അനാമിക

ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Monday, May 16, 2011

എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ?


"പറയു ..എപ്പോഴാ ഉണ്ടായെ?
ഒരു പ്രൊട്ടക്ഷനും ഇല്ലാതെ ?
എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ?
എന്തെങ്കിലും പറ്റിയാല്‍ പിന്നെ ......അബോര്‍ഷന്‍ !!!!"

ആ എഴുപത്തിരണ്ട്‌ മണിക്കൂറിനുള്ളില്‍ ഒരു ഗുളിക കഴിക്കു .....റിസ്ക് ഒഴിവാക്കു ....
ദൈവമേ ...എന്തൊരു ടെന്‍ഷന്‍ ആയിരുന്നു പണ്ടൊക്കെ..... ....മനസ്സമാധാനത്തോടെ എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ചാല്‍ ഒടുക്കത്തെ പേടി ....ഇനിയിപ്പോ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലല്ലോ ..വിധിച്ച കനിയാണെങ്കിലും , വിലക്കപ്പെട്ടതാണെങ്കിലും നോ പ്രോബ്ലം ....അസ്വാഭാവികത തോന്നിയാല്‍  ഒരേയൊരു ഗുളിക ,സംഗതി ക്ലീന്‍ ....

ജനദ്രോഹനയങ്ങള്‍ മാത്രം അജണ്ടയാക്കുന്ന  കരിങ്കാലി സര്‍ക്കാരേ, ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്വാസവും ആത്മവിശ്വാസവുമായിരുന്ന എക്സ്ട്രയെ നിരോധിച്ച പോലെ ഈ ദിവ്യ ഗുളികയോന്നും നിരോധിച്ചു കളയല്ലേ ...ഞങ്ങള്‍ പാവം പെണ്ണുങ്ങളുടെ വയറ്റത്തടിക്കല്ലേ ....
വെറുതെ ഡോക്ടര്‍ മാര്‍ക്ക് പണിയുണ്ടാക്കാതെ ഞങ്ങള്‍ ഞങ്ങളുടെ കാര്യം നോക്കി ജീവിച്ചോളാം, എക്സ്ട്രാ പോലെ കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി ലൈന്‍ അല്ല ഞങ്ങളുടെ ഈ ദിവ്യ ഗുളിക ...കിട്ടില്ലാന്നു പറഞ്ഞാല്‍ കിട്ടില്ല ...അത്രയ്ക്ക് എഫെക്റ്റ്‌ ആണെന്നേ....

ഈ അനാമിക എന്ത് വൃത്തികേടൊക്കെയാ പറയുന്നേ ...എന്നാണോ ചിന്തിക്കുന്നത് ?
ചിന്തിച്ചോളൂ... ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു ജാള്യത തോന്നുന്നുണ്ടോ ?? ഇതുകൂടി ചിന്തിക്കൂ ....
അപ്പൊ എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ ????
 

നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളു ..അതൊന്നും ഒരു പ്രശ്നമേയല്ല ...എന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഗുളികയുണ്ട് ..മൂന്നു ദിവസത്തിനുള്ളില്‍ എപ്പോഴെങ്കിലും വാങ്ങി കഴിച്ച് പരിശുദ്ധരാകൂ..
ടെലിവിഷനിലും പരസ്യ മാധ്യമങ്ങളിലും ഇടക്കിടെ മിന്നിമറയുന്ന ഈ പരസ്യ വാചകങ്ങള്‍ നമ്മുടെ യുവതലമുറയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഭയത്തോടെ കണ്ടു തുടങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു ...

അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനായി വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം  ഡോക്ടറുടെ ഉപദേശം തേടി ഉപയോഗിക്കാവുന്ന ഈ ഗുളികക്ക് ഏറ്റവും കൂടുതല്‍ വില്പന സ്കൂള്‍ , കോളജ്‌ പരിസരങ്ങളില്‍ ഉള്ള ഫാര്‍മസികളില്‍ ആണത്രേ ... ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ കൂടാതെ ലഭിക്കുന്ന ഈ OTC ഗുളികയോട്‌  നമ്മുടെ യുവതലമുറക്ക് എന്താണ് ഇത്ര പ്രിയം ?
ആര്‍ക്കും എപ്പോളും എങ്ങിനെയും വാങ്ങി ഉപയോഗിക്കാന്‍ പാകത്തിന് ഉണ്ടാക്കി വിപണിയില്‍ ഇറക്കുന്ന ഈ ദിവ്യമരുന്ന് വരുത്തുന്ന വിനകളെ കുറിച്ച് ഇനി എന്നാണു നമ്മുടെ പെണ്‍കുട്ടികള്‍ മനസ്സിലാക്കുക??

ശരീരത്തിന്‍റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ വഴി തെറ്റിച്ച് ആരോഗ്യ സ്ഥിതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്ന ഈ ഗുളിക അത്യാവശ്യമില്ലാതെ ഉപയോഗിക്കരുതെന്ന് പരസ്യങ്ങളുടെ മൂലക്കല്‍ ആര്‍ക്കും വായിക്കാന്‍ കഴിയാത്ത വിധം എഴുതി വെച്ചിരിക്കുന്നത് വായിച്ചു ഉല്ബുധരാകാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ അത്ര വിവരമുള്ളവരാണെന്ന് എനിക്ക് തോന്നുന്നില്ല .

നമ്മള്‍ മനുഷ്യര്‍ തെറ്റ് ചെയ്യുന്നതിനേക്കാള്‍ ഭയപ്പെടുന്നത് അത് സമൂഹം അറിയുന്നതിനെയാണ് ...അതുകൊണ്ടാണ് പലപ്പോളും ചെയ്ത തെറ്റുകളെ മായ്ക്കാനുള്ള സൂത്രങ്ങള്‍ക്ക് കൂടുതല്‍ വിപണി മൂല്യം ഉണ്ടാകുന്നത്..
തേച്ചു മായ്ച്ചു കളയാന്‍ ഉപാധികള്‍ കൂടുമ്പോള്‍ തെറ്റ് ചെയ്യാനുള്ള പ്രവണതകളും കൂടും ...

 നമ്മുടെ ചാനലുകള്‍ അതി വിദഗ്ദ്ധമായി ഈ ഉപാധികളൊക്കെ പറയാതെ പറഞ്ഞു കൊടുക്കുമ്പോള്‍ വളര്‍ന്നു വരുന്ന തലമുറ കണ്ടു മനസ്സിലാക്കുന്ന ശരി തെറ്റുകളുടെ ചട്ടക്കൂട് തന്നെ മാറിപോകുന്നു...ഇവിടെ ആരെയാണ് കുറ്റം പറയേണ്ടത്‌?
ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുന്ന ലോകതത്വം നോക്കിയാല്‍ ഇവടെ ചീഞ്ഞു പോകുന്നത് ഒരു തലമുറയുടെ നേരും നെറിയും പരിശുദ്ധിയുമാണ് ......വളമാകുന്നത് പരസ്യങ്ങള്‍ തിന്നു ജീവിക്കുന്ന ചാനലുകള്‍ക്കും ഇതൊക്കെ ഉണ്ടാക്കി ഇറക്കുന്ന വമ്പന്‍ കമ്പനികള്‍ക്കും...

ഒന്നുകില്‍ ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ അനുവാദമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും കൊടുക്കാതിരിക്കുക , അല്ലെങ്കില്‍ ഇത്തരം മരുന്നുകള്‍ കൂടുതല്‍ ജനകീയമാക്കുന്ന പരസ്യങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്കരിക്കുക...
ഇതോന്നും  നടക്കില്ല ... അനാമികക്ക് അറിയാം ...എന്നാലും എനിക്ക് പറയാനുള്ളത് പറയാം ....
പെണ്‍കുട്ടികളെ ....നിങ്ങളെങ്കിലും നന്നാകു....എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ ??????????

Wednesday, May 4, 2011

ബിന്‍ ലാദന്‍റെ ജാറം പോങ്ങുമോ ???


 ബിന്‍ ലാദന്‍റെ ജാറം പോങ്ങുമോ ???
 അങ്ങിനെയൊരു ചിന്ത അസ്ഥാനത്തല്ല ..

ഇസ്ലാം അല്ലാത്ത ഒരുവന്‍റെ മരണാനന്തരക്രിയകളും ഇസ്ലാം മതാചാരപ്രകാരം ആയിരിക്കണം എന്ന് ശഠിക്കുന്നത് എന്തിനാണ് ??
താടി വളര്‍ത്തി , തലയില്‍ കെട്ടി , അള്ളാഹു അക്ബര്‍ ചൊല്ലി ജിഹാദിന്റെ പേരില്‍ മനുഷ്യരെ കൊന്നു തള്ളുന്നവന്‍  എങ്ങിനെയാണ് ഇസ്ലാം ആകുന്നത്‌ ?

ബിന്‍ ലാദന്‍ മുസ്ലിം സമുദായത്തിനോട് ചെയ്തതിലും വലിയ വൃത്തികേടാണ് ഇപ്പോള്‍ മുസ്ലിം പുരോഹിതസമൂഹം  ചെയ്യുന്നത്.... ലാദനെ ഇസ്ലാമിനോട് ചേര്‍ത്ത് നിര്‍ത്തി ഇസ്ലാമിനെ അവഹേളിക്കുന്നത് നിര്‍ത്തുക....
അയാള്‍ അര്‍ഹിക്കുന്നതു തന്നെയാണ് അമേരിക്ക നല്‍കിയത്....അല്ലെങ്കില്‍ നാളെ ബിന്‍ ലാദന്‍റെ ജാറത്തില്‍ പൂമാലയിട്ട് അത്  പുണ്യ സ്ഥലമായി പ്രഖ്യാപിക്കാന്‍ ഇടയുണ്ട് നാശം പിടിച്ച ജന്മങ്ങള്‍ ....

Wednesday, April 27, 2011

ചുട്ടുകൊല്ലേണ്ട ജാതികള്‍ .....


എന്താണീ ജനാധിപത്യം? ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ ......തൂ ....തൂ ...

 ...ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ നരകമായ ഇന്ത്യയില്‍ ജനങ്ങള്‍ക്ക്‌ കശുമാവില്‍ വന്നിരിക്കുന്ന കീടങ്ങളുടെ വിലപോലുമില്ല !!!
നാശം പിടിച്ച കാസര്‍ഗോഡ് മാത്രമല്ല , ഇപ്പോള്‍ ലോകം മുഴുവന്‍ വേണ്ടെന്നു പറയുന്ന വിഷം ഇന്ത്യക്ക് മാത്രം വേണം!!!!   

ദുരിതബാധിതപ്രദേശങ്ങളില്‍ പഠനം നടത്തി മതിയാകാത്ത കേന്ദ്രസര്‍ക്കാരിനും വായകോടിയ ജന്തുവിനും ഇനിയും പഠനം നടത്തണമെങ്കില്‍ അവരുടെ  കെട്ടിയവാളുമാരെയോ , പെണ്മക്കളെയോ കൊണ്ട് വന്നു അവിടെ താമസിപ്പിച്ച് പഠനം നടത്തട്ടെ.....
ഗര്‍ഭപാത്രത്തിലും, മുലപ്പാലിലും വരെ ആ അമൃതിന്റെ രുചി നിറഞ്ഞ് വായ കോടിയ   ആണും പെണ്ണും കെട്ട ജാതികളെ പ്രസവിച്ചിടുമ്പോള്‍ മനസ്സിലാകും എന്ടോസള്‍ഫാന്‍ നല്ലതാണോ ചീത്തയാണോ എന്ന് ...
 


എന്നിട്ട് നിരോധിച്ചാല്‍ മതി ...അതുവരെ .മനുഷ്യ കീടങ്ങളെ തുലച്ചു കിട്ടുന്ന മാസപ്പടിയും വാങ്ങി കീടനാശിനി ഉപയോഗിക്കാത്ത വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതും ഉരുട്ടി വിഴുങ്ങി സപ്രമഞ്ചത്തില്‍ എന്ടോസള്‍ഫാന്‍ ചവര്‍ക്കാത്ത മുലകളും നുണഞ്ഞു ജീവനോടെ നീ ഉണ്ടാകാന്‍ ഞങ്ങള്‍ കീടങ്ങള്‍ പ്രാര്‍ത്ഥിക്കാം ......

നശിച്ചു പോയ ഒരു പ്രസ്ഥാനം വീണ്ടും പുനര്ജ്ജനിക്കേണ്ടിയിരിക്കുന്നു ....പുതിയൊരു ജനാതിപത്യ സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു....മനുഷ്യനു വിലയില്ലാതാകുന്നിടത്ത് , നീതിയും ന്യായവും തോല്‍ക്കുന്നിടത്ത് ജയിച്ചു പോന്നിരുന്ന മനുഷ്യശക്തി , അനീതി ചെയ്യുന്നവന്റെ കഴുത്തിന്‌ പിടിച്ച്‌ ചുവരില്‍ അവന്‍റെ ചോര കൊണ്ട് കൈ പതിച്ചു വെച്ചിരുന്ന നക്സലുകള്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു .... 

പാവപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ വിഷം ചീറ്റിച്ച് വീണ്ടും വീണ്ടും അക്കൗണ്ട്‌ കൊഴുപ്പിക്കുന്ന ഇവനെയൊക്കെ ജീവനോടെ ചുട്ടു കൊല്ലാന്‍ ആണത്തമുള്ളമുള്ളവര്‍ ഉണ്ടാകുന്നതു വരെ ഇവിടെ ഈ നശിച്ച ജനാധിപത്യം തന്നെ വാഴട്ടെ


Saturday, April 16, 2011

മൂത്രത്തിന് ഇത്ര രുചിയോ ?


നമ്മളൊക്കെ ദിവസവും അഞ്ചും പത്തും പ്രാവശ്യം വെറുതെ ഒഴിച്ച് കളയുന്ന മൂത്രത്തിന് ഇത്ര വിപണിമൂല്യം ഉണ്ടായിരുന്നോ? 
മൂക്ക് പൊത്തി കണ്ണടച്ച് കാര്യം സാധിച്ചു പോരുന്ന രസം കൊല്ലി അഴകൊഴമ്പന്‍മാര്‍ക്ക് മൂത്രമാഹാത്മ്യം അറിയാതിരുന്നത് ഇന്ന് രാവിലെ ഒഴിച്ച് കളഞ്ഞത് വരെ വേസ്റ്റ്...വേസ്റ്റ് ...വേസ്റ്റ് ...

സത്യം പറഞ്ഞാല്‍ എനിക്കും അറിയുന്നുണ്ടായിരുന്നില്ല മനുഷ്യമൂത്രത്തിനു ഇത്ര രുചിയുണ്ടെന്ന് ...അല്ലെങ്കില്‍ പിന്നെ മൂത്രത്തില്‍ കുഴചെടുത്ത പാനി പൂരി കഴിച്ചു വീണ്ടും വീണ്ടും ആ രുചി തേടി അവിടെ തന്നെ എത്തുന്ന ഉത്തരേന്ദ്യക്കാര്‍ പറയട്ടെ അനാമിക നുണ പറയുകയാണെന്ന് ...

അവിടെ ഒരു വഴിയോര പാനി പൂരി വില്‍പനക്കാരന്‍ ഉണ്ടാക്കുന്ന സ്പെഷ്യല്‍ ഡിഷ്‌ ആണ് മൂത്രത്തില്‍ കുഴച്ച പാനിപൂരി ....സംഗതി ഭയങ്കര ഹിറ്റ്‌ ആയിരുന്നുവത്രേ ... ദിവസവും ആയിരക്കണക്കിനു പാനിപൂരി വിറ്റുപോയിരുന്ന  പാനിപൂരി മുതലാളിയുടെ വയറ്റത്തടിച്ചത് അയല്‍വീട്ടിലുള്ള ഒരു സൂപ്പര്‍ പെണ്‍കുട്ടി ... 

മുതലാളിക്ക് മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ ഒരു പാത്രത്തില്‍ അത് ശേഖരിക്കുകയും ആ പാത്രത്തില്‍ തന്നെ പാനി പൂരി ഉണ്ടാക്കി വില്‍ക്കുകയുമാണ് വായില്‍ കപ്പലോടിക്കുന്ന ആ പാനിപൂരിയുടെ വിപണന രഹസ്യമെന്ന് പെണ്‍കുട്ടി അതി വിദഗ്ദ്ധമായി മൊബൈലില്‍ എടുത്തു പ്രസിദ്ധപ്പെടുത്തി .....

അയാളെ പോലീസ് പിടിച്ചു കൊണ്ട് പോകുമ്പോള്‍ ആയാളിനി ജന്മത്ത് മൂത്രമൊഴിക്കില്ലാന്നു വിചാരിച്ചു ,അയാളുടെ മൂത്രം കുടിച്ചു ജീവിതം വെറുത്തവര്‍, പക്ഷെ ..പോലിസ്‌ അല്ലെ പോലിസ്‌ ....നമ്മുടെ പോലിസ്‌....(....തന്‍റെ ജോലിക്ക് ഇടയില്‍ മൂത്രമൊഴിക്കാന്‍ സ്ഥലം ഇല്ലാഞ്ഞത് കൊണ്ടാണ് താന്‍ ഉള്ള പാത്രത്തില്‍ മൂത്രമോഴിക്കുന്നതെന്നും , മൂത്രം പോലുള്ള നാറുന്ന വസ്തുക്കള്‍ പരിസരമലിനീകരണം ഉണ്ടാക്കുന്നത് തടയാന്‍ ആണ് താന്‍ അത് നിലത്ത് ഒഴിക്കാതെ പാത്രത്തില്‍ പിടിച്ചു വക്കുന്നതെന്നും പാവം ഏറ്റു പറഞ്ഞു) ...രണ്ടു ചാമ്പ് ചാമ്പി കുറച്ചു കാശും വാങ്ങി വെച്ച് ,ഇനി മൂത്രമൊഴിച്ച പത്രം കഴുകിയിട്ട് വേണം അതില്‍ പാനിപൂരി ഉണ്ടാക്കാന്‍ എന്ന് ഉപദേശിച്ചു വിട്ടു ...
ജനങ്ങളുടെ ജീവിത നിലവാരം ഉറപ്പുവരുത്തുന്ന പോലിസ്‌ ഇങ്ങനെ തന്നെ വേണം !!!!..
എന്നിട്ടും ഇപ്പോഴും പോലിസ്‌ ഞങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തികൊണ്ടിരിക്കുകയാണ്...ജീവിക്കാന്‍ വേണ്ടി മാത്രം വഴിയോര കഴവടം നടത്തുന്ന പാവങ്ങളുടെ ജീവിതം തന്നെ തട്ടി മറിചിട്ട് കൊണ്ട് ...

മാനസിക വൈകല്യമുള്ള ഒരാള്‍ ചെയ്ത തെറ്റിന് അയാള്‍ അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാതെ ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്ന പാവങ്ങളുടെ മെക്കിട്ടു കേറുന്ന പോലിസ്‌ ...          
കണ്മുന്നില്‍ നടക്കുന്ന വമ്പന്‍ വൃത്തികേടുകള്‍ കണ്ടിട്ടും കണ്ടില്ലെന്നു ഭാവിച്ചു നടന്നു പാവങ്ങളെ കാണുമ്പോള്‍ കാടടച്ചു വെടിവെക്കുന്ന ഈ പോലീസിനെ ആണോ നമുക്ക് ആവശ്യം ?

 വൃത്തിഹീനമായ വഴിയോര കച്ചവടം പ്രോത്സാഹിപ്പിക്കണം എന്നല്ല അനാമിക പറയുന്നത് ...മുതല്‍ മുടക്കാന്‍ കയ്യില്‍ പണമില്ലാത്ത പാവങ്ങളുടെ ബിസിനെസ്സ് ആണ് വഴിയോരകച്ചവടങ്ങള്‍ ...ഇന്ത്യയുടെ സന്തുലിതവസ്തയുടെ ഞരമ്പുകളാണ്  വഴിയോര കച്ചവടങ്ങള്‍ ....ചിലര്‍ ചെയ്യുന്ന തെറ്റിന് ഒരു വിഭാഗത്തെ മുഴുവന്‍ ക്രൂശിക്കുന്നത് ശരിയല്ല ....ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബുഫേ കഴിച്ചു ശീലിച്ചവര്‍ക്ക് വഴിയരികില്‍ മഴയും, വെയിലും കൊണ്ട് ജീവിതം വില്‍ക്കുന്നവരെ കാണുമ്പോള്‍ കുറച്ചു അസഹ്യത തോന്നും ... അതിനു ഇതല്ല മാര്‍ഗ്ഗം ... ഇന്ത്യയുടെ തെരുവുകള്‍ ഭംഗി വരുത്താന്‍ അവിടെയുള്ള ഭംഗിയില്ലാത്ത പാവങ്ങളെ ആട്ടിപ്പായിക്കുകയല്ല ചെയ്യേണ്ടത് ...അവരെ ഭംഗിയായി പുനരധിവസിപ്പിക്കുകയാണ് ചെയ്യേണ്ടത് .... ഉച്ചകോടികളെയും, വിദേശ നിക്ഷേപങ്ങളെയും മൊക്കെ കുറിച്ച് മാത്രം ചിന്തിക്കാനും പറയാനും ഉള്ളവര്‍ക്ക് അതിനൊക്കെ എവിടെ നേരം ??

അവരൊക്കെ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത പാനിപൂരി തിന്നു അര്‍മാദിക്കുമ്പോള്‍ ....നമുക്ക് മൂത്രത്തില്‍ കുഴച്ച പാനിപൂരി തിന്നു ജീവിക്കാം ......

ഒന്ന് കൂടി വായിക്കാന്‍ ...