ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Saturday, April 16, 2011

മൂത്രത്തിന് ഇത്ര രുചിയോ ?


നമ്മളൊക്കെ ദിവസവും അഞ്ചും പത്തും പ്രാവശ്യം വെറുതെ ഒഴിച്ച് കളയുന്ന മൂത്രത്തിന് ഇത്ര വിപണിമൂല്യം ഉണ്ടായിരുന്നോ? 
മൂക്ക് പൊത്തി കണ്ണടച്ച് കാര്യം സാധിച്ചു പോരുന്ന രസം കൊല്ലി അഴകൊഴമ്പന്‍മാര്‍ക്ക് മൂത്രമാഹാത്മ്യം അറിയാതിരുന്നത് ഇന്ന് രാവിലെ ഒഴിച്ച് കളഞ്ഞത് വരെ വേസ്റ്റ്...വേസ്റ്റ് ...വേസ്റ്റ് ...

സത്യം പറഞ്ഞാല്‍ എനിക്കും അറിയുന്നുണ്ടായിരുന്നില്ല മനുഷ്യമൂത്രത്തിനു ഇത്ര രുചിയുണ്ടെന്ന് ...അല്ലെങ്കില്‍ പിന്നെ മൂത്രത്തില്‍ കുഴചെടുത്ത പാനി പൂരി കഴിച്ചു വീണ്ടും വീണ്ടും ആ രുചി തേടി അവിടെ തന്നെ എത്തുന്ന ഉത്തരേന്ദ്യക്കാര്‍ പറയട്ടെ അനാമിക നുണ പറയുകയാണെന്ന് ...

അവിടെ ഒരു വഴിയോര പാനി പൂരി വില്‍പനക്കാരന്‍ ഉണ്ടാക്കുന്ന സ്പെഷ്യല്‍ ഡിഷ്‌ ആണ് മൂത്രത്തില്‍ കുഴച്ച പാനിപൂരി ....സംഗതി ഭയങ്കര ഹിറ്റ്‌ ആയിരുന്നുവത്രേ ... ദിവസവും ആയിരക്കണക്കിനു പാനിപൂരി വിറ്റുപോയിരുന്ന  പാനിപൂരി മുതലാളിയുടെ വയറ്റത്തടിച്ചത് അയല്‍വീട്ടിലുള്ള ഒരു സൂപ്പര്‍ പെണ്‍കുട്ടി ... 

മുതലാളിക്ക് മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ ഒരു പാത്രത്തില്‍ അത് ശേഖരിക്കുകയും ആ പാത്രത്തില്‍ തന്നെ പാനി പൂരി ഉണ്ടാക്കി വില്‍ക്കുകയുമാണ് വായില്‍ കപ്പലോടിക്കുന്ന ആ പാനിപൂരിയുടെ വിപണന രഹസ്യമെന്ന് പെണ്‍കുട്ടി അതി വിദഗ്ദ്ധമായി മൊബൈലില്‍ എടുത്തു പ്രസിദ്ധപ്പെടുത്തി .....

അയാളെ പോലീസ് പിടിച്ചു കൊണ്ട് പോകുമ്പോള്‍ ആയാളിനി ജന്മത്ത് മൂത്രമൊഴിക്കില്ലാന്നു വിചാരിച്ചു ,അയാളുടെ മൂത്രം കുടിച്ചു ജീവിതം വെറുത്തവര്‍, പക്ഷെ ..പോലിസ്‌ അല്ലെ പോലിസ്‌ ....നമ്മുടെ പോലിസ്‌....(....തന്‍റെ ജോലിക്ക് ഇടയില്‍ മൂത്രമൊഴിക്കാന്‍ സ്ഥലം ഇല്ലാഞ്ഞത് കൊണ്ടാണ് താന്‍ ഉള്ള പാത്രത്തില്‍ മൂത്രമോഴിക്കുന്നതെന്നും , മൂത്രം പോലുള്ള നാറുന്ന വസ്തുക്കള്‍ പരിസരമലിനീകരണം ഉണ്ടാക്കുന്നത് തടയാന്‍ ആണ് താന്‍ അത് നിലത്ത് ഒഴിക്കാതെ പാത്രത്തില്‍ പിടിച്ചു വക്കുന്നതെന്നും പാവം ഏറ്റു പറഞ്ഞു) ...രണ്ടു ചാമ്പ് ചാമ്പി കുറച്ചു കാശും വാങ്ങി വെച്ച് ,ഇനി മൂത്രമൊഴിച്ച പത്രം കഴുകിയിട്ട് വേണം അതില്‍ പാനിപൂരി ഉണ്ടാക്കാന്‍ എന്ന് ഉപദേശിച്ചു വിട്ടു ...
ജനങ്ങളുടെ ജീവിത നിലവാരം ഉറപ്പുവരുത്തുന്ന പോലിസ്‌ ഇങ്ങനെ തന്നെ വേണം !!!!..
എന്നിട്ടും ഇപ്പോഴും പോലിസ്‌ ഞങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തികൊണ്ടിരിക്കുകയാണ്...ജീവിക്കാന്‍ വേണ്ടി മാത്രം വഴിയോര കഴവടം നടത്തുന്ന പാവങ്ങളുടെ ജീവിതം തന്നെ തട്ടി മറിചിട്ട് കൊണ്ട് ...

മാനസിക വൈകല്യമുള്ള ഒരാള്‍ ചെയ്ത തെറ്റിന് അയാള്‍ അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാതെ ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്ന പാവങ്ങളുടെ മെക്കിട്ടു കേറുന്ന പോലിസ്‌ ...          
കണ്മുന്നില്‍ നടക്കുന്ന വമ്പന്‍ വൃത്തികേടുകള്‍ കണ്ടിട്ടും കണ്ടില്ലെന്നു ഭാവിച്ചു നടന്നു പാവങ്ങളെ കാണുമ്പോള്‍ കാടടച്ചു വെടിവെക്കുന്ന ഈ പോലീസിനെ ആണോ നമുക്ക് ആവശ്യം ?

 വൃത്തിഹീനമായ വഴിയോര കച്ചവടം പ്രോത്സാഹിപ്പിക്കണം എന്നല്ല അനാമിക പറയുന്നത് ...മുതല്‍ മുടക്കാന്‍ കയ്യില്‍ പണമില്ലാത്ത പാവങ്ങളുടെ ബിസിനെസ്സ് ആണ് വഴിയോരകച്ചവടങ്ങള്‍ ...ഇന്ത്യയുടെ സന്തുലിതവസ്തയുടെ ഞരമ്പുകളാണ്  വഴിയോര കച്ചവടങ്ങള്‍ ....ചിലര്‍ ചെയ്യുന്ന തെറ്റിന് ഒരു വിഭാഗത്തെ മുഴുവന്‍ ക്രൂശിക്കുന്നത് ശരിയല്ല ....ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബുഫേ കഴിച്ചു ശീലിച്ചവര്‍ക്ക് വഴിയരികില്‍ മഴയും, വെയിലും കൊണ്ട് ജീവിതം വില്‍ക്കുന്നവരെ കാണുമ്പോള്‍ കുറച്ചു അസഹ്യത തോന്നും ... അതിനു ഇതല്ല മാര്‍ഗ്ഗം ... ഇന്ത്യയുടെ തെരുവുകള്‍ ഭംഗി വരുത്താന്‍ അവിടെയുള്ള ഭംഗിയില്ലാത്ത പാവങ്ങളെ ആട്ടിപ്പായിക്കുകയല്ല ചെയ്യേണ്ടത് ...അവരെ ഭംഗിയായി പുനരധിവസിപ്പിക്കുകയാണ് ചെയ്യേണ്ടത് .... ഉച്ചകോടികളെയും, വിദേശ നിക്ഷേപങ്ങളെയും മൊക്കെ കുറിച്ച് മാത്രം ചിന്തിക്കാനും പറയാനും ഉള്ളവര്‍ക്ക് അതിനൊക്കെ എവിടെ നേരം ??

അവരൊക്കെ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത പാനിപൂരി തിന്നു അര്‍മാദിക്കുമ്പോള്‍ ....നമുക്ക് മൂത്രത്തില്‍ കുഴച്ച പാനിപൂരി തിന്നു ജീവിക്കാം ......

3 comments:

 1. എന്റെ ദൈവമേ...
  ഇത്രേ കാലം ആ നാട്ട്കാർക്ക് മൂത്രത്തിൽ കുഴച്ച പാനി പൂരി നൽകിയിട്ടും അവരൊന്നും അറിഞ്ഞില്ലെന്നോ...
  കൊള്ളാം.
  കള്ളത്തരം കണ്ട് പിടിച്ച ആ പെൺകുട്ടി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു..
  നന്ദി, അറിവുകൾ പങ്ക് വെച്ചതിനു..
  അഭിനന്ദനങ്ങൾ

  ReplyDelete
 2. ആ “ഗൂളിങ് ഗ്ലാസ്സ്” വെച്ചവന്റെയും കൂടെയുള്ളവന്റെയും ചെകിട്ടത്താണ് നാല് പൊട്ടിക്കേണ്ടത്....

  ReplyDelete
 3. പണ്ട് ജനത പാര്‍ടി എന്നൊരു രാഷ്ട്രീയ പാര്‍ടി (1978) ഇന്ത്യയില്‍ ഉണ്ടായിരുന്നു. അവരുടെ നേതാവായി, മൊറാര്‍ജി ദേശായി എന്ന ഒരു ബ്രാഹ്മി പ്രധാന മന്ത്രിയും. എല്ലാ രോഗങ്ങള്ക്കുമുള്ള ചികിത്സയായി അദ്ദേഹം പ്രചരിപ്പിച്ചത് സ്വന്തം മൂത്രം കുടിക്കലായിരുന്നു. മൊറാര്‍ജിയെ ഇതിനു പ്രേരിപ്പിച്ചത് ഹിന്ദു സമൂഹത്തില്‍ 'ശിവമ്പ്' എന്ന സങ്കല്പവുമായി ബന്ധപ്പെട്ട ഒരു വിശ്വാസമാണ്. ദേശായിയുടെ പാര്‍ടി പൊളിയാന്‍ കാരണമായത് RSS ലും ജനത പാര്‍ടിയിലും ഒരേ സമയം അംഗം ആകുന്നെതിനെതിരെ ചില സോഷ്യലിസ്റ്റ്‌ നേതാക്കള്‍ കലാപം നടത്തിയപ്പോഴാണ്. അന്നത്തെ വാര്‍ത്ത വിതരണ മന്ത്രിയായിരുന്നത്; ജനസന്ഘാ നേതാവ് സാക്ഷാല്‍ അദ്വാനിജിയുമായിരുന്നു.

  'പഞ്ച ഗവ്യം' എന്ന പേരില്‍ ഗോ മൂത്ര ചികിത്സയും RSS പിന്തുണയോടെ; ഈ രാജ്യത്തു ആരംഭിച്ചു കഴിഞ്ഞു. ഇതിനും ശാസ്ത്രീയ പിന്തുണ ഉണ്ടാക്കിയിട്ടുണ്ട്. ഇതുമായി ഒരു പാട് പരസ്യങ്ങള്‍ കേരളത്തിലെ നഗരങ്ങളിലും വന്നു കഴിഞ്ഞു. ഇപ്പോള്‍ കേരളം വടക്കോട്ട്‌ നീങ്ങുകയാണ്.

  ഗോ മൂത്രം ശീതള പാനീയമായി ഇറങ്ങുന്നു.

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...