഈ ഫത്‌വകല്‍ ആരും അന്ഗീകരിചില്ല്‍ന്കിലും , പിന്നീട് (അവര്‍ അത് പിന്‍വലിച്ചു എങ്കിലും ) ഈ ഫത്‌വയുടെ പേരില്‍ ഇപ്പോളും ഇസ്ലാമിനെ കളിയാക്കി കൊണ്ടിരിക്കുന്നു  എന്നാണു എനിക്ക് അറിയാന്‍ കഴിഞ്ഞത് . അത് നെറ്റില്‍ ഇതിനെ കുറിച്ച് സേര്‍ച്ച്‌ ചെയ്താല്‍ മനസ്സിലാകും
കുറച്ചു ലിനക്സ്‌ ഇവിടെ

എന്നോട് ചോദ്ചിച്ച സുഹൃത്തിനുള്ള മറുപടി ഒരു പോസ്റ്റ്‌ ആയി ഇട്ടു എന്ന് മാത്രം





 

59 comments:

  1. ഇത്തരം വെറുക്കപ്പെട്ട ഫത്‌വകളെ ഭൂരിപക്ഷം മുസ്ലിംകളും എതിര്‍ക്കുന്നു എന്നതിന്‍റെ ഒരു ഉധാഹരണം ....
    ഇത് കൂടി വായിക്കൂ
    http://akamizhi.blogspot.com/2010/05/blog-post.html
    ഈ പോസ്ടിടാന്‍ സഹായിച്ച എന്‍റെ സുഹൃത്തിനു നന്ദി

    ReplyDelete
  2. അനാവശ്യമായ കാര്യങ്ങളെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ അവഗണിക്കണം. അതുകൊണ്ടാണു ഇങ്ങനെയൊരു 'ഫത്‌വ' ഇറങ്ങിയിട്ടും ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ അത്‌ ചര്‍ച്ചക്ക്‌ പോലും എടുക്കാതിരുന്നത്‌. പിന്നെ, ഇസ്‌ലാമിനെ ഒന്ന് കൊട്ടാന്‍ എന്ത്‌ കിട്ടും എന്നന്വേഷിച്ച്‌ നടക്കുന്നവര്‍ക്ക്‌ കിട്ടിയ നല്ല ഒരായുധമാണു ഇത്‌. 'ഫത്‌വ'യിലുള്ള (അങ്ങിനെ പറയാന്‍ കഴിയില്ലെന്നാണു തോന്നുന്നത്‌, കാരണം 'ഫത്‌വ' എന്നത്‌ ഒരു പണ്ഡിതണ്റ്റെ അഭിപ്രായം മാത്രമല്ല അതിനു ചില നിഷ്കര്‍ഷതകളൊക്കെയുണ്ട്‌. അല്ലാതെ ആര്‍ക്കും കേറി അഭിപ്രായം പറഞ്ഞിട്ട്‌ അത്‌ 'ഫത്‌വ' എന്നാംഗീകരിക്കാറില്ല.) 'പൈങ്കിളി' വിഷയവും ചില പത്രങ്ങള്‍ക്ക്‌ ഒരു കൌതുകത്തിനെങ്കിലും ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടി വന്നു. എന്തായാലും ഇങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചയാള്‍ ഇസ്‌ലാമിലെ പവിത്രമായി കരുതുന്ന 'മുലകുടി' ബന്ധത്തെ കൊച്ചാക്കി. ഇതേ വിഷയം മുന്‍പ്‌ ഒരു ബ്ളോഗര്‍ (പുള്ളീക്കാരനു ഇസ്‌ലാമുമായി ബന്ധപെട്ട്‌ എന്ത്‌ 'നാറ്റ'കേസും വാര്‍ത്തയായി കിട്ടിയാല്‍ അപ്പോള്‍ ഒരു പോസ്റ്റ്‌ കാച്ചുന്ന അസുഖമുണ്ട്‌!) ചര്‍ച്ചിരുന്നു

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഈ ഫത്‌വ ഇറക്കിയവര്‍ അത് പിന്‍വലിച്ചു കഴിഞ്ഞിരിക്കുന്നു ...ഫതവ ഇറക്കാന്‍ അധികാരം ഇല്ലാത്തവര്‍ ആയതു കൊണ്ട് അത് പിന്‍വലിചാലും ഇല്ലെങ്കിലും യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് ഒന്നും ഇല്ലാ.വിശുദ്ദ ഖുറാനും നബി ചര്യയും അനുസരിച്ച് ജീവിക്കുന്നവരാണ് യഥാര്‍ത്ഥ മുസ്ലീംകള്‍..അതിനു ഈ മുക്രി ഫത്‌വകള്‍ ആവശ്യം ഇല്ലാ...

    ReplyDelete
  5. ഹി ഹീ

    അമ്മിഞ്ഞ കുടിച്ചാല്‍ മകനാകുന്ന ഫത്വയാ എനിക്കിഷ്ട്ടം.

    ReplyDelete
  6. അമ്മിഞ്ഞ തന്നതുകൊണ്ടു തന്നെയാണു താന്‍ അമ്മേ എന്ന് വിളിക്കുന്നത്‌.! അതിലിത്ര ഇഷ്ടപെടാനെന്തിരിക്കുന്നു.

    ReplyDelete
  7. ഒരു വെറും വായനയെക്കാള്‍ എന്‍റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി പ്രതികരിക്കുക
    ഈ പോസ്റ്റ്‌ ഇടാനുള്ള കാരണം ചില അമുസ്ലിം സുഹൃത്തുക്കള്‍ക്ക് ഉണ്ടായ സംശയം ആണ്.

    ReplyDelete
  8. .....പ്രവാചകന്‍റെ വചനങ്ങള്‍ രേഖപ്പെടുത്തിയ വിശുദ്ധമായ ഹദീസുകളെ ..
    അവര്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് വളച്ചൊടിച്ചു അപമാനിച്ച ആ ഹദീസുകള്‍ ഇവിടെ സൂചിപ്പിക്കാന് പോലും ഞാന്‍ ഭയക്കുന്നു.......

    എന്നാലും ആ ഹദീസ്‌ ഒന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരെന്തു അക്രമമാണ് കാണിച്ചതെന്ന് മനസ്സിലാക്കാമായിരുന്നു.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. അനാമിക, ഈ ത്രെഡ് കണ്ട് ഇവിടെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ എന്റെ ഏറ്റവും ആത്മാര്‍ത്ഥതയോടെ പറഞ്ഞുകൊള്ളട്ടെ.. "നിനക്ക് എന്റെ ആയിരം അഭിവാദ്യങ്ങള്‍, അഭിനന്ദനങ്ങള്‍!!". നിങ്ങളുടെ ഈ ഉദ്ദേശശുദ്ദിക്ക് ദൈവം നിങ്ങളെ തീര്‍ച്ചയായിട്ടും അനുഗ്രഹിക്കട്ടെ!!
    ഇനി ഇവിടെ വികാരം കൊണ്ട കേട്ടുങ്കല്‍ മാഷിനോട്.. ഒത്തിരി ഒന്നും കഷ്ടപ്പെടേണ്ട മാഷേ.. ഗൂഗിള്‍ എന്ന സൈറ്റില്‍ കയറി "breast feeding fatwa+car driver" എന്നൊന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ മതി.. അല്ലാതെ ലിസ ഇസ്ലാമിനെ കരിവാരി തേയ്ക്കാന്‍ സ്വയം സൃഷ്ടിച്ച്ചതോന്നുമല്ല ഇത്രയും ലിങ്കുകള്‍.. പിന്നെ ഇതുകണ്ട് മറ്റു മതവിഭാഗക്കാര്‍ ആഘോഷിച്ചേനെ എന്ന് പറയുമ്പോള്‍, അവരും മനുഷ്യരാണ് ഇങ്ങനെയൊക്കെ കണ്ടാല്‍ ആഘോഷിക്കുന്നതിനുപകരം ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയാത്ത അവരുടെ ചില സഹോദരങ്ങളോട് അവര്‍ക്ക് അറപ്പും വെറുപ്പും ഒന്നുമല്ല ഉണ്ടാവുക.. സഹതാപമാണ്.. ഇതിനെതിരെ നിങ്ങളല്ലാതെ ആരാണ് മാഷേ പ്രതികരിക്കേണ്ടത്? ഇസ്ലാമിന്റെ നാശം മറ്റെല്ലാവരും ആഗ്രഹിക്കുന്നു എന്ന ധാരണ എന്തുകൊണ്ടാണ് താങ്കളെ ബാധിക്കുന്നത്?

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ഇങ്ങനെ ഒന്ന് നടന്നിട്ടുണ്ടെങ്കില്‍ ഇത് ചോദ്യം ചെയ്യേണ്ടത് തന്നെയാണ്..ഇവിടെ പലരും ഇത് മറ്റൊരാളുടെ വിഷയമായി എടുക്കുന്നതിനലാണ് ഇത്തരം വിലകുറഞ്ഞ കമന്റ്സ് വരുന്നത്.അവരൊക്കെ ഒരു പക്ഷെ അനാഥരായ ആള്‍ക്കാര്‍ ആയിരിക്കാം അല്ലെങ്കില്‍ ഇത്തരം കമന്റ്സ് വരില്ല.എന്തായാലും അനാമികയെ ഞാന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു.

    ReplyDelete
  14. ലിസറ്റീച്ചറെ,ഞാനെന്താണ് വര്‍ഗ്ഗീയമായെഴുതിയതിവിടെ? താങ്കളൊരു ദേശസ്നേഹിയായ സംഘപരിവാരിയാണെന്നു മനസ്സിലായി. അവര്‍ മാത്രമാണല്ലൊ, മറ്റുള്ള മതങ്ങളുടെ ഇറച്ചിയില്‍ ഉപ്പുണ്ടോന്നു നോക്കി ശൂലവുമായി ആള്‍ക്കൂട്ടത്തിന്റെ നെഞ്ചത്തുകൂടി ചുറ്റിനടക്കുന്നത്... റ്റീച്ചറോടൊരപേക്ഷ,താങ്കള്‍ കാണാവുന്ന, അറിയാവുന്ന മലയാളം ബ്ലോഗുകളിലേക്കൊരു തീര്‍ത്ഥയാത്ര നടത്തിനോക്കു. അതിലെവിടെയെങ്കിലും ഒരു ഹിന്ദുവിനെയൊ, അല്ല ക്രിസ്ത്യാനിയെയൊ എതിര്‍ത്തൊരുവാക്കൊ, തെറിയൊ, പുലഭ്യമൊ, ദേശസ്നേഹത്തിന്റെ നി‌മ്നോന്നതശാസ്ത്രമോ പറഞ്ഞുള്ള ഒരു പോസ്റ്റോ, അല്ലെങ്കില്‍ കമെന്റോ (പിത്രശൂന്യമായതല്ല ഞാനുദ്ദേശിച്ചത്) ഒരു ശരിയായ മുസ്ലിം എഴുതിയിട്ടുണ്ടെങ്കില്‍ എനിക്കൊന്നു കാണിച്ചു തരൂ..നിങ്ങള്‍ കുരയ്ക്കുന്നില്ലേ മുസ്ലീമുകളെല്ലാം ജിഹാദികളും, തീവ്രവാദികളും, അമ്മയെ ഒറ്റിക്കൊടുക്കുന്നവരുമെന്ന്(ആര്‍.എസ്.എസി‘നെ എതിര്‍ത്തെഴുതിയിട്ടുള്ളതല്ല ഞാനിവിടെ ഉദ്ദേശിച്ചത്. ഈ സംഘടനയും ഹിന്ദുക്കളും തമ്മിലുള്ള ബന്ധം, അല്‍കൊയ്ദയും ശരിയായ മുസ്ലിമും തമ്മിലുള്ളതെന്നു ഉറച്ചു വിശ്വസിക്കുന്നൊരു ദേശസ്നേഹിയായ ഭാരതീയനാണു ഞാന്‍) പക്ഷെ മറിച്ച് നിങ്ങള്‍ കയറുന്ന ബ്ലോഗുകളിലെല്ലാം ഇസ്ലാമിനെ തെറിപറയാത്ത,ഇസ്ലാമിന്റെ മുഖത്തിരുന്ന് മൂത്രമൊഴിക്കാത്ത,തീവ്രവാദി ക്രിമിനലുകളുണ്ടാക്കിയ മുറിവുകളില്‍ വീണ്ടുംവീണ്ടും മുറിവുകളുണ്ടാക്കി കാറിത്തുപ്പാത്ത ഒരു ഹിന്ദുപോസ്റ്റൊ, കമന്റൊ ഉണ്ടങ്കിലൊന്നു ചൂണ്ടികാട്ടി തരൂ. എന്നെ റ്റീച്ചറും കൂട്ടരും ഇനിമുതല്‍ തീവ്രവാദിയാക്കിയേക്കുമെന്നറിയാം. കാരണം ഞാനെതിര്‍ത്തെഴുതിയത് ലോകത്തിലെ എറ്റവും വലിയ സാംസ്കാരിക(ഫാഷിസ്റ്റ്)സാംഘിനെയാണല്ലൊ.. ഈ സംഘടനയെ പണ്ടെതിര്‍ത്തതാണല്ലൊ ഇവിടെ ഇപ്പോള്‍ നടമാടുന്ന തീവ്രവാദി നായാട്ടിന്റെ നേര്‍ചരിത്രം. അല്ലാ എന്ന് റ്റീച്ചര്‍ക്ക് പറയാനാകുമൊ? My name is shshshh.. and I am not terrorist.. and do not make me a terrorist...tnxx teacher

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. >>>ഇനി ഇവിടെ വികാരം കൊണ്ട കേട്ടുങ്കല്‍ മാഷിനോട്.. ഒത്തിരി ഒന്നും കഷ്ടപ്പെടേണ്ട മാഷേ.. ഗൂഗിള്‍ എന്ന സൈറ്റില്‍ കയറി "breast feeding fatwa+car driver" എന്നൊന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ മതി.. അല്ലാതെ ലിസ ഇസ്ലാമിനെ കരിവാരി തേയ്ക്കാന്‍ സ്വയം സൃഷ്ടിച്ച്ചതോന്നുമല്ല ഇത്രയും ലിങ്കുകള്‍.. പിന്നെ ഇതുകണ്ട് മറ്റു മതവിഭാഗക്കാര്‍ ആഘോഷിച്ചേനെ എന്ന് പറയുമ്പോള്‍, അവരും മനുഷ്യരാണ് ഇങ്ങനെയൊക്കെ കണ്ടാല്‍ ആഘോഷിക്കുന്നതിനുപകരം ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയാത്ത അവരുടെ ചില സഹോദരങ്ങളോട് അവര്‍ക്ക് അറപ്പും വെറുപ്പും ഒന്നുമല്ല ഉണ്ടാവുക.. സഹതാപമാണ്.. ഇതിനെതിരെ നിങ്ങളല്ലാതെ ആരാണ് മാഷേ പ്രതികരിക്കേണ്ടത്? ഇസ്ലാമിന്റെ നാശം മറ്റെല്ലാവരും ആഗ്രഹിക്കുന്നു എന്ന ധാരണ എന്തുകൊണ്ടാണ് താങ്കളെ ബാധിക്കുന്നത്?<<<
    ഇതില്‍ എവിടെയാണ് താങ്കള്‍ വര്‍ഗ്ഗീയവാദി ആണ് എന്ന് ഞാന്‍ പറഞ്ഞിരിക്കുന്നത്?
    >>>Where you obtained all these hoax references from? I think somebody cheated you, anyway. I never heard of these funny Fathwaas, except in some of Blogs.. If this was emitted recently, it would have been discussed very fervently in at least our pride India Vision saffron channel. Correct? I doubt about the source of your references… just double check…<<< മാഷിനെ പോലെ ഇംഗ്ലീഷില്‍ എനിക്ക് ഒത്തിരി പാണ്ഡിത്യം അവകാശപ്പെടാനില്ല.. ആദ്യത്തെ വരിയുടെ അര്‍ഥം, താങ്കള്‍ ഉദ്ദേശിച്ച ഇംഗ്ലീഷില്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? പ്രത്യേകിച്ചും "എന്‍റെ സുഹൃത്തുക്കളോട് ,
    ഇങ്ങനെ ഒരു ഫത്‌വ ഈ ലോകത്ത് അവതരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഞാന്‍ അറിഞ്ഞത് കുറച്ചു ദിവസം മുമ്പാണ് ...അതും എന്‍റെ ശ്രദ്ധയില്‍ പെടുത്തിയത് എന്‍റെ ഒരു സുഹൃത്ത്‌ ...എന്‍റെ ബ്ലോഗ്ഗ് വായിച്ച ഒരു അന്യമത സുഹൃത്തിനു ഉണ്ടായ ഒരു സംശയം" എന്നുപറഞ്ഞു അനാമിക എന്റെ പേര് പരാമര്‍ശിച്ച ഒരു സാഹചര്യത്തില്‍? രണ്ടാമത്തെ വരി ശരിതന്നെ..കേട്ടിട്ടില്ല എന്നുള്ളതാണോ? അവര്‍ അറിയിക്കാന്‍ മറന്നതായിരിക്കും!! എന്നെ അവര്‍ പ്രത്യേകം കത്തയച്ച് അറിയിച്ചതായിരുന്നു... മൂന്നാമത്തെ വരി... ഇന്ത്യ വിഷന്‍ "സഫ്രോണ്‍" ചാനെല്‍.. മറുപടി അര്‍ഹിക്കുന്നില്ല.. പിന്നെ അവസാന വരിയിലെ സംശയം.. അതിനുള്ള ഉത്തരം താങ്കള്‍ക്ക് അനാമിക തന്നുകൊള്ളും എന്ന് വിശ്വസിക്കുന്നു... (ഈ നല്‍കിയ വിവരങ്ങള്‍ക്കൊന്നും ഒരിക്കലും ഞാന്‍ ആധികാരികത അവകാശപ്പെട്ടിട്ടില്ല, താങ്കള്‍ക്കും അത് "DOUBLE CHECK" ചെയ്യാവുന്നതാണ്). ഇനി താങ്കള്‍ എന്നെ പറ്റി മനസ്സിലാക്കിയതൊക്കെ തന്നെയും ശരി തന്നെയാണ്.. "എന്റെ വീട്ടില്‍ സംഭവിക്കുന്നതിനെ കുറിച്ച് അയല്‍ക്കാരന്‍ എന്ത് ചിന്തിക്കും എന്ന് വേവലാതിപ്പെടുന്ന" താങ്കള്‍ എന്നെ എങ്ങനെ മനസ്സിലാക്കിയാലും അതര്‍ഹിക്കുന്ന പരിഗണനയില്‍ തന്നെ ഞാന്‍ തള്ളിക്കളയുന്നു.
    ഒരേ ഒരു കാര്യം കൂടി, നിങ്ങളുടെ വിശ്വാസത്തിനു അല്ലെങ്കില്‍ നിങ്ങളുടെ മതത്തിനു എന്ത് സംഭവിക്കുന്നു എന്ന് നോക്കിയിരിക്കയല്ല എന്റെ പണി.. നന്നാവണ്ടവന്‍ നന്നാകും.. ഇല്ലാത്തവന്‍ വല്ലവന്റെയും പുറത്ത് കുതിരകേറാന്‍ നടക്കും.. അപ്പോള്‍ പിന്നെ താങ്കള്‍ പറഞ്ഞപോലെ, "ഭാരത മാതാ കീ ജെയ്‌!!"

    ReplyDelete
  17. മുലകുടി ബന്ധം ഇസ്‌ലാമിലുണ്ട്‌. എന്നാല്‍ അത്‌ രണ്ട്‌ വയസ്സിന്‌ മുന്‍പ്‌ കൊടുക്കുമ്പോഴാണ്‌ മാതൃബന്ധമായി കണക്കാക്കുന്നത്‌. എന്തിനും വികലമായ വ്യാഖ്യാനവും അമിത സൂക്ഷ്മതയും കാണിക്കുന്ന വഹാബീ പുരോഹിതന്‍മാരാണ്‌ ഇത്തരം പൊല്ലാപ്പുകളും വിധികളും ഉണ്ടാക്കുന്നത്‌. അത്തരം ഒരു സൌദി വഹാബീ പുരോഹിതാനണ്‌ ഇതിണ്റ്റെയും ഉപജ്ഞാതാവ്‌.

    ReplyDelete
  18. ഈ സംഭവത്തിനു അടിസ്ഥാനമായ ഹദീസ്‌ ഞാന്‍ തന്നെ കണ്ടെത്തി.ഈ വളച്ചൊടിക്കല്‍ ഒന്ന് നേരിട്ട് മനസ്സിലാക്കണമല്ലോ....

    Sahih Muslim: Book 008, Number 3425:

    'A'isha (Allah be pleased with her) reported that Salim, the freed slave of Abu Hadhaifa, lived with him and his family in their house. She (i. e. the daughter of Suhail came to Allah's Apostle (may peace be upon him) and said: Salim has attained (purbety) as men attain, and he understands what they understand, and he enters our house freely, I, however, perceive that something (rankles) in the heart of Abu Hudhaifa, whereupon Allah's Apostle (may peace be upon him) said to her: Suckle him and you would become unlawful for him, and (the rankling) which Abu Hudhaifa feels in his heart will disappear. She returned and said: So I suckled him, and what (was there) in the heart of Abu Hudhaifa disappeared.

    Sahih Muslim: Book 008, Number 3427:

    Umm Salama said to 'A'isha (Allah be pleased with her): A young boy who is at the threshold of puberty comes to you. I, however, do not like that he should come to me, whereupon 'A'isha (Allah be pleased with her) said: Don't you see in Allah's Messenger (may peace be upon him) a model for you? She also said: The wife of Abu Hudhaifa said: Messenger of Allah, Salim comes to me and now he is a (grown-up) person, and there is something that (rankles) in the mind of Abu Hudhaifa about him, whereupon Allah's Messenger (may peace be upon him) said: Suckle him (so that he may become your foster-child), and thus he may be able to come to you (freely).

    Link: http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/muslim/008.smt.html#008.3424

    ഇതില്‍ രണ്ടു വയസ്സിന്റെ കാര്യമൊന്നും പറയുന്നില്ലല്ലോ,അനാമികേ..

    ReplyDelete
  19. ബ്രൈറ്റ്‌ ,
    നിങ്ങള്‍ ഒരു യുക്തിവാദി ആണെന്ന് തോന്നുന്നു .
    നിങ്ങള്‍ ഇപ്പോള്‍ ഇവിടെ പരാമര്‍ശിച്ച ഹദിസിനെ കുറിച്ച് തന്നെയാണ് ഞാന്‍ ഭയപ്പെടുന്നു എന്ന് പറഞ്ഞത്.
    ഇങ്ങനെ ഒരു ഹദിസ്‌ യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന് തന്നെ സംശയം.
    നൂറ്റാണ്ടുകള്‍ മുന്‍പ്‌ എഴുതപ്പെട്ട ഈ ഹദീസുകളില്‍ ഇങ്ങനെ ഒരു കാര്യം ഉള്ളത് ഇപ്പോളാണോ പണ്ഡിതന്മാര്‍ കണ്ടെത്തുന്നത്?
    ഇതുവരെ ഇല്ലാത്ത ഈ കോലാഹലങ്ങള്‍ ഇപ്പോള്‍ എവിടുന്ന് ഉണ്ടായി ?
    ഈ ഹദീസുകള്‍ ഇസ്ലാമിനെയും പ്രവാചകനെയും അപമാനിക്കാന്‍ മനപ്പൂര്‍വ്വം കെട്ടി ചമച്ചതല്ലെന്നു എന്ത് ഉറപ്പാണ്‌ ഉള്ളത്?
    മുസ്ലിമീങ്ങള്‍ ഇന്ന് വരെ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ പറയുന്ന ഹദീസുകള്‍ തീര്‍ച്ചയായും ഇസ്ലാമിന്‍റെ വെരറക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവരുടെ വൃത്തികെട്ട ചിന്തകളില്‍ നിന്നും ജന്മമെടുതതാണ്

    ഞാന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നതാണ് . ഒന്നുകൂടി പറയാം
    സ്ത്രീകള്‍ മുലപ്പാല്‍ കൊടുത്തു അവരോട് ഇടപഴകുന്ന എല്ലാ പുരുഷന്മാരെയും മകനെ പോലെ ബന്ധം സ്ഥാപിക്കണം എങ്കില്‍ ജീവിതകാലം മുഴുവന്‍ അവള്‍ക്ക് മുലപ്പാല്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . മുലപ്പാല്‍ ഇല്ലാതെ ആര്‍ക്കും മുലകുടി ബന്ധം സ്ഥാപിക്കാന്‍ കഴിയില്ലല്ലോ . പിന്നെ സ്വന്തം പാലില്ലെങ്കില്‍ വീട്ടില്‍ വേറെ ആരുടെയെങ്കിലും പാല്‍ കൊടുത്തു അവനെ ബന്ധുവാക്കി ....
    ഈ യുക്തി നിങ്ങള്‍ അംഗീകരിക്കുന്നു എങ്കില്‍ എന്ത് കൊണ്ട് ഇത്ര വലിയ വിഡ്ഢിത്തം നിങ്ങള്‍ വിശ്വസിക്കുന്നു?
    ഈ പറഞ്ഞ ഹദീസുകള്‍ മുഴുവന്‍ നുണ ആണെന്ന് സമര്‍ഥിക്കാന്‍ ഈ ഒരൊറ്റ യുക്തി മാത്രം മതി .


    നടക്കുന്ന കാര്യം വല്ലതും പറയ്‌ മാഷെ ..
    ഈ അസംബന്ധങ്ങള്‍ ഒക്കെ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ല ഈ നൂറ്റാണ്ടിലെ മുസ്ലിമിങ്ങള്‍ .അതുകൊണ്ടാണല്ലോ മല പോലെ വന്നത് എലി പോലെ പോയത്. പിന്നെയും ഇതൊക്കെ പൊക്കി പിടിച്ചു കൊണ്ട് സുഖിച്ചു നടക്കുന്നത് നിങ്ങളെ പോലുള്ള കുറെ വിഡ്ഢികള്‍ ...

    USE UR BRAIN, IF U HAVE THE ONE..

    ReplyDelete
  20. പിന്നെ മുലകുടി പ്രായം .
    ഇസ്ലാമില്‍ അത് ആണ്‍കുട്ടികള്‍ക്ക് രണ്ടു വയസ്സ് വരെയും,(ഹനഫി മധ്ഹബില്‍ രണ്ടര വയസ്സ് വരെയെന്നും ഉണ്ട് ) പെണ്‍കുട്ടികള്‍ക്ക് ഒന്നര വയസ്സ് വരെയും ആണ് ഖുരആനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് . ഇനി അത് അങ്ങിനെയല്ലെണ്ണ്‍ തെളിയിക്കാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ തെളിയിക്കൂ . ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു

    ReplyDelete
  21. ലിസാ,
    അഭിനന്ദത്തിനു നന്ദി.
    ലിസ എന്നോട് ചോദ്ച്ചതിനു ഉത്തരം കിട്ടി എന്ന് വിശ്വസിക്കുന്നു.

    ReplyDelete
  22. അന്‍വര്‍,
    കമെന്റ്റ്‌ ഇട്ടതിനു നന്ദി.
    എന്നെ അനുകൂലിച്ചതിനും
    ഇതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയുമെങ്കില്‍ നമ്മുടെ അമുസ്ലിം സുഹൃത്ത്ക്കള്‍ക്ക് പറഞ്ഞു കൊടുക്കുക

    ReplyDelete
  23. Binu, sana,
    പോസ്റ്റിന്റെ ആദ്യം കൊടുത്ത അപേക്ഷ വായിച്ചില്ലെന്നു തോന്നുന്നു.
    അത് നിങ്ങളെ പോലുള്ളവര്‍ക്ക് വേണ്ടി എഴുതിയതാണ്.

    ReplyDelete
  24. പ്രവാചക പത്നി ആയിഷ( റ) യോട്‌ പ്രവാചകന്‍ ഒരിക്കലും പറയാന്‍ വഴിയില്ല ഒരു അന്യ പുരുഷന് മുലപ്പാല്‍ കൊടുക്കാന്‍. കാരണം ആയിഷ പ്രസവിച്ചിട്ടില്ല, വേറൊന്ന് പ്രവാചകന് ശേഷം ഭൂമിയില്‍ ജനിച്ചു ജീവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും മാതൃക ആയ സ്ത്രീയാണ് അവര്‍
    അവര്‍ വളരെയധികം ബഹുമാനിക്കപ്പെട്ട ഒരു വ്യക്തിത്വം ആയിരുന്നു .
    ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്തു അഭിമാനത്തോടെ ജീവിച്ച ആയിഷക്ക് വെറും ശരീരം കൊണ്ട് ചെയ്യുന്ന തെറ്റിനെ ഭയന്നു അധപധിക്കേണ്ടി വന്നിട്ടില്ല .
    അവര്‍ സ്ത്രീകള്‍ നിശ്ചയമായും പിന്തുടരേണ്ട മാതൃക വനിതയാണ്

    ReplyDelete
  25. ....ഇങ്ങനെ ഒരു ഹദിസ്‌ യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന് തന്നെ സംശയം......

    ...ഈ ഹദീസുകള്‍ ഇസ്ലാമിനെയും പ്രവാചകനെയും അപമാനിക്കാന്‍ മനപ്പൂര്‍വ്വം കെട്ടി ചമച്ചതല്ലെന്നു എന്ത് ഉറപ്പാണ്‌ ഉള്ളത്?....

    എനിക്ക് ഉറപ്പൊന്നുമില്ല.and I don't care.I have much better things to do.ഞാനല്ല പ്രവാചക വചനങ്ങള്‍ വളച്ചൊടിച്ചു എന്ന ആരോപണം ഉന്നയിച്ചത് പോസ്റ്റിട്ടത്.നിങ്ങളാണ്.ഇപ്പോള്‍

    വളച്ചൊടിച്ചതല്ല,മുഴുവന്‍ കൃത്രിമമാണോ എന്നാണ് സംശയം അല്ലെ.അതും തീര്‍ക്കാം.

    (1) ഹദീസുകള്‍ക്ക് തുടര്‍ച്ചയായി നമ്പറിട്ടിട്ടുണ്ട് എന്ന് കാണാമല്ലോ.അപ്പോള്‍ ഇടയില്‍ ആരെങ്കിലും തിരുകി കയറ്റിയാല്‍ ക്രമം തെറ്റിയത് അറിയമാല്ലോ.3424 മുതല്‍ 3431വരീയുള്ള ഹദീസുകള്‍ ഇതേ

    കാര്യം തന്നെയാണ് വിവരിക്കുന്നത്.

    (2) ഞാന്‍ ലിങ്ക് തന്ന സൈറ്റ് ഒരു മാന്യമായ യൂണിവേഴ്സിറ്റിയുടേതാണ്.അത് അവിശ്വസിക്കാന്‍ ഒരു ചുമ്മാ അനാമിക പറഞ്ഞാല്‍ പോര.

    (3) What I gave was a canonical hadith.


    ....നൂറ്റാണ്ടുകള്‍ മുന്‍പ്‌ എഴുതപ്പെട്ട ഈ ഹദീസുകളില്‍ ഇങ്ങനെ ഒരു കാര്യം ഉള്ളത് ഇപ്പോളാണോ പണ്ഡിതന്മാര്‍ കണ്ടെത്തുന്നത്?.....

    It has been addressed — and endorsed — by such Islamic authorities as Ibn Taymiyya (1263-1328) and Ibn Hazm (994-1064).


    ....മുസ്ലിമീങ്ങള്‍ ഇന്ന് വരെ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ പറയുന്ന ഹദീസുകള്‍ തീര്‍ച്ചയായും ഇസ്ലാമിന്‍റെ വെരറക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവരുടെ വൃത്തികെട്ട ചിന്തകളില്‍ നിന്നും

    ജന്മമെടുതതാണ് .......

    കേട്ടുകേള്‍വി ഇല്ലാത്തതു എന്റെ കുറ്റമല്ല.താങ്കള്‍ക്ക് ഈ ഫത്വയുടെ ചരിത്രംഅറിയില്ലെങ്കില്‍ ‍... ഇത് ഇപ്പോള്‍ ഉണ്ടായ സംഭവമൊന്നുമല്ല.2007 ല്‍ അല്‍ അസര്‍ യൂണിവേഴ്സിറ്റിയിലെ ഹദീസ്‌

    വിഭാഗം തലവന്‍ Dr. Izzat Attiyah ആണ് ആദ്യം ഫത്വ ഇറക്കിയത്.അത് അന്ന് വിവാദമായപ്പോള്‍ തന്റെ വ്യാഖ്യാനം തെറ്റിപ്പോയി എന്ന് പറഞ്ഞു പിന്‍വലിക്കുകയിരുന്നു. അദേഹം പോലും ഈ

    ഹദീസ്‌ കൃത്രിമമാണ് എന്ന് പറഞ്ഞിട്ടില്ല.ഇപ്പോള്‍ ഫത്വ ഇറക്കിയിരിക്കുന്ന Sheikh Abdul Mohsin al-Abaican ഉം മോശക്കാരനല്ല.He is a consultant at Saudi Arabia's royal court.അദേഹം മുന്‍

    ഫത്വയെ അല്പം ആധുനീകരിക്കുകയാണ് ചെയ്തത്.നേരിട്ടു മുല കുടിക്കേണ്ട ഒരു പാത്രത്തില്‍ കറന്നെടുത്ത് കുടിച്ചാല്‍ മതി എന്ന്.ഇദേഹവും ഈ ഹദീസ്‌ കൃത്രിമമാണെന്നൊന്നും പറഞ്ഞിട്ടില്ല.By not

    out-and-out condemning the practice, al-Abaican demonstrates that he, too, beieves in Muhammad's literal words.

    തങ്കളുടെ രണ്ടു വാദങ്ങളും,ആദ്യം ഹദീസ്‌ വളച്ചൊടിച്ചതാണ്,ഇപ്പോള്‍ ,ഈ ഹദീസ്‌ കൃത്രിമമാണ് എന്നീ വാദങ്ങള്‍ ഇതാ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ‍....:-)

    USE UR BRAIN, IF U HAVE THE ONE..;-)

    ReplyDelete
  26. ബ്രൈറ്റ്‌ ,
    നിങ്ങള്‍ എന്റെ കമെന്റ്റ്‌ ശരിക്ക് ഒന്നുകൂടി വായിക്കു.
    ഉത്തരം കിട്ടാന്‍ വേണ്ടി.
    അല്ലാതെ വീണ്ടും വീണ്ടും ചോദ്യം ഉണ്ടാക്കാനല്ല .

    ലോകത്തിലെ ഇത്ര മാഹന്‍മാരായ പണ്ഡിതന്മാര്‍ ഇങ്ങനെ ഒരു ഫത്വ ഇറക്കിയിട്ട് എന്തുകൊണ്ട് ഇസ്ലാം മത വിശ്വാസികള്‍ ഇതിനു പുല്ലു വിലപോലും കല്പ്പിക്കുന്നിലാ?
    സാദാരണ മുസ്ലിമിന്കള്‍ ഇങ്ങനെ ഒരു ഫത്‌വ യെക്കുറിച്ച് കേട്ടിട്ട് പോലും ഇല്ല .. ഇറക്കിയവരുടെ വീട്ടില്‍ മാത്രം നടപ്പാക്കിയ അടുക്കള ഫത്‌വ.


    നിങ്ങള്‍ പറഞ്ഞു…………
    …………………………………………………………………………………………Dr. Izzat Attiyah ആണ് ആദ്യം ഫത്വ ഇറക്കിയത്.അത് അന്ന് വിവാദമായപ്പോള്‍ തന്റെ വ്യാഖ്യാനം തെറ്റിപ്പോയി എന്ന് പറഞ്ഞു പിന്‍വലിക്കുകയിരുന്നു. അദേഹം പോലും ഈ
    ഹദീസ്‌ കൃത്രിമമാണ് എന്ന് പറഞ്ഞിട്ടില
    ......................................................................................................................

    ഇത്ര വലിയ പണ്ഡിതന്‍ എന്ത് കൊണ്ട് ഒരു ഹദീസിനെ തെറ്റായി വ്യഖാനിച്ചു?
    അതില്‍ നിന്നും തന്നെ മനസ്സിലാകും അങ്ങേരുടെ പാണ്ഡിത്യം .
    ഇങ്ങനെ ഒരു ഫത്‌വ ഇറക്കിയ അങ്ങേര് എങ്ങിനെ പറയും ആ ഹദീസ്‌ കൃത്രിമം ആണെന്ന്?
    അതാണ് ഞാന്‍ പറഞ്ഞത്‌ ഹദീസ്‌ വളചോടിച്ചതാകാമെന്ന് .



    നിങ്ങള്‍ പറഞ്ഞു.......
    ...................................................................................................................................................ഇപ്പോള്‍ ഫത്വ ഇറക്കിയിരിക്കുന്ന Sheikh Abdul Mohsin al-Abaican ഉം മോശക്കാരനല്ല.He is a consultant at Saudi Arabia's royal court.അദേഹം മുന്‍
    ഫത്വയെ അല്പം ആധുനീകരിക്കുകയാണ് ചെയ്തത്.നേരിട്ടു മുല കുടിക്കേണ്ട ഒരു പാത്രത്തില്‍ കറന്നെടുത്ത് കുടിച്ചാല്‍ മതി എന്ന്.ഇദേഹവും ഈ ഹദീസ്‌ കൃത്രിമമാണെന്നൊന്നും പറഞ്ഞിട്ടില്ല........................................................................................................................



    ഹ ഹ ഹ ഹ നല്ല തമാശ ….
    ഒരു വിഡ്ഢി തെറ്റായ വ്യാഖ്യാനിച്ച ഒരു ഫത്‌വയെ വേറൊരു വിഡ്ഢി ആധുനിക വല്ക്കരിച്ചുത്രേ
    എന്നിട്ട് നിങ്ങളെ പോലുള്ള വിഡ്ഢികള്‍ ഒക്കെ അത് ശിരസാവഹിച്ചു
    അല്ലെ?
    ഇവരൊക്കെ എങ്ങിനെ പറയും ഈ ഹദീസുകള്‍ കൃത്രിമം ആണെന്ന്?
    അവര് തന്നെ ഉണ്ടാക്കുന്നു.. അവര് തന്നെ വ്യഖാനിക്കുന്നു .
    ബുദ്ധിയുള്ളവര്‍ ഇതൊക്കെ കണ്ടു ചിരിക്കുന്നു .
    നിങ്ങളെ പോലുള്ളവര്‍ ഇസ്ലാം എന്ന് കാണുന്നിടത്തൊക്കെ ചര്ധിക്കാന്‍ ഇതൊക്കെ വാരി തിന്നുന്നു
    അല്ലാതെ എന്താ പറയാ മിസ്റ്റര്‍ ബ്രൈറ്റ്‌ ബ്രദര്‍ ?

    നിങ്ങള്ക്ക് ഉപയോഗിക്കാന്‍ ബ്രെയിന്‍ ഇല്ലാന്ന് നിങ്ങള്‍ തന്നെ തെളിയിച്ചു.
    ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞ ഒരൊറ്റ യുക്തി മാത്രം മതി ഈ തമാശകള്‍ ഒക്കെ ചിരിച്ചു തള്ളാന്‍
    ഒന്ന് കൂടി പറയാം ... ചിന്തിക്കൂ

    “സ്ത്രീകള്‍ മുലപ്പാല്‍ കൊടുത്തു അവരോട് ഇടപഴകുന്ന എല്ലാ പുരുഷന്മാരെയും മകനെ പോലെ ബന്ധം സ്ഥാപിക്കണം എങ്കില്‍ ജീവിതകാലം മുഴുവന്‍ അവള്‍ക്ക് മുലപ്പാല്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . മുലപ്പാല്‍ ഇല്ലാതെ ആര്‍ക്കും മുലകുടി ബന്ധം സ്ഥാപിക്കാന്‍ കഴിയില്ലല്ലോ”

    സ്വന്തം പാല്‍ ഇല്ലാത്ത , അല്ലെങ്കില്‍ വീട്ടില്‍ വേറെ ആര്‍ക്കും മുലപ്പാല്‍ ഇല്ലാത്ത സ്ത്രീകള്‍ എന്ത് ചെയ്യണം?
    ദി ഗ്രേറ്റ്‌ ബ്രൈറ്റ്‌ ബ്രദര്‍നോട്‌ ആണ് എന്‍റെ ചോദ്യം ..
    ഉത്തരം തരാമോ?

    ReplyDelete
  27. Sheikh Abdul Mohsin al-Abaican is a member of Saudi Council of Senior Scholars and adviser to the King.
    അദ്ദേഹം പറഞ്ഞതിനെ ആരും തന്നെ 'മുഖവിലക്കെടുത്തിട്ടില്ല'. ഇത്‌ വലിയ കാര്യമായി എടുത്തിട്ടുള്ളവര്‍ ആരാ? രസകരമാണത്‌.മതമില്ല ദൈവമില്ല എന്ന പറഞ്ഞ്‌ നടക്കുന്ന യുക്തിവാദികളും ചില അന്യമത വിരോധികളും. മുന്‍പൊരിക്കല്‍ നമ്മുടെ മന്ത്രി പറഞ്ഞു "എല്ലാവരും ദിവസവും കോഴിമുട്ടയും പാലും കഴിക്കണമെന്ന്". മന്ത്രിയുടെ വാക്ക്‌ ആരെങ്കിലും 'വില'വെച്ചോ. അതാണു ആളുകള്‍ (മത വിശ്വാസികളും) സന്ദര്‍ഭം നോക്കിയിട്ടെ 'ഫത്‌വ' ആയാലും അതിണ്റ്റെ വില കണക്കാക്കു. പറയുന്നതില്‍ കാര്യമുണ്ടോ എന്നാണു നോക്കുന്നത്‌. ഇല്ലേങ്കില്‍ എത്‌ കൊടിക്കുത്തിയ പണ്ഡിതനാണെങ്കിലും വെറും 'ത്രണം' ആയി കണക്കാക്കു. ഈ പണ്ഡിതനും സംഭവിത്‌ മറിച്ചല്ല. അതാണിസ്‌ലാം. അല്ലാതെ എന്ത്‌ പൊട്ടത്തരം പറഞ്ഞാലും 'അങ്ങിനെ തന്നെ' എന്ന് എറ്റു പറയലല്ല. അനാമികേ ഒരു ചെറിയ സംശയം, മുലകുടി പ്രായം രേഖപെടുത്തിയത്‌ ഖുറ്‍ആനിലോ അതോ ഹദീസിലോ? ഹനഫി മദ്‌ഹബില്‍ ഇങ്ങിനെ പറയുന്നു എന്നും പറഞ്ഞു. അപ്പോള്‍ മദ്‌ഹബിലായിരിക്കും അല്ലേ?

    ReplyDelete
  28. കുരുത്തം കെട്ടവനെ,
    ഇങ്ങനെയും ഉണ്ടോ ഒരു കുരുത്തക്കേട് ,
    നീയല്ലേ പറഞ്ഞത് സുന്നികള്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് .
    ഇതൊക്കെ അറിയാവുന്ന നിനക്ക് മുലകുടി പ്രായം രേഖപ്പെടുത്തിയത്‌ എവടെ ആണെന്നറിയില്ലേ ?
    ഖുര്‍ആനും , ഹദീസും, മധ്ഹബുകളും എന്താണെന്ന് അറിയാല്ലോല്ലേ.
    ഖുറാനിലും ഉണ്ട് , ഹദീസിലും ഉണ്ട്, മധ്ഹബുകളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്, അഹമദ് മധ്ഹബില്‍ രണ്ടു വയസ്സും, ഹനഫി മധ്ഹബില്‍ രണ്ടര വയസ്സും ആണ് ,
    കുരുത്തം കെട്ടവന് ഇഷ്ടമുള്ള മധ്ഹബ് അനുസരിച്ച് ജീവിക്കാം

    ReplyDelete
  29. അനാമിക:"...നീയല്ലേ പറഞ്ഞത് സുന്നികള്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ..."

    അത്‌ ഇതുവരെ വിട്ടില്ലേ?!! നീ സുന്നികളെകൊണ്ട്‌ എന്നെ തല്ലിച്ചേ അടങ്ങൂന്ന് തോന്നുന്നു!!

    ".....അഹമദ് മധ്ഹബില്‍ രണ്ടു വയസ്സും...."

    എണ്റ്റെ ഈ കൊചു അറിവില്‍ മദ്‌ഹബുകള്‍ ഇതൊക്കെയാണു: 1. ഷാഫി മദ്‌ഹബ്‌ 2. മാലിഖി മദ്‌ഹബ്‌ 3. ഹംബലി മദ്‌ഹബ്‌ 4. ഹനഫി മദ്‌ഹബ്‌. പിന്നെ ഇതേതാ അഹ്മദ്‌ മദ്‌ഹബ്‌?!! നാലല്ലേ ഉള്ളൂ അതോ അഞ്ചുണ്ടോ?

    ഇനി മറ്റൊരുകാര്യം കൂടി. മുലകുടി പ്രായം വ്യക്തമാക്കുന്ന ഖുര്‍ആന്‍ ആയത്ത്‌ എവിടെ, എത്‌ അധ്യായത്തില്‍ എന്ന് കാണിക്കാമോ? ഒന്ന് നോക്കാനാണു. എണ്റ്റെ ഒാര്‍മയില്‍ വരുന്നില്ല. തന്നാല്‍ ഉപകാരമായിരുന്നു. ഞാന്‍ കരുതിയിരുന്നത്‌ ഹദീസില്‍ മാത്രമാണെന്നാണൂ. അതുകൊണ്ട്‌ ചോദിച്ചതാണേ.

    ReplyDelete
  30. കുരുത്തം കെട്ടവനെ
    നിനക്ക് ശരിക്കും കുരുത്തം ഇല്ലെന്നു എനിക്ക് മനസ്സിലായി
    ഖുറാനില്‍ Surah 4. An-Nisa വായിച്ചു നോക്കൂ
    പിന്നെ അഹമദ്‌ മധ്ഹബ് അനാമിക സ്വന്തമായി ഉണ്ടാക്കിയതല്ല .
    കുരുത്തം കെട്ടവന്‍ പറഞ്ഞത് ശരിയാണ് . നമ്മളൊക്കെ മദ്രസയില്‍ പഠിച്ചത് ഷാഫി, ഹനഫി, ഹംബലി,മാലിഖി എന്നു തന്നെയാണ് ..
    അതില്‍ ഹംബലിയുടെ മുഴുവന്‍ പേരാണ് Ahmad b. Hanbal

    താഴെ ഞാന്‍ അതിനുള്ള തെളിവുകൂടി തരാം
    വായിച്ചു പഠിക്കൂ .. എന്നാലെങ്കിലും കുറച്ചു കുരത്തം ഉണ്ടാകട്ടെ

    *38. There is consensus among Muslims that if a boy or girl is breast-fed by a woman, that woman attains the status of mother, and her husband the status of father. It is forbidden to marry relatives through milk where the degree of relationship is such as /to constitute a bar to marriage in the case of blood-relations. The basis of this rule is the saying of the Prophet (peace be on him): 'Whatever is rendered prohibited by descent (nasab) is likewise rendered prohibited by breast-feeding.' (Bukhari, 'Shahadat', 4, 7,13,14; Muslim, 'Rida'ah', 1-14,26-30; etc. - Ed.) According to Abu Hanifah and Malik prohibition is established if a child suckles milk from a woman's breast equal to that minimum quantity which nullifies fasting. But according to Ahmad b. Hanbal, it is established by three sucklings; and according to Shafi'i by five. There is also disagreement about the maximum age up to which breast-feeding leads to prohibition of marriage with the woman concerned. In this connection, jurists have expressed the following opinions:
    (1) Suckling is of legal significance only when it occurs before a child has been weaned, and when milk is its main source of nourishment. If a child suckles from a woman's breast after having been weaned, this is legally no different from drinking anything else. This is the opinion of Umm Salamah and Ibn 'Abbas, and a tradition to this effect has also been reported from 'Ali. This is also the view of al-Zuhri, Hasan al-Basri, Qatadah, 'Ikrimah and Awza'i.
    (2) Prohibition is established by breast-feeding during the first two years of a child's life. This is the view of 'Umar, Ibn Mas'ud, Abu Hurayrah and 'Abd Allah b. 'Umar. Among jurists, Shafi'i, Ahmad b. Hanbal, Abu Yusuf, Muhammad b. al-Hasan al-Shaybani and Sufyan al-Thawri followed this view; and according to a report, so did Abu Hanifah. Malik largely followed this view, but he was of the opinion that if breast-feeding took place a month or two after the age of two, the prohibition would still remain in effect.
    (3) The generally-reported opinion of Abu Hanifah and Zufar is that a bar to marriage is created by breast-feeding up to an age limit of two and a half years.

    ReplyDelete
  31. കുരുത്തം കെട്ടവന്‍ തന്നെയല്ലേ സുന്നികള്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ഫത്‌വ ഇറക്കിയത് ?
    ഇപ്പോള്‍ ഞാന്‍ പറഞ്ഞതാണോ കുറ്റം?
    ഇനി അത് പിന്‍വലിക്കുന്നത് വരെ ഞാന്‍ ഇത് വിമര്‍ശിച്ചു കൊണ്ടിരിക്കും
    പിന്‍വലിക്കുന്നോ ?

    ReplyDelete
  32. ഹൊ സമാധാനമായി, തെളിവായി ഒരു ആയത്ത്‌ ചോദിച്ചപ്പോള്‍ തെളിവുകളുടെ ഒരു 'മല' തന്നെ തന്നു. നന്ദി. അഹ്മദ്ബ്നു ഹംബല്‍ എന്നുള്ളത്‌ പെട്ടെന്ന് ഒാര്‍ത്തില്ല. അതും ശരി തന്നെ. ഇനിയിപ്പോഴും ബാക്കി കിടക്കുന്നത്‌ എണ്റ്റെ ആ കമണ്റ്റു തന്നെ. സുന്നികള്‍ സ്വര്‍ഗത്തിലാണെന്നുള്ളത്‌. എന്നാലും നിനക്കങ്ങോട്ട്‌ ക്ഷമിക്കാമായിരുന്നു. കാരണം വേറൊന്നുമല്ല സ്വര്‍ഗത്തിലാണെന്നല്ലേ ഞാന്‍ പറഞ്ഞത്‌ അല്ലാതെ നരകത്തിലാണെന്നല്ലല്ലോ?! അപ്പോള്‍ പിന്നെ അതൊരു 'പ്രശ്നമാക്കണോ'? ഇനിയിപ്പോള്‍ സ്വര്‍ഗത്തില്‍ എന്നത്‌ പിന്‍വലിച്ച്‌ 'നരകത്തില്‍' എന്നാക്കിയാല്‍ 'കുരുത്തക്കേട്‌' വര്‍ധിക്കുകയല്ലേ ചെയ്യു? അത്‌ അതിനേക്കാള്‍ പ്രശ്നമാകില്ലേ?! തല്‍ക്കാലം ഈ 'കുരുത്തംകെട്ടവനോട്‌' ക്ഷമി!

    ReplyDelete
  33. ഖുര്‍‌ആനിനേകുറിച്ചും, ഹദീസുകളെക്കുറിച്ചുമുള്ള ഇത്രയും ഗഹനവും, വിശാലവുമായ അറിവുകള്‍ ‍ വളരെ ലളിതമായി, ഞങ്ങളെപ്പോലെയുള്ള പാമരന്‍‍മാര്‍ക്കും മനസ്സിലാകത്തക്ക വിധത്തില്‍ പറഞ്ഞതിന് നന്ദി...

    ReplyDelete
  34. കൂടുതല്‍ ഫത്വകള്‍ .... http://darulifta-deoband.org/
    ഇതിലെ പല ചോദ്യങ്ങളും ഞെട്ടലുണ്ടാക്കുന്നതാണ്.. ചോദിക്കുന്നവരോ.. നല്ല വിദ്യാസമ്പന്നരും..
    അനാമിക പറഞ്ഞ ബുഖയെയും ഇതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. മുഖം മറയ്ക്കണം എന്ന് തന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ സംശയം.. "അവന്റെ സ്കൂളില്‍ ടൈ നിര്‍ബന്ധമാണ്‌, അത് ഇസ്ലാമില്‍ അനുവദനീയമാണോ എന്നാണ്" ഉത്തരം "ടൈ ക്രിസ്ത്യാനികളുടെ അടയാളമാണ്, അതൊഴിവാക്കാന്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കണം എന്നുമാണ്" ടൈ എങ്ങനെയാണോ ക്രിസ്ത്യാനികളുടെ അടയാളം ആയത്?
    മറ്റൊരു ചോദ്യം.. " ഒരാള്‍ തന്റെ ഭാര്യയുമായി വഴക്കിടുകയും, പെട്ടെന്നുള്ള ദേഷ്യത്തില്‍ അവളെ 'തലാഖ്' ചൊല്ലുകയും ചെയ്തു.. എന്നാല്‍ പിന്നീട് അവരുടെ സുഹൃത്തുക്കള്‍ അയാളുമായി സംസാരിക്കുകയും, അയാള്‍ക്ക് താന്‍ ചെയ്തത് തെറ്റായിപോയി എന്ന തോന്നലും ഉണ്ടാക്കി.. അയാള്‍ക്ക് തന്റെ പിരിഞ്ഞ ഭാര്യയെ സ്വീകരിക്കണം എന്നാഗ്രഹമുണ്ട്.. പക്ഷെ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല (ഇന്ത്യയില്‍ ഇസ്ലാമിന് മാത്രം പ്രത്യേക നിയമമാണല്ലോ?). അവസാനം അയാളുടെ സുഹൃത്ത്‌ തന്നെ അവളെ വിവാഹം ചെയ്ത് മൊഴി ചൊല്ലി. തുടര്‍ന്ന് അയാള്‍ അവരെ വിവാഹം ചെയ്തു.. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന് ഒരു സംശയം.. ഇത് തെറ്റാണോ എന്ന്? ഇതിന്റെ ഉത്തരം, നിങ്ങള്‍ മൊഴി ചൊല്ലിയതിനു ശേഷം ഇസ്ലാം നിര്‍ദ്ദേശിച്ച സമയത്തിനുശേഷം സുഹൃത്തിനു വിവാഹം ചെയ്യാവുന്നതാണ്. അങ്ങനെ വിവാഹം ചെയ്ത അവര്‍ "ശാരീരിക ബന്ധത്തില്‍" എര്‍പെട്ടതിനു ശേഷം( ഇത് നിര്‍ബന്ധമാണ്‌), സുഹൃത്ത് അവളെ മോഴിചോല്ലുകയും, തുടര്‍ന്ന് നിര്‍ദ്ദേശിച്ച സമയം കഴിയുകയും ചെയ്ത അവസരത്തിലാണ് നിങ്ങള്‍ അവളെ വിവാഹം ചെയ്തതെങ്കില്‍ അത് ഇസ്ലാം നിയമം അനുവദിക്കുന്നു, ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ നിങ്ങളുടെ വിവാഹം നിലനില്‍ക്കുന്നതല്ല!!!
    ഇതുപോലെ ഒത്തിരിയുണ്ട്.. ഒന്ന് ശ്രദ്ധിക്കൂ.. ഏതു കാലഘട്ടം ആണ് ഇതിനെയൊക്കെ ന്യായീകരിക്കുന്നത് എന്ന്?

    ReplyDelete
  35. മുകളില്‍ ബ്രൈറ്റ്‌ പറഞ്ഞ പല കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി അനാമിക കൊടുത്തിട്ടില്ല , അദ്ദേഹം പറഞ്ഞത് ഈ ഫത്വ സൌദിയില്‍ ഉള്ള ഒരാളുടെ പെട്ടെന്നുള്ള സൃഷ്ടിയല്ല , പിന്നയോ ഹദീസുകളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയം തന്നെയാണ്, അദ്ദേഹം ഹദീസുകളുടെ നമ്പരുകളും കൊടുത്തിട്ടുണ്ട്‌ , അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് , ഇത് അമുസ്ലിങ്ങള്‍ നിങ്ങളെ അധിശേപിക്കുന്നതിനയീ പറയുന്നതല്ല, ഈ ഫത്വ ഉണ്ടാക്കിയത് നിങ്ങളുടെ സമുദായത്തിലെ ഒരാളാണ് , അദ്ദേഹം അതിനു റഫറന്‍സ് ആയി ഉപയോഗിച്ചത് ഒരു ഹദീസ് തന്നെയാണ് , അപ്പോള്‍ നിങ്ങളുടെ ഹദീസുകളില്‍ പ്രാകൃതമായ പല നിയമങ്ങളും ഉണ്ടെന്നു സമ്മതികേണ്ടി വരും, ഇന്നത്തെ കാലഘട്ടത്തില്‍ ഒട്ടും പ്രായോഗികമല്ലാത്ത പല കാര്യങ്ങളും ഹദീസുകളില്‍ ഉണ്ട്

    എന്തു മണ്ടത്തരങ്ങള്‍ ആണ് അനാമികയും പറയുന്നത് , മറ്റുള്ളവര്‍ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അനാമിക അവര്‍കെതിരെ വാളെടുക്കുമായിരുന്നല്ലോ
    <<<<<<<< ഇസ്ലാമില്‍ മുലകുടി പ്രായം 2 വയസ്സ് വരെയാണ്.
    അതിനു ശേഷം മുലപ്പാല്‍ കൊടുക്കേണ്ട ആവശ്യമില്ല അതുകൊണ്ടാണല്ലോ സ്ത്രീകള്‍ക്ക് ജീവിതകാലം മുഴുവന്‍ മുലപ്പാല്‍ ഉണ്ടാകാത്തത്. ലോകത്തുള്ള പുരുഷന്മാരെയൊക്കെ മുല കൊടുത്തു ഉമ്മ മകന്‍ ബന്ധം സ്ഥാപിക്കേണ്ട ആവശ്യകത ഇസ്ലാമില്‍ ഉണ്ടായിരുന്നെങ്കില്‍ ജീവിതകാലം മുഴുവന് സ്ത്രീക്ക് മുലപ്പാല്‍ ഉണ്ടാകുമായിരുന്നു >>>>>>
    അപ്പോള്‍ ഇസ്ലാമില്‍ പറയാത്തതു കൊണ്ടാന്നോ അമ്മ മാര്‍ക്ക് മുല പാല്‍ ഇല്ലാതാകുന്നത് ? അത് പോലെ ആരാണ് പറഞ്ഞത് രണ്ടു വര്‍ഷമേ മുല പാല്‍ കാണുകയുള്ളൂ എന്ന് ?
    ഒരു കാര്യം അനാമിക മനസിലാക്കണം എല്ലാ മതത്തിലും നല്ലതും ചീത്തയും ഉണ്ട്. അതില്‍ നിന്നും നല്ലത് മാത്രം പ്രചരിപ്പിക്കുക , അത് പോലെ മറ്റുള്ളവരുടെ തെറ്റുകള്‍ ഉദാഹരിക്കാതെ സ്വന്തം കുടുംബത്തിലെ തെറ്റുകള്‍ മാറ്റുവാന്‍ ശ്രമിക്കൂ ആദ്യം.

    ReplyDelete
  36. സ്മിജിത് ,
    സഹോദരാ ..
    ഞാന്‍ എന്തിനാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടത് എന്ന് തങ്ങള്‍ക്കു മനസ്സിലായില്ലെന്ന് എനിക്ക് മനസ്സിലായി .
    പറഞ്ഞു തരാം ..
    ഞാന്‍ ഒരു മതത്തിന്റെയും വക്താവല്ല. പക്ഷെ ഞാന്‍ വിശ്വസിക്കുന്ന എന്റെ മതത്തിനെ കുറിച്ചുള്ള ചില തെറ്റിധാരണകള്‍ മാറ്റാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. ഈ ഭൂലോകത്തിലെ വെറുമൊരു ബ്ലോഗ്ഗറായ അനാമിക വിചാരിച്ചാല്‍ തീരുന്നതാണ് ഈ മതത്തെ കുറിച്ചുള്ള തെറ്റിധാരണ എന്നുള്ള അതിഭയങ്കരമായ ആത്മവിശ്വാസം ഒന്നും എനിക്കില്ല.
    ഞാന്‍ ഈ പോസ്റ്റ്‌ ഇടാന്‍ കാരണം ഇസ്ലാമിലെ പണ്ഡിതര്‍ എന്ന് വിശേഷിപ്പിക്കുന്ന അല്ലെങ്കില്‍ സ്വയം വിശ്വസിക്കുന്ന ചില വിഡ്ഢികളുടെ ഉള്ളുകള്ളില്‍ വെളിച്ചതാക്കാനാണ്. അല്ലാതെ ഈ വിഡ്ഢികള്‍ നാഴികകണക്കിനു ഇറക്കുന്ന ഫത്‌വകളെ ന്യായീകരിക്കാനല്ല. അതുകൊണ്ട് തന്നെ താങ്കളുടെ പല ചോദ്ച്ച്യങ്ങളും ഇവിടെ അസ്ഥാനത്താണ്.
    ഉദാഹരണം ..
    ...................................................................................................................................എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ സംശയം.. "അവന്റെ സ്കൂളില്‍ ടൈ നിര്‍ബന്ധമാണ്‌, അത് ഇസ്ലാമില്‍ അനുവദനീയമാണോ എന്നാണ്" ഉത്തരം "ടൈ ക്രിസ്ത്യാനികളുടെ അടയാളമാണ്, അതൊഴിവാക്കാന്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കണം എന്നുമാണ്" ടൈ എങ്ങനെയാണോ ക്രിസ്ത്യാനികളുടെ അടയാളം ആയത്?..................................................................................................................

    ഇത്തരം വിഡ്ഢിത്തങ്ങള്‍ക്ക് എതിരെയാണ് ഞാന്‍ പ്രതികരിക്കുന്നത് എന്ന് സഹോദരന് എന്റെ പോസ്റ്റ്‌ വായിച്ചിട്ട് മനസ്സിലായില്ലേ?
    പോസ്റ്റിലെ വിഷയം ഇതല്ലെന്കിലും ഇത്തരം യുക്തി തൊട്ടുതീണ്ടാത്ത ഫത്‌വ കളെ ബുദ്ധിയുള്ള മുസ്ലിം സമൂഹം അന്ഗീകരിക്കുന്നില്ല എന്നല്ലേ ഞാന്‍ പറഞ്ഞത്.


    പിന്നെ താങ്ങള്‍ പരിഹസിച്ചപോലെ.....................( പക്ഷെ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല (ഇന്ത്യയില്‍ ഇസ്ലാമിന് മാത്രം പ്രത്യേക നിയമമാണല്ലോ?).
    …………………………………………………………………………………….

    തീരച്ചയായും ഇസ്ലാമിന് ഇസ്ലാമിന്റെതുമാത്രമായ നിയമങ്ങള്‍ ഉണ്ട്.
    തങ്ങള്‍ പരാമര്‍ശിച്ച കാര്യം .......(................................................................................... " ഒരാള്‍ തന്റെ ഭാര്യയുമായി വഴക്കിടുകയും, പെട്ടെന്നുള്ള ദേഷ്യത്തില്‍ അവളെ 'തലാഖ്' ചൊല്ലുകയും ചെയ്തു.. എന്നാല്‍ പിന്നീട് അവരുടെ സുഹൃത്തുക്കള്‍ ..................................................)


    തീര്‍ച്ചയായും ഇസ്ലാമിന്റെ നിയമം അത് തന്നെയാണ്.അള്ളാഹു ഏറ്റവും വെറുക്കുന്ന ഒരു കാര്യമാണ് വിവാഹമോചനം. ഇനി അഥവാ ഒരുമിചു ജീവിക്കാന് കഴിയില്ല എന്ന് തോന്നുമ്പോള്‍ അള്ളാഹു അതിനു അനുവദിക്കുകയും ചെയ്തു. ഒരുപാട് നിബന്ധനകളോടെ. പെട്ടെന്ന് വന്ന ദേഷ്യത്തിന് സ്വന്തം ഭാര്യയെ വേര്‍പ്പെടുത്തുന്ന ഒരു ഭര്‍ത്താവ്‌ ..അവന്റെ ദേഷ്യം മാറി നല്ല ബുദ്ധി വരുമ്പോള്‍ ആ ഭാര്യാ തെറ്റുകാരി അല്ലെന്നു മനസ്സിലാകുമ്പോള്‍ വീണ്ടും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു വെങ്കില്‍ അപ്പോള്‍ തന്നെ തിരിച്ചെടുക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.അവളെ മറ്റൊരാള്‍ വിവാഹം ചെയ്തു മോഴിചോല്ലിയ ശേഷം മാത്രം ആദ്യത്തെ ഭര്‍ത്താവിനു വീണ്ടും അവളെ വിവാഹം ചെയ്യാം
    കാരണം ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത ആ ഭര്‍ത്താവിന് കിട്ടുന്ന ഒരു കൊട്ടാണെന്നു വിജാരിച്ചാല്‍ മതി
    പിന്നെ ഇന്ത്യയില്‍ ഇസ്ലാമിന് പ്രത്യേക നിയമമോന്നും ഇല്ല. ഇസ്ലാമിന്റെ നിയമങ്ങള്‍ മുസ്ലിംകള്‍ക്ക് ഉള്ളതാണ്. അല്ലാതെ ഇന്ധ്യക്കാരന് ഒരു ഇസ്ലാം .ആഫ്രിക്കക്കാരന് വേറൊരു ഇസ്ലാം എന്നൊന്നും ഇല്ല സുഹൃത്തേ

    ReplyDelete
  37. മിസ്റ്റര്‍ ബ്രൈറ്റ് ചോദിച്ച ചോദ്യങ്ങള്‍ക്ക് അങ്ങേര്‍ക്കു കിട്ടേണ്ട മറുപടി ഞാന്‍ കൊടുത്തിട്ടുണ്ട്‌ അതുകൊണ്ടാണല്ലോ അദ്ദേഹം പിന്നെ ഒന്നും പറയാതിരുന്നത്. സ്മിജിതിനു മലയാളം വായിക്കാന്‍ മാത്രമേ അറിയൂ എന്ന് മനസ്സിലായി. അത് മനസ്സിലാക്കാനുള്ള കഴിവില്ലെന്നും. ഉണ്ടെങ്കിലും ഈ ചോദ്യങ്ങള്‍ ഒന്ന്നും വീണ്ടും ഉന്നയിക്കേണ്ട കാര്യം ഇല്ലല്ലോ. ആവശ്യമുള്ള ഉത്തരങ്ങള്‍ ബ്രൈറ്റ്‌ന് ഉള്ള മറുപടിയില്‍ തന്നെയുണ്ട്. ഒന്നുകൂടി വായിച്ചു നോക്ക്
    പിന്നെ ഒരു കാര്യം മനസ്സിലാക്കുക.
    ഖുറാനും, ഹദീസും ഒക്കെ ഈ നൂറ്റാണ്ടി വേണ്ടി മാത്രം ഇറങ്ങിയതല്ല. മുഹമ്മദ്‌ നബിയുടെ കാലം മുതല്‍ക്കു ഭൂമിയില്‍ ജനിച്ചു ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ളതാണ് .അതുകൊണ്ട് തന്നെ ഈ നൂറ്റാണ്ടിലെ ആധുനിക മനുഷ്യര്‍ക്ക് ദഹിക്കാത്ത പലതും കാണും അവയില്‍. അതിനെയൊന്നും ചോദ്യം ചെയ്യാനുള്ള അധികാരം തല്‍ക്കാലം അനാമികക്ക് ഇല്ല. അല്ലഹുവിനെയോ അവന്റെ പ്രവാചകനെയോ വിമര്‍ശിക്കാന്‍ അനാമിക അധപതിച്ചിട്ടില്ല. അത്ചെയ്യുന്ന ചില ഭൂലോക യുക്തിവാദികള്‍ ഉണ്ടല്ലോ .. അവരോടു ചോദിക്കൂ. ആഗ്രഹിക്കുന്ന ഉത്തരം അവര്‍ തരും

    ReplyDelete
  38. ഖുര്‍ആന്‍ ഉം ഹദീസും ഗീതയും ബൈബിളും ഒക്കെ അനാമിക പറഞ്ഞപോലെ ഈ നൂറ്റാണ്ടിനു വേണ്ടി ഇറങ്ങിയതല്ല...അതാതു പ്രവാചകന്മാരുടെ കാലത്തെ നൂറ്റാണ്ടിനു വേണ്ടി ഉള്ളതാണ്...ആധുനിക ലോകത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ദഹിക്കാത്ത പലതും അവയില്‍ ഉണ്ടാവും...ഉണ്ട്...ദഹിക്കാന്‍ പറ്റാത്ത എന്തിനെയും ചോദ്യം ചെയ്യണം അനാമിക...വികാര ബുദ്ധിയുള്ള വിവേക ബുദ്ധിയുള്ള വിവേചന ബുദ്ധിയുള്ള മനുഷ്യര്‍ അങ്ങനെ പലതിനെയും ചോദ്യം ചെയ്തതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍...എന്തിനേറെ പറയുന്നു ബ്രിട്ടീഷ്‌ കാരുടെ അടിമത്വത്തെ എതിര്തപ്പോഴല്ലേ നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്..?അങ്ങനെ മതത്തിന്റെയും ജാതിയുടെയും അടിമത്തത്തില്‍ നിന്ന് പുറത്തു വരൂ അനാമിക...

    ഒന്ന് ചോദിച്ചോട്ടെ അനാമിക...ഈ ഖുര്‍ആന്‍ ഉം ഹദീസുകളും ഒക്കെ മുസ്ലിം ജനത അല്ലെ പിന്തുടരുന്നുള്ളൂ? ഈ ഭൂമിയിലെ മഹാ ഭൂരിപക്ഷ ജനതയും അവയൊന്നും പിന്തുടരുന്നില്ല...അവര്‍ക്കൊന്നും യാതൊരു കുഴപ്പവും സംഭവിക്കുന്നില്ല...ഈ ചോദ്യം തിരിച്ചും ചോദിക്കാവുന്നതാണ്...ചോദിച്ചോളൂ...മരണാനന്തര ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന (ഉറപ്പില്ല...തെളിവും...) സുഖങ്ങള്‍ക്ക് വേണ്ടി എന്തിനീ നല്ല ജീവിതം ക്രൂരമായ മത ചട്ടയില്‍ കുരുക്കി നശിപ്പിക്കുന്നു അനാമിക..?

    പിന്നെ സ്മിജിത്തിനു അനാമിക മറുപടി കൊടുത്തപോലെ ഇസ്ലാം നു പ്രത്യേക നിയമം ഉണ്ടെന്നൊക്കെ പറഞ്ഞല്ലോ...ആ കാട്ടാള നിയമങ്ങള്‍ നടപ്പാക്കിയതാണ്‌ ന്യൂ മാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയതടക്കമുള്ള സംഭവങ്ങള്‍...ഈ രാജ്യത്ത് കോടതി ഉണ്ട്, നീതിന്യായ വ്യവസ്ഥിതി ഉണ്ട്...

    ഒന്നൂടെ ചോദിച്ചോട്ടെ...ഞാന്‍ തറപ്പിച്ചു പറയുന്നു നിങ്ങള്‍ പറയുന്ന ഖുര്‍ആന്‍ ലോ ഹദീസുകളിലോ ഞാന്‍ വിശ്വസിക്കുന്നില്ല, വിശ്വസിക്കാന്‍ ഉദ്ദേശ്യവും ഇല്ല...ഇതുവരെ അങ്ങനെ തന്നെ ആണ് ജീവിച്ചതും...എന്നാല്‍ എനിക്കിതേവരെ യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല...നല്ലൊരു ജോലി ഉണ്ട്...കുടുംബത്തില്‍ സമാധാനം ഉണ്ട്...മൊത്തത്തില്‍ കുഴപ്പമില്ലാതെ ജീവിക്കുന്നു...മരിച്ചുകഴിഞ്ഞു സംഭവിച്ചേക്കാവുന്ന കാര്യങ്ങളെ പറ്റി ഞാന്‍ ഭയപ്പെടുന്നില്ല...

    ഈ പറഞ്ഞതെല്ലാം കൊണ്ട് ഈയുള്ളവന്‍ മുസ്ലിം വിരോധി ആണെന്ന് ധരിക്കരുതേ...ക്രിസ്ത്യന്‍ മുസ്ലിം ഹിന്ദു മതങ്ങള്‍ എല്ലാം തന്നെ അപരിഷ്കൃതരായ ജനങ്ങളെ നേര്‍വഴിക്കു നയിക്കുന്നതിന് വേണ്ടി ഉള്ളതായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍...ഹിന്ദു മതം നിലവില്‍ വന്നത് എന്നാണെന്ന് കൃത്യമായ വിവരം ഇല്ലെങ്കിലും ആ കാലത്തും മനുഷ്യര്‍ അപരിഷ്ക്രുതരായിരുനു എന്ന് തന്നെ കരുതാം. ബുദ്ധമതം (BC 450), ക്രിസ്തുമതം, ഇസ്ലാം മതം (AD 650) ഈ കാലഘട്ടതിലോക്കെ ഭൂമിയില്‍ മുഴുവന്‍ അരാജകത്വം ആയിരുന്നു...രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍, ജന വിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ അങ്ങനെ പലതും...വളരെ ചുരുക്കം ജനങ്ങള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം തീരെ അപരിഷ്കൃത സമൂഹത്തില്‍ പെട്ടവരായിരുന്നു...അങ്ങനെയുള്ളവരെ ഭയപ്പടിലൂടെ നേര്‍വഴിക്കു നയിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് ഈ കാണുന്ന മതങ്ങള്‍ ഒക്കെ...ഇവയെല്ലാം വെറും സാങ്കല്പികം മാത്രം...വ്യാസന്‍ പറഞ്ഞു കൊടുത്തിട്ട് ഗണപതി മഹാഭാരതം എഴുതി എന്നും. മരിച്ചതിന്റെ മൂന്നാം നാള്‍ യേശു ഉയര്‍ത്തെഴുന്നേറ്റു എന്നും, ദൈവം വെളിവായി നബിക്ക് ഖുര്‍ആന്‍ കൊടുത്തെന്നും ഒക്കെ ഓരോരോ വിശ്വാസങ്ങള്‍...അതിനൊക്കെ അത്രയ്ക്ക് പ്രാധാന്യം കൊടുത്താല്‍ മതി...

    ReplyDelete
  39. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു
    മനസ്സു പങ്കു വച്ചു
    മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...

    ഹിന്ദുവായി മുസ്സല്മാനായി ക്രിസ്ത്യാനിയായി
    നമ്മളെ കണ്ടാല്‍ അറിയാതായി
    ഇന്ത്യ ഭ്രാന്താലയമായി
    ആയിരമായിരം മാനവ ഹൃദയങ്ങള്‍
    ആയുധ പുരകളായി
    ദൈവം തെരുവില്‍ മരിക്കുന്നു
    ചെകുത്താന്‍ ചിരിക്കുന്നു...

    സത്യമെവിടെ സൌന്ദര്യമെവിടെ
    സ്വാതന്ത്ര്യമെവിടെ നമ്മുടെ
    രക്ത ബന്ധങ്ങളെവിടെ
    നിത്യ സ്നേഹങ്ങളെവിടെ
    ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ വരാറുള്ളൊ-
    രവതാരങ്ങള്‍ എവിടെ
    മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു
    മതങ്ങള്‍ ചിരിക്കുന്നു...

    വയലാര്‍ പറഞ്ഞതിന്‍റെ കാലിക പ്രസക്തി ഇന്നാണ് കൂടുതല്‍ മനസ്സിലാവുക...

    ReplyDelete
  40. അനാമികേ,
    ഞാന്‍ വിശ്വസിക്കുന്ന എന്റെ മതത്തിനെ കുറിച്ചുള്ള ചില തെറ്റിധാരണകള്‍ എന്നതിന് പകരം അതിലുള്ള ചില തെറ്റുകള്‍ മറ്റുള്ളവര്‍ മനസിലാക്കാന്‍ എന്നായിരുന്നു തന്റെ മറുപടിയെങ്കില്‍ താന്‍ ഒരു മതത്തിന്റെയും വക്താവല്ല എന്ന് അടിവരയിട്ടു പറയണ്ട ആവശ്യം ഉണ്ടാകുമായിരുനില്ല. താങ്കള്‍ പലയിടങ്ങളിലയീ മറ്റു പല മത ഗ്രന്ഥങ്ങളുടെയും (മഹാഭാരതം) തെറ്റുകള്‍ (ഒരു പക്ഷെ മറ്റുള്ളവര്‍ക്കുള്ള ശരികള്‍) അക്കമീട്ടു നിരത്തുന്നത് കണ്ടു. അത് മാത്രമാണ് മുകളില്‍ പറഞ്ഞ കമന്റ്സ് ഇടാനുള്ള കാരണം.അല്ലാതെ ഞാന്‍ ഒരു മുസ്ലിം വിരോധിയോന്നുമല്ല.
    <<<>>>>
    ഈ നൂറ്റാണ്ടി വേണ്ടി ഉള്ളതല്ല എങ്കില്‍ എന്തിനാണ് അനാമികേ അതിലുള്ള തെറ്റുകള്‍ തള്ളി പറയാന്‍ മടി കാട്ടുന്നത് മടി കാട്ടുന്നത്. തെറ്റാണെന്ന് മനസ്സിലാക്കിയാല്‍ അത് തിരുത്തണം എന്ന് തന്നെയല്ലേ എല്ലാ മത ഗ്രന്ഥങ്ങളിലും പറഞ്ഞിരികുന്നത്. പിന്നെന്തിനാണ്, എന്തിനെയാണ് അനാമിക ഭയക്കുന്നത്?. എല്ലാ മതസ്ഥരും മാറ്റങ്ങള്‍ ഉള്കൊണ്ടിട്ടുണ്ട് അത് പോലെ തന്നെയാകണം മുസ്ലിങ്ങളും അല്ലാതെ നൂറ്റാണ്ടുകള്‍ക്കു മുന്നേയുള്ള നിയമങ്ങളുടെ പേര് പറഞ്ഞു മാറ്റം ഉള്ള്കൊണ്ടാല്‍ അത് അല്ലഹുവിനെയോ അവന്റെ പ്രവാചകനെയോ വിമ്മര്ഷിക്കലാകും എന്ന് ഭയപ്പെട്ടു പിന്നോട്ട് നില്‍ക്കുന്ന സഹോദരങ്ങളെ അല്ല ഭാരത സംസ്കാരത്തിന് ആവശ്യം.

    <<<<>>>>
    സുഹൃത്തേ, ഇത്തരം നിയമങ്ങളൊക്കെ എന്തിനാണ് ഭാരതത്തില്‍ നടപ്പാക്കണം എന്ന് വാശി പിടിക്കുന്നത്‌ , ഇത്തരം വാശിയൊന്നും അമേരിക്ക പോലുള്ള മറ്റു ഡെമോക്രാറ്റിക് സെകുലര്‍ രാജ്യങ്ങളില്‍ പറയതതെന്തു? ഭാരതം എല്ലാ സംസ്കാരങ്ങളെയും അംഗീകരിക്കുന്നത് കൊണ്ടാന്നോ ഇവിടെ മാത്രം നിങ്ങളുടെ നിയമങ്ങള്‍ നടപ്പാക്കണം എന്ന് വാശി പിടികുന്നത് . നമ്മുക്ക് ഏകീകൃത സിവില്‍ നിയമം പോരെ ? നമ്മളെന്തിനാണ് അതിന്റെ പേരില്‍ വേറിട്ട്‌ നില്കുന്നത്? ഇന്ത്യന്‍ മുസ്ലീം ആഫ്രിക്കന്‍ മുസ്ലീം എന്ന് പറയുന്നതിന് പകരം ഇന്ത്യക്കാരന്‍ ആഫ്രിക്കക്കാരന്‍ എന്ന് പറയാം നമ്മുക്ക്.

    ReplyDelete
  41. പോസ്റ്റും കമന്റുകളും വായിച്ചു….
    അറിവുകൾ ഉണ്ടാവുന്നത് നല്ല മനസ്സിൽ നിന്നാണ്
    അനാമികയുടെ നല്ല മനസ്സിന്’, ആശംസകൾ……..
    ശരീരത്തിൽ ഇറച്ചി മാത്രം കാണുന്നവർ കടിച്ച് കുടയും; പക്ഷെ, ശരീരത്തിൽ
    മനസ്സു കാണുന്നവർ പടിക്കാൻ ശ്രമിക്കും.

    ReplyDelete
  42. ശരിയാണ് സാദിക്ക്‌ക്ക,
    അറിയാത്തത് പഠിക്കുന്നതിനേക്കാള്‍ ചോദ്യങ്ങള്‍ മാത്രം ഉണ്ടാക്കുകയാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം.
    ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോധിക്കുന്നവന്‍ എവിടെയും ജയിക്കുമെന്ന ബുദ്ധിയില്ലായ്മയാണെന്ന് ഇതിനു പ്രേരിപ്പിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല

    ReplyDelete
  43. സ്മിജിത്ത്,
    അനമികക്ക് ഭയം ദൈവത്തെ ചോദ്യം ചെയ്യുന്നതിനോട് മാത്രമാണ്.
    പ്രവാചകന്‍റെ കാലം മുതല്‍ക്ക്, ലോകാവസാനം വരെ ഭൂമിയില്‍ ജീവിക്കനിരിക്കുന്ന മനുഷ്യര്‍ക്ക്‌ വേണ്ടിയാണ് അള്ളാഹു പ്രവാചകനിലൂടെ ഖുര്‍ആനും, ഹദീസുകളും ഇറക്കിയത്. പ്രവാചകന്‍റെ കാലത്തും പ്രവാചകന് ശേഷം ആയിരക്കണക്കിന് വര്‍ഷങ്ങളും, ഈ നൂറ്റാണ്ടിലും, ഇനി വരാനിരിക്കുന്ന്ന ജനവിഭാഗങ്ങള്‍ക്കും വേണ്ടി ഇറക്കിയ വിശ്വാസസ്മഹിതകളില്‍ അതാത് കാലത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ചില സംശയങ്ങള്‍ ഉണ്ടായേക്കാം. അത് സ്വാഭാവികം.
    അതിനാണ് മനുഷ്യന് വിവേചനബുദ്ധി കൂടി അള്ളാഹു കൊടുത്തത്. അവന്‍ അവന്‍റെ വിവേചനബുദ്ധിക്ക് അനുസരിച്ച് ശരിയും തെറ്റും മനസ്സിലാക്കി ജീവിക്കാന്‍ വേണ്ടി. ഇത്തരത്തില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ നിവര്ത്തിക്കാന്‍ ഇന്ന് ഇസ്ലാം അനുവദിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഫതവകള്‍...ഓരോ കാലഘട്ടത്തിലും ജീവിച്ചിരിക്കുന്ന ഏറ്റവും പണ്ഡിതനായ ഒരു മുസ്ലിമിന് മാത്രമേ ഇത്തരത്തില്‍ ഫതവകള്‍ ഇറക്കാന് അധികാരമുള്ളൂ. അത്തരത്തില്‍ ഉള്ള ഫത്വകളെ മാത്രമേ ഇസ്ലാമിക സമൂഹം അന്ഗീകരിക്കുന്നുമുള്ളൂ. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ യുക്തിക്ക് നിരക്കാത്ത ഒരു ഫത്വക്കെതിരെ അനാമിക പ്രതികരിച്ചത്.

    തെറ്റാണെന്ന് മനസ്സിലാക്കുന്ന കാര്യങ്ങള്‍ തിരുത്തുകതന്നെ വേണം ..അതാണ് മിസ്റ്റര്‍ സ്മിജിത് ഞാനിവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കു എന്തുകൊണ്ട് അത് മനസ്സിലാകുന്നില്ല. ഖുറാനിലും ഹദീസിലും നമ്മുടെ യുക്തിക്ക് നിരക്കാത്ത പല കാര്യങ്ങളെയും കണ്ടേക്കാം. അവയെല്ലാം തിരുത്താന് മാത്രം അതിനേക്കാള്‍ ശ്രേഷ്ടരായവര്‍ ആരാണുള്ളത്? നിസ്സാരനായ ,വികാരങ്ങള്‍ക്ക് അടിമപ്പെടുന്ന മനുഷ്യനോ?
    അവനു തിരിതാവുന്നതാണോ ദൈവത്തെ?
    ദൈവം അവനെ പഠിപ്പിച്ച മതത്തിന്‍റെ വിശ്വാസ സംഹിതകളെ ?
    അതിനു കഴിവുള്ളവര്‍ അത് ചെയ്യട്ടേ...അനാമികക്ക് ഒരു വിരോധവും ഇല്ല
    ദൈവം പടച്ച മനുഷ്യന്‍റെ ബുദ്ധിയും യുക്തിയുമാണ് ദൈവത്തിനെ ചോദ്യം ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നത് എന്ന് മറക്കരുത്. ആ യുക്തികൊണ്ട് ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനോട് തോന്നുന്ന സഹതാപമേ അനാമികക്ക് തോന്നുന്നുള്ളു .

    ഇസ്ലാമിന്‍റെ നിയമങ്ങള്‍ ഭാരതത്തില്‍ നടപ്പാക്കണം എന്ന് എവിടെയാണ് സുഹൃത്തേ ഞാന്‍ പറഞ്ഞത്?
    ഭാരതീയരെല്ലാം ഇസ്ലാം മതവിശ്വാസം അനുസരിച്ച് ജീവിക്കാന് അനാമിക ഏതു പോസ്റ്റില്‍ ആണ് പറഞ്ഞത്?

    ReplyDelete
  44. ...........................................................................................................................ഈ നൂറ്റാണ്ടി വേണ്ടി ഉള്ളതല്ല എങ്കില്‍ എന്തിനാണ് അനാമികേ അതിലുള്ള തെറ്റുകള്‍ തള്ളി പറയാന്‍ മടി കാട്ടുന്നത് മടി കാട്ടുന്നത്. തെറ്റാണെന്ന് മനസ്സിലാക്കിയാല്‍ അത് തിരുത്തണം എന്ന് തന്നെയല്ലേ എല്ലാ മത ഗ്രന്ഥങ്ങളിലും പറഞ്ഞിരികുന്നത................................................................................

    സ്മിജിത് .....

    നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിനു മുന്‍പ്‌ ജീവിചിരുന്നവരുടെ ശരി ഇന്ന് നമ്മുടെ തെറ്റായിരിക്കാം. ഇനി വരാന്‍ ഇരിക്കുന്നവരുടെ ശരി ഇന്നത്തെ യാതസ്ഥികതയാവാം..അതുകൊണ്ട് തന്നെ നമ്മള്‍ നമുക്ക് ആവശ്യമെന്നു തോന്നുന്നതിനെ മാത്രം സ്വീകരിക്കുക. ഈ ഭൂമിയും ,പ്രപഞ്ചവും, അല്ലാഹുവിന്‍റെ ഇച്ഛകളും നമ്മള്‍ ജീവിക്കുന്ന ഈ ഇരുപതാം നൂറ്റാണ്ടിനു വേണ്ടി മാത്രമെന്ന് കരുതി എന്തിനു അവയെ തള്ളിപറയണം. നമുക്ക് ആവശ്യമുള്ളതിനെ മാത്രം സ്വീകരിക്കുക.. നമ്മുടെ യുക്തിയാണ് ഏറ്റവും വലിയ യുക്തി എന്ന് കരുതാതെ നമുക്ക് ധഹിക്കതതിനെ വിഴുങ്ങാന്‍ ശ്രമിക്കാതെ നീക്കിവെക്കുക..അത്രേ ആവശ്യമുള്ളൂ .
    പക്ഷെ... മനുഷ്യന്‍റെ കടന്നുകയറ്റങ്ങള്‍ വികലമാക്കി തീര്‍ക്കുന്ന മത വിശ്വാസങ്ങള്‍ പരിഹാസ്യമാകുന്നതിനെതിരെ അനാമിക പ്രതികരിക്കും.

    ReplyDelete
  45. ...............................................................................................................................ഒന്ന് ചോദിച്ചോട്ടെ അനാമിക...ഈ ഖുര്‍ആന്‍ ഉം ഹദീസുകളും ഒക്കെ മുസ്ലിം ജനത അല്ലെ പിന്തുടരുന്നുള്ളൂ? ഈ ഭൂമിയിലെ മഹാ ഭൂരിപക്ഷ ജനതയും അവയൊന്നും പിന്തുടരുന്നില്ല...അവര്‍ക്കൊന്നും യാതൊരു കുഴപ്പവും സംഭവിക്കുന്നില്ല...ഈ ചോദ്യം തിരിച്ചും ചോദിക്കാവുന്നതാണ്...ചോദിച്ചോളൂ...മരണാനന്തര ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന (ഉറപ്പില്ല...തെളിവും...) സുഖങ്ങള്‍ക്ക് വേണ്ടി എന്തിനീ നല്ല ജീവിതം ക്രൂരമായ മത ചട്ടയില്‍ കുരുക്കി നശിപ്പിക്കുന്നു അനാമിക..?..........................................................................................

    ഇവിടെ ഞാന്‍ മുന്പ് പറഞ്ഞ ഒരു കാര്യമാണ് കൂടുതല്‍ യോജിക്കുക.
    നീല്‍സ് ബോര്‍ പറഞ്ഞത് പോലെ ചില കാര്യങ്ങള്‍ നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഫലിക്കുമത്രേ. എങ്കില്‍ പിന്നെ വിശ്വാസം ഒരു നല്ല രീതിയല്ലേ?
    മരണാനന്തരം കിട്ടാന്‍ പോകുന്ന സ്വര്‍ഗ്ഗവും നരകവും വേണ്ടാതവന് അവനു തോന്നിയ പോലെ ജീവിക്കട്ടെ .ആര്‍ക്ക ചേതം?
    ഇവിടെ എന്താണ് മതത്തിന്‍റെ ക്രൂരമായ മത ചട്ട?
    നിര്‍ബന്ധമായും മതതിനു ഉള്ളില്‍ നിന്നും കൊണ്ട് ജീവിക്കണം എന്നൊന്നും ഇസ്ലാം ഒരാളെയും അടിചെല്‍പ്പിക്കുന്നില്ല .
    നല്ലതും ചീത്തയും മുന്പില്‍ വെച്ചുകൊടുത്തു തന്റെ ഇഷ്ടത്തിനു അനുസരിച്ച് ജീവിക്കാന്‍ പറഞ്ഞ മതത്തില്‍ എവിടെയാണ് സുഹൃത്തേ ക്രൂരത?

    ReplyDelete
  46. ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,എന്തു മണ്ടത്തരങ്ങള്‍ ആണ് അനാമികയും പറയുന്നത് , മറ്റുള്ളവര്‍ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അനാമിക അവര്‍കെതിരെ വാളെടുക്കുമായിരുന്നല്ലോ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

    അനാമിക മണ്ടതരങ്ങള്‍ക്ക് എതിരെ വാളെടുക്കാറില്ല. അതിനുമാത്രം മണ്ടിയല്ല അനാമിക. അനാമിക എല്ലാം അറിയുന്നവളും അല്ല, പക്ഷെ അറിയാത്ത കാര്യത്തെകുറിച്ച് അനാമിക പരയാരും ഇല്ല. അതുകൊണ്ട് തന്നെ അനാമിക അധികം മണ്ടതരങ്ങള്‍ എഴുന്നള്ളിക്കാറുമില്ല
    ചില മണ്ടന്മാര്‍ക്ക് എന്ത് കണ്ടാലും മണ്ടതരമായെ തോന്നു

    ......................................................................................................അപ്പോള്‍ ഇസ്ലാമില്‍ പറയാത്തതു കൊണ്ടാന്നോ അമ്മ മാര്‍ക്ക് മുല പാല്‍ ഇല്ലാതാകുന്നത് ? അത് പോലെ ആരാണ് പറഞ്ഞത് രണ്ടു വര്‍ഷമേ മുല പാല്‍ കാണുകയുള്ളൂ എന്ന് ?.......................................................................................................................

    സുഹൃത്തേ,
    നിങ്ങള്‍ വായിച്ചതല്ല മനസ്സിലാക്കിയത് എന്നുള്ളതിനുള്ള തെളിവാണ് നിങളുടെ ഈ ചോദ്യം
    ഒരു സ്ത്രീ പ്രസവിച്ചു കഴിഞ്ഞാല്‍ അവളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് രണ്ടു വര്‍ഷമോ, നാലു വര്‍ഷമോ ചിലപ്പോള്‍ കുറെ അധികം വര്‍ഷമോ അവള്‍ക്കു മുലപ്പാല്‍ ഉണ്ടായേക്കാം. ചിലര്‍ക്ക് പ്രസവിച്ചാലും മുലപ്പാല്‍ ഒരു വര്ഷം പോലും ഉണ്ടായെന്നു വരില്ല. അതൊക്കെ സ്ത്രീകളുടെ ആരോഗ്യത്തിനു അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. അല്ലാതെ ഈ ലോകത്തുള്ള എല്ലാ സ്ത്രീകക്കും രണ്ടു വര്‍ഷമേ മുലപ്പാല്‍ ഉണ്ടാകൂ എന്നൊന്നും ഇസ്ലാമില്‍ പറഞ്ഞിട്ടില്ല.
    സ്ത്രീകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുത്തു മുലകുടി ബന്ധം സ്ഥാപിക്കാനുള്ള കാലപരിധി ഇസ്ലാമില്‍ വ്യക്തമായി പറയുന്നുണ്ട്. ആ പരിധിയാണ് ഞാന്‍ പറഞ്ഞ കാലയളവ് . അതിനു ശേഷം ഉള്ള മുലയൂട്ടല്‍ കുഞ്ഞിനു നല്ലതാണെങ്കിലും ഇസ്ലാമില്‍ അത് നിര്‍ബന്ധമില്ല. മാത്രമല്ല രണ്ട്‌ വയസ്സിനു ശേഷം മുലയൂട്ടുന്നതിലൂടെ ആരുമായും ഒരു സ്ത്രീക്ക് മുലകുടി ബന്ധം സ്ഥാപിക്കാനും കഴിയില്ല.
    ഓരോന്നിനും അതിന്റെതായ നേരവും കാലവും ഒക്കെ ഇല്ലേ മാഷേ?

    ഈ ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും മരണം വരെ മുലപ്പാല്‍ ഉണ്ടാകില്ല എന്നുള്ള കാര്യത്തില്‍ അനമിക്ക്ക് ഒരു സംശയവും ഇല്ല . അങ്ങിനെ പാല്‍ ഇല്ലാതെ എങ്ങിനെ സ്ത്രീകള്‍ അന്യപുരുഷന്മാരുമായി മുലകുടി ബന്ധം സ്ഥാപിക്കും?
    എന്നാണ് ഞാന്‍ ചോദിച്ചത്
    പിന്നെ എങ്ങിനെയാണ് ഇസ്ലാം സ്ത്രീകളോടെ കാണുന്നവരുമോക്കെയായി ഉമ്മ മകന്‍ സ്ഥാപിക്കാന്‍ പറയുക ?
    അതിന്റെ യുക്തി എന്താണ്?

    .............................................................................................................................ഒരു കാര്യം അനാമിക മനസിലാക്കണം എല്ലാ മതത്തിലും നല്ലതും ചീത്തയും ഉണ്ട്. അതില്‍ നിന്നും നല്ലത് മാത്രം പ്രചരിപ്പിക്കുക , അത് പോലെ മറ്റുള്ളവരുടെ തെറ്റുകള്‍ ഉദാഹരിക്കാതെ സ്വന്തം കുടുംബത്തിലെ തെറ്റുകള്‍ മാറ്റുവാന്‍ ശ്രമിക്കൂ ആദ്യം…………………………………………………..


    ഞാന്‍ ഇവിടെ പ്രചരിപ്പിച്ച ചീത്തയായ ഒരു കാര്യം എന്താണന്നു പറഞ്ഞു തരൂ സുഹൃത്തേ..
    പിന്നെ സ്വന്തം കുടുംബത്തിലെ തെറ്റ് തിരുത്തുന്നത് തന്നെയാണ് ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഇല്ലാതെ പോയോ സുഹൃത്തിന്?

    ReplyDelete
  47. നാം ദൈവവുമായി മല്ലിടും, അത്യുന്നത സ്വര്‍ഗ്ഗങ്ങളില്‍ വെച്ച് നാം അവനെ കീഴടക്കും. നാഗരിക ജീവിതത്തില്‍ പ്രബുദ്ധനായ തൊഴിലാളി മതവിധിയെ അവഗ്ഞ്ഞയോടെ വലിച്ചെറിയുന്നു.സ്വര്‍ഗ്ഗത്തെ പുരോഹിതന്മാര്‍ക്കും, ബൂര്‍ഷ്വാമത ഭ്രാന്തന്‍മാര്‍ക്കുകായി വിട്ടുകൊടുത്തു ഈ ഭൂമിയില്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍ മതത്തിന്‍റെ മൂടല്‍മഞ്ഞിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രത്തിന്‍റെ സഹായം തേടുകയും വര്‍ത്തമാനകാലത്ത് മികച്ച ജീവിതത്തിനു വേണ്ടി പൊരുതാന്‍ തൊഴിലാളികളെ ഒരുമിച്ചു ചേര്‍ത്ത് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അവരെ വിടര്‍ത്തിഎടുക്കുന്ന സോഷ്യലിസത്തിന്റെ ഭാഗമാണ് ഇന്നത്തെ തൊഴിലാളി വര്‍ഗ്ഗം. (ലെനിന്‍ )

    ഈ പറഞ്ഞ തൊഴിലാളി വര്‍ഗ്ഗമാണ് ഇവിടെ എന്തിനു മതങ്ങള്‍ എന്ന് ചോദിക്കുന്നതെങ്കില്‍ അനാമിക മിണ്ടാതിരിക്കും. ഇവര്‍ക്ക് മാത്രമേ ഇങ്ങനെയൊരു ചോദ്യമുന്നയിക്കാന്‍ അര്‍ഹതയും ഉള്ളൂ

    ReplyDelete
  48. അനാമിക,

    >>>>> നീല്‍സ് ബോര്‍ പറഞ്ഞത് പോലെ ചില കാര്യങ്ങള്‍ നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഫലിക്കുമത്രേ. എങ്കില്‍ പിന്നെ വിശ്വാസം ഒരു നല്ല രീതിയല്ലേ? >>>> ശരിയാണ്. സമ്മതിക്കുന്നു...നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഫലിക്കുന്ന ചിലകാര്യങ്ങള്‍ അവിശ്വസിക്കുന്നതിനെക്കാള്‍ ഭേദം വിശ്വസിക്കുന്നത് തന്നെ...നീല്‍സ് ബോര്‍ പറഞ്ഞത് ഫലിക്കുന്ന കാര്യങ്ങളെ പറ്റി ആണല്ലോ? മരണാനന്തര ജീവിതം എന്നൊന്ന് ഇതുവരെ ഫലിച്ചതായി യാതൊരു അറിവും ആര്‍ക്കുമില്ല...ഇത് ഞാന്‍ ഖുറാനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതല്ല...ഹിന്ദു പുരാണങ്ങളിലും, ബൈബിള്‍, പഴയ-പുതിയ നിയമങ്ങളിലും ഇത്തരത്തിലുള്ള മരണാനന്തരം ലഭ്യമയെക്കാവുന്ന അലൗകിക സുഖങ്ങളെ പറ്റി ഘോരഘോരം പ്രദിപാദിക്കുന്നുണ്ട്...

    >>>>> പ്രവാചകന്‍റെ കാലം മുതല്‍ക്ക്, ലോകാവസാനം വരെ ഭൂമിയില്‍ ജീവിക്കനിരിക്കുന്ന മനുഷ്യര്‍ക്ക്‌ വേണ്ടിയാണ് അള്ളാഹു പ്രവാചകനിലൂടെ ഖുര്‍ആനും, ഹദീസുകളും ഇറക്കിയത്. പ്രവാചകന്‍റെ കാലത്തും പ്രവാചകന് ശേഷം ആയിരക്കണക്കിന് വര്‍ഷങ്ങളും, ഈ നൂറ്റാണ്ടിലും, ഇനി വരാനിരിക്കുന്ന്ന ജനവിഭാഗങ്ങള്‍ക്കും വേണ്ടി ഇറക്കിയ വിശ്വാസസ്മഹിതകളില്‍ അതാത് കാലത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ചില സംശയങ്ങള്‍ ഉണ്ടായേക്കാം.>>>>> പ്രവാചക കാലഘട്ടം എന്ന് പറയുന്നത് AD 650 നോടടുത്ത് ആണല്ലോ? അതിനും എത്രയോ സംവത്സരങ്ങള്‍ക്കു മുന്‍പ് തന്നെ ഭൂമിയില്‍ മനുഷ്യജന്മം ഉടലെടുത്തിരുന്നു? പ്രവാചകന്‍റെ കാലഘട്ടത്തിനു മുന്‍പ് ജീവിച്ചിരുന്നവരെ അള്ളാഹു മനുഷ്യരായി പരിഗണിച്ചിരുന്നില്ലേ? പ്രവാചകന്‍റെ കാലഘട്ടത്തിനു ശേഷമുള്ളവരെ മാത്രം ഉദ്ദേശിച്ചു ഖുര്‍ആന്‍ ഇറക്കാന്‍ എന്തെങ്ങിലും പ്രത്യേക കാരണം വല്ലതും അതില്‍ പറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ താല്പര്യം ഉണ്ട്...ഇതേ ചോദ്യം തന്നെ ഹിന്ദു, ക്രിസ്ത്യന്‍ മത പണ്ഡിതരോടും ചോദിക്കാവുന്നതാണ്.

    >>>>> ദൈവം പടച്ച മനുഷ്യന്‍റെ ബുദ്ധിയും യുക്തിയുമാണ് ദൈവത്തിനെ ചോദ്യം ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നത് എന്ന് മറക്കരുത്. ആ യുക്തികൊണ്ട് ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനോട് തോന്നുന്ന സഹതാപമേ അനാമികക്ക് തോന്നുന്നുള്ളു>>>>> ഇരിക്കുന്ന കൊമ്പ് മുറിക്കുക അല്ല അനാമിക, യഥാര്‍ത്ഥത്തില്‍ ഇരിക്കുന്ന കൊമ്പിന്റെ കാമ്പ് അല്ലെങ്കില്‍ വേര് തേടുകയാണ്...ചോദ്യം ചെയ്യുമ്പോഴാണ് കൂടുതല്‍ സത്യങ്ങള്‍ പുറത്തു വരുന്നത്...ഭൂമി പരന്നതാനെന്ന വിശ്വാസത്തെ സ്വന്തം ജീവന്‍ തൃണവല്ഗണിച്ചും നിരന്തരം ചോദ്യം ചെയ്‌തതിലൂടെ ആണ് ഭൂമി ഉരുണ്ടതാണെന്ന ബോധം മനുഷ്യന് ഉണ്ടായത്...അങ്ങനെ പലതും...മറ്റൊന്നുകൂടെ...ഈ ഭൂഗോളത്തില്‍ പടച്ചവന്‍ (ദൈവം) സൃഷ്ടിച്ച മാനവര്‍ മാത്രമല്ലല്ലോ ഉള്ളത്? സര്‍വ ചരാചരങ്ങളും അവന്റെ സൃഷ്ടി ആണെങ്കില്‍ അവര്‍ക്ക് ഈ മത നിയമങ്ങള്‍ ബാധകമാകുന്നതെങ്ങനെ? നായയും പന്നിയും വെറുക്കപ്പെടേണ്ട മൃഗങ്ങള്‍ ആണെങ്കില്‍ സൃഷ്ടാവ് അവയ്ക്ക് ജന്മം കൊടുത്തത് തന്നെ തെറ്റാണെന്ന് വരില്ലേ?

    ഇതേപോലെ ഉത്തരം മുട്ടിക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ ഇനിയും ഉയര്താനാവും അനാമിക...അവക്കൊക്കെ "ഈശ്വരനെ ധിക്കരിക്കാന്‍ ഞാനില്ല" എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി നിക്കുകയല്ല വേണ്ടത്...ചോദ്യം ചെയ്യുക...എല്ലാത്തിനെയും ചോദ്യം ചെയ്യുക...എന്തുകൊണ്ട് രാത്രിയും പകലും ഉണ്ടാവുന്നു? ഭൂമി എന്തുകൊണ്ട് ഉരുണ്ടാതായി? മനുഷ്യകുലം തന്നെ എങ്ങനെ പിറവിയെടുത്തു? കുരങ്ങുകള്‍ മനുഷ്യന്‍റെ പൂര്‍വികര്‍ ആണെന്ന് പറയുന്നത് എത്രമാത്രം ശരി ആണ്? പാപികളെയും ദുഷ്ടരെയും എന്തിനുവേണ്ടി സൃഷ്ടിച്ചു? ലോകത്തില്‍ ഭൂരിഭാഗം ജനങ്ങളും ഇന്നും ദരിദ്രനാരായണന്മാര്‍ ആയി ജീവിക്കുന്നത് എന്തുകൊണ്ട്? അവരുടെ കഷ്ടതകളും ആധിയും വ്യാധിയും എന്തേ സര്‍വേശ്വരന്‍ കേള്‍ക്കാതെ പോകുന്നു? ഇന്ത്യ പോലുള്ള മതേതര രാജ്യത്തെ ജനങ്ങളെ ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം ദൈവങ്ങള്‍ എങ്ങനെ വിഭജിക്കുന്നു, പരിപാലിക്കുന്നു? എന്നിങ്ങനെ കാണുന്നതിനെയും കേള്‍ക്കുന്നതിനെയും ചോദ്യം ചെയ്യുക...അപ്പോള്‍ അവ കൂടുതല്‍ തെളിമയാര്‍ന്നതാവും...കൂടുതല്‍ വിശ്വാസ്യവും...

    ReplyDelete
  49. ഞാന്‍ ദൈവത്തെ നിഷേധിക്കുകയല്ല...സക്കാത് കൊടുക്കുക, അഗതികളെ സഹായിക്കുക തുടങ്ങി എത്രയോ നല്ല വചനങ്ങള്‍ ഉണ്ട് ഖുറാനില്‍...തന്നെപോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നു പഠിപ്പിക്കുന്നു ബൈബിള്‍...അതേപോലെ ഗീതയും എണ്ണിയാല്‍ ഒടുങ്ങാത്ത ഉപദേശങ്ങള്‍ തരുന്നു...ഏതു കാലത്തും പ്രസക്തിയുള്ള ഈ വക വചനങ്ങള്‍ക്ക് (നാമതിനെ ദൈവ വചനങ്ങള്‍ എന്ന് വിളിക്കുന്നു) വലിയ പ്രാധാന്യം കൊടുക്കാതെ നാമെന്തിനാണ് 1500 വര്ഷം മുമ്പ് പ്രാകൃത അറബി ഗോത്രങ്ങളില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും കണ്ണുമടച്ചു പിന്തുടരുന്നത്? മുല കുടിക്കുന്നതും, മൂടുപടം(ബുര്ഖ്‌യ) ധരിക്കുന്നതും, മീശ വടിച്ചിട്ട് താടി മാത്രം വളര്‍ത്തുന്നതും എല്ലാം ഇതില്‍ പെടും...ഇതാണ് ഞാന്‍ മുമ്പ് പറഞ്ഞ മത ചട്ടകള്‍...അര്‍ഥം അറിയാതെ ചെയ്യുന്ന മണ്ടന്‍ ആചാരങ്ങള്‍..എനിക്ക് അറിയാവുന്ന ഒരു മുസ്ലിം പെണ്‍കുട്ടി അടുത്തയിടെ വിവാഹം കഴിച്ചു...വളരെ കുലീനമായ ഒരു മധ്യവര്‍ത്തി കുടുംബത്തിലെ പെണ്‍കുട്ടി...വിദ്യാസമ്പന്നനായ സാമ്പത്തികമായി ഉയര്‍ന്ന വീട്ടിലെ പയ്യന്‍...വിവാഹം വരെ അവള്‍ പര്ധയോ ബുര്ഖ്‌യോ ശീലിച്ചിട്ടില്ലാത്ത അവള്‍ ഇപ്പോള്‍ അതിനൊക്കെ നിര്‍ബന്ധിക്കപെടുന്നു...എന്തിനാണ് മതത്തിന്റെ പേരില്‍ ഇങ്ങനെ ഒരു അടിമത്തം...ആര്‍ക്കു പ്രയോജനം ചെയ്യും ഈവക ആചാരങ്ങള്‍?

    ഇപ്പറഞ്ഞതെല്ലാം കൊണ്ട് ഈയുള്ളവന്‍ ഒരു തികഞ്ഞ ഈശ്വര നിഷേധി ആണെന്ന് ദയവായി കരുതരുതേ...ചോദ്യം ചെയ്തു മുന്നേറുന്ന മുന്നേറാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു ഏക ദൈവ വിശ്വാസി ആണേ അടിയന്‍...

    ReplyDelete
  50. തൂലിക,

    ..........................................................................................................നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഫലിക്കുന്ന ചിലകാര്യങ്ങള്‍ അവിശ്വസിക്കുന്നതിനെക്കാള്‍ ഭേദം വിശ്വസിക്കുന്നത് തന്നെ...നീല്‍സ് ബോര്‍ പറഞ്ഞത് ഫലിക്കുന്ന കാര്യങ്ങളെ പറ്റി ആണല്ലോ?........................................


    പ്രസിദ്ധ ശാസ്ത്രഞ്ജന്‍ നീല്‍സ് ബോര്‍ അദ്ധേഹത്തിന്റെ പരീക്ഷണ ശാലയുടെ മുന്നില്‍ ഒരു കുതിര ലാടം കെട്ടിയിട്ടു.
    കുതിര ലാടം നിര്ഭാഗ്യത്തെ അകറ്റും എന്നാണ് അവിടെയുള്ളവരുടെ വിശ്വാസം
    അത് കണ്ട ഒരാള്‍ നീല്‍സ് ബോറിനോട് ചോദിച്ചു
    താങ്ങള്‍ ഇതിലൊക്കെ വിശ്വസിക്കുന്ന്നുണ്ടോ എന്ന്
    അപ്പോള്‍ ബോര്‍ പറഞ്ഞു
    ഞാന്‍ വിശ്വസിക്കുന്നില്ല
    പക്ഷേ , എല്ലാവരും പറയുന്നത് , നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് ഫലിക്കും എന്നാണ്...

    ഇവിടെ ഫലിക്കുന്ന കാര്യം മാത്രമാണോ വിശ്വസിക്കുന്നത്?
    ഫലിച്ചാലും ഇല്ലെങ്കിലും നല്ല ഒരു ഉദ്ദേശത്തിനു വേണ്ടി വിശ്വസിക്കുന്നു എന്നാണു അദ്ദേഹം പറഞ്ഞതിനു അര്‍ഥം ..
    അതുപോലെ തന്നയാണ് സ്വര്‍ഗ്ഗവും നരകവും.
    മരിച്ചു സ്വര്‍ഗ്ഗത്തില്‍ പോയവരോ നരകത്തില്‍ പോയവരോ ഒന്നും തിരിച്ചു വന്നു ഭൂമിയിലെ മനുഷ്യര്‍ക്ക്‌ ഒരു തെളിവും കൊടുത്തിട്ടില്ല.
    എന്നിട്ടും ചിലരൊക്കെ ഇത്തരം ഒരു ഉറപ്പുമില്ലാത്ത കാര്യങ്ങളില്‍ വിശ്വസിക്കുന്നത് ചില നല്ല ഉദേശതോട് കൂടി മാത്രമാണ്.
    തെറ്റ് ചെയ്തവന്‍ നരകത്തിലും, നന്മ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗ്ഗതിലും പോകും എന്ന് പറഞ്ഞു കൊടുത്തു നമ്മള്‍ നമ്മള്‍ വളര്‍ത്തുന്ന കുട്ടി ചിലപ്പോള്‍ നരകത്തെ പേടിചിട്ടെങ്കിലും തെറ്റ് ചെയ്യാതിരിക്കും
    .പേടിക്കാന്‍ ആരും ഇല്ലാത്ത ഭൂമിയില്‍ എന്ത് കാട്ടി കൂട്ടിയാലും മരിക്കുന്നതോടെ എല്ലാം അവസാനിക്കും എന്നുള്ള ഒരു വിശ്വാസത്തോടെ വളരുന്നവന് ഭൂമിയിലെ ജീവിതത്തില്‍ എന്ത് ചെയ്യാനും ഭയമുണ്ടാകില്ല.
    ഇത്രേയുള്ളൂ സ്വര്‍ഗ്ഗ നരകങ്ങളുടെ പ്രസക്തി.
    മതം മനുഷ്യനെ നന്നായി ജീവിക്കാന്‍ പഠിപ്പിക്കുന്ന കൂട്ടത്തില്‍ സ്വര്‍ഗ്ഗത്തിലെ നന്മകളെ കുറിച്ചും. നരകത്തിലെ ശിക്ഷകളെ കുറിച്ചും പഠിപ്പിക്കുമ്പോള്‍ നന്മ ഉദ്ദേശിച്ചു അത് വിശ്വസിക്കുന്നവരെ എന്തിനു പരിഹസിക്കണം?

    ReplyDelete
  51. .........................................................................................................................................മരണാനന്തര ജീവിതം എന്നൊന്ന് ഇതുവരെ ഫലിച്ചതായി യാതൊരു അറിവും ആര്‍ക്കുമില്ല...ഇത് ഞാന്‍ ഖുറാനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതല്ല...ഹിന്ദു പുരാണങ്ങളിലും, ബൈബിള്‍, പഴയ-പുതിയ നിയമങ്ങളിലും ഇത്തരത്തിലുള്ള മരണാനന്തരം ലഭ്യമയെക്കാവുന്ന അലൗകിക സുഖങ്ങളെ പറ്റി ഘോരഘോരം പ്രദിപാദിക്കുന്നുണ്ട്.....................................................................................................................................................................

    അപ്പോള്‍ ഭൂരിപക്ഷ അഭിപ്രായം മരണാനന്തര ജീവിതം ഉണ്ട് എന്ന് തന്നെയാണ് അല്ലേ തൂലിക?
    ഈയൊരു കാര്യത്തിലെങ്കിലും ലോകത്തിലെ ഭൂരിപക്ഷം മതങ്ങളും ഒരേ പോലെ ചിന്തിക്കുമ്പോള്‍ എന്ത് കൊണ്ട് മതങ്ങള്‍ ഇത്തരത്തില്‍ ഒരു കടമ്പ മനുഷ്യന് മുന്പില്‍ വെയ്ക്കുന്നു എന്നതിനു ഉത്തരം കണ്ടെത്തികൂടാ?
    വ്യക്തമായ തെളിവുകള്‍ ഇല്ലാത്തപ്പോള്‍ ഭൂരിപക്ഷാപിപ്രായം മാനിക്കാം

    ReplyDelete
  52. ...............................................................................................................................പ്രവാചക കാലഘട്ടം എന്ന് പറയുന്നത് AD 650 നോടടുത്ത് ആണല്ലോ? അതിനും എത്രയോ സംവത്സരങ്ങള്‍ക്കു മുന്‍പ് തന്നെ ഭൂമിയില്‍ മനുഷ്യജന്മം ഉടലെടുത്തിരുന്നു? പ്രവാചകന്‍റെ കാലഘട്ടത്തിനു മുന്‍പ് ജീവിച്ചിരുന്നവരെ അള്ളാഹു മനുഷ്യരായി പരിഗണിച്ചിരുന്നില്ലേ? പ്രവാചകന്‍റെ കാലഘട്ടത്തിനു ശേഷമുള്ളവരെ മാത്രം ഉദ്ദേശിച്ചു ഖുര്‍ആന്‍ ഇറക്കാന്‍ എന്തെങ്ങിലും പ്രത്യേക കാരണം വല്ലതും അതില്‍ പറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ താല്പര്യം ഉണ്ട്...ഇതേ ചോദ്യം തന്നെ ഹിന്ദു, ക്രിസ്ത്യന്‍ മത പണ്ഡിതരോടും ചോദിക്കാവുന്നതാണ്.............................................................................................................................................................................................

    ഇങ്ങനെ കാര്യമുള്ള കാര്യങ്ങള്‍ എന്തെങ്കിലും ചോദിക്കൂ ..
    നല്ല സംശയം ആണ്. പറഞ്ഞു തരാം .
    മുഹമ്മദ്‌ നബിക്ക് മുന്പ് തന്നെ ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായിരുന്നു എന്നുള്ളതിന് ആര്‍ക്കും ഒരു സംശയവും ഇല്ലല്ലോ.
    അല്ലാഹു ആദ്യം സൃഷ്‌ടിച്ച മനുഷ്യന്‍ ആദം പ്രവാചകന്‍ ആയിരുന്നു .
    അതില്‍ തര്‍ക്കം ഇല്ലല്ലോ ആര്‍ക്കും .പിന്നീടുണ്ടായ സന്തതി പരമ്പരകള്‍ക്കും , അത് വഴി ഭൂമിയില്‍ ജനിച്ചു ജീവിച്ചവരെയും നേര്മാര്‍ഗ്ഗത്തില്‍ നയിക്കാന്‍ അള്ളാഹു ഒരുപാട് പ്രവാചകരെ ഭൂമിയില്‍ അവതരിപ്പിച്ചിട്ടുണ്ട് . അവര്‍ക്കൊക്കെ വേണ്ടിയും വിശുദ്ധഗ്രന്ഥങ്ങളും ഇറക്കിയിട്ടുണ്ട് .മുഹമ്മെദ്‌ നബിക്ക് മുന്‍പ്‌ അള്ളാഹു നിയോഗിച്ച പ്രവാചകന്മാരെ കുറിച്ച് ഖുറാനില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് ...അതില്‍ കുറച്ചു പേര്‍
    Adam , Idris, (Enoch), Nuh (Noah), Hud , Saleh, Ibrahim (Abraham) , Isma'il (Ishmael), Ishaq (Isaac) , Lut (Lot) , Ya'qub (Jacob), Yousef (Joseph), Shu'aib Ayyub (Job), Musa (Moses), Harun (Aaron) , Dhu'l-kifl (Ezekiel) , Dawud (David) , Sulaiman (Solomon), Ilias (Elias), Al-Yasa (Elisha) Yunus (Jonah), Zakariyya (Zechariah) ,Yahya (John) ,Isa (Jesus)

    മുഹമ്മദ്‌ നബി ആയിരുന്നു അവസാനത്തെ പ്രവാചകന്‍. മുഹമ്മദ്‌ നബിക്ക് ഖുര്‍ആന്‍ ഇറക്കിയത് പോലെ മറ്റു നബിമാര്‍ക്കും വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. അവസാനത്തെ പ്രവാചകന് ശേഷം ഇനി ഭൂമിയില്‍ ജനിച്ചു ജീവിക്കുന്ന മനുഷ്യര്‍ക്ക് എല്ലാവര്ക്കും പര്യാപ്തമായ അറിവുകളും ,വിശ്വാസ സംഹിതകളും ഉള്‍ക്കൊള്ളുന്ന ഖുറാന്, ഹദീസ്‌ എന്നിവ മാത്രമേ ഇപ്പോള്‍ മുസ്ലിങ്ങള്‍ പിന്തുടരെണ്ടാതോള്ളൂ.അതിനു കാരണം ഓരോ കാലഘട്ടതിലെക്കും വേണ്ടിയാണ് അള്ളാഹു പ്രവാചകന്‍ മാരെ നിയോഗിച്ചതും അവര്‍ക്ക് ഗ്രന്ഥങ്ങള്‍ ഇറക്കിയതും . ഇപ്പോള്‍ ലോകത് ജീവിക്കുന്ന മുസ്ലിംകള്‍ അവസാനത്തെ പ്രവാചകനെ പിന്തുടരുന്നത് കൊണ്ട് ഖുറാന്‍ ആണ് അവരുടെ വിശുദ്ധ ഗ്രന്ഥം.

    ReplyDelete
  53. .............................................................................................................................................യഥാര്‍ത്ഥത്തില്‍ ഇരിക്കുന്ന കൊമ്പിന്റെ കാമ്പ് അല്ലെങ്കില്‍ വേര് തേടുകയാണ്...ചോദ്യം ചെയ്യുമ്പോഴാണ് കൂടുതല്‍ സത്യങ്ങള്‍ പുറത്തു വരുന്നത്...ഭൂമി പരന്നതാനെന്ന വിശ്വാസത്തെ സ്വന്തം ജീവന്‍ തൃണവല്ഗണിച്ചും നിരന്തരം ചോദ്യം ചെയ്‌തതിലൂടെ ആണ് ഭൂമി ഉരുണ്ടതാണെന്ന ബോധം മനുഷ്യന് ഉണ്ടായത്...അങ്ങനെ പലതും...മറ്റൊന്നുകൂടെ...ഈ ഭൂഗോളത്തില്‍ പടച്ചവന്‍ (ദൈവം) സൃഷ്ടിച്ച മാനവര്‍ മാത്രമല്ലല്ലോ ഉള്ളത്? സര്‍വ ചരാചരങ്ങളും അവന്റെ സൃഷ്ടി ആണെങ്കില്‍ അവര്‍ക്ക് ഈ മത നിയമങ്ങള്‍ ബാധകമാകുന്നതെങ്ങനെ? നായയും പന്നിയും വെറുക്കപ്പെടേണ്ട മൃഗങ്ങള്‍ ആണെങ്കില്‍ സൃഷ്ടാവ് അവയ്ക്ക് ജന്മം കൊടുത്തത് തന്നെ തെറ്റാണെന്ന് വരില്ലേ?....................................................................................................

    ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനാണ് അവനു ബുദ്ധിയും യുക്തിയും വിവേചനബുദ്ധിയും കൊടുത്തത് .ഇതൊനോക്കെ ഉത്തരം കണ്ടുപിടിച്ചു കൊടുക്കാനാണ് ഇടയ്ക്കിടെ അവതാരങ്ങളെ പോലെ ചില ജന്മങ്ങള്‍ ഉണ്ടാകുന്നത്..അതില്‍ പെട്ടതാണ് ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ച ആ മഹാനും ...പക്ഷെ എത്ര ചോദിച്ചാലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഉണ്ട് ...ഉത്തരം മുട്ടിക്കാന്‍ വേണ്ടി മാത്രം പടച്ചുണ്ടാകുന്നവ...
    കോഴിയാണോ ..കൊഴിമുട്ടയാണോ ആദ്യം ഉണ്ടായത് ?
    മാവാണോ ...മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായത്‌ ?
    ഇങ്ങനെ ചില കുട്ടി സാഹചമായ ചോദ്യങ്ങള്‍ ...
    അതിനൊന്നും ഉത്തരം തരാനുള്ള സമയമൊന്നും അനാമികക്ക് ഇല്ല .....
    ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും മനുഷ്യനെ പോലെ ആണോ ജീവിക്കുന്നത്?
    മറ്റുള്ള ജീവികളെയും മനുഷ്യനെയും വ്യത്യസ്തനാക്കുന്ന ഘടകങ്ങള്‍ തന്നെയാണ് മത നിയമങ്ങള്‍ മറ്റു ജീവികള്‍ക്ക് എന്ത് കൊണ്ട് ബാധകമാകുന്നില്ല എന്നുള്ളതിനുള്ള ഉത്തരം .
    സമയം കിട്ടുമ്പോള്‍ ഇരുന്നു ചിന്തിക്കൂ
    നായയും, പന്നിയും വെറുക്കപ്പെടേണ്ട ജീവികള്‍ ആണെന്ന് അള്ളാഹു പഠിപ്പിച്ചു ...അതിനു കാരണങ്ങളും ഉണ്ട് ...പക്ഷെ അല്ലാഹുവിനു അറിയാമായിരുന്നു ..ആധുനികമനുഷ്യന്റെ വീടിനു മുന്നില്‍ ഉണ്ടാകുന്ന കൂട്ടില്‍ കെട്ടിയിടാന്‍ നായയെ പോലുള്ള ഒരു ജീവി വേണമെന്ന് ..അതുകൊണ്ടാകും അല്ലാഹു നായയെ സൃഷ്ടിച്ചത് .... പന്നിയിറച്ചി കഴിക്കാന്‍ ഇഷ്ടമുള്ള മനുഷ്യര്‍ക്ക്‌ വേണ്ടിയാകും പന്നിയെ സൃഷ്ടിച്ചത് , എന്നിട്ട് അവയെക്കൊണ്ടു ഉണ്ടാകുന്ന കുഴപ്പങ്ങളും പഠിപ്പിച്ചു കൊടുത്തു ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ .....അല്ലാതെ ഇതിനൊക്കെ ഞാന്‍ എന്താ പറയാ

    ReplyDelete
  54. ............ മുമ്പ് പ്രാകൃത അറബി ഗോത്രങ്ങളില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും കണ്ണുമടച്ചു പിന്തുടരുന്നത്? മുല കുടിക്കുന്നതും, മൂടുപടം(ബുര്ഖ്‌യ) ധരിക്കുന്നതും, മീശ വടിച്ചിട്ട് താടി മാത്രം വളര്‍ത്തുന്നതും എല്ലാം ഇതില്‍ പെടും...ഇതാണ് ഞാന്‍ മുമ്പ് പറഞ്ഞ മത ചട്ടകള്‍...അര്‍ഥം അറിയാതെ ചെയ്യുന്ന മണ്ടന്‍ ആചാരങ്ങള്‍.. ...........................................................................................................

    ഇതെന്താ തൂലികെ?
    ഇത്തരം പ്രകൃതവും യുക്തിരഹിതവുമായ ചില കാഴ്ചപ്പാടുകള്‍ക്ക് എതിരെയല്ലേ എന്‍റെ ഈ പോസ്റ്റ്‌?
    എന്നിട്ട് എന്തിന്നാണ് ഇങ്ങനെ ഒരു കമെന്റ്റ്‌ ?

    ReplyDelete
  55. ..................................................................................................................
    ചോദ്യം ചെയ്തു മുന്നേറുന്ന മുന്നേറാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു ഏക ദൈവ വിശ്വാസി ആണേ അടിയന്‍.......................................

    വിശ്വാസം ഒക്കെ നല്ലത് തന്നെ .പക്ഷെ ഉത്തരങ്ങള്‍ കിട്ടാവുന്ന ചോദ്യങ്ങള്‍ ചോദിക്കണം. അല്ലാതെ ഉത്തരം മുട്ടിക്കാന്‍ വേണ്ടി മാത്രം ചോദ്യം ചോദിച്ചാല്‍ കേള്‍ക്കുന്ന ആളുടെ വായടപ്പിക്കമെന്നല്ലാതെ നമുക്ക് മുന്നേറാന്‍ കഴിയില്ല. ഉത്തരമില്ലാത്ത ചോദ്യം. ഇങ്ങനെ ചോധിക്കനനെന്കില്‍ അനമികക്കും ഉണ്ടാകും കുറെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ..പക്ഷെ അതിനൊന്നും ഉത്തരം തരാന്‍ ഇവിടെ പ്രവാചകന്മാര്‍ ഇല്ലാത്തത് കൊണ്ട് അനാമിക ചോദിക്കുന്നില്ല

    ReplyDelete
  56. ഇങ്ങനെ ചോധിക്കനനെന്കില്‍ അനമികക്കും ഉണ്ടാകും കുറെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ..പക്ഷെ അതിനൊന്നും ഉത്തരം തരാന്‍ ഇവിടെ പ്രവാചകന്മാര്‍ ഇല്ലാത്തത് കൊണ്ട് അനാമിക ചോദിക്കുന്നില്ല>>>??????????

    ReplyDelete
  57. വേഷം കൊണ്ട് വ്ര്ത്തികേട് കാണിക്കുകയും താടിരോമങ്ങളില്‍ വിരലിട്ടുവലിക്കുന്നതും നെരിയാണിക്ക് ഒരടിപൊക്കത്തില്‍ തുണികയറ്റി ഉടുക്കുന്നതുമാണ് ഇസ്ലാമിക പാണ്ടിത്യത്തിന്റെ അളവുകോലെന്ന് ധരിക്കുകയും ചെയ്യുന്ന ഇതുപോലുള്ള ഇസ്ലാമിന്റെ ശരിയായ ശത്രുക്കളിലാണ് താലിബാന്‍ ഫത്വ നടപ്പാക്കേണ്ടത് ,അല്പന്റെ അറിവ് അവനെയല്ല നശിപ്പിക്കുന്നത് ഫത്വ പിന്വലിച്ചു എന്ന് പറയാന്‍ ഇത് നിയമസഭയല്ല ഫത്വ പിന്വലിച്ചു എന്നതിനര്‍തം തന്നെ തോന്ന്യാസം കാട്ടി എന്നതാണ് ഈ ഫത്വധാരികളെ ശാരീരികമ്മായിതാനെ കൈകാര്യം ചെയ്യണം എന്നാലെ ഈ പുതിയ വഹ്യിയിന്റെ അവകാശികളാവാന്‍ ശ്രമിക്കുന്ന ഈ തരം തോന്ന്യാസികളില്‍ നിന്നുള്ള ആക്രമണത്തിന് ശമനമുണ്ടാകാന്‍ സാധിക്കുകയുള്ളൂ പിന്നെ അരമുക്രിക്കും പുതുമുസ്ലിമിനും ഫത്വ പറയാന്‍ ആരും ചോദ്യം ചെയ്യപ്പെടാത്ത അവകാശം ഉണ്ടെന്ന തോന്നലുണ്ടാക്കുന്ന ഇസ്ലാമിക പണ്ടിതന്മാരുടെ നിശബ്ദദയ്കും കൊടുക്കണം ഒരു മുട്ട് , കാര്‍ക്കിച്ച് തുപ്പുന്ന ദൂരമെത്രയെന്നറിയാത ഈ മുണ്ടന്‍ തോന്യാസികള്‍ക് മുകളില്‍ ചാണകവെള്ളം തളിച്ച് നടത്തി കുറ്റിചൂലുകൊണ്ട് സ്ത്രീകളെകൊണ്ട് തല്ലിക്കണം ,എന്തിനാ മറ്റുമതസ്തര്‍ ഇസ്ലാമിനെ കൊഞ്ഞണം കാട്ടുമ്പോള്‍ കുതിര കയറാന്‍ പോകുന്നത് ഇങ്ങിനേയുള്ള രണ്ടെണ്ണം പോരേ സമുദായത്തിനെ നാറ്റിക്കാന്‍ ,ടിവിയേകുറിച്ച് കേട്ട് മാത്രം പരിചയമുള്ള ഈ കുശ്മലന്മാരുടെ ഇടയില്‍ മാദ്യമപ്പട വന്ന് ഫത്വയെ കുറിച്ച് ചോദിക്കുമ്പോള്‍ തന്റെ അറിവിന്റെ മഹത്യം അങ്ങീകരിച്ചവരഅണ് മുന്നിലിരുന്ന് ചോദിക്കുന്നവരെന്ന വിശ്വാസത്തോടെ ഫത്വയെ ബലപ്പെടുത്തുന്ന ഈ മണ്ടൂപങ്ങളേ ശരിയായ ഇസ്ലാമിക പണ്ടിതന്‍ മാര്‍ നേരത്തെ തിരിച്ചറിഞ്ഞ് മൂക്കുകയര്‍ ഇട്ടില്ലെങ്കില്‍ ഇവറ്റകള്‍ക് പാടം ചൊല്ലിക്കൊടുത്തവരും പണ്ടിതന്മാരും ഉത്തരം പറഞ്ഞേ പറ്റൂ ,അനാമികയെ പോലെ ആയിരങ്ങള്‍ ഉണരട്ടെ ബധിര കര്‍ണങ്ങളെ കുത്തിരുമ്പെടുത്ത് പൊട്ടിക്കാം ചീള് തെറിക്കും മുറിയും ചിലപ്പോള്‍ പഴുക്കും ശാരീരികം മാത്രം, മാനസില്‍ ഈ മണ്ടൂപങ്ങളൂണ്ടാകുന്ന മുറിവുകള്‍ സമുദായത്തെയും സമൂഹത്തെയും മൂക്കുപൊത്തിക്കും.

    ReplyDelete
  58. വേഷം കൊണ്ട് വ്ര്ത്തികേട് കാണിക്കുകയും താടിരോമങ്ങളില്‍ വിരലിട്ടുവലിക്കുന്നതും നെരിയാണിക്ക് ഒരടിപൊക്കത്തില്‍ തുണികയറ്റി ഉടുക്കുന്നതുമാണ് ഇസ്ലാമിക പാണ്ടിത്യത്തിന്റെ അളവുകോലെന്ന് ധരിക്കുകയും ചെയ്യുന്ന ഇതുപോലുള്ള ഇസ്ലാമിന്റെ ശരിയായ ശത്രുക്കളിലാണ് താലിബാന്‍ ഫത്വ നടപ്പാക്കേണ്ടത്>>>>
    @ktahmed mattanur.....ഈ പറയുന്നത് ആരെ കുറിച്ചാണെന്ന് വെക്തമാണ്,എന്നാല്‍ ഈ ഫത്‌വയുടെ ആളുകള്‍ ഇവരല്ല.മദ്ഹബിനെ ഫോളോ ചെയ്യുന്ന ഇവര്‍ക്ക്‌ യുക്തിരഹിതമായ ഇത്തരം ഫത്‌വകള്‍ ഇറക്കാന്‍ കഴിയില്ല.മുലകുടി പ്രായത്തില്‍ അഞ്ചു പ്രാവശ്യമെന്കിലും മുലകുടിച്ചാല്‍ മാത്രമേ..മുലകുടി ബന്ധം സ്ഥാപിക്കപെടുകയുള്ളൂ എന്നത് മദ്ഹബില്‍ വെക്തമാണ്...അല്ലാത്ത പക്ഷം ഭാര്യയും ഭര്‍ത്താവും തമ്മില്‍ മുലകുടി ബന്ധം സ്ഥാപികപെടുമെന്ന സിമ്പിള്‍ ലോജികിനെ കുറിച്ച് ബോധമില്ലാതവരല്ല മദ്ഹബിന്റെ ഇമാമുമാര്‍.ലക്ഷകണക്കിന് ഹദീസും ഖുര്‍ആനും മനപാഠമുള്ള ഇമാമുമാരുടെ അഭിപ്രായം പരിഗണിക്കാതെ,ഒരു ഹദീസ്‌ കിട്ടിയാല്‍ അതില്‍ നിന്ന് പോലും മതവിധികള്‍ കണ്ടെത്താമെന്നു കരുതുന്ന വിദ്യസമ്പന്നരായ മന്ദബുദ്ധികളുടെതാണ് ഈ ഫത്‌വ.
    അതായത്‌ സൌദി കൈകാര്യകര്‍ത്താകള്‍ക്ക് വേണ്ടി അവിടുത്തെ ചില പ്രശ്നങ്ങള്‍കുള്ള പരിഹാരമായി ഉണ്ടാകിയതാണിത്.ഈ കൈകാര്യകര്‍ത്താകളെ കുറിച്ച് നബി പണ്ടേ പ്രവചിച്ചിട്ടുണ്ട്........ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കല്‍പ്പിക്കുന്ന കൈകാര്യ കര്‍ത്താക്കള്‍ നിങ്ങളില്‍ നിയോഗിക്കപ്പെടുന്നതാണ്. (എന്നാല്‍ ദുഷ്പ്രവര്‍ത്തികളില്‍) വെറുപ്പ് പ്രകടിപ്പിച്ചവന്‍ രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവന്‍ പാപരഹിതനുമായി. അവര്‍ ചോദിച്ചു: മറിച്ച് അതില്‍ സംതൃപ്തി പൂണ്ട് അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്തുകൂടെയോ? പ്രവാചകന്‍(സ) അരുളി: അവന്‍ നമസ്കാരം നിലനിര്‍ത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്ലിം)....സൌദി ജനതക്ക്‌മേല്‍ നിയോഗികപെട്ട,നിസ്കാരകാരായ ആ കൈകാര്യ കര്‍ത്താകള്‍ ആരാണെന്ന് മനസ്സിലാകാന്‍,സൂഫികളുടെ SuperSense വേണ്ട..നമ്മുടെ CommonSense തന്നെ ധാരാളമാണ്."വഹാബിന്റെ, ജന്മദേശമായ,നജദില്‍ നിന്ന് സാത്താനിസത്തിന് തുടക്കം കുറിക്കും"എന്ന ആശയമുള്ള മറ്റൊരു ഹദീസും ഉണ്ട്.വഹാബി മൂവ്മെന്റിന്റെ തുടക്കം നജദില്‍ നിന്നായത് യാദൃശ്ചികമാണോ??അല്ലാഹുവിനു യാദൃശ്ചികം ബാധകമാണോ,നബിയെ കൊണ്ട് അങ്ങനെ പറയിപിച്ചതും...പിന്നീട് വഹാബിനെ നജദില്‍ ജനിപിച്ചതും അള്ളാഹു തന്നെയല്ലേ???"ഭാര്യയെ തൊട്ടാല്‍ വുളു മുറിയില്ല"എന്ന മുജാഹിദു വാദത്തിന് കാരണം,അവര്‍ തമ്മില്‍ മുലകുടി ബന്ധം സ്ഥാപിക്കപെട്ടിട്ടുണ്ടാവുമോ???.....................

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...