ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Monday, May 16, 2011

എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ?


"പറയു ..എപ്പോഴാ ഉണ്ടായെ?
ഒരു പ്രൊട്ടക്ഷനും ഇല്ലാതെ ?
എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ?
എന്തെങ്കിലും പറ്റിയാല്‍ പിന്നെ ......അബോര്‍ഷന്‍ !!!!"

ആ എഴുപത്തിരണ്ട്‌ മണിക്കൂറിനുള്ളില്‍ ഒരു ഗുളിക കഴിക്കു .....റിസ്ക് ഒഴിവാക്കു ....
ദൈവമേ ...എന്തൊരു ടെന്‍ഷന്‍ ആയിരുന്നു പണ്ടൊക്കെ..... ....മനസ്സമാധാനത്തോടെ എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ചാല്‍ ഒടുക്കത്തെ പേടി ....ഇനിയിപ്പോ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലല്ലോ ..വിധിച്ച കനിയാണെങ്കിലും , വിലക്കപ്പെട്ടതാണെങ്കിലും നോ പ്രോബ്ലം ....അസ്വാഭാവികത തോന്നിയാല്‍  ഒരേയൊരു ഗുളിക ,സംഗതി ക്ലീന്‍ ....

ജനദ്രോഹനയങ്ങള്‍ മാത്രം അജണ്ടയാക്കുന്ന  കരിങ്കാലി സര്‍ക്കാരേ, ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്വാസവും ആത്മവിശ്വാസവുമായിരുന്ന എക്സ്ട്രയെ നിരോധിച്ച പോലെ ഈ ദിവ്യ ഗുളികയോന്നും നിരോധിച്ചു കളയല്ലേ ...ഞങ്ങള്‍ പാവം പെണ്ണുങ്ങളുടെ വയറ്റത്തടിക്കല്ലേ ....
വെറുതെ ഡോക്ടര്‍ മാര്‍ക്ക് പണിയുണ്ടാക്കാതെ ഞങ്ങള്‍ ഞങ്ങളുടെ കാര്യം നോക്കി ജീവിച്ചോളാം, എക്സ്ട്രാ പോലെ കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി ലൈന്‍ അല്ല ഞങ്ങളുടെ ഈ ദിവ്യ ഗുളിക ...കിട്ടില്ലാന്നു പറഞ്ഞാല്‍ കിട്ടില്ല ...അത്രയ്ക്ക് എഫെക്റ്റ്‌ ആണെന്നേ....

ഈ അനാമിക എന്ത് വൃത്തികേടൊക്കെയാ പറയുന്നേ ...എന്നാണോ ചിന്തിക്കുന്നത് ?
ചിന്തിച്ചോളൂ... ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു ജാള്യത തോന്നുന്നുണ്ടോ ?? ഇതുകൂടി ചിന്തിക്കൂ ....
അപ്പൊ എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ ????
 

നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളു ..അതൊന്നും ഒരു പ്രശ്നമേയല്ല ...എന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഗുളികയുണ്ട് ..മൂന്നു ദിവസത്തിനുള്ളില്‍ എപ്പോഴെങ്കിലും വാങ്ങി കഴിച്ച് പരിശുദ്ധരാകൂ..
ടെലിവിഷനിലും പരസ്യ മാധ്യമങ്ങളിലും ഇടക്കിടെ മിന്നിമറയുന്ന ഈ പരസ്യ വാചകങ്ങള്‍ നമ്മുടെ യുവതലമുറയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഭയത്തോടെ കണ്ടു തുടങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു ...

അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനായി വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം  ഡോക്ടറുടെ ഉപദേശം തേടി ഉപയോഗിക്കാവുന്ന ഈ ഗുളികക്ക് ഏറ്റവും കൂടുതല്‍ വില്പന സ്കൂള്‍ , കോളജ്‌ പരിസരങ്ങളില്‍ ഉള്ള ഫാര്‍മസികളില്‍ ആണത്രേ ... ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ കൂടാതെ ലഭിക്കുന്ന ഈ OTC ഗുളികയോട്‌  നമ്മുടെ യുവതലമുറക്ക് എന്താണ് ഇത്ര പ്രിയം ?
ആര്‍ക്കും എപ്പോളും എങ്ങിനെയും വാങ്ങി ഉപയോഗിക്കാന്‍ പാകത്തിന് ഉണ്ടാക്കി വിപണിയില്‍ ഇറക്കുന്ന ഈ ദിവ്യമരുന്ന് വരുത്തുന്ന വിനകളെ കുറിച്ച് ഇനി എന്നാണു നമ്മുടെ പെണ്‍കുട്ടികള്‍ മനസ്സിലാക്കുക??

ശരീരത്തിന്‍റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ വഴി തെറ്റിച്ച് ആരോഗ്യ സ്ഥിതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്ന ഈ ഗുളിക അത്യാവശ്യമില്ലാതെ ഉപയോഗിക്കരുതെന്ന് പരസ്യങ്ങളുടെ മൂലക്കല്‍ ആര്‍ക്കും വായിക്കാന്‍ കഴിയാത്ത വിധം എഴുതി വെച്ചിരിക്കുന്നത് വായിച്ചു ഉല്ബുധരാകാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ അത്ര വിവരമുള്ളവരാണെന്ന് എനിക്ക് തോന്നുന്നില്ല .

നമ്മള്‍ മനുഷ്യര്‍ തെറ്റ് ചെയ്യുന്നതിനേക്കാള്‍ ഭയപ്പെടുന്നത് അത് സമൂഹം അറിയുന്നതിനെയാണ് ...അതുകൊണ്ടാണ് പലപ്പോളും ചെയ്ത തെറ്റുകളെ മായ്ക്കാനുള്ള സൂത്രങ്ങള്‍ക്ക് കൂടുതല്‍ വിപണി മൂല്യം ഉണ്ടാകുന്നത്..
തേച്ചു മായ്ച്ചു കളയാന്‍ ഉപാധികള്‍ കൂടുമ്പോള്‍ തെറ്റ് ചെയ്യാനുള്ള പ്രവണതകളും കൂടും ...

 നമ്മുടെ ചാനലുകള്‍ അതി വിദഗ്ദ്ധമായി ഈ ഉപാധികളൊക്കെ പറയാതെ പറഞ്ഞു കൊടുക്കുമ്പോള്‍ വളര്‍ന്നു വരുന്ന തലമുറ കണ്ടു മനസ്സിലാക്കുന്ന ശരി തെറ്റുകളുടെ ചട്ടക്കൂട് തന്നെ മാറിപോകുന്നു...ഇവിടെ ആരെയാണ് കുറ്റം പറയേണ്ടത്‌?
ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുന്ന ലോകതത്വം നോക്കിയാല്‍ ഇവടെ ചീഞ്ഞു പോകുന്നത് ഒരു തലമുറയുടെ നേരും നെറിയും പരിശുദ്ധിയുമാണ് ......വളമാകുന്നത് പരസ്യങ്ങള്‍ തിന്നു ജീവിക്കുന്ന ചാനലുകള്‍ക്കും ഇതൊക്കെ ഉണ്ടാക്കി ഇറക്കുന്ന വമ്പന്‍ കമ്പനികള്‍ക്കും...

ഒന്നുകില്‍ ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ അനുവാദമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും കൊടുക്കാതിരിക്കുക , അല്ലെങ്കില്‍ ഇത്തരം മരുന്നുകള്‍ കൂടുതല്‍ ജനകീയമാക്കുന്ന പരസ്യങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്കരിക്കുക...
ഇതോന്നും  നടക്കില്ല ... അനാമികക്ക് അറിയാം ...എന്നാലും എനിക്ക് പറയാനുള്ളത് പറയാം ....
പെണ്‍കുട്ടികളെ ....നിങ്ങളെങ്കിലും നന്നാകു....എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ ??????????

16 comments:

 1. ഹോ..ഇനി എന്ത് ചെയ്യാനാ അനാമികെ....
  ടണ്‍ കണക്കിന്ന് ഉണ്ടാക്കി വെച്ചല്ലോ..ഇത് എടുത്ത് വാഴയുടെ ചുവട്ടില്‍ ഇട്ടാല്‍ വാഴക്ക് കന്നുകള്‍ ഉണ്ടാകാതിരിക്കുമോ...ആവോ അല്ലെ.? ///////////////////
  എന്നാല്‍ കുറേ പണികുറക്കാമായിരുന്നു...

  ReplyDelete
 2. നമ്മള്‍ മനുഷ്യര്‍ തെറ്റ് ചെയ്യുന്നതിനേക്കാള്‍ ഭയപ്പെടുന്നത് അത് സമൂഹം അറിയുന്നതിനെയാണ് ...അതുകൊണ്ടാണ് പലപ്പോളും ചെയ്ത തെറ്റുകളെ മായ്ക്കാനുള്ള സൂത്രങ്ങള്‍ക്ക് കൂടുതല്‍ വിപണി മൂല്യം ഉണ്ടാകുന്നത്..
  തേച്ചു മായ്ച്ചു കളയാന്‍ ഉപാധികള്‍ കൂടുമ്പോള്‍ തെറ്റ് ചെയ്യാനുള്ള പ്രവണതകളും കൂടും ...

  നമ്മുടെ സമൂഹം മാറുന്നത് ഭയപ്പാടോടെ കാണേണ്ടി വരുന്നു...അനാമിക വളച്ചുകെട്ടില്ലാതെ എഴുതി...

  ReplyDelete
 3. :) അത് കൊള്ളാം .... എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ ??????????

  ReplyDelete
 4. സുരക്ഷിതമായ ലൈംഗികബന്ധത്തിന് വേണ്ടിയും, അനാവശ്യമായ ഗര്ഭ്ധാരണം തടയാന്‍ വേണ്ടിയും മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ കുഞ്ഞുകുട്ടി മുതല്‍ വയസായവരെ വരെ ബോധാവല്ക്കരിക്കുന്നത് കാണുമ്പോള്‍ അനാമികക്ക് ഒരു സംശയം .....എന്തുകൊണ്ടാണ് അനാവശ്യമായ, സുരക്ഷിതമല്ലാത്ത ,ലൈംഗികബന്ധം ഉപേക്ഷിക്കാന്‍ ആരും പറയാത്തത്????

  ReplyDelete
 5. പണ്ടൊരിക്കല്‍ പി.എസ്.ഏച്ച് ന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗായി ഞാന്‍ മറ്റെ സഞ്ചി പറമ്പിക്കുളത്തെ ഗിരി വര്‍ഗ്ഗമേഖലയില്‍ കൊടുത്ത് ബോധവല്‍ക്കരണത്തിന് ശ്രമിച്ചുട്ടൊ... ഏട്ടന്മാരെ വിളിച്ച് തൊണ്ടേലെ വെള്ളം വറ്റ്ണ വരെ കാര്യങ്ങള് പറഞ്ഞുകൊടുത്ത് പിറ്റേന്ന് വന്ന്ട്ട് ഒരേട്ടന്‍ പറയ്യാ... 'സംഗതിയൊക്കെ അസ്സലായിട്ടുണ്ട്... ഇത് ആഹാരത്തന് മുമ്പോ... അതൊ.....!!! ഏതു വെരലിലാ ഇടണ്ടേന്ന്...

  ഇദ്ദാണ്.... കാര്യം ഇതൊക്കെ ഉപരിവര്‍ഗ്ഗത്തിന്റെ ഇടയില്‍ മാത്രേള്ളു... സാധാരണക്കാര് തെറ്റ് ചെയ്യുണുണ്ട് അനുഭവിക്കുണൂണ്ട്... ഏത്.... ഐപില്ലിന്റെ പരസ്യം നിര്‍ത്തിവച്ചുന്നാണ് ഞാന്‍ കേട്ടത് ശരിയാണോ... ഉവ്വോ...?

  ReplyDelete
 6. പെണ്‍കുട്ടികളെ ....നിങ്ങളെങ്കിലും നന്നാകു....എന്തിനാ വെറുതെ റിസ്ക്‌ എടുക്കണേ ??????????

  ReplyDelete
 7. Sorry for commenting in English

  "സുരക്ഷിതമായ ലൈംഗികബന്ധത്തിന് വേണ്ടിയും, അനാവശ്യമായ ഗര്ഭ്ധാരണം തടയാന്‍ വേണ്ടിയും മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ കുഞ്ഞുകുട്ടി മുതല്‍ വയസായവരെ വരെ ബോധാവല്ക്കരിക്കുന്നത് കാണുമ്പോള്‍ അനാമികക്ക് ഒരു സംശയം .....എന്തുകൊണ്ടാണ് അനാവശ്യമായ, സുരക്ഷിതമല്ലാത്ത ,ലൈംഗികബന്ധം ഉപേക്ഷിക്കാന്‍ ആരും പറയാത്തത്????"


  The same reason why "FAT FREE" is there while a controlled diet is the better solution to loss weight. Because appetite for food is something hardwired to human beings. Whatever you teach, whatever may be the negative consequences, people are never going to change their eating habits. So better let them use FatFree than leaving them do die of Cholesterol.

  Similarly,
  Sexual appetite too is hardwired in human beings. No moral teachings are going to prevent someone decided to have so-called 'Unnecessary & unsafe sex'. SO BETTER LET THEM USE I-PILL THAN FORCING THEM TO KILL A FETUS. Ammaykku (&achanu) vendatha, bharamayitheerunna, oru kunju janikkunnathilum nallathalle 72 manikkoorinullil oru I-Pill kazhikkunnath.

  ReplyDelete
 8. @
  Vishnuprasad R (Elf)

  ഓഹോ .. അങ്ങിനെയാണോ ? അപ്പൊ അമിതഭക്ഷണം കഴിച്ചു തടി കൂടാതിരിക്കാന്‍ ഫാറ്റ് ഫ്രീ കഴിക്കുന്നത്‌ പോലെയേ ഉള്ളോ അവിഹിത ബന്ധത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞിനെ കൊല്ലുന്നത് ?

  അങ്ങിനെയാണെങ്കില്‍ ആര്ക്കും ആരുമായും അവിഹിതബന്ധം ഉണ്ടാക്കാം എന്തും ചെയ്യാം അതിനു ശേഷം ഭാരമാകാനും , സമൂഹത്തില്‍ ദുഷ്പേര്‍ ഉണ്ടാകാതിരിക്കാനും വേണ്ടി ഐ പില്‍ കഴിക്കാം എന്നാണോ താങ്ങള്‍ പറയുന്നത് ?

  സുരക്ഷിതമല്ലാത്ത അവിതമായ ലൈംഗിക ബന്ധത്തിലൂടെ അവര്ക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശനങ്ങളെ കുറിച്ച് ബോധവല്ക്കരിച്ചാല്‍ ഇക്കാലത്തെ ആള്ക്കാര്‍ അനുസരിക്കില്ലെന്നു പറഞ്ഞു അവര്ക്കടയില്‍ ഐ പില്‍ വിതരണം ചെയ്യലാണോ താങ്ങള്‍ നിര്ദേ ശിക്കുന്ന ഉപാധി?

  ReplyDelete
 9. @
  സന്തോഷ്‌ പല്ലശ്ശന

  ഐ പില്‍ പരസ്യം നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുണ്ടാകും ...എന്നാലും ഇടക്കൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട് ഇപ്പോളും ....

  ReplyDelete
 10. ഇതൊന്നും ഉപരിവര്‍ഗ്ഗത്തിന്റെ മാത്രം ഉപാധികള്‍ അല്ല,,,,ഇതൊക്കെ ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് കൌമാരക്കാര്‍ ആണെന്നാണ് സര്‍വേകള്‍ പറയുന്നത് ...

  ReplyDelete
 11. ഇത് നല്ലൊരു സംവാദത്തിനു തക്ക നിലവാരമുള്ള ഒരു പോസ്റ്റ്‌ ആയിരുന്നു പക്ഷെ ഇത് അധികം പേരും ശ്രദ്ധിക്കാതെ പോയി എന്നതില്‍ ദുഃഖം തോന്നുന്നു. അഥവാ ഇവിടെയും 'റിസ് ക്'എടുക്കണ്ട എന്ന് വായനക്കാര്‍ കരുതിയോ?

  ഇത് വളരെ വിശദീകരിക്കേണ്ട വിഷയം ആയതിനാല്‍, അല്‍പവരികള്‍ ആശയക്കുഴപ്പം ഉണ്ടാക്കും എന്നതിനാല്‍ കൂടുതല്‍ കമന്റ് ഇവിടെ എഴുതുന്നില്ല.
  ഇനിയും ഇത്തരം 'റിസ്ക്‌ ' ഉള്ള വിഷയവുമായി വരിക. ഒപ്പം എല്ലാവര്ക്കും ലിങ്ക് വിടുക.
  ആശംസകള്‍

  ReplyDelete
 12. പുതുവര്‍ഷാശംസകള്‍ .....

  ReplyDelete
 13. സദാചാര ബോധതകര്‍ച്ചയും , ധര്മിക മൂല്യച്ചുയ്തിയും നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ്.മൂല്യങ്ങള്‍ നശിക്കുന്ന ഈ കാലത്ത് ഇതല്ല; ഇതിലപ്പുറവും നടക്കും.ജീവിതം തന്നെ ആസ്വദിക്കാന്‍ വേണ്ടിയുള്ളതനെന്നാണ് പുതിയ യുവ സമൂഹം മനസ്സില്ലാക്കുന്നത്.ശരിയായ ആത്മീയ വിദ്യാഭ്യാസത്തിന്‍റെ അഭാവമാണ് ഒട്ടുമിക്ക യുവതീയുവാക്കളെ വഴി തെറ്റിക്കുന്നത്.അന്ധമായ പശ്ച്യാത്യ ഭ്രമം നമ്മെ നിലയില്ലാ കയത്തിലേക്ക് തള്ളും.ഇന്നത്തെക്കാലത് എത്ര മാതാപിതാക്കള്‍ ഉണ്ട് മക്കളുടെ ആത്മീയ വിദ്യാഭ്യാസ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍!

  ReplyDelete
 14. ഇവിടുത്തെ സ്ത്രീ കുടുംബ നവോഥാന
  പ്രസ്തനകാര്‍ക്ക് ഇങ്ങനെ ഉള്ള കാര്യങ്ങള്‍
  ഒന്നും ചര്‍ച്ച ചെയ്യാന്‍ ഒരു താല്‍പര്യവും
  ഇല്ലല്ലോ..
  ഈ പോസ്റ്റ് ബുലോകത്ത് ശ്രദ്ധ കിട്ടാതെ
  കടന്നു പോയല്ലോ..ചിലപ്പോ വെറുതെ
  എന്തിനാ റിസ്ക്‌ എടുക്കുന്നെ എന്ന്
  കരുതി കാണും..!!!‌

  ReplyDelete
  Replies
  1. aashamsakal..... blogil puthiya post....HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane..........

   Delete
 15. ഇത് എല്ലാവരും ശ്രദ്ധിച്ചേങ്കില്‍

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...