ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Monday, September 20, 2010

പെണ്ണായാല്‍ ദാ... ഇങ്ങനെ വേണം .


 …………………………………………'ആരെതിര്ത്തു പറഞ്ഞാലും ഞാന്മുസ്ലീമാണ്. ഞാന്ഇസ്ലാമില് വിശ്വസിക്കുന്നു. പക്ഷേ, പര് ധരിക്കാന്എനിക്കിഷ്ടമല്ല. പര്ദ്ദ ധരിക്കുന്നതുപോലെ ധരിക്കാതിരിക്കാനും അവകാശമുണ്ട്………………………………

പെണ്ണായാല്‍ ദാ... ഇങ്ങനെ വേണം .
തനിക്ക് തോന്നുന്നതൊക്കെ ഒരുത്തനെയും പേടിക്കാതെ തുറന്നു പറയാനുള്ള ചങ്കൂറ്റം വേണം.കേരളത്തില്‍ അടുത്തകാലത്തൊന്നും ഇത്രയും ചങ്കൂറ്റമുള്ള ഒരു മാപ്പിള പെണ്‍കൊടിയെ അനാമിക കണ്ടിട്ടില്ല. എന്തായാലും ഇനി ഞങ്ങളെ പോലെ ദുരിദങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു നേതാവിനെ കിട്ടി. റയാന കീ ജയ്‌
ഇത്രയും നാള്‍ കെട്ടിയവന്റെ താളത്തിന് തുള്ളിയും, അവന്‍റെ മീശ വടിച്ചു കൊടുത്തും , പുറത്തിറങ്ങുമ്പോള്‍ മാത്രം ഫെമിനിസം ചരദിച്ചും മുളച്ചു വരുന്ന ന്യു ജെനരേഷന് ഫെമിനിസ്റ്റുകുഞ്ഞുങ്ങളുടെ  കണ്ണില്‍ പൊടിയിട്ട് കൊണ്ടിരുന്ന ഊച്ചാളി ഫെമിനിസ്റ്റ്‌ അമ്മച്ചി മാരെ ഞങ്ങള്‍ ബഹ്ഷിക്കരിച്ചു കൊണ്ട് ഞങ്ങളുടെ പുതിയ വഴികാട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.
ഇതിപ്പോ എന്താ കഥാ ...? എന്നൊന്നും മൂക്കത്ത് വിരല്‍ വെക്കണ്ട ..
ഇനിയിപ്പോള്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും  ഞങ്ങള്‍ ഞങ്ങള്‍ക്ക്‌ ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഈ കേരളനാട്ടിലൂടെ തലങ്ങും വിലങ്ങും നടക്കും. അതിനുള്ള അവകാശമൊക്കെ ഞങ്ങളുടെ ചേച്ചി വാങ്ങിതന്നിട്ടുന്ദ്‌.
വസ്ത്രം ധരിക്കാനുള്ള അവകാശം പോലെ തന്നെ അത് ധരിക്കതിരിക്കാനുള്ള അവകാശവും ഉണ്ടെന്നാണ് ചേച്ചി പറയുന്നത്. അല്ലെങ്കില്‍ തന്നെ  ഈ വസ്ത്രമോക്കെ എന്നാ ഉണ്ടായത്? ഒരു നൂറു കൊല്ലം മുന്‍പ്‌ ഇവള്മ്മാരോക്കെ പര്ധയിട്ടാണോ നടന്നിരുന്നത്?
എന്നിട്ട് ആകാശം വല്ലതും ഇടിഞ്ഞു വീണോ?
എന്നിട്ട് ഇപ്പൊ പൂതിക്ക്  ഒരു പാന്റും ഷര്‍ട്ടും ഇടാന്‍ ഇവിടെത്തെ സദാചാരപരിഷകള്‍  സമ്മതിക്കില്ലാന്നു വെച്ചാല്‍ കോടതി കയറുകയല്ലാതെ വേറെ എന്താ ചേച്ചി ചെയ്യാ?
ഇവന്മാര്‍ക്കൊക്കെ എന്നാത്തിന്റെ കേടാ ?....
കുടുമ്മത്തുള്ള പെണ്ണുങ്ങളുടെ കാര്യം നോക്കാതെ ഇന്ധ്യാക്കാരെല്ലാം എന്റെ സഹോദരിമാരാണ് എന്ന ലൈനില്‍ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവന്‍ തുണിയുടുപ്പിക്കാന്‍ നടക്കുന്നു തെണ്ടികള്‍ ….
അതും ദൈവനാമത്തില്‍ .ദൈവത്തിനെ കുറിച്ച് ഇവന്മാര്‍ക്ക് എന്തറിയാം?
ദൈവം നോക്കുന്നത് വിശ്വാസിയുടെ ആതാമാവിലേക്കാണ്. അല്ലാതെ അവള്‍ സാരിയാണോ എടുത്തിരിക്കുന്നത്? പൊക്കിള്‍ കാണുന്നുണ്ടോ?
കഴുത്തിന്‌ എത്ര ഇറക്കമുന്ദ്‌?
എന്നൊന്നും അല്ലാത്രേ ....അപ്പോള്‍ പിന്നെ ചേച്ചി പറഞ്ഞു വരുന്നത് വസ്ത്രം ഉടുതില്ലെന്കിലും ആത്മാവ് നന്നായാല്‍ മതിയെന്നാണ്.
അതുകൊണ്ടാണല്ലോ പണ്ട് നമ്മുടെ കേരള നാട്ടിലെ പെണ്ണുങ്ങള്‍ മാറ് മറക്കാതെ നടന്നിട്ടും ദൈവം ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.
എന്നിട്ടാണ് ഇപ്പോള്‍ കാസര്ഗോട്ടുള്ള ഒരു റയാന പരധ ഇട്ടില്ലാന്നു പറഞ്ഞു കൊല്ലാന്‍ നടക്കുന്നത്....അല്ലാ ....കാസര്‍ഗോടുള്ള എല്ലാ പെണ്ണുങ്ങളും പര്ധയിട്ടാണോ നടപ്പ് ?

ഇതൊന്നുമല്ല തമാശ ... രയ്യാന ചേച്ചി മുസ്ലിമാണെ...അപ്പോള്‍ പിന്നെ മുസ്ലിം കാക്കമാര് പറഞ്ഞാലല്ലേ ചേച്ചി കേള്‍ക്കു. അതുകൊണ്ട് നമ്മുടെ സദാചാരവാദികള്‍ മുസ്ലിംകാക്കമാരെ പോലെയാണ് ചേച്ചിയെ പേടിപ്പിച്ചത്.. നേരെ ചൊവ്വേ അല്ലാഹു അക്ബര്‍ എഴുതാന്‍ അറിയാതെ കഷ്ടപ്പെട്ട് പോയപ്പോലാണ് ഈ പണി നമ്മുക്ക് പറ്റിയതല്ലെന്നും, തങ്ങളുടെ പൂര്‍വികര്‍ ചെയ്തപോലെ വല്ല പബിലും കയറി അവിടെയുള്ള പെണ്ണുങ്ങളെ തുണിയുടുപ്പിക്കുന്നതാണ് നല്ലതെന്നു പാവം ദേശസ്നേഹികള്‍ തിരിച്ചറിഞ്ഞത്. പക്ഷെ ആരോടാ കളി ?
റയാന ചേച്ചി നിങ്ങളെയൊക്കെ പറ്റിച്ചു കളഞ്ഞില്ലേ?
നിങ്ങള്‍ എന്താ വിജാരിച്ചേ ? ഇവിടെ കോടതിയും നിയമവും പോലീസും ഒക്കെയുണ്ട്. വേണമെങ്കില്‍ രണ്ടു പോലീസ് കാരെ അപ്പുറവും ഇപ്പുറവും നടത്തി ബികിനി ഇട്ടു നടക്കും ഞങ്ങളുടെ ചേച്ചി ...കളിക്കല്ലേ ചേട്ടന്മാരെ .....


പെണ്ണുങ്ങള്‍ പരധ ഇട്ടു നടക്കണമെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്?
നിങ്ങള്‍ ആണുങ്ങള്‍ക്ക് വേണ്ടാതതോന്നും ഒന്നും തോന്നാതിരിക്കാന്‍ പെണ്ണുങ്ങള്‍ മൂടിപൊതിഞ്ഞു നടക്കണോ?
കൊള്ളാല്ലോ ചെട്ടമാരെ ...
ഇതൊന്നും അനാമിക ചോധിക്കുന്നതല്ലാ ....ഞങ്ങളുടെ ചേച്ചിയുടെ സംശയങ്ങളാണെ ...
നിങ്ങള്‍ക്കൊന്നും ഇതിനു മറുപടിയില്ലെങ്കില്‍ ഞാന്‍ അനാമിക തന്നെ കൊടുത്തോളാം ചേച്ചിക്ക് മറുപടി ..

28 comments:

  1. ദൈവത്തിന് രൈഹാനയെയൊക്കെ വളരെ ഇഷ്ടമായിരിക്കും.
    ഈയടുത്തായി മനോരമ ചാനലില്‍ ഷംന കാസിമിന്റെ (പൂര്‍ണ) അഭിമുഖം ഉണ്ടായിരുന്നു.
    നോമ്പോക്കെ എടുത്ത് നന്നായി പ്രാര്‍ഥിക്കുമത്രേ. എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റ്‌ ആവാന്‍ .
    പടച്ചവന്‍ അത് കേട്ടിട്ടുമുണ്ടെന്നു മഹതി.
    രൈഹാനയുടെ വിശ്വാസവും(?) ഒന്നാണല്ലോ. വിശ്വാസി ബികിനിയിടുന്നോ പൊക്കിള്‍ കാണിക്കുന്നോ എന്നൊന്നും നോക്കാതെ ആത്മാവ് മാത്രമല്ലേ ദൈവം കാണൂ.
    പക്ഷെ എന്ത് ധരിക്കണം, എങ്ങിനെ ധരിക്കണം . എന്ത് ചെയ്യണം , എന്തിനു വേണ്ടി പ്രാര്‍ഥിക്കണം എന്നൊക്കെ അവരുടെ തീരുമാനം.

    ReplyDelete
  2. അവരുടെ വിശ്വാസം അവര്‍ കാക്കട്ടെ ...വേറെ ആളുകള്‍ അവരുടെ കാവലാളുകള്‍ അല്ല

    ReplyDelete
  3. അവര്‍ക്ക് അവരുടെ വിശ്വാസത്തില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഭരണ ഘടന പ്രധാനം ചെയ്യുനത് കൊണ്ട് ഇത് പോലെ ഉള്ളത് കുഴപ്പം ഇല്ല

    ReplyDelete
  4. ഈ പെണ്ണാണ് പെണ്ണ്. പുപ്പുലി. കുറെ മുഖമില്ലാത്ത കത്തുകള്‍ കാട്ടി ഉലകപ്രശസ്തയായവള്‍. ആ കെയറോഫില്‍ ദേശസ്നേഹത്തിന്റെ ‘സര്‍ട്ടീറ്റായ’ തസ്ലീമ ബിരുദം തരപ്പെടുത്തി അര്‍മാദിക്കുന്ന കരിംകാലി.പത്രസമ്മേളനങ്ങള്‍ നടത്തിനടയിരുത്തി പരവശയായിരിക്കുന്നു ഈ സാമൂഹ്യപരിഷ്കര്‍ത്രി. എന്തായാലും ഈ പരിഷ്കാരിസുന്ദരിക്ക് എല്ലാ നന്മകളും നേരുന്നു. കൂടാതെ പുതിയ തലമുറക്ക് ഈ പരിഷ്കാരരഹസ്യസൂത്രങ്ങള്‍ പകര്‍ന്നുകൊടുക്കുവാനുള്ള കുത്സിതമനസ് ഇനിയും അങ്ങ് കാണിക്കാണെയെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.

    ReplyDelete
  5. പിതൃശൂന്യഘടാഘടികങ്ങളായ, ചില പേരറിയാത്ത മനോരോഗങ്ങളുടെ അമേധ്യം മണക്കുന്ന ഭീഷണിക്കാത്തുകള്‍ കാട്ടി സ്വന്തം സമുദായത്തെയും, രക്തബന്ധങ്ങളെയും ഒറ്റിക്കൊടുത്തവള്‍ വിശുദ്ധയായി വാഴ്ത്തപ്പെട്ടിരിക്കുന്നു. എന്തൊരു കഷ്ടമാണ് നമ്മു സ്വത്വചിന്തകള്‍ നിറഞ്ഞ മലീമസമായ സാമൂഹിക അവസ്ഥ. പോസ്റ്റ് കലക്കി... അനാമികക്ക് നല്ലതു വരട്ടെ.

    ReplyDelete
  6. ഇവിടെ ഈ ഇന്ത്യ മഹാരാജ്യത്ത് പ്രശസ്തികിട്ടാന് കുറച്ചു എളുപ്പവഴികള്‍ ഉണ്ട്. ഒന്നുകില്‍ ഫെമിനിസം പറഞ്ഞു ആണുങ്ങളെ തെറിപറഞ്ഞ്, പച്ചയായ ജീവിതാഷ്കാരം...മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ്..വായില്‍ തോന്നിയ മഞ്ഞപുസ്തക നിലവാരമില്ലാത്ത കുറെ കഥകള്‍ എഴുതുക
    അല്ലെങ്കില്‍ താന്‍ ഇതുവരെ വിശ്വസിച്ച മതത്തെയും സംഹിതകളെയും തെറി പറയുക. ഒറ്റികൊടുക്കുക ..
    ഇവരെയൊക്കെ പുണ്യവാളരില്‍ ഉള്‍പ്പെടുത്തി വിശുധരാക്കി ദത്തെടുക്കാന്‍ കുറെ ദേശസ്നേഹികളും ഉണ്ട്. പരിവാരങ്ങളും, സേനകളും, കുറെ എസ്സ് കളും...
    ഇവിടെ ജനിച്ചത്‌ എന്റെ ഭാഗ്യം

    ReplyDelete
  7. ഇവിടെ ഈ ഭൂലോകത്ത് കുറച്ചു സത്യങ്ങള്‍ തുറന്നു പറയുന്നതിന് അനാമികയെ കൊന്നുകളയുമെന്ന് പറഞ്ഞ് വരുന്ന മെയിലുകള്‍ കണ്ടു പേടിച്ചു മൂത്രമൊഴിച്ചു പോയ എനിക്ക് ഇങ്ങനെയൊരു ഗുരുവിനെ കിട്ടിയത് മഹാഭാഗ്യമായി കരുതി ഞാനും ദേശസ്നേഹം പഠിക്കാന്‍ പോകുന്നു. ഞാനും ഫേമസ് ആയാലോ

    ReplyDelete
  8. ഹായി അനാമിക...
    പോസ്റ്റ്‌ നന്നായിട്ടുന്ട്ട് ....
    ദൈവം പുരുഷനാണോ സ്ത്രീ ആണോ എന്ന് എനിക്ക് അറിയില്ല.... ഇങ്ങനെ ഒരു നീയമം എഴുതിച്ചേര്‍ത്തത് ദൈവമാകാന്‍ വഴിയില്ല .. അഥവാ ദൈവമാനെന്കില്‍ .. ആ ദൈവം പുരുഷനാകാനാണ് സാധ്യത ....
    ശെരിയായ ചോദ്യം അനാമിക തന്നെ ചോദിച്ചിട്ടുണ്ട് "നിങ്ങള്‍ ആണുങ്ങള്‍ക്ക് വേണ്ടാതതോന്നും ഒന്നും തോന്നാതിരിക്കാന്‍ പെണ്ണുങ്ങള്‍ മൂടിപൊതിഞ്ഞു നടക്കണോ?"
    കുറച്ചു ഞരമ്പ് രോഗികളെ പേടിച്ച് .. കൂട്ടിലടച്ച തത്ത്തയാവാന്‍ പറ്റുമോ ?
    അതെങ്ങനാ സ്വന്തം അഭിപ്രായം പോലും വെളിച്ചത്തു പറയാന്‍ ധൈര്യമില്ലാത്ത ഞരമ്പ് രോഗികള്‍ (സ്വയം വിശേഷിപ്പിച്ചത് ) സമൂഹത്തിന്റെ കാന്‍സറുകളായി വളരുകയല്ലേ !!
    ഈ അനിതി എന്ന് പറയുന്നില്ല ... വ്യെക്തി സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റങ്ങള്‍ക്കെതിരെ സബ്ദമുയര്ത്തുന്നവരെ പിന്തുണക്കുക തന്നെ വേണം ..
    സ്നേഹപൂര്‍വ്വം..
    ദീപ്

    ReplyDelete
  9. കാണിക്കെടീ നിന്റെയൊക്കെ അടുത്ത് എന്തെല്ലാം ഉണ്ട് എന്ന് ഞങ്ങള്‍ ഒന്ന് കാണട്ടെ.....നീയൊന്നും പര്‍ദ്ധ എന്നല്ല ഒന്നും ധരിക്കാതെ വരുന്നതാണ് ഞങ്ങള്‍ക്കൊക്കെ ഇഷ്ട്ടം....നിനക്കൊക്കെ ശരീരം പത്തു പേരെ കാണിക്കണമെങ്ങില്‍ അത് സമുതായത്തെ ചവിട്ടി തേച്ചിട്ട് വേണ്ട വല്ല A പടത്തിലും പോയി അഭിനയിക്ക്...മാന്യമായി ജീവിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഒരു അപമാനമാണ് നീ....

    ReplyDelete
  10. ഈ വിശ്വ സുന്ദരിയെ എന്തിനാണ് ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നത് അവള്‍ പര്‍ദ്ദയിടുകയോ ഇടതിരിക്കുകയോ എന്ത് വേണേലും ചെയ്തോട്ടെ .അല്ലെങ്കിലും ഒരുമാതിരി ഇന്ദ്രന്‍സ് കൊലമുള്ള ഇവള്‍ പര്‍ദ്ദ ഇട്ടാല്‍ തന്നെ ശരിയാവില്ലാന്നെ മാത്രവുമല്ല രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസമാകും

    ReplyDelete
  11. "വേണമെങ്കില്‍ രണ്ടു പോലീസ് കാരെ അപ്പുറവും ഇപ്പുറവും നടത്തി ബികിനി ഇട്ടു നടക്കും ഞങ്ങളുടെ ചേച്ചി ...കളിക്കല്ലേ ചേട്ടന്മാരെ "..
    കേരളത്തിൽ മുസ്ലീം പെൺകുട്ടികൾ പർദ്ദയിടാതെ നടന്നിരുന്നു കുറച്ചുകാലം മുമ്പു വരെ. അവർക്കൊന്നും ഒരു കുഴപ്പവുമുണ്ടായിട്ടില്ല. പിന്നെ ഇപ്പോൾ ഇതും പറഞ്ഞ് ഇത്രമാത്രം അധിക്ഷേപിക്കുന്നതെന്തിന്? ഒരു പെൺകുട്ടി ജീൻസും ടോപ്പും ഇട്ടുകണ്ടാൽ ഉടനെയങ്ങ് ഇളകുമോ പുരുഷന്മാർ?

    ReplyDelete
  12. No wonder why small kings in India preferred British rule to the rules of Muslim invader Sultans. If the condidtion of a muslim woman is so, how would have a fanatic leader from baber to arangazeb ruled!

    ReplyDelete
  13. സ്ത്രീയുടെ വസ്ത്രം എന്താകണം എന്ന് അവരവർ തീരുമാനിക്കട്ടെ. എല്ലാവരെയും സ്വർഗത്തിൽ കൊണ്ട് പോകാൻ എന്തിനു കഷ്ട്ടപ്പെടണം ?
    \ദൈവമാർഗത്തിൽ സഞ്ചരിക്കാൻ പ്രവർത്തനത്തിലൂടെയും പ്രാർഥനയിലൂടെയും ഏവർക്കും ശ്രമിക്കാം. ആരെയും നിർബന്ധിക്കാൻ എവിടെയും പറഞ്ഞിട്ടില്ല.
    ( ഇളകുന്ന പുരുഷന്മാർ ഇളകികൊണ്ടേയിരിക്കും) അവരോട് ഈ ഉള്ളവന് പറയാനുള്ളത് : ആത്മസയമനം പാലിക്കുക, സ്വർഗരാജ്യം നിങ്ങൾക്കൂള്ളതാണ്………….

    ReplyDelete
  14. ഇത്രയും സിമ്പിളും ഹമ്പിളുമായ നല്ലൊരു പെണ്‍കുട്ടിയെയാണ് മത ഗുണ്ടകള്‍
    കായക്കൊലപോലെ പര്‍ദ്ദയില്‍ പൊതിഞ്ഞേ അടങ്ങു എന്ന് വാശിപിടിക്കുന്നത് :) അതിനു സാധിക്കാതെവന്നതിന്റെ കലിപ്പ് സാംസ്ക്കാരിക വേദിയായ ബ്ലോഗില്‍ കമന്റെഴുതുന്ന ബ്ലോഗര്‍മാരുടെ കമന്റില്‍ പോലും വളരെ പ്രകടമായുണ്ടെന്ന് കാണാം. അപ്പോള്‍ സാധാരണ (ഭൂമിയിലെ) മുസ്ലീം സമൂഹത്തിനിടയിലെ അസഹിഷ്ണുത എന്തായിരിക്കും ?!!!
    ഇസ്ലാമിക മത വര്‍ഗ്ഗീയതയുടെ യൂണിഫോമായ പര്‍ദ്ദയില്‍ നിന്നും മോചനം വേണമെന്ന് തുറന്നു പറഞ്ഞ റയാന മുസ്ലീം സമൂഹത്തിലെ ആത്മാഭിമാനമുള്ള പുതുതലമുറയുടെ കരുത്തുറ്റ പ്രതീകമാണ്.
    ഇത്തരം കരുത്തുള്ളവരാണ് സമൂഹത്തിനു ദിശാബോധം നല്‍കേണ്ടത്.
    റയാനക്ക് ചിത്രകാരന്റെ ആശംസകള്‍ !!!
    ചിത്രകാരന്റെ പോസ്റ്റ് ലിങ്ക് ; മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍...

    ReplyDelete
  15. "ഇസ്ലാമിക മത വര്‍ഗ്ഗീയതയുടെ യൂണിഫോമായ പര്‍ദ്ദയില്‍ നിന്നും മോചനം വേണമെന്ന് തുറന്നു പറഞ്ഞ റയാന മുസ്ലീം സമൂഹത്തിലെ ആത്മാഭിമാനമുള്ള പുതുതലമുറയുടെ കരുത്തുറ്റ പ്രതീകമാണ് " ഇങ്ങനെ ഒരു വിവരം ചിത്രകാരനെ റിഹാന നേരിട്ടറിയിച്ചതാണോ പര്‍ദ്ദ ഇസ്ലാമിക മത വര്‍ഗ്ഗീയതയുടെ യൂനിഫോമാണന്നു തീരുമാനിച്ചത് ആരായിരുന്നാലും അവന്‍ വിവരം കെട്ടവനാണ് എന്താണ് പര്‍ദയെന്നും പര്‍ദയുടെ മഹത്വം എന്താണന്നും അത് ധരിച്ചു നടക്കുന്ന ഏതങ്കിലും ഒരു സ്തീയോടെങ്കിലും ചോദിച്ചു നോക്കുക

    ReplyDelete
  16. അനമികാ,
    ഇവിടെ ഇടയ്ക്കു വന്നു വായിച്ചു പോകാറാണ് പതിവ്.
    ഇന്നത്‌ തെറ്റിക്കുന്നു.. ചിലതൊക്കെ പറയണമെന്നുണ്ട്.
    എഴുതാനുള്ള കഴിവിനെ സമ്മതിക്കാതെ വയ്യ ..പക്ഷെ അവകാശപ്പെടുന്നത് പോലെ ഒരു സ്ത്രീയാണെങ്കില്‍ കുറച്ചു കൂടി സ്ത്രൈണത കാണിക്കാമായിരുന്നു. റൈഹാന പറഞ്ഞതും പ്രവര്‍ത്തിച്ചതും സമുദായത്തിനു നിരക്കാതതോ.. അതോ സ്ത്രീകള്‍ക്ക് നിരക്കാതതോ?
    അനമികയെപ്പോലുള്ളവര്‍ക്ക് അത് സമുധായ്തിനെ ചവിട്ടി തെക്കുന്നതാനെന്കില്‍ അതിനു അതിന്‍റെ രീതിയില്‍ വിമര്‍ശിക്കുക. അറിയുന്ന അറിവ് പകര്‍ന്നു കൊടുക്കുക. അല്ലാതെ സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ വേണ്ടായിരുന്നു. മറിച്ചു സ്ത്രീത്വതിനു നിരക്കാതതാണെങ്കില്‍ അവര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?
    നിര്‍ബന്ധപൂരണമായ വസ്ത്ര ധാരണം ഒരു ജനാതിപത്യരാജ്യത്തില്‍ വളരെ ദുഖകരമായ ഒരു അടിചെല്‍പ്പിക്കലാണ്. അവര്‍ അവര്‍ക്ക്‌ ഇഷ്ടമുള്ളത് ധരിക്കട്ടെ.. എന്തിനാണ് വ്യക്തി പരമായി അവഹേളിക്കുന്നത്?
    പര്ധയെ കുറിച്ച് അനമിക ഘോര ഘോരം പ്രസ്താവിച്ചതു വായിച്ചപ്പോഴൊക്കെ പറയാതെ വിഴുങ്ങിയ ചില കാര്യങ്ങള്‍ കൂടി പിന്നീട് പറയാം ...

    ReplyDelete
  17. അനോണികള്‍ക്ക്‌ അവസരം കൊടുത്തത് വലിയ വിഡ്ഢിത്തമായി പോയി. അവര്‍ക്ക് അവസരം നിഷേധിക്കുന്നത് വഴി ബ്ലോഗിന്റെ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന വെളിപാടില്‍ അനാമിക ആ ഔദാര്യം എടുത്തു കളയുന്നു....

    ReplyDelete
  18. അനോണികള്‍ ഈയുള്ളവളോട് ക്ഷമിക്കുക ..

    ReplyDelete
  19. ഷഹാന,
    ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.
    ഞാന്‍ എവിടെയാണ് വ്യക്തിഹത്യ നടത്തിയത്?
    അവര്‍ പറഞ്ഞകാര്യങ്ങള്‍ ഒരു പ്രഹസ്സനം പോലെ അവതരിപ്പിച്ചു എന്നേയുള്ളൂ. മിണ്ടുന്നതും പറയുന്നതുമെല്ലാം വ്യക്തി ഹത്യ എന്ന് പറയുന്നത് കഷ്ടമാണ് . അങ്ങിനെയെങ്കില്‍ എന്നോളം ഏറ്റവും കൂടുതല്‍ വ്യക്തി ഹത്യ നടത്തിയിട്ടുള്ളത് കുഞ്ചന്‍ നമ്പ്യാര്‍ ആയിരിക്കും എന്ന് തോന്നുന്നു.
    അവര്‍ അവര്‍ക്ക്‌ ഇഷ്ടമുള്ള വസ്ത്രം ധരിച്ചാല്‍ അനാമികക്ക് ഒന്നുമില്ല. പക്ഷെ ഊരും പേരും ഇല്ലാത്ത കുറെ കത്തുകള്‍ കാട്ടി മുസ്ലിങ്ങളെ ഒന്നടങ്കം ഊചാളികള്‍ ആക്കുന്ന ആ പരിപാടി വേണ്ട .. അത്രെയേ ഉദ്ദേശിച്ചുള്ളൂ

    ReplyDelete
  20. ഇപ്പോഴാണ് ഈ വഴി വരുവാന്‍ സാധിച്ചത്.
    രേയ്ഹാനയുടെ വിഷയവുമായി..
    തെരുവിലിരങ്ങിയാല്‍ തലയല്ല, മാറും, വയറും പുറത്തുകാട്ടി സഞ്ചരിക്കുന്ന നുറുകണക്കിനു മുസ്ലിം യുവതികളെ യഥേഷ്ടം കാണുവാന്‍ സാധിക്കുന്ന നാടാണിത്. രേയ്ഹാനക്ക് മാത്രം ഒരു ഭിഷണി? മര്യാദക്ക് വസ്ത്രം ധരിച്ചു നടക്കണമെന്ന് ആരെങ്കിലും ഉപദേശിച്ചു കാണും. ഇരയെ കിട്ടാന്‍ വെമ്പല്‍ കൊള്ളുന്ന മാധ്യമങ്ങള്‍ പുതിയ ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ചാടിവിനു..
    ഈ വിഷയവുമായി ഒരു പോസ്റ്റ്‌ ഞാനും എഴുതി..
    സ്വാഗതം..
    റെയ്ഹാന: മാധ്യമ ബലിയാട്
    http://www.pulari.co.in/2010/09/blog-post_13.html

    ReplyDelete
  21. മാധ്യമങ്ങള്‍ എന്ന വലിയാനകള്‍ കൊണ്ട് നടന്നു വലുതാക്കിയ ഒരു കുഴിയാനയാണ്‌ 'റയാന'. ഒരു 'മിസ്സ്‌ കേരള ഫെമിസിറ്റ്' പട്ടം കൂടെ തരപ്പെടുത്തി കൊടുത്താല്‍ ഈ യുവസുന്ദരിയെ വല്ല ഷാജി കൈലാസുമാരും അടിച്ചോണ്ട് പോകുമായിരിക്കും.

    കേരളത്തിലെ മുസ്ലിം വനിതകളില്‍ തല മറക്കുന്നവരും, അല്ലാത്തവരുമായ ആയിര കണക്കിനാളുകളുണ്ട്. പൊതു രംഗത്തുള്ള എത്രയോ പേര്‍ അവരിലുണ്ട്‌ താനും. അവരെയൊന്നും അറിയപ്പെടുന്ന ഒരു മുസ്ലിം സംഘടനയും വസ്ത്രത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി കേട്ടിട്ടില്ല. 'രയാനക്ക് പിന്നില്‍ മാധ്യമ പൂവാലന്മാര്‍' കൂടാന്‍ കാരണം മറ്റു പലതുമാണ്.

    തസ്ലിമ നസ്രീന്‍ എന്ന സ്വവര്‍ഗ രതിയോടു താല്പര്യമുള്ള ബംഗ്ലാദേശിക്ക് ഇന്ത്യയില്‍ സ്ഥിര താമസവും കരിമ്പൂച്ച സുരക്ഷയും നല്‍കുന്നതിലും ഇതേ കാരണം ആണ്.

    Here is an extract from Taslima Nasreen’s ‘The Game in Reverse’

    “The other day, at Romna Park, I saw a man buying a girl for a few bucks
    I have this terrible urge to buy a man…for 5/10 bucks
    A boy with a clean-shaven chin and a cute ass
    I’ll pull him up by the collar onto my rickshaw and take him home
    Where I’ll tickle him all over and
    Slap the hell out of him with my high-heeled slippers
    And when I’m done with him, “Up boy, get out here”
    In the morning, they’ll be sitting by the road, all bruised and battered
    Ripe boys with a chest full of hair “

    ReplyDelete
  22. The awardee of 'Sakharov' Prize for Freedom of Thought, (http://en.wikipedia.org/wiki/Sakharov_Prize)
    of 1994 was for Taslima's novel 'Lajja' Excerpts from the novel.

    "The fire of communal rioting erupts, and the Dutta family also feels and faces the heat of the communal hatred. Each member of the Dutta family feels about this in his / her own way.

    Sudhamoy, the patriarch of the family, feels that Bangladesh, his motherland, shall never let him down. Kironmoy as a faithful wife stands by her husband’s views. Suranjan, their son, believes that nationalism will be stronger than communalism, but is progressively disappointed and finds himself adopting communal reactions which contrast entirely with the ideology of patriotism he has always had faith in. Nilanjana curses her brother’s apathy and coaxes his brother to take the family to a Muslim friend’s house for safety
    "

    ReplyDelete
  23. എഴുതിയ ഭാഷ നന്ന്.
    പക്ഷേ എഴുതി വന്നപ്പോള്‍
    പര്‍ദ ധരിക്കുന്നതുപൊലെ അത് ധരിക്കാതിരിക്കാനും( അനാമിക ഉദ്ധരിച്ചിരിക്കും പ്രകാരം)അവകാശമുണ്ട് എന്ന് പറഞ്ഞതിനെ
    "വസ്ത്രം ധരിക്കാനുള്ള അവകാശം പോലെ തന്നെ അത് ധരിക്കതിരിക്കാനുള്ള അവകാശവും ഉണ്ടെന്നാണ് ചേച്ചി പറയുന്നത്"
    അനാമിക ഇങ്ങനാക്കിക്കളഞ്ഞു. രണ്ടും തമ്മില്‍ ഇത്തിരി ഏറെ വ്യത്യാസം ഉണ്ടല്ലോ.
    വ്യത്യാസം ഉണ്ട് എന്നാണെങ്കില്‍ അനാമികയുടെ വാദങ്ങള്‍ക്ക് ശക്തികുറയാന്‍ സാധ്യത ഏറെ,

    ReplyDelete
  24. നിങ്ങള്‍ ആണുങ്ങള്‍ക്ക് വേണ്ടാതതോന്നും ഒന്നും തോന്നാതിരിക്കാന്‍ പെണ്ണുങ്ങള്‍ മൂടിപൊതിഞ്ഞു നടക്കണോ?
    I am asking the same question

    ReplyDelete
  25. റിയാനയ്ക്കും മാതാവിനുമെതിരേ വഞ്ചനക്കുറ്റത്തിന് കേസ്

    കാസര്‍കോഡ്: പര്‍ദ വിവാദത്തിലെ നായിക റിയാനയ്ക്കും മാതാവിനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്. നഴ്സിങ് വിദ്യാര്‍ഥികളെ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്ഥാപനമുടമയില്‍ നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ഇരുവര്‍ക്കുമെതിരേ വിദ്യാനഗര്‍ പോലിസ് കേസെടുത്തത്.
    ന്യൂബേവിഞ്ച റിയ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് സ്ഥാപനം നടത്തിവരുന്ന വിദ്യാനഗര്‍ പ്രതിഭ കോളജ് റോഡിലെ റിയാന ആര്‍ ഖാസി (23), മാതാവ് സുഹറ റഹ്മാന്‍ (45) എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ കാസര്‍കോഡ് ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പോലിസിനു നിര്‍ദേശം നല്‍കുകയായിരുന്നു.

    കര്‍ണാടക ഉഡുപ്പിയിലെ ധന്വന്തരി സ്കൂള്‍ ഓഫ് നഴ്സിങ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) വി രഘുറാമിന്റെ പരാതിയിലാണ് കോടതി നടപടി.
    കഴിഞ്ഞ ജനുവരി 22ന് നഴ്സിങ് സ്ഥാപനത്തിലേക്ക് 50 കുട്ടികളെ നല്‍കാമെന്നു പറഞ്ഞ് റിയാന അവരുടെ വീട്ടില്‍ വച്ച്് 50,000 രൂപയും പിന്നീട് പല തവണകളായി 2,14,000 ഓളം രൂപയും വാങ്ങി കുട്ടികളെ നല്‍കാതെ വഞ്ചിച്ചു എന്നാണു രഘുറാമിന്റെ പരാതി.

    പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ മതതീവ്രവാദികള്‍ വധഭീഷണി മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് റിയാന ഈയിടെ മാധ്യമശ്രദ്ധ നേടിയിരുന്നു

    ReplyDelete
  26. എങ്ങനെ ജീവിക്കാനും എല്ലാവര്ക്കും സ്വാതന്ത്ര്യം ഉണ്ട് .. (ഇനി തുണിയുടുക്കാതെ നടക്കാനുള്ള അവകാശവും പറഞ്ഞു വരും ചില സ്ത്രീകള്‍ (?))....
    പക്ഷെ, അത് ഇസ്ലാമിന്റെ പേരില്‍ വേണ്ട. ഇസ്ലാം മതത്തില്‍ ഒരു സ്ത്രീ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിന്റെ നിയമങ്ങക്ക് വിധേയമായി ജീവിക്കണം . അല്ലെങ്കില്‍ അവള്‍ വിശ്വാസി അല്ല, നിഷേധി ആണ്. നിഷേധികള്‍ക്ക് ആളി കത്തുന്ന നരകമാണ് ദൈവം പ്രതിഫലം പറഞ്ഞിരിക്കുന്നത്... (ഒരാള്‍ പേര് കൊണ്ട് മുസ്ലിമാകില്ലെന്നു ഓര്‍ക്കുക... മുസ്ലിമായി ജീവിക്കാന്‍ കഴിയണം )..

    ReplyDelete
  27. ഇസ്ലാമില്‍ യാതൊരു ബലപ്രയോഗവും ഇല്ല . മുസ്ലിം എന്ന പേരില്‍ ജനിച്ച എത് പെണ്ണിനും എങ്ങനെ വേണമെങ്കിലും നടക്കാം. നടക്കുന്നുമുണ്ട്. അവര്‍ അങ്ങിനെ നടക്കട്ടെ. എന്നാല്‍, ഇസ്ലാമിക ആദര്‍ശം അനുസരിച് പരധ ധരിക്കുന്നതിനെ വിമര്ഷിക്കുന്നതെന്തിനു ? അവര്‍ക്കില്ലാത്ത വിഷമം അത് ധരിക്കാത്ത അല്‍പ വേഷ ധരികള്‍ക്ക് മൂകത്തു ശുണ്ടി വരുന്നത് എന്താണെന്നു എനിക്ക് മനസ്സിലാകുന്നില്ല... സ്വന്തം വ്യെക്തി തല്പര്യങ്ങളല്ല ആദര്‍ശം എന്ന് പറയുന്നത്. (ഞാന്‍ ഒരു മുസ്ലിമാണെന്ന് പറയാന്‍ ലോകത്ത് ആര്‍ക്കെങ്കിലും അവകാശം ഉണ്ടെങ്കില്‍ അത് പോലെ ജീവിക്കാനും സാധിക്കണം.. ഒരു തെറ്റ് ചെയ്യുന്നതിനേക്കാള്‍ അപകടമാണ് അതിനെ ന്യായീകരിക്കുന്നത് എന്ന് പേര് കൊണ്ട് മുസ്ലിമായവര്‍ ഓര്‍ക്കുന്നത് നന്ന്‍ ..)

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...