ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Monday, January 25, 2010

കാരശ്ശേരി മാഷിനു എന്തിന്‍റെ സൂക്കേടാണ്?

കാരശ്ശേരി മാഷിന്‍റെ പര്‍ദ്ദ വിരുദ്ധ പ്രചരണങ്ങള്‍ ഇടതടവില്ലാതെ തുടര്‍ന്ന് കൊണ്ടേയിരിക്കുമ്പോള്‍ ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍
പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് മുസ്ലിം സ്ത്രീകളുടെ പ്രതികരണശേഷി പോലും നഷ്ടപ്പെട്ടു പോയി എന്ന് കൂടി പ്രചരിപ്പിക്കാന്‍ ഇടയുണ്ട്.
പര്‍ദ്ദ സ്ത്രീത്വത്തെ കുഴിച്ചുമൂടുന്ന ഓരാവരണം ആണെന്ന് സമര്‍ത്തിക്കുമ്പോള്‍,സ്ത്രീ ശരീരത്തിന്‍റെ നിമ്നോന്നതങ്ങള്‍ കൃത്യമായി മനസ്സിലാകത്തക്ക വിധമുള്ള സാരി ധരിക്കലാണ് സ്ത്രീയെ സ്ത്രീയാക്കുന്നതെന്ന മാഷിന്‍റെ കാഴ്ചപ്പാടിനോട് പ്രതികരിക്കാതിരിക്കാനാവില്ല.
കാഴ്ചക്കാരന് ആരോച്ചകമാല്ലാത്ത വസ്ത്രധാരണം ഏതൊരു വ്യക്തിയുടെയും സ്വകാര്യ സ്വാതന്ത്യമാനെന്നിരിക്കെ ഒരു ന്യുനപക്ഷ വിഭാഗം സ്‌ത്രീകളെങ്കിലും കാഴ്ചക്കാരില്‍ യാതൊരു വിധത്തിലുള്ള പ്രലോഭനവും ഉളവാക്കാതെ രീതിയിലുള്ള വസ്ത്രധാരണം തങ്ങളുടെ ജീവിതരീതിയാക്കുന്നതില്‍ എന്താണ് തെറ്റ്?
ഇസ്ലാമിന് ഒരു വസ്ത്രധാരണ രീതിയുണ്ട്. സ്ത്രീയുടെ ബഹുമാന്യതയും സംരക്ഷണതയും ഉറപ്പുവരത്തക്ക രീതിയിലുള്ള ഒരു വസ്ത്രധാരണ ശൈലിയാണത്.സ്വന്തം ശരീരത്തെ അന്യ പുരുഷന് ആസ്വദിക്കാന്‍ വകനല്കാതെ,മുഖവും,മുന്കൈയ്യും ,ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കുകയും,അതിലെ ആലങ്കാരങ്ങളോ, നിറങ്ങളോ, ആകര്‍ഷകത്വം ഉലവാക്കുന്നതായിരിക്കരുതെന്നും നിര്‍ബന്ധം ഉണ്ട്.
അത്തരം വസ്ത്രം ധരിച്ച പൊതു ഇടങ്ങളില്‍ ഇറങ്ങുന്ന ഒരു സ്ത്രീ കാഴ്ചയില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷപെടാന്‍ സാധ്യതയുണ്ട്,വസ്ത്രം ഒരേ സമയം പ്രലോഭനവും, പ്രതിരോധവുമാണ്. മറ്റേതൊരു വസ്ത്രം ധരിക്കുന്നതിനെക്കളും സ്വാതന്ത്ര്യവും, സംരക്ഷനതയും, ബഹുമാന്യതയും,പര്‍ദ്ദ ധരിക്കുന്ന സ്ത്രീക്ക്‌ ലഭിക്കുന്നു.
ഇതിന് ഏറ്റവും നല്ല ഉദാഹരണം ഗള്‍ഫ്‌ നാടുകളിലെ സ്ത്രീകളാണ്.അവിടെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും പര്‍ദ്ദ ധര്ച്ചു സ്വയം സുരക്ഷിതരാകുമ്പോള്‍ ,നമ്മുടെ ഈ പ്രബുദ്ധ കേരളത്തില്‍ ,സ്ത്രീ ശരീരം ആവരണം ചെയ്തു സ്ത്രീതത്തെ കുഴിച്ചുമൂടാത്ത ,സാരിയും,പാവാടയും,ജാക്കറ്റ്‌ ധരിച്ചും പൊതു ഇടങ്ങളില്‍ അപമാനിക്കപ്പെടുന്നു.കാരശ്ശേരി മാഷ്‌ ആഗ്രഹിക്കുന്ന സ്ത്രീ വിമോചനം അവളുടെ ശരീരം ആസ്വതിക്കപ്പെടലാണോ?

രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ നിന്നും സ്‌ത്രീകളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ,പര്‍ദ്ദ കൂടുതല്‍ പ്രച്ചരിക്കുന്നതെന്ന മാഷിന്‍റെ വാദത്തില്‍ യാതൊരു യുക്തിയുമില്ല.പര്‍ദയുടെ ചരിത്രമെടുത്തു നോക്കിയാല്‍ അതിന്‍റെ ഉല്പത്തിയും, വളര്‍ച്ചയും വളരെ വ്യക്തമാണ്.മുഹമ്മദ്‌ നബി (സ) യുടെ കാലത്ത്‌ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വ്യാപകമായപ്പോള്‍ അതില്‍ നിന്നും കുലീനരായ സ്‌ത്രീകളെ സംരക്ഷിക്കുന്നത് വേണ്ടി ഉണ്ടാകിയെടുത്ത ഒരു വസ്ത്രമായിരുന്നു പര്‍ദ്ദ.ആധുനിക കാലത്ത്‌ അമ്മയും,ഭാര്യയും,സഹോദരിയും,മകളുമായ സ്ത്രീ പൊതു ഇടങ്ങളില്‍ സുരക്ഷിതരായിരിക്കനമെന്ന പുരുഷന്റെ വീണ്ടുവിചാരങ്ങളില്‍ നിന്നാണ് പര്‍ദ്ദ വീണ്ടും പ്രചരിക്കുന്നത്. അവന്‍ അവന്‍റെ സഹജീവികളെ ഭയന്ന് തുടങ്ങിയിരുക്കുന്നതിന്റെ നേര്‍ക്കഴ്ചയാണിത്.
പര്‍ദ്ദ ധരിച്ചുകൊണ്ടാണ് ഗള്‍ഫ് നാടുകളില്‍ സ്ത്രീകള്‍ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലേക്ക് പ്രവേശിക്കുന്നത്,അവിടങ്ങളില്‍ സ്ത്രീയെ മുഖ്യധാരയില്‍ എത്തിക്കുന്നത് വസ്ത്രമല്ല ,മറിച്ച് സഹവര്‍ത്തികളായ പുരുഷന്‍റെ കരുതലോടെ ഉള്ള സഹകരണമാണ്.
ഇവിടെ പര്‍ദ്ദ ഇട്ട സ്‌ത്രീകളെ മാറി നിര്‍ത്തി, രാഷ്ട്രീയ സാമൂഹിക മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കണക്കെടുത്താല്‍ ,പര്‍ദയിട്ട സ്ത്രീകളുടെ കാല്‍ഭാഗം പോലും വരില്ല എന്നത് ഇവിടത്തെ സ്ത്രീവിമോചക ചായ്വുള്ള പുരുഷ കേസരികള്‍ക്ക് വിശ്വസിക്കാന്‍ ഇഷ്ടമില്ലാത്ത യാഥാര്‍ത്ഥ്യം.




ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ അറിയാന്‍ ഇത് കൂടി വായിക്കു

39 comments:

  1. ബൂലോകത്തേക്ക് സ്വാഗതം....



    കൂടുതല്‍ ആളുകള്‍ പോസ്റ്റ് വായിക്കുന്നതിന് അഗ്രിഗേറ്ററുകള്‍ സഹായിക്കും.



    ചിന്ത ബ്ലോഗ് അഗ്രിഗേറ്ററില്‍ പോസ്റ്റ് വരാന്‍ ഇവിടെ പോയ്യി രജിസ്റ്റര്‍ ചെയ്യുക.


    സൈബര്‍ ജാലകം അഗ്രിഗേറ്ററില്‍ പോസ്റ്റ് വരാന്‍ ഇവിടെ പോയ്യി രജിസ്റ്റര്‍ ചെയ്യുക.



    കമന്റിന്റെ സെറ്റിങ്ങില്‍ പോയി വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്തു കളയുക.

    ReplyDelete
  2. പര്‍ദ്ദയുടെ പുരാണത്തെ കുറിച്ച് വലിയ അറിവൊന്നുമില്ല.
    എങ്കിലും, എന്ത് ധരിക്കണമെന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതില്‍ മതമോ മത വിരോധികളോ കൈ കടതെണ്ട കാര്യമില്ല. പക്ഷെ ഇത്തരം ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. സ്ത്രീകള്‍ കാരശേരിയുടെയും എതിര്പക്ഷക്കരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കട്ടെ. , ഓരോ സ്ത്രീയും സ്വയം ചിന്തിച്ചു നോക്കട്ടെ എന്ത് ധരിക്കണമെന്ന്. പര്‍ദ്ദയാണ് അവര്‍ക്ക്‌ ഇഷ്ടമെന്കില്‍ അവര അത് ധരിക്കട്ടെ, ഇനി സാരിയോ, ജീന്‍സോ, ടി ഷര്‍ട്ടോ ആണെങ്കില്‍ അങ്ങനെ. പക്ഷെ പര്‍ദ്ദ ധരിച്ചില്ലെന്ന പേരില്‍ ആരും ആക്രമിക്കാതിരുന്ന മതി.

    ReplyDelete
  3. ഇവന്‍മാര്‍ക്കൊക്കെ ഇസ്ളാമൊഫോബിയ അല്ലാതെ വേറെന്ത്‌ അസുഖമാണു. അല്ലെങ്കില്‍ മുംബ്‌ മാറുമറക്കരുതെന്നു പറഞ്ഞവരുടെ ഞരംബ്‌ രോഗം! നല്ല അടികിട്ടിയാല്‍ മാറാവുന്ന രോഗം!

    ReplyDelete
  4. ബൂലോകത്തേക്ക്‌ സ്വാഗതം

    ReplyDelete
  5. ബൂലോകത്തേക്ക് സ്വാഗതം
    ആശംസകള്‍...!!

    please JOIN

    www.tomskonumadam.blogspot.com

    ReplyDelete
  6. ഹഹഹഹഹ............
    കാരശ്ശേരി മാഷന്മാര്‍ക്കല്ല കുഴപ്പം അനാമിക !!!
    അനോമികമാര്‍ക്കുതന്നെയാണ് കുഴപ്പം :)
    പദ്ദ നമ്മുടെ സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനായി മുസ്ലീം വര്‍ഗ്ഗീയ ശക്തികള്‍ സ്ത്രീകളിലൂടെ നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനത്തിന്റെ
    പ്രധാന മര്‍ഗ്ഗങ്ങളിലൊന്നാണ്. നമ്മുടെ മതേതര സമൂഹത്തെ വിഭജിച്ച്
    മുസ്ലീമിനേയും കാഫീറിനേയും വേര്‍ത്തിരിക്കാനുള്ള വിഘടന പ്രവത്തനത്തിന്റെ
    നിശബ്ദ യുദ്ധത്തിന്റെ അല്ലെങ്കില്‍ ജിഹാദിന്റെ രൂപമാണ്.
    ഒരിക്കലും അത് നന്മയുടേതല്ല. തിന്മ നിറഞ്ഞ വര്‍ഗ്ഗീയതയുടെയും
    വൈദേശിക രാഷ്ട്രീയ താല്‍പ്പര്യത്തിന്റേയും ഗൂഢമായ ഉപജാപ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നമ്മുടെ നാട്ടിലെ പര്‍ദ്ദ പ്രചരണം.
    സമൂഹത്തേയും മാനവ സാഹോദര്യത്തേയും സ്നേഹിക്കുന്ന കാരശ്ശേരിപോലുള്ള
    മാര്‍ഗ്ഗദീപങ്ങള്‍ തിന്മയെ വിദൂരത്തില്‍ വച്ചുതന്നെ തിരിച്ചറിഞ്ഞ് നമുക്ക്
    മുന്നറിയിപ്പു നല്‍കുന്നതാണ്. അദ്ദേഹത്തോട് നന്ദി പറയുക...
    മഹനീയമായ ജാഗ്രതയുടെപേരില്‍ ...
    അതുമാത്രമേ ചിത്രകാരനും പറയാനുള്ളു.
    നമ്മള്‍ മനുഷ്യരാണ് സഹോദരി !!!
    ദയവായി വിഭജന ചിന്ത അരുത്.
    ചിത്രകാരന്റെ ഒരു പോസ്റ്റ്:പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക

    ReplyDelete
  7. ചിത്രകാരാ,
    ഒരു സാസ്കാരിക ബുദ്ധിജീവി എന്ന തലത്തില്‍ കാരശ്ശേരി മാഷിനെ ഞാന്‍ ബഹുമാനിക്കുന്നു.അദ്ധേഹത്തിന്റെ ചില കാഴ്ച്ചപ്പാടുകലോടാണ് എനിക്ക് സഹകരിക്കാനാകാതത്.
    താങ്ങള്‍ കാരശ്ശേരി മാഷേ പിന്തുണയ്ക്കുന്നു എങ്കില്‍ എന്‍റെ ചില സംശയങ്ങള്‍ക്ക് ഉത്തരം തരിക
    പര്‍ദ്ദ എങ്ങിനെയാണ് സ്ത്രീത്വത്തെ കുഴിച്ചുമൂടുന്ന ഒരു ആവാരണമാകുന്നത്?
    പര്‍ദ്ദ എങ്ങിനെയാണ് ഒരു സ്ത്രീയുടെ വിചാര ,വികാര, വിനോദ തലങ്ങളെ അതിര്‍വരമ്പുകളില്‍ തളച്ചിടുന്നത്.?
    പര്‍ദ്ദ എങ്ങിനെയാണ് ഒരുസ്ത്രീയെ രാഷ്ട്രീയ ,സാമൂഹിക ,സാമ്പത്തിക തലങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്‌?
    പര്‍ദ്ദ എങ്ങിനെയാന്‍ ജിഹാദിന്റെ പ്രത്യയശാസ്ത്രത്തില്‍ പെടുന്നത് ?
    ഞാന്‍ ഒരു സ്ത്രീയാണ് ,പര്‍ദ്ദ ധരിക്കുന്ന ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്.അവര്‍ക്കൊന്നും അറിയില്ല അവര്‍ ധരിക്കുന്ന ഒരു മുഴുനീളക്കുപ്പായം ഇന്നത്തെ വര്‍ഗീയ വാദികളുടെ ഇഷ്ടവിഷയമാണെന്ന്.
    പക്ഷെ ചിലപ്പോളൊക്കെ അവര്‍ അതിശയപ്പെടുന്നു ....പര്‍ദയിട്ട സ്ത്രീകളെ പൊതു നിരത്തില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയ വാര്‍ത്ത ചിത്രകാരനും കണ്ടു കാണുമല്ലോ?
    എന്തിനായിരുന്നു?
    അത് ചെയ്തത് ജിഹാടികളല്ല , കാവിയുടുത്ത് രാമരാജ്യം കെട്ടിപ്പടുക്കാന്‍ നടക്കുന്നവരാണ്
    അതിനെക്കുറിച്ച് ഇവിടത്തെ സാംസ്കാരിക ബുധിജന്തുക്കള്‍ വെവേലാതിപ്പെടാതതെന്ത്?
    മുസ്ലിം സ്ത്രീകള്‍ വൃത്തിയായി വസ്ത്രം ധരിച്ചു നടക്കുന്നതാണോ ഇവരുടെയൊക്കെ ഉറക്കം കെടുത്തുന്നത്?

    പര്‍ദ്ദ ധാരണം തുടങ്ങുന്നത് രാഷ്ട്രീയത്തില്‍ നിന്നല്ല. സ്വന്തം വീട്ടില്‍ നിന്നാണ്.ഒരു സ്ത്രീ അവളുടെ സ്വന്തം ഇഷ്ടതിണോ, അല്ലെങ്കില്‍ അവളുടെ പിതാവിന്‍റെയോ ,ഭര്‍ത്താവിന്റെയോ,മകന്റെയോ ഇഷ്ടതിനാണ് പര്‍ദ്ദ ധരിച്ചു തുടങ്ങുന്നത്.
    പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളില്‍ ഒരു ചെറിയ ശതമാനമെങ്കിലും തങ്ങളുടെ ഇഷ്ടത്തിനു ധാരിച്ചേക്കാം.ബാക്കിയുള്ളവര്‍ അവരുടെ സംരക്ഷകരുടെ നിര്‍ദേശം അനുസരിച്ച് ധരിക്കുന്നുണ്ടാകാം.
    മനുസ്മ്രിതിയില്‍ പറയുന്നത് ശരിയാണെങ്കില്‍ സ്ത്രീയെ ഓരോ വളര്‍ച്ചാ ഘട്ടത്തിലും സംരക്ഷിക്കുന്ന പുരുഷന്‍റെ ഇഷ്ടത്തിനനുസരിച്ച് അവള്‍ വസ്ത്രം ധരിക്കുന്നതില്‍ എന്താണ് തെറ്റ്?
    സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ സുരക്ഷിതരായിരിക്കണമെന്നു അവര്‍ ആഗ്രഹിക്കുന്നതാണ് ഈ രീതി പ്രചരിക്കാന്‍ കാരണമാകുന്നത്.
    ഇനി ഇതിനൊരു വര്‍ഗീയ രാഷ്ട്രീയ ചുവ കാണുന്നുവെങ്കില്‍,എന്തുകൊണ്ട് കാവിയെ നിരോധിക്കാന്‍ നിങ്ങള്‍ പറയുന്നില്ല?
    സ്ത്രീകള്‍ പര്‍ദ്ദ ഇട്ടു പൊതുനിരത്തില്‍ അടങ്ങിയൊതുങ്ങി നടക്കുമ്പോള്‍,മറ്റൊരു വിഭാഗം തീവ്രവാദികള്‍ കാവിയുടുത്ത് താണ്ടവമാടുന്നു.
    ചോദിക്കാനും പറയാനും ആരുമില്ല.ഇവിടത്തെ ന്യായം?
    ഇതിനുത്തരം തന്നിട്ട് പര്‍ദയെ ജിഹാദിന്റെ വസ്ത്രമായി കെട്ടിഘോഷിക്കാം

    ReplyDelete
  8. ഇതെഴുതുന്നയാള്‍ വ്യക്പതിപരമായി പര്‍ദയെ ഇഷ്ടപ്പെടുന്ന ആളല്ല. സ്ത്രീകളുടെ ചലനസ്വാതന്ത്ര്യം കുറക്കുന്ന വേഷമാണത്. എന്നാല്‍ ശരീരത്തിന്റെ പല ഭാഗങ്ങളും തുറന്നുകാണിക്കുന്ന സാരിയില്‍ ഒരു സാംസ്കാരിക അപചയവും വര്‍ഗീയതയും വിഭാഗീയതയും വിഘടനവും കാണാത്തവര്‍ ,പര്‍ദയില്‍ അതു കാണുന്നത് നിര്‍ദോഷമല്ല. അവരുടെ വര്‍ഗീയത അവര്‍ മനസ്സിലാക്കാത്തതോ അതോ?...

    ReplyDelete
  9. (കമന്റില്‍ അല്പം സഭ്യത ലംഘിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാവുന്നതോ, എഡിറ്റ് ചെയ്യാവുന്നതോ ആണ്.)

    കാരശ്ശേരി മാഷിനെ വെറുതെ വിടണേ. മാഷ് വെറും മാഷാണ്. മാഷിന് കോഴിക്കോട് യൂണിവേഴ്സിറ്റിയാണ് ലോകം. മാഷ് രാമായണം മാപ്പിളപ്പാട്ട് ഇറക്കിയ കക്ഷിയാണ്. അല്പം പേരും പ്രശസ്തിയും കിട്ടുന്നട്റ്റിത്തല്ലാം ഇടപെടുക എന്നത് അദ്ദേഹത്തിന്റെ ഒരു വീക്ക്നെസ്സ് ആയിപ്പോയി.

    പുരുഷന്‍ മാര്‍ പാന്റും ഫുള്‍ സ്ലീവ് ഷര്‍ട്ടും ടൈയും ഷൂസും എല്ലാം കഴിഞ്ഞ് സ്യൂട്ടൂം കൂടെയിടും. ഇതിന് ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ പെണ്ണാവുമ്പോള്‍ ദേഹം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ചാല്‍ അത് വര്‍ഗ്ഗീയത അവള്‍ ശീലാവതി,എന്ന് കുറ്റം പറയും.

    മുലയും, ചന്തി മുഴപ്പിച്ചും, തുടയുടെ ഒരു ഭാഗം കാണിച്ച് നടന്നാല്‍ ഉട്റ്റനെ വരും കമന്റ് ,നല്ല ബമ്പര്‍ ആണല്ലോ. ഹെഡ് ലൈറ്റ് കൊള്ളാമല്ലോ. എന്നൊക്കെ. ഇതൊക്കെ കേള്‍ക്കാന്‍ ഇഷ്ട്റ്റമില്ലാത്തവര്‍ പര്‍ദ്ദയിട്ടാല്‍ അത് വര്‍ഗ്ഗീയതയാകും. സ്ത്രീ എന്നും ഒരു ചരക്ക് ആയി കാണണം എന്നും തുറിച്ചു നോക്കി സ്ഖലനം നടത്താനും താല്പര്യമുള്ളവര്‍ പര്‍ദ്ദയെ എതിര്‍ക്കാന്‍ കച്ച കെട്ടി നടക്കുന്നത്.സെറ്റ് മുണ്ടിലും സാരിയിലും കാണാത്ത വര്‍ഗ്ഗീയത പര്‍ദ്ദയില്‍ കാണുന്നുവെങ്കില്‍ ആ അസുഖത്തിന്റെ പേരാണ് അസഹിഷ്ണുത എന്ന്. അത് നടത്തുന്നവന്‍ മുഹയുദ്ദീനായാലും, ചിത്രകാരനായാലും ഇനി മറ്റവനായാലും പേര് അസഹിഷ്ണ്‍നുത എന്ന് തന്നെയാണ്.
    --------------------contd

    ReplyDelete
  10. വേഷ്യാ സംസ്കാരത്തിനെതിരെ പുലയാട്ട് പറ്രയുമ്പോള്‍ മറ്റുള്ളവരും വേഷ്യയോളം പോന്നവര്‍ തന്നെയായി കാണണം എന്ന് ശഠിക്കുന്നവര്‍ തങ്ങള്‍ക്ക് മാനസിക രോഗം ഉണ്ട്ട് എന്ന് സമ്മതിക്കാത്തത് ആ അസുഖം അവര്‍ക്കുള്ളത് കൊണ്ട്റ്റാണ്. അത് ഷോക്കടിപ്പിച്ചാല്‍ മാറുന്ന ചിത്ത ഭ്രമ്മല്ല. മനസ്സ് തുറന്ന് വെച്ച് കാര്യങ്ങള്‍ മനസ്സിലാക്കാത്തതിന്റെ കുഴപ്പമാണ്.

    വീട്ടില്‍ അല്പ വസ്ത്ര ധാരികളായും , നഗ്നത ആസ്വദിക്കാനും പറ്റിയ പെണ്ണുങ്ങളില്ലെങ്കില്‍ ഈ പറഞ്ഞവര്‍ക്ക് ഉണ്ണിത്താന്‍ രീതിയില്‍ ഉഭയകക്ഷി സമ്മത്തപ്രകാരം ആഗ്രഹ പൂര്‍ത്തീകരണം നടത്താവുന്നതാണ്. ആഗ്രഹ സഫലീകരണത്തിന് പേരും പദവിയും പ്രശ്നമാകുന്നുവെങ്കില്‍
    ഈ പറഞ്ഞവര്‍ക്ക് ഉണ്ണിത്താന്‍ രീതിയില്‍ ഉഭയകക്ഷി സമ്മത്തപ്രകാരം ആഗ്രഹ പൂര്‍ത്തീകരണം നടത്താവുന്നതാണ്. ആഗ്രഹ സഫലീകരണത്തിന് പേരും പദവിയും പ്രശ്നമാകുന്നുവെങ്കില്‍ വിദേശ രാജ്യങ്ങളില്‍ പോയി ആഗ്രഹ നിവര്‍ത്തി ആകാവുന്നതാണ്. ആരെങ്കിലും പര്‍ദ്ദയും മാന്യമായ വസ്ത്ര ധാരണവുമായി നടക്കുന്നതിനെതിരെ അസഹിഷ്ണുത പ്രസംഗിക്കുകയല്ല വേണ്ടത്.

    ReplyDelete
  11. ചര്‍ച്ച നടക്കട്ടെ...

    ആശംസകള്‍..!

    ReplyDelete
  12. പേരില്ലാത്തവളേ,
    ഇവിടെ കാടന്‍ മുസ്ലിം, മുഖ്യധാരാ മുസ്ലിം എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. മുഖ്യധാരാമുസ്ലിം എന്നു ബുദ്ധിജീവികളും മാധ്യമങ്ങളും വാഴ്ത്താന്‍ ചിലര്‍ എന്തൊക്കെ ചെയ്യുന്നു?! പര്ദയിടുന്ന സ്ത്രീകള്ക്കിടയില്‍ കാരശ്ശേരി മാഷു പോയി ഒരു അഭിപ്രായസര്‍വേ നടത്തിയിട്ട് വരട്ടെ!

    ചിലര്‍ കമന്റുകളിലൂടെ വീണ്ടും വീണ്ടും സ്വത്വം വെളിപ്പെടുത്തികൊണ്ടിരിക്കുന്നു, അവരോടെന്തു പറയാന്‍?

    ReplyDelete
  13. എന്‍റെ ബ്ലോഗ്ഗില്‍ വരുന്നവര്‍ എന്‍റെ അതിഥികളാണ്.അത് കൊണ്ട് തന്നെ നിങ്ങളുടെ സംസ്കാരത്തെയും ,സംഭാഷണത്തെയും ,രചനാ ശൈലിയും ഞാന്‍ മാനിക്കുന്നു.നിങ്ങളുടെ കമന്റുകള്‍ ആണ്‍ എന്‍റെ ചിന്തകള്‍ക്ക് കൂടുതല്‍ മൂര്‍ച്ച നല്‍കുന്നത്.
    അത്കൊണ്ട് നിങ്ങളുടെ സംസ്കാരത്തിന് നിരക്കുന്ന ശൈലിയില്‍ നിങ്ങള്ക്ക് തോന്നുന്നതെന്തും ഇവിടെ തുറന്നു പറയാം.ഞാന്‍ കമന്ട് മോഡറേഷന്‍ വെച്ചിട്ടില്ല. പേരില്ലാതവര്‍ക്കും എഴുതാം.കാരണം ഇതൊരു തുറന്ന യുദ്ധമാണ്

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. കാരശ്ശേരി മാഷിനോടുള്ള എന്‍റെ സമീപനം ഞാന്‍ വ്യക്തമാക്കിയതാണ്. അദ്ധേഹത്തെ ഞാന്‍ ബഹുമാനിക്ക്കുകയും ,അന്ഗീകരിക്കുകയും ചെയ്യുന്നു.
    പക്ഷെ, യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ ആര് പറഞ്ഞാലും അതെ പടി വിഴുങ്ങാന്‍ ഞാന്‍ തയാറല്ല.
    രാമായണം മാപ്പിളപ്പാട്ടാക്കി എന്ന് കരുതി മാഷ്‌ പറയുന്നതാണ് ഇസ്ലാം മതത്തിന്റെ അവസാന വാക്ക് എന്ന്നു വരുമോ?
    കാരശ്ശേരി മാഷ്‌ ആരാണ് യൂസഫുല്‍ കര്ധാവിയോ?
    ഇനിയിപ്പോള്‍ യുക്തിക്ക്‌ നിരക്കാത്ത കാര്യങ്ങള്‍ കര്ധവി പറഞ്ഞാലും ഞാന്‍ പ്രതികരിക്കും.
    അത് എന്‍റെ ഒരു സ്വഭാവമായിപ്പോയി
    പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കുക

    ReplyDelete
  16. പര്‍ദയെ ഒരു വസ്ത്രം മാത്രമായി കാണുക. പര്‍ദ ധരിക്കാനുള്ള അവകാശം പോലെത്തന്നെ അത് വേണ്ടെന്നു വെയ്ക്കാനുള്ള സ്വാതന്ത്ര്യവും മുസ്ലീം വനിതയ്ക്കു നല്‍കുക.

    ReplyDelete
  17. പ്രകാശ് പറഞ്ഞത് ന്യായം!

    ReplyDelete
  18. പേരൊക്കെമാറി അബായ എന്നും മറ്റുപലപേരുകളിലുമാണ് അറിയപ്പെടുന്നത്!പിന്നെ നാട്ടിലെ പര്‍ദ്ദയും ഗള്‍ഫിലെ പര്‍ദ്ദയും വ്യത്യാസമുണ്ട്.ഇപ്പോള്‍ ഇവിടെ ഗള്‍ഫിലെ പര്‍ദ്ദധാരികളെ കണ്ണെടുക്കാതെ നോക്കിനില്‍ക്കും.കാരണം ഇപ്പോള്‍ ഈ പര്‍ദ്ദകള്‍ അല്ല അബായകള്‍ ബോഡിഷേപ്പിലാ തയിച്ചിടുന്നത്.പിന്നെ അതിന്റെ സുതാര്യതയും പരിധികള്‍ ലങ്കിക്കുന്നു.മുന്‍ഭാഗത്തുള്ള ആ കീറലും അടിയില്‍ കിടക്കുന്നതു മുഴുവന്‍ കാണിച്ചു തരുന്ന ഈ വസ്ത്രത്തിന്റെ പേരിലാണോ നാട്ടില്‍ ഇത്രക്കധികം ചര്‍ച്ച!!!കേരളം ഒരു ഭ്രാന്താലയം തന്നെ!!!

    ReplyDelete
  19. സഗീര്‍,
    കാരശ്ശേരി മാഷ്‌ പറഞ്ഞതെന്താണെന്ന് കേള്‍ക്കതവര്‍കായി ,അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്
    അദ്ദേഹം പറഞ്ഞത്‌ പരദ സ്ത്രീത്വത്തെ കുഴിച്ചുമൂടുന്ന ആവരണം ആണ് എന്നാണ്
    മാത്രമല്ല മുസ്ലിം വര്‍ഗീയ വാദികള്‍ സ്ത്രീകളെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്താന് ഉപയോഗിക്കുന്ന ഒരു മാര്‍ഗമാനെന്നാണ്
    പരദ മുസ്ലിം തീവ്രവാദത്തിന്റെ ലോഗോ ആണെന്നാണ് അത് എല്ലാം ശരിയാണോ ?
    ആ മനോഭാവത്തെയാണ് ഞാന് എതിര്‍ക്കുന്നത്
    ഇസ്ലാമിന്റെ ചട്ടകൂടുകളില്‍ നിന്ന് കൊണ്ട് പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ ഇപ്പോളും ഉണ്ട് ( കേരളത്തിലും ഗള്‍ഫ്‌ നാടുകളിലും കുറവാണെന്നത് ഒരു സത്യമാണ് )
    സ്ത്രീയെ പുരുഷന് ആസ്വദിക്കാന് വക നല്ക്കാത്ത പരധ ധാരണത്തെയാണ് നമ്മുടെ നാട്ടിലെ സംസ്കാരിക ബുദ്ധിജീവികള്‍ പരഹസിക്കുന്നത്
    സഗീര്‍ പറഞ്ഞത്‌ സത്യമാണ്
    ഇപ്പോളത്തെ സ്ത്രീകള്‍ ധരിക്കുന്ന ഫാഷന്‍ പരദ (അബായ) ആണെന്ന് തോന്നുന്നു ഏറ്റവും പ്രലോഭനം ഉളവാക്കുന്ന വസ്ത്രം
    അങ്ങിനെയുള്ള വസ്ത്രം ധരിക്കുന്നവര്‍ക്ക് വേണ്ടിയല്ല ഞാന്‍ എന്റെ സമയം കളയുന്നത്
    മറിച്ചു അള്ളാഹുവിനെ ഭയന്നു നേര്‍മാര്‍ഗത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ മാന്യമായ വസ്ത്രത്തെ ലോകം ഭയക്കുന്ന തീവ്രവാദത്തിന്റെ അടയാളം ആയി പ്രചരിപ്പിക്കുന്നതിനെതിരെ എന്നാല്‍ കഴിയുന്ന വിധം പ്രതികരിക്കുകയാണ്
    ഞാന്‍ പര്‍ദ്ദ ധരിക്കാറില്ല. പക്ഷെ മാന്യമായി പരദ ധരിക്കുന്നവരോട് എനിക്ക് ബഹുമാനമാണ് .
    കാഴ്ചകാര്‍ക്ക് ആരോച്ചകമല്ലാത്ത വസ്ത്രം ധരിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ചില പിന്തിരിപ്പന്‍ ശക്തികളുടെ കുരുട്ടു ചിന്താഗതിയില്‍ പെട്ട് ഒഴുകിപ്പോകാന് ഞാന്‍ സമ്മതിക്കില്ല
    അത്ര തന്നെ

    ReplyDelete
  20. തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അതിന്‍റെ എല്ലാ അര്‍ത്ഥങ്ങളോടും കൂടി മനസ്സിലാക്കാനും, പ്രതികരിക്കാനും കഴിയാത്തതാണ് ഭ്രാന്ത് എന്ന് നാം പറയുന്ന രോഗത്തിന്റെ മുഖ്യ ലക്ഷണം
    അവര്‍ കാണുന്നത് എന്തോ, മനസ്സിലാക്കുന്നത് എന്തോ ? പ്രതികരിക്കുന്നത് വേറെന്തോ
    കേരളത്തിലെ പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്നവര്‍, പലപ്പോഴും അവരുടെ അല്പത വെളിപ്പെടുത്തിയത് കൊണ്ടാണ് സ്വാമി വിവേകാനന്ദന് കേരളത്തെ കുറിച്ച് ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്
    അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് കേരളത്തിലെ ബുദ്ധിജീവികള്‍ അടങ്ങുന്ന സമൂഹം തെളിയിച്ചുകൊണ്ടെയിരിക്കുന്നു
    പക്ഷെ സഗീര്‍
    ചര്‍ച്ചകള്‍ എന്നും പുതിയ ആശയങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു
    തലമുറകളുടെ അതിര്‍വരമ്പുകള്‍ മറികടന്നു ആര്‍ക്കും എങ്ങിനെയും നടത്താന്‍ കഴിയുന്ന ബ്ലോഗ്‌ ചര്‍ച്ചകള്‍ നടക്കട്ടെ
    ഇനി വരുന്ന തലമുറയ്ക്ക് വേണ്ടിയെങ്കിലും ഒരു നല്ല ഭാവി പടുതുയര്‍ക്കാന് ഈ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞാലോ
    കേരളം ഒരു ഭ്രാന്താലയം ആണെന്ന ചീത്തപേര് കുറെ നാളായില്ലേ നാം സഹിക്കുന്നു .
    നമുക്ക്‌ അതൊക്കെ ഒന്ന് മാറ്റിയെടുക്കണ്ടേ?

    ReplyDelete
  21. ഹോ..ഹമ്മേ...എനിക്ക് വയ്യ...
    അനാമികയെ സമ്മതിച്ചിരിക്കുന്നു...എന്ത് വലിയ കാര്യങ്ങളാ ഇത്ര ചെറുപ്പത്തിലേതന്നെ പറയുന്നേ...?
    പിന്നെ എപ്പോളും ഇത്തരം ലേഖനങ്ങള്‍ മാത്രമേ എഴുതൂ എന്നുണ്ടോ..?ഇടയ്ക്കൊക്കെ കഥകളും കവിതകളും ഒക്കെ ആയിക്കൂടെ..എന്നാല്‍ ബ്ലോഗ്‌ ഹെഡ്ഡറിന്റെ താഴെ എഴുതിയ വരികള്‍ വായിച്ചപ്പോള്‍ ഇതില്‍ ഇത്തരം ലേഖനങ്ങള്‍ മാത്രമേ പ്രതീക്ഷിക്കേണ്ടൂ എന്നു തോന്നി...ഏതായാലും തുടര്‍ന്നും എഴുതുക..എല്ലാവിധ ആശംസകളും..
    ബ്ലോഗ്‌ മുഴുവന്‍ വായിച്ചു വരുന്നു...

    ReplyDelete
  22. നിരാശാകാമുകാ
    ഈ ലോകത്തെ പേക്കൂത്തുകള്‍ ഒക്കെ കണ്ടും കേട്ടും ഇരിക്കുമ്പോള്‍ കവിത ചൊല്ലുന്നതിനു പകരം നാല് ചീത്ത പറയാനാണ് എനിക്ക് തോന്നാറുള്ളത് ...അതുകൊണ്ടാണ് ജീവന്‍ പണയം വെച്ച് ഇങ്ങനെ ഒരു സാഹസത്തിനു ഞാന്‍ മുതിര്‍ന്നത്.
    കവിത എനിക്ക് ഇഷ്ടമാണ് ..മറ്റുള്ളവര്‍ എഴുതുന്നത്‌ വായിച്ചു ആസ്വദിക്കാറുണ്ട് ...എഴുതാനു ശ്രമിച്ചിട്ടില്ല ..കാരണം ചീത്ത പറയുന്നതുപോലെ അത്ര എളുപ്പമല്ല കവിതയെഴുതാന്
    ഇനി അഥവാ ഞാന്‍ എപ്പോളെങ്കിലും കവിതയെഴുതിപോയാല്‍ അത്
    ‘ചെ’ അനുസ്മരണ ദിവസം അടുക്കുമ്പോള്‍ ഡിഫി കാര്‍ നാടുനീളം പതിക്കുന്ന പോസ്ററിലെ മുദ്രാവാക്യം പോലെ ആയി പോകും

    ReplyDelete
  23. പര്‍ദ്ദ ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നം ആണ് . വ്യക്തികളുടെ മേല്‍ പ്രത്യേക ഡ്രസ്സ്‌ കോഡ് അടിചെല്‍പ്പിക്കുന്നത് ( മതത്തിന്റെ പേരില്‍ ) മനുഷ്യാവകാശ ലംഘനം ആണ് .സാരി ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതും തെറ്റ് തന്നെ . ക്ഷേത്രങ്ങളില്‍ ചുരിദാര്‍ ഉപയോഗിക്കാന്‍ അനുമതി കൊടുത്തത് വളരെ നല്ല കാര്യം ആണ് . പര്‍ദ്ദ ധരിക്കുന്നത് കൂടുതലായത് ബാബറി മസ്ജിദ് ഇഷ്യൂവിനു ശേഷം ആണെന്ന് തോന്നുന്നു .പക്ഷെ എനിക്കൊരു കാര്യം തോന്നിയിട്ടുള്ളത് പര്‍ദ്ദ ധരിക്കുന്നത് ഭൂരിഭാഗം വീട്ടമ്മമാരാണെന്ന് തോന്നുന്നു .
    ആധുനിക കാലത്ത്‌ അമ്മയും,ഭാര്യയും,സഹോദരിയും,മകളുമായ സ്ത്രീ പൊതു ഇടങ്ങളില്‍ സുരക്ഷിതരായിരിക്കനമെന്ന പുരുഷന്റെ വീണ്ടുവിചാരങ്ങളില്‍ നിന്നാണ് പര്‍ദ്ദ വീണ്ടും പ്രചരിക്കുന്നത്. അവന്‍ അവന്‍റെ സഹജീവികളെ ഭയന്ന് തുടങ്ങിയിരുക്കുന്നതിന്റെ നേര്‍ക്കഴ്ചയാണിത്.
    ഈ വാചകങ്ങള്‍ എന്ത് കൊണ്ട് പര്‍ദ്ദ ധരിക്കുന്നു എന്നതിനുള്ള വ്യക്തമായ ഉത്തരമാണ് . താങ്കളുടെ ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നത് ഈ വിഷയത്തിലുള്ള പുരുഷന്റെ കടന്നു കയറ്റത്തെ സൂചിപ്പിക്കുന്നു . ഒരു വീട്ടിലെ സാമ്പത്തിക സ്രോതസ്സ് പുരുഷന്‍ മാത്രമാണെങ്കില്‍ അവന്റെ അമ്മയും,ഭാര്യയും ,സഹോദരിയും,മകളും ചെയ്യേണ്ട കാര്യങ്ങളില്‍ അവനു ശക്തമായ നിയന്ത്രണം ഉണ്ടായിരിക്കും ( ഏത് മതക്കാരായാലും ) എന്നു നമുക്കറിയാം . ഇത്തരം നിശബ്ദമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്നു .

    പുരുഷന് തുല്യമായ സ്വാതന്ത്ര്യവും അവകാശവും സ്ത്രീക്കുമുണ്ട് എന്നാന്നു നമ്മുടെ ധാരണ . സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കില്ലെങ്കില്‍ പിന്നെ നമ്മള്‍ മനുഷ്യന്മാര്‍ ആണെന്ന് പറയുന്നതില്‍ എന്താണ് അര്‍ഥം .

    ആധുനിക കാലത്ത്‌ അമ്മയും,ഭാര്യയും,സഹോദരിയും,മകളുമായ സ്ത്രീ പൊതു ഇടങ്ങളില്‍ സുരക്ഷിതരായിരിക്കനമെന്ന പുരുഷന്റെ വീണ്ടുവിചാരങ്ങളില്‍ നിന്നാണ് പര്‍ദ്ദ വീണ്ടും പ്രചരിക്കുന്നത്

    സ്ത്രീയെ അവളുടെ വഴിക്ക് വിടുക . അവള്‍ പര്‍ദ്ദയോ സാരിയോ ധരിക്കട്ടെ . !! അവളുടെ അവകാശങ്ങളെ ബലാല്‍സംഘം ചെയ്യാതിരിക്കുക !!

    ReplyDelete
  24. ഹേ പയ്യന്‍സ് ,
    തങ്ങളുടെ സംശയത്തിനുള്ള ഉത്തരം പോസ്റ്റില്‍ തന്നെ ഉണ്ടായിരുന്നു .
    ഒന്നുകൂടി പറയാം. ഒരു മുസ്ലിം സ്ത്രീ എന്നാ നിലക്ക് എനിക്ക് ഇതിനെ കുറിച്ച് ആധികാരികമായി പറയാന്‍ കഴിയും

    പര്‍ദ്ദ ധാരണം തുടങ്ങുന്നത് സ്വന്തം വീട്ടില്‍ നിന്നാണ്.ഒരു സ്ത്രീ അവളുടെ സ്വന്തം ഇഷ്ടതിണോ, അല്ലെങ്കില്‍ അവളുടെ പിതാവിന്‍റെയോ ,ഭര്‍ത്താവിന്റെയോ,മകന്റെയോ ഇഷ്ടതിനാണ് പര്‍ദ്ദ ധരിച്ചു തുടങ്ങുന്നത്.
    പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളില്‍ ഒരു ചെറിയ ശതമാനമെങ്കിലും തങ്ങളുടെ ഇഷ്ടത്തിനു ധാരിച്ചേക്കാം.ബാക്കിയുള്ളവര്‍ അവരുടെ സംരക്ഷകരുടെ നിര്‍ദേശം അനുസരിച്ച് ധരിക്കുന്നുണ്ടാകാം.
    മനുസ്മ്രിതിയില്‍ പറയുന്നത് ശരിയാണെങ്കില്‍ സ്ത്രീയെ ഓരോ വളര്‍ച്ചാ ഘട്ടത്തിലും സംരക്ഷിക്കുന്ന പുരുഷന്‍റെ ഇഷ്ടത്തിനനുസരിച്ച് അവള്‍ വസ്ത്രം ധരിക്കുന്നതില്‍ എന്താണ് തെറ്റ്?
    സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ സുരക്ഷിതരായിരിക്കണമെന്നു അവര്‍ ആഗ്രഹിക്കുന്നതാണ് ഈ രീതി പ്രചരിക്കാന്‍ കാരണമാകുന്നത്.

    സ്ത്രീക്ക് എത്ര സ്വാതന്ത്ര്യം , സമത്വം ഉണ്ടെന്നു പറഞ്ഞാലും ചില കാര്യങ്ങളില്‍ അവളെ നിയന്ത്രിക്കുന്നത്‌ പലപ്പോളും പുരുഷനാണ് .ഒരു ന്യുനപക്ഷ വിഭാഗം സ്ത്രീകള്‍ അവരുടെ ഇഷ്ടത്നു അനുസരിച്ച് ജീവിക്കുന്നുണ്ടായിരിക്കാം ..പക്ഷെ ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ സ്ത്രീയുടെ വസ്ത്രത്തില്‍ പുരുഷന്റെ കൈകടത്തലുകള്‍ ഉണ്ട്.
    ഇപ്പോള്‍ സ്ത്രീകള്‍ക്ക് എതിര്രെയുള്ള അക്രമങ്ങള്‍ വ്യാപകമായതോടെ അത് കൂടുകയും ചെയ്തു. ഓരോ പുരുഷനും അവന്റെ കുടുംബത്തിലെ സ്ത്രീകളെ സുരക്ഷിതരാക്കാന്‍ ശ്രമിക്കുന്നു ..ഇതില്‍ എവെടെയാണ് പയ്യന്‍സ് അവകാശ ലന്‍കനം ? മാന്യമായ വസ്ത്രം എപ്പോളും ഒരു പ്രതിരോധം അല്ലേ?

    ReplyDelete
  25. പയ്യന്‍സിന്റെ ബ്ലോഗ്ഗില്‍ ഒരു കമെന്റ്റ്‌ ഇട്ടിരുന്നു
    ഇതുവരെ പബ്ലിഷ് ചെയ്യാന്‍ നേരം കിട്ടിയില്ലേ?
    അതോ അതും ഫൌള്‍ ആയോ?

    ReplyDelete
  26. താങ്കള്‍ പര്‍ദ്ദ ധരിക്കുന്ന മുസ്ലീം സ്ത്രീ ആണെങ്കില്‍ , താങ്കള്‍ പറയുന്നതാണ് താങ്കളെ പോലുള്ള സ്ത്രീകളുടെ അഭിപ്രായമെങ്കില്‍ അതിനെ ആര്‍ക്കു എതിര്‍ക്കാന്‍ കഴിയും ? പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളെ കുറിച്ച് താങ്കള്‍ പറഞ്ഞത് യാതാര്‍ത്ഥ്യം ആണ് .
    സ്ത്രീകള്‍ തൊഴില്‍ മേഖലകളിലേക്ക് കടക്കുമ്പോള്‍ അവളുടെ മേലുള്ള നിയന്ത്രണങ്ങളെ വലിയ തോതില്‍ പ്രതിരോധിക്കാന്‍ അവള്‍ക് കഴിയുന്നു . അത് കൊണ്ട് തന്നെയാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ കൂടുതലായി ഇരയാകുന്നതും.

    ഇഷ്ടമുള്ള ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,ഇണ തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുരുഷനെ പോലെ സ്ത്രീക്കുമുണ്ട് എന്നാണ് എന്‍റെ വിശ്വാസം . എല്ലാ ജീവജാലങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് ( അതില്ലാത്തത് വളര്‍ത്തു മൃഗങ്ങള്‍ക്ക് മാത്രമാണ് !!) .
    പിന്നെ ഇതൊക്കെ വെറും പ്രസംഗങ്ങളില്‍ മാത്രമല്ലെ ഉള്ളൂ സുഹൃത്തെ , ഇതൊക്കെ ഒന്ന് നേരെയാക്കാന്‍ ഇവിടെ ഒരു മതവും സമ്മതിക്കില്ല , പിന്നെ അവരുടെ അടുക്കള പുറത്ത് ഓച്ചാനിച്ച് നില്‍ക്കുന്ന രാഷ്ട്രീയക്കാരുടെ കാര്യം പറയേണ്ടല്ലോ !!
    താങ്കള്‍ പറഞ്ഞ ഒരു കാര്യം പ്രസക്തമാണ് ..മാന്യമായ വസ്ത്ര ധാരണം ...ചില സ്ത്രീകള്‍ കരുതുന്നത് വസ്ത്ര സ്വാതന്ത്ര്യം എന്നത് നഗ്നതയെ മാര്‍ക്കറ്റ്‌ ചെയ്യുക എന്നാണെന്ന് തോന്നുന്നു ( ഇവിടെ അവര്‍ ആത്യന്തികമായി സ്വന്തം വ്യക്തിത്വത്തെ അടിയറവു വെക്കുന്നു..ഇവിടെ അവര്‍ വ്യക്തി എന്നതില്‍ നിന്നും തരം താണ്‌ വെറും ചരക്കു മാത്രമായി മാറുന്നു എന്നതും കഷ്ടമാണ് !!)
    ബ്ലോഗ്ഗില്‍ കമന്റ്‌ എഴുതിയതിനു നന്ദി ..വെരിഫികേഷന്‍ ഇട്ടിരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല .അസൌകര്യം ഉണ്ടായതില്‍ ക്ഷമിക്കുക .

    ReplyDelete
  27. >>>അത്തരം വസ്ത്രം ധരിച്ച പൊതു ഇടങ്ങളില്‍ ഇറങ്ങുന്ന ഒരു സ്ത്രീ കാഴ്ചയില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷപെടാന്‍ സാധ്യതയുണ്ട്,വസ്ത്രം ഒരേ സമയം പ്രലോഭനവും, പ്രതിരോധവുമാണ്. മറ്റേതൊരു വസ്ത്രം ധരിക്കുന്നതിനെക്കളും സ്വാതന്ത്ര്യവും, സംരക്ഷണതയും, ബഹുമാന്യതയും,പര്‍ദ്ദ ധരിക്കുന്ന സ്ത്രീക്ക്‌ ലഭിക്കുന്നു.
    ഇതിന് ഏറ്റവും നല്ല ഉദാഹരണം ഗള്‍ഫ്‌ നാടുകളിലെ സ്ത്രീകളാണ്.അവിടെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും പര്‍ദ്ദ ധര്ച്ചു സ്വയം സുരക്ഷിതരാകുമ്പോള്‍ ,നമ്മുടെ ഈ പ്രബുദ്ധ കേരളത്തില്‍ ,സ്ത്രീ ശരീരം ആവരണം ചെയ്തു സ്ത്രീതത്തെ കുഴിച്ചുമൂടാത്ത ,സാരിയും,പാവാടയും,ജാക്കറ്റ്‌ ധരിച്ചും പൊതു ഇടങ്ങളില്‍ അപമാനിക്കപ്പെടുന്നു.<<<
    ഒരേ ഒരു അഭിപ്രായം പറഞ്ഞുകൊള്ളട്ടെ... അമേരിക്കയിലും ഇംഗ്ലണ്ട് ലും ഈയോരുവന്‍ കുറച്ചുകാലഘട്ടങ്ങളില്‍ ജോലിചെയ്തിരുന്നു. അവിടെയെല്ലാം അവരുടെതായ വസ്ത്രങ്ങള്‍ ധരിചിരുന്നവര്‍ക്കും ഈ പറയുന്ന "സ്വാതന്ത്ര്യവും, സംരക്ഷണതയും, ബഹുമാന്യതയും" ലഭിക്കുകയും ചെയ്യുന്നുണ്ട്.. അവര്‍ക്ക് ഏത് നേരവും യാത്ര ചെയ്യാനും, സ്വയം ഡ്രൈവ് ചെയ്യാനും ഉള്ള സ്വാതന്ത്യവും, ധൈര്യവും ഉള്ളതായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നത്. അപ്പോള്‍ ഈ പറയുന്ന സംഭവങ്ങള്‍ എല്ലാം മനുഷ്യരുടെ മാനസ്സികാവസ്തയാണ് വ്യത്യസ്തമാക്കുന്നത്. അവരവര്‍ക്ക് സൌകര്യപ്രധമായ വസ്ത്രങ്ങള്‍ ആളുകള്‍ ധരിച്ചോട്ടെ, അതില്‍ മറ്റുള്ളവര്‍ എന്തിനാണ് ഇതാണ് കൂടുതല്‍ നല്ലത് അതാണ്‌ കൂടുതല്‍ നല്ലത് എന്ന് പറയുന്നത്? എന്നിരുന്നാലും, പര്‍ദ്ദയില്‍ മുഖാവരണം ചേര്‍ത്ത് ബുര്‍ഖ ആക്കി ഉപയോഗിക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യം ചിലര്‍ ദുരുപയോഗം ചെയ്‌താല്‍ മറ്റുള്ളവര്‍ക്ക് അത് ഒരു അരക്ഷിതാവസ്ഥ ആകും!! അങ്ങിനെ മുഖം പോലും ആരും കാണരുത് എന്ന് ചിന്തിക്കുന്ന ഒരവസ്ഥയില്‍ നമ്മള്‍ അരക്ഷിതരാണ് എന്ന് കരുതുന്നെങ്കില്‍, വെളിയില്‍ പോകാതിരിക്കുന്നതല്ലേ ഉത്തമം? സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയാമല്ലോ? ഇങ്ങനെ ഒളിച്ചു വെളിയില്‍ പോകുന്നതിലും നല്ലത് അതല്ലേ? ബന്ധു വീടുകളിലും മറ്റും പോകുന്നത് അല്ല, മറ്റു പൊതുസ്ഥലങ്ങളില്‍ ഇങ്ങനെയുള്ളവര്‍ പോകാതിരിക്കുന്നതല്ലേ അവര്‍ക്കും, മറ്റുള്ളവര്‍ക്കും നല്ലത്? അവരുടെ ആവശ്യങ്ങള്‍ വീട്ടിലെ ആണുങ്ങള്‍ സാധിച്ചുകൊടുത്താല്‍ മതിയല്ലോ?

    ReplyDelete
  28. ലിസയുടെ ചോദ്യം .......

    അവരുടെ രാജ്യങ്ങളില്‍ പര്‍ദ്ദയില്ലാതെ തന്നെ അവര്‍ക്ക് " ഈ പറയുന്ന" ബഹുമാന്യത ലഭിക്കുന്നുണ്ട്.. പിന്നെ അവിടങ്ങളില്‍ പര്‍ദ്ദ ധരിക്കുന്നവരോട് ബഹുമാനത്തില്‍ കവിഞ്ഞ് ഭയമാണ് എന്നാണു ഞാന്‍ മനസ്സിലാക്കിയത്. അത് മുസ്ലിം സമുദായത്തിലെ സ്ത്രീകളോടോ, സമുദായത്തോടോ ഉള്ള ഭയമല്ല, മറിച്ച് തങ്ങളെ അപായപ്പെടുത്താന്‍ വരുന്ന ഒരു "ചാവേര്‍" ആണോ എന്നുള്ള ഭയം മാത്രമാണ്!


    ഉത്തരം.......
    പര്ധയെ കുറിച്ച് ഞാന്‍ ഒരുപാട് പറഞ്ഞതാണ്. പര്ധയെ ദേശീയ വസ്ത്രമാക്കി അവരോധിക്കലല്ല എന്റെ ലക്‌ഷ്യം .
    ഒരു സ്ത്രീക്ക് പരധ ധരിച്ചാല്‍ മാത്രമേ മാന്യതയും ബഹുമാനവും കിട്ടൂ എന്നും ഞാന്‍ പറഞ്ഞില്ല. പരധ ധരിച്ചാല്‍ കുറച്ചു കൂടി സുരക്ഷിതത്വം ഉണ്ടാകും എന്നാണ് ഞാന്‍ പറഞ്ഞത്. കുറച്ചു കൂടി മാന്യതയും ബഹുമാന്യതയും ലഭിക്കും .
    കാരണം മാന്യമായ വസ്ത്രധാരണം ആണ് ഒരു വ്യക്തിയുടെ വ്യക്തിതത്തിന്റെ ആദ്യത്തെ മാര്‍ക്ക്. അങ്ങിനെയിരിക്കെ കഴ്ച്ചകാരന് ആരോച്ചകമാല്ലാത്ത രീതിയില്‍ പരധ ധരിക്കാന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഈ ലോകത്തുണ്ട്, അതില്‍ തന്നെ മുഖം കൂടി മറക്കുന്ന ബുര്ഖയോടു ഞാന്‍ യോജിക്കുന്നില്ല . ഇസ്ലാമില്‍ മുഖം മറക്കണം എന്ന് പറഞ്ഞിട്ടില്ല . അത് സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം മറക്കുന്നതാണ് .
    അങ്ങിനെ പരധ ധരിക്കാന്‍ ഇഷ്ടമുള്ള സ്ത്രീകളുടെ ഇഷ്ടതിനെ എതിര്‍ത്ത് കൊണ്ട് അവരെ അത് ധരിക്കാന്‍ സമ്മതിക്കാതെ , ആ വസ്ത്രത്തെ തീവ്രവാദത്തിന്റെ അടയാളമായി പ്രച്ചരിപ്പിക്കുന്നതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത് .
    ലിസക്ക് മലയാളം മനസ്സിലകുമെങ്കില്‍ എന്റെ ആദ്യത്തെ പോസ്റ്റില്‍ നിന്ന് തന്നേ എന്‍റെ ഉദ്ദേശം വ്യക്തമാകുമായിരുനു

    ലിസ പറഞ്ഞില്ലേ പരധ ധരിക്കുന്നവരെ കണ്ടാല്‍ ഭയമാണ്, ചാവെരാണോ എന്ന് ഭയന്നു പോകുമെന്ന് ...............................................

    ലോകത്തിനു മുഴുവന് ഇങ്ങനെ ഒരു തെറ്റിധാരണ ഉണ്ട്.
    അത് കൊണ്ട് തന്നെയാണ് ഈ തെറ്റിദ്ധാരണക്ക് എന്തിരെയാണ് ഞാന്‍ ശബ്ധിക്ക്കുന്നത്
    ലിസാ,
    ഒരു സ്ത്രീ അവളുടെ മറക്കേണ്ട ശരീര ഭാഗങ്ങള്‍ മറച്ചു നടക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. അതിനു അവള്‍ തിരഞ്ഞെടുക്കുന്നത് പര്ധയാണ് .അങ്ങിനെയെങ്കില്‍ അവളുടെ ഇഷ്ടത്തിനു പരധ ധരിക്കാനുള്ള അവകാശത്തെ ചില കുരുട്ടു ചിന്താഗതിക്കാര്‍ ചോദ്യം ചെയ്യുന്നത് എന്തിന്‍?

    പിന്നെ എന്തിനു പാശ്ചാത്യ രാജ്യങ്ങളിലെ കാര്യങ്ങള്‍ പറയണം?
    ഒരു സ്ത്രീ അല്പം വയര് കാണിച്ചു സാരി ഉടുത്തു ഒന്ന് ബസില്‍ കയറിയാല്‍ മതി . പിന്നീടുണ്ടാകുന്ന കമെന്റുകളെ കുറിച്ച് ഞാന്‍ പറയണോ?
    പശ്ചാത്യ രാജ്യങ്ങളില്‍ അല്പവസ്ത്ര ധാരികള്‍ക്ക് മതിയായ്‌ ബഹുമാന്യത ലഭിക്കുനുണ്ട് . അത് അവരുടെ സംസ്കാരം.അനുവദിക്കുന്നു .
    പക്ഷെ മുസ്ലിം സംസ്കാരം അനുസരിച്ച് അവളോട്‌ മറക്കാന് പറഞ്ഞതെല്ലാം മറക്കുന്നതാണ് അവള്‍ക്കു നല്ലത്

    ReplyDelete
  29. >>>പരധ ധരിച്ചാല്‍ കുറച്ചു കൂടി സുരക്ഷിതത്വം ഉണ്ടാകും എന്നാണ് ഞാന്‍ പറഞ്ഞത്. കുറച്ചു കൂടി മാന്യതയും ബഹുമാന്യതയും ലഭിക്കും. കാരണം മാന്യമായ വസ്ത്രധാരണം ആണ് ഒരു വ്യക്തിയുടെ വ്യക്തിതത്തിന്റെ ആദ്യത്തെ മാര്‍ക്ക്. അങ്ങിനെയിരിക്കെ കഴ്ച്ചകാരന് ആരോച്ചകമാല്ലാത്ത രീതിയില്‍ പരധ ധരിക്കാന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഈ ലോകത്തുണ്ട്, അതില്‍ തന്നെ മുഖം കൂടി മറക്കുന്ന ബുര്ഖയോടു ഞാന്‍ യോജിക്കുന്നില്ല . ഇസ്ലാമില്‍ മുഖം മറക്കണം എന്ന് പറഞ്ഞിട്ടില്ല . അത് സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം മറക്കുന്നതാണ്.<<<
    ചര്‍ച്ച ചെയ്ത വിഷയം തന്നെ വീണ്ടും ചര്‍ച്ച ചെയ്യുന്നത് യുക്തമല്ല എന്ന് തോന്നുന്നു.. ഇവിടെയും മാന്യത, ബഹുമാന്യത, കാഴ്ച്ചയില്‍ ഉള്ള അരോചകത്വം എന്നിവ വീണ്ടും ഓരോരുത്തരുടെ കാഴ്ചപ്പാടാണ്.. കാട്ടറബികള്‍ എന്നറിയപ്പെടുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ വേണ്ടിയാണ്, പ്രവാചകന്‍ സ്ത്രീകള്‍ക്ക് പര്‍ദ്ദ എന്ന വസ്ത്ര സമ്പ്രദായം കൊണ്ടുവന്നത്.. അന്നത്തെ സമൂഹ സാഹചര്യത്തില്‍ അത് നല്ലത് തന്നെയായിരുന്നു.. എന്നാല്‍ ഇന്നത്തെ ആധുനിക സമൂഹത്തില്‍ ഇതിന്റെ പ്രാധാന്യം അത്രതന്നെയുന്ടോ എന്ന് ചോദിച്ചാല്‍ അത് വ്യക്തി അധിഷ്ടിതം ആണെന്ന് പറയുകയേ നിവൃത്തിയുള്ളൂ.. എന്നിരുന്നാലും ഒരു സ്ത്രീ അത് അവള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നു എന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് അവള്‍ക്ക് അനുവദിക്കേണ്ടത് തന്നെയാണ്, അതില്‍ മതത്തിനു പ്രത്യേക ചട്ടക്കൂടുകള്‍ ആവശ്യമില്ല. ജാതി-മത ഭേദമന്യേ ആര്‍ക്കും അതുപയോഗിക്കാവുന്നതുമാണ്. പക്ഷെ മുഖാവരണം ചേര്‍ത്ത പര്‍ദ്ദ (ബുര്‍ഖ) രഹസ്യ സ്വഭാവമാണ് നല്‍കുക എന്നത് ഒരു സത്യം തന്നെയാണ്. അത് ഇസ്ലാം മതത്തിനോടുള്ള ഒരു വെല്ലുവിളി അല്ല.. ഇസ്ലാമിന് എതിരുമല്ല.. എന്തിനാണ് ഇസ്ലാമിനെ എല്ലാരും എതിര്‍ക്കുന്നത്? എന്തിനാണ് നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത്? മുഖം നമുക്ക് നമ്മുടെ തിരിച്ചറിയലിന്റെ ഒരു ഭാഗമാണ്.. എല്ലാവരും മുഖം മറച്ചു നടക്കുന്ന ഒരു സമൂഹത്തെ ഒന്ന് വിഭാവന ചെയ്തുനോക്കൂ.. എങ്ങനെയുണ്ടാകും അത്? എന്ത് സുരക്ഷിതത്വം ആണ് അവിടെ നിങ്ങള്‍ക്ക് നല്‍കുന്നത്? മുഖം മറച്ച ഒരാള്‍ പരീക്ഷ ഹാളില്‍ പരീക്ഷ എഴുതുന്നത് എങ്ങനെ അംഗീകരിക്കാന്‍ പറ്റും? വോട്ട് ചെയ്യുന്നത് എങ്ങനെ വിശ്വസിക്കും? ബാങ്കിടപാട്‌ നടത്തുന്നത്? എന്തിനു നിങ്ങളുടെ അടുത്തിരിക്കുന്നത് പോലും അരോചകം ആയിരിക്കില്ലേ? ഇപ്പോള്‍ ഫ്രെഞ്ച് ഗവണ്മെന്റ് നിരോധിച്ചത് ഈ "ബുര്‍ഖ" മാത്രമല്ലേ? ഇതെങ്ങനെ ഇസ്ലാമിന്റെ മേലുള്ള കടന്നുകയറ്റമാകും? നമ്മുടെയെല്ലാം തന്നെ നല്ലതിന് വേണ്ടിയല്ലേ ഇത്? നമുക്ക് അങ്ങനെ ചിന്തിച്ചുകൂടെ? ഞാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആളുകള്‍ നോക്കികാണുന്ന "ഭയം" ഈയൊരു വീക്ഷണ കോണില്‍ നിന്നും ചിന്തിച്ച് പറഞ്ഞതാണ്.. അല്ലാതെ അത് ഒരു മത വിഭാഗത്തോടുള്ള ഭയം അല്ല.. ആളുകള്‍ക്ക് അറിയില്ല ഇതൊരു വിശ്വാസി ആണോ അതോ ഒരു ചാവേര്‍ ആണോ എന്ന്.. അവിടെയാണ് വിശ്വാസിയെ ചാവേര്‍ ആയി കാണുന്നു എന്ന മുറവിളി ഉയരുന്നത്.. അവര്‍ എതിര്‍ക്കുന്നത് നിങ്ങളെയോ, നിങ്ങളുടെ വിശ്വാസത്തെയോ അല്ല.. അവരുടെ രോദനം അവരുടെ ഭയത്തെയാണ് കാണിക്കുന്നത്.. അതും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍.. ഇതില്‍ അവരെ കുറ്റം പറയാന്‍ നിങ്ങളുടെ മനസാക്ഷി അനുവദിക്കുമോ? ഇത് ഇസ്ലാമിനെതിരെയുള്ള വെല്ലുവിളിയായി ചില സ്വാര്‍ത്ഥ ശക്തികള്‍ ചിത്രീകരിക്കുകയല്ലേ ചെയ്യുന്നത്?
    NB: സൌദിയില്‍ എതുമതത്തില്‍പെട്ട സ്ത്രീകളും വീടിനു വെളിയില്‍ വരുമ്പോള്‍ പര്‍ദ്ദ ധരിക്കണം എന്ന് നിയമം ഉണ്ട്.. ആരും ഇതിനെ എതിര്‍ക്കുന്നില്ലല്ലോ? ആ രാജ്യത്തിലെ നിയമം എന്ന നിലയില്‍ എല്ലാരും ഇത് അന്ഗീകരിക്കുന്നുണ്ടല്ലോ? നമ്മള്‍ മതത്തിനും മുകളില്‍ മനുഷ്യരുമല്ലേ? നമ്മള്‍ അവരുടെ വികാരങ്ങളും മനസ്സിലാക്കേണ്ടേ?

    ReplyDelete
  30. ലിസാ.
    ബുര്‍ഖയെ കുറിച്ചുള്ള എന്‍റെ വീക്ഷണം ഞാന്‍ മുന്‍പ് പറഞ്ഞതാണ്. ഇസ്ലാമില്‍ ഒരു സ്ത്രീ മുഖം മറക്കണം എന്ന് നിയമമില്ല. മുഖം മറക്കേണ്ട ആവശ്യമില്ല . അതുകൊണ്ട് തന്നെ ബുര്‍ഖയെ ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല.
    സാമൂഹികമായ ഒരുപാട് തെറ്റിധാരണകള്‍ ഉണ്ടാക്കും എന്നത് കൊണ്ട് തീര്‍ച്ചയായും മുഖം മറക്കുന്ന പ്രവണത എതിര്‍ക്കേണ്ടത് തന്നെയാണ് .
    പിന്നെ അത് ധരിക്കുന്നവര്‍ അവരുടെ ഇഷ്ടത്തിനു ധരികുന്നത് കൊണ്ട് എനിക്ക് എഴുത്തിലൂടെ എന്‍റെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ മാത്രമേ പറ്റൂ . അത് ഞാന്‍ ചെയ്യുന്നുമുണ്ട് .
    പിന്നെ ബുര്‍ഖ ധരിച്ചവരെ കണ്ടാല്‍ തങ്ങളെ കൊല്ലാന്‍ വരുന്ന ചാവേര്‍ ആണോ എന്നാ ഭയം അല്ലെ?
    ലിസാ, ബുര്‍ഖ ഇല്ലാതെയും ചാവേറുകള്‍ക്ക് തങ്ങളുടെ ലക്‌ഷ്യം നിറവേറ്റാന്‍ പറ്റില്ലേ?
    മുംബൈ ഭീകരാക്രമണം നടത്തിയവര്‍ ബുര്‍ഖ ഇട്ടിട്ടാണോ നടത്തിയത്?
    പിന്നെ ആളെ തിരിച്ചരിയാതിരിക്കുന്ന അവസ്ഥ ...അത് കൊണ്ട് മാത്രം നിരോധിക്കണം എന്ന് പറഞ്ഞാല്‍ അത് എങ്ങിനെ ഒരു വലിയ വിഭാഗം അതിനെ സ്വീകരിക്കും എന്നെനിക്ക്‌ അറിയില്ല . പിന്നെ വോട്ടു വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ തങ്ങളുടെ മുഖം ഒന്നും കാണിച്ചു കൊടുക്കാന്‍ പോലും ഇഷ്ടപ്പെടാത്തവര്‍ വോട്ടു ചെയ്യാതെ വീട്ടില്‍ ഇരിക്കുന്നതാണ് നല്ലത്
    ഇനിയെപ്പോലെന്കിലും സാരി ഉടുതവരോ , ചുരിദാര്‍ ഇട്ടവരോ ഒക്കെ ഇതുപോലെ ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയാല്‍ പിന്നെ സാരി ഉടുതവരെ കാണുമ്പോള്‍ മുഴുവന്‍ നാട്ടുകാര്‍ക്ക് ഭയം വന്നാല്‍ അതും നിരോധിക്കാന്‍ പറയില്ലേ?
    ലിസ, ഇതൊന്നും വസ്ത്രതിന്റെയോ ഭയതിന്റെയോ കാര്യമല്ല . ഇസ്ലാമോഫോബിയ എന്നാ രോഗം ബാധിച്ചവരുടെ ഗൂഡാലോചനകളുടെ ഉപോല്‍പ്പന്നങ്ങളാന്.
    അത് മനസ്സിലക്കുന്നിടതാണ് മതചിന്തയില്ലാതെ സഹോധര്യതോടെ ജീവിക്കാന്‍ പറ്റൂ

    ReplyDelete
  31. ലിസാ,
    സൗദിയില്‍ ഉള്ള നിയമത്തോട് ഞാന്‍ യോജിക്കുനില്ല.
    കാരണം പരധ ധരിക്കാന്‍ ഇഷ്ടമില്ലാത്ത അന്യമതസ്ഥരുടെ വസ്ത്രസ്വാതന്ത്ര്യത്തെ വിലക്കുന്ന ഒരു നിയമം ആണത്
    ഒരു വസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ലാത്തവരെ അത് നിര്‍ബന്ധിപ്പിച്ചു ധരിപ്പിക്കുന്നത് തീര്‍ച്ചയായും ഒരു നല്ല നിയമമല്ല . മാത്രമല്ല ബുര്‍ഖ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരെ അത് തടയുന്നതും .

    ReplyDelete
  32. പര്‍ദ്ദയോ, മുഖം മറയ്ക്കാത്ത ബുര്‍ഖയോ ആരും എതിര്‍ക്കുന്നില്ല എന്നുള്ളതാണ് ഞാന്‍ മനസ്സിലാക്കിയത്.. മുഖം, വ്യക്തിയുടെ തിരിച്ചറിയല്‍, മറയ്ക്കുന്നതാണ് എല്ലാരും എതിര്‍ക്കുന്നത്.. അതിപ്പോള്‍ സാരി ആയാലും, ചുരിദാര്‍ അയാളും, പാന്റും ഷര്‍ട്ടും ആയാലും ചാവേര്‍ ആകാനൊക്കെ പറ്റും.. അതൊന്നും ആരും നിരോധിക്കാനും പോകുന്നില്ല.. പക്ഷെ മുഖം മറയ്ക്കല്‍ അതിന്റെ കൂടെ വന്നാല്‍ അത് അനുവദിക്കാന്‍ പാടില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.. അത് അനുവദിക്കുന്നില്ല എന്നുമാണ് ഞാന്‍ കരുതുന്നത്. മുഖം മൂടി ഒരു നല്ല പ്രവണത അല്ല.. പ്രത്യേകിച്ചും ഒരു മിശ്രിത സമൂഹത്തില്‍.. മുസ്ലിം സമൂഹത്തിലും അത് ഞാന്‍ നല്ലതെന്ന് വിശ്വസിക്കുന്നില്ല.. അനുഭവങ്ങള്‍ അതാണ്‌.. പക്ഷെ ഇനി അത് ആവശ്യം എന്ന് കരുതുന്നെങ്കില്‍ നടക്കട്ടെ.. അതുതന്നെ ആണല്ലോ ഇദ്ദേഹവും വെള്ളിയാഴ്ച്ച പറഞ്ഞത്?
    "The imam of the Grand Mosque in Makkah told the world not to be afraid of Islam and Muslims, adding that Islam represents a message of peace, goodness and tolerance. Sheikh Abdul Rahman Al-Sudais made the announcement while delivering his Friday sermon at the Tauheedul Islam Mosque in Blackburn, Lancashire, UK. In his sermon, Al-Sudais said: "Islam came to protect the interests of humanity, prevent evils and build bridges with all communities. It offers a great message of mercy and tolerance." The Makkah imam urged Muslims living in Western countries to abide by the laws of the countries where they reside. "You should be a positive and constructive factor in the community you live and should not involve yourselves in activities that would undermine its security and stability," the Saudi Press Agency quoted Al-Sudais as saying. Al-Sudais asked Muslims to learn from the life and teachings of the Prophet Muhammad (peace be upon him), who used to visit his Jewish neighbor. "When the Prophet died his armor was kept with a Jew as a security," he said, urging Muslims to establish good relations with non-Muslims. "This is the best way to attract them to Islam." Al-Sudais said Muslims living in the West should serve as ambassadors of their religion. "You should uphold the great Islamic values while dealing with Muslims as well as non-Muslims and should not engage in any corrupt or unjust practices."
    അപ്പോള്‍ പിന്നെ പ്രശ്നങ്ങള്‍ തീര്‍ന്നില്ലേ.. അതാതു രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചാല്‍ മതിയല്ലോ?

    ReplyDelete
  33. അതുപോലെ തന്നെ... ചില സന്യാസി വിഭാഗങ്ങള്‍ ഉണ്ട്.. വസ്ത്രങ്ങള്‍ ധരിക്കരുത് എന്നുള്ള വിശ്വാസത്തോട് കൂടി.. അല്ലെങ്കില്‍ ഇനി അങ്ങനെ ഒരു വിഭാഗം വന്നാല്‍, അതും അനുവദനീയം അല്ലല്ലോ? അപ്പോള്‍ സമൂഹത്തില്‍ അനുവദനീയം അല്ലാത്തത് എതിര്‍ക്കുക.. പിന്നെ ഇവിടെ പ്രതികരിച്ചതിനെ ഞാന്‍ അഭിനന്ദിക്കുന്നു..

    ReplyDelete
  34. ഹായി അനാമിക...
    ഈ ലേഖനം വായിക്കുമ്പോള്‍.... എതൊരു സംവാദത്തെയും പോലെ ചിലര്‍ അനുകൂലിക്കുന്നു , പ്രതികൂലിക്കുന്നു ... ചിലര്‍ മാറിനില്‍ക്കുന്നു .. നിന്ന നില്‍പ്പില്‍ കളം മാറ്റി ചവിട്ടിയ ചിലരെയും കണ്ടു.... ഭാവനാ സമ്പന്നരായ .... അഭിവൃധരായ നമ്മുടെ നാട്ടുകാര്‍ക്ക് .... സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം ഏതായാലും അതൊരു പ്രസ്നാമാമെന്നു തോനുന്നില്ല .... കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം... എന്നാണല്ലോ .... അത് കൊണ്ടെനിക്ക് തോനുന്നത്.....വസ്ത്രമെതായാലും നമ്മുടെ സഹോദരി സഹോദരന്‍ മാരുടെ മനസ്ഥിതി മാറാതെ ഒരു കാര്യവുമില്ല.... ഒരു വസ്ത്രവും ഒരു പ്രത്യേക മതത്തിന്‍റെ മതചിഹ്നമാക്കുന്നതിനോട് എനിക്ക് തിരെ യോജിപ്പില്ല.... നമ്മുടെ കേരളത്തിന്‍റെ പൈത്രികത്തിന്റെയും സംസ്കാരത്തിന്റേയും ഭാഗമായ സെറ്റും മുണ്ടും ... ഹിന്ദു മത ചിഹ്നമായി കരുതി ഉപയോഗിക്കാത്ത .. മുസ്ലിം ഭൂരിപക്ഷമാണ് ഉള്ളത് ...(മുസ്ലീം എന്ന് മാത്രം പറഞ്ഞത്‌ മറ്റുള്ളവര്‍ പ്രധാനമായും ക്രിസ്ത്യന്‍സ് ഉപയോഗിക്കും എന്ന് എനിക്ക് നേരിട്ടറിയാം.... എല്ലാ മുസ്ലീം എന്നും അര്‍ഥമില്ല ഉപയോഗിക്കുന്നവരെ എനികറിയാം..)
    വ്യെക്തി സ്വാതന്ത്ര്യം ആവശ്യത്തില്‍ അധികമുള്ള നമ്മുടെ നാട് ഒരു അഫ്ഘാണോ സൗദിയോ ആകുമെന്ന് കരുതാനാവില്ല ...അത് കൊണ്ടുതന്നെ ഈ പര്‍ദ്ദ പ്രശ്നത്തിന്റെ പേരില്‍ വിലപ്പെട്ട സമയം കളയുകയാനെന്നല്ലാതെ കൂടുതല്‍ എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോനുന്നില്ല.. മറ്റുള്ളവരുടെ വ്യെക്തി സ്വാതത്ര്യത്തിലും .. അഭിപ്രായ സ്വാതന്ത്രത്തിലും കൈ കടത്തിയിട്ടില്ലെന്ന വിശ്വാസത്തോടെ
    സ്നേഹപൂര്‍വ്വം..
    ദീപ്

    ReplyDelete
  35. ഹായി അനാമിക...
    ഈ ലേഖനം വായിക്കുമ്പോള്‍.... എതൊരു സംവാദത്തെയും പോലെ ചിലര്‍ അനുകൂലിക്കുന്നു , പ്രതികൂലിക്കുന്നു ... ചിലര്‍ മാറിനില്‍ക്കുന്നു .. നിന്ന നില്‍പ്പില്‍ കളം മാറ്റി ചവിട്ടിയ ചിലരെയും കണ്ടു.... ഭാവനാ സമ്പന്നരായ .... അഭിവൃധരായ നമ്മുടെ നാട്ടുകാര്‍ക്ക് .... സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം ഏതായാലും അതൊരു പ്രസ്നാമാമെന്നു തോനുന്നില്ല .... കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം... എന്നാണല്ലോ .... അത് കൊണ്ടെനിക്ക് തോനുന്നത്.....വസ്ത്രമെതായാലും നമ്മുടെ സഹോദരി സഹോദരന്‍ മാരുടെ മനസ്ഥിതി മാറാതെ ഒരു കാര്യവുമില്ല.... ഒരു വസ്ത്രവും ഒരു പ്രത്യേക മതത്തിന്‍റെ മതചിഹ്നമാക്കുന്നതിനോട് എനിക്ക് തിരെ യോജിപ്പില്ല.... നമ്മുടെ കേരളത്തിന്‍റെ പൈത്രികത്തിന്റെയും സംസ്കാരത്തിന്റേയും ഭാഗമായ സെറ്റും മുണ്ടും ... ഹിന്ദു മത ചിഹ്നമായി കരുതി ഉപയോഗിക്കാത്ത .. മുസ്ലിം ഭൂരിപക്ഷമാണ് ഉള്ളത് ...(മുസ്ലീം എന്ന് മാത്രം പറഞ്ഞത്‌ മറ്റുള്ളവര്‍ പ്രധാനമായും ക്രിസ്ത്യന്‍സ് ഉപയോഗിക്കും എന്ന് എനിക്ക് നേരിട്ടറിയാം.... എല്ലാ മുസ്ലീം എന്നും അര്‍ഥമില്ല ഉപയോഗിക്കുന്നവരെ എനികറിയാം..)
    വ്യെക്തി സ്വാതന്ത്ര്യം ആവശ്യത്തില്‍ അധികമുള്ള നമ്മുടെ നാട് ഒരു അഫ്ഘാണോ സൗദിയോ ആകുമെന്ന് കരുതാനാവില്ല ...അത് കൊണ്ടുതന്നെ ഈ പര്‍ദ്ദ പ്രശ്നത്തിന്റെ പേരില്‍ വിലപ്പെട്ട സമയം കളയുകയാനെന്നല്ലാതെ കൂടുതല്‍ എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോനുന്നില്ല.. മറ്റുള്ളവരുടെ വ്യെക്തി സ്വാതത്ര്യത്തിലും .. അഭിപ്രായ സ്വാതന്ത്രത്തിലും കൈ കടത്തിയിട്ടില്ലെന്ന വിശ്വാസത്തോടെ
    സ്നേഹപൂര്‍വ്വം..
    ദീപ്

    ReplyDelete
  36. സ്ത്രീ സുരഷിതയവുന്നതിനെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകള്‍ താഴെ ലിങ്ക് നോക്കൂ, ആദ്യമായതിനാല്‍ എഴുത്തിനു ഒഴുക്കില്ല, ക്ഷമിക്കുക

    http://jwalayay.blogspot.com/2010/09/blog-post.html

    ReplyDelete
  37. ഏറ്റവും കൂടുതല്‍ ലൈംഗിക സ്വാതന്ത്ര്യമുള്ള രാജ്യമാണ് അമേരിക്ക. അവിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും റെയ്പ് റേറ്റും ഓരോ വര്‍ഷവും കൂടി വരികയാണ്.

    വ്യഭിചാരം നിയമവിധേയമായ രാജ്യമാണ് ആസ്ട്രേലിയ. ‘പ്രതിശീര്‍ഷ ബലത്സംഗക്കണക്കി’ല്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ആ രാജ്യം.

    സൌദിയിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കുറവ് അക്രമം റിപ്പോര്‍ട്ട് ചെയ്യപെട്ടിടുല്ലത് .

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...