ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Sunday, January 31, 2010

കാരശ്ശേരി മാഷ്‌ നടത്താന്‍ മറന്നു പോയ ഒരു സര്‍വേ

ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ ഒരു ഉപകാരം ചെയ്യുക.
നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള പര്‍ദ്ദ ധരിക്കുന്ന പത്തു സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചു ഒരു സര്‍വേ നടത്തുക.
താഴെ പറയുന്ന ചോദ്യങ്ങള്‍ അവരോടു ചോദിക്കുക

നിങ്ങള്‍ ആരുടെ ഇഷ്ടതിനാണ് പര്‍ദ്ദ ധരിക്കുന്നത്?
നിങ്ങള്‍ എന്തിനാണ പര്‍ദ്ദ ധരിക്കുന്നത്?
നിങ്ങള്‍ എന്തിനാണ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാത്രം പര്‍ദ്ദ ധരിക്കുന്നത്?
പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ അയല്‍പക്കത്തെ മറ്റു മതവിഭാഗളില്‍ പെട്ട സ്ത്രീകളോട് സാഹോദര്യത്തോടെ ഇടപഴകാന്‍ കഴിയാതെ വരുന്നുണ്ടോ?
പര്‍ദ്ദ ധരിക്കുന്ന നിങ്ങള്ക്ക് ഏതെന്കിലും സാരി ഉടുത്ത അന്യ മതസ്തയായ സ്ത്രീയെ കൊലപ്പെടുത്താന്‍ തോന്ന്നുന്നുണ്ടോ?
പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് നിങ്ങള്ക്ക് ബോംബ്‌ ഉണ്ടാക്കാന്‍ തോന്നുന്നുണ്ടോ?
നിങ്ങള്‍ക്ക്‌ പര്‍ദ്ദ വാങ്ങിച്ചു തരുന്നത് ഇസ്ലാം മത തീവ്രവാദികള്‍ ആണോ?
നിങ്ങള്‍ ഉസാമ ബിന്‍ ലാദന്‍റെ ആരാധകരോ, അനുയായികളോ ആണോ?
നിങ്ങള്ക്ക് ഈ രാജ്യത്തിലെ മുസ്ലിങ്ങലല്ലാത്ത മനുഷ്യരെ മുഴുവന്‍ നാടുകടത്താന്‍ തോന്നുന്നുണ്ടോ?
പര്‍ദ്ദ ധരിക്കാത്ത മറ്റു സ്ത്രീകളെ കാണുമ്പോള്‍ അവരെല്ലാം തീവ്രവാദികളാണെന്ന് തോന്നുന്നുണ്ടോ ?

ഈ ചോദ്യങ്ങള്‍ക്കെല്ലാം അവര്‍ നല്‍കുന്ന ഉത്തരങ്ങളില്‍ നിന്നും നിനിങ്ങള്‍ക്ക് മനസ്സിലാകും ഈ നാട്ടിലെ വര്‍ഗീയ ബുധിജന്തുക്കള്‍ക്ക് ഉള്ള അസുഖമോന്നും പര്‍ദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഇല്ലെന്ന്.
അവര് പേരില്‍ ഇ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ സഭ്യമോ,അസഭ്യമോ എന്ന് ,
ഇ വിഷയത്തെ കുറിച്ച ആധികാരികമായി അഭിപ്രായം പറയുക

കാരശ്ശേരി മാഷിനോടുള്ള എന്‍റെ സമീപനം ഞാന്‍ വ്യക്തമാക്കിയതാണ്. അദ്ധേഹത്തെ ഞാന്‍ ബഹുമാനിക്ക്കുകയും ,അന്ഗീകരിക്കുകയും ചെയ്യുന്നു.
പക്ഷെ, യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ ആര് പറഞ്ഞാലും അതെ പടി വിഴുങ്ങാന്‍ ഞാന്‍ തയാറല്ല.
രാമായണം മാപ്പിളപ്പാട്ടാക്കി എന്ന് കരുതി മാഷ്‌ പറയുന്നതാണ് ഇസ്ലാം മതത്തിന്റെ അവസാന വാക്ക് എന്ന്നു വരുമോ?
കാരശ്ശേരി മാഷ്‌ ആരാണ് യൂസഫുല്‍ കര്ധാവിയോ?
ഇനിയിപ്പോള്‍ യുക്തിക്ക്‌ നിരക്കാത്ത കാര്യങ്ങള്‍ കര്ധവി പറഞ്ഞാലും ഞാന്‍ പ്രതികരിക്കും.
അത് എന്‍റെ ഒരു സ്വഭാവമായിപ്പോയി
പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കുക

7 comments:

 1. ദേശാഭിമാനിയും,മാധ്യമവുമൊക്കെ ഭക്തിയോടെ വായിക്കുന്നവരോട്
  പത്തല്ല, ആയിരം പേരോട് ഇത്തരം ചോദ്യം ചോദിച്ചാലും ഉത്തരം
  ഒന്നായിരിക്കും. പലപ്പോഴും ഉത്തരങ്ങളിലെ വാക്കുപോലും മാറ്റമുണ്ടാകില്ല.
  തത്തമ്മേ ... പൂച്ച, പൂച്ച !!!

  ReplyDelete
 2. നല്ല പോസ്റ്റ്- ഭാവുകങ്ങൾ-

  ReplyDelete
 3. ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും ഒന്നു ഇങ്ങനെയുള്ള ബുജികള്‍ക്ക് സമയം കാണില്ല. ഒരു സര്‍വ്വേയില്‍ കണ്ടെത്തുന്ന സത്യങ്ങളില്‍ അവര്‍ക്ക് താത്പര്യവുമില്ല. ഭാവനാ വിലാസങ്ങളും അര്‍ദ്ധ സത്യങ്ങളും കൂട്ടികുഴച്ച് പരമാവധി തെറ്റിദ്ധാരണകള്‍ പരത്തുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.

  നല്ല ശ്രമം, തുടരുക...

  ReplyDelete
 4. ലേഖനം വായിക്കാന്‍ വൈകി എങ്കിലും എഴുതുന്നു ഈ കാക്കശ്ശേരി മാഷ് പറഞ്ഞതെന്താണ് എന്ന് എനിക്കറിയില്ല.പക്ഷെ ഏകദേശരൂപം പിടികിട്ടി.പിന്നെ യൂസഫ് ഖര്‍ദ്ദാവി ആള്‍ ഉള്ള സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്.പലവട്ടം ഞാന്‍ അദ്ദേഹത്തെ ക‌ണ്ടതുമാണ്.ഒരു വട്ടം സംസാരിച്ചിട്ടുമുണ്ട്.പക്ഷെ അദ്ദേഹത്തെ സമതുല്യനാക്കാന്‍ ഈ ലോകത്ത് അദ്ദേഹം മാത്രമേയുള്ളൂ എന്നറിയുക.പിന്നെ ഇത്തരം വിഡ്ഡിത്തങ്ങള്‍ പറയുന്നആളുമല്ല അദ്ദേഹമെന്നും അറിയുക!

  ReplyDelete
 5. "അത്തരം വസ്ത്രം ധരിച്ച പൊതു ഇടങ്ങളില്‍ ഇറങ്ങുന്ന ഒരു സ്ത്രീ കാഴ്ചയില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷപെടാന്‍ സാധ്യതയുണ്ട്,വസ്ത്രം ഒരേ സമയം പ്രലോഭനവും, പ്രതിരോധവുമാണ്. മറ്റേതൊരു വസ്ത്രം ധരിക്കുന്നതിനെക്കളും സ്വാതന്ത്ര്യവും, സംരക്ഷണതയും , ബഹുമാന്യതയും,പര്‍ദ്ദ ധരിക്കുന്ന സ്ത്രീക്ക്‌ ലഭിക്കുന്നു.
  ഇതിന് ഏറ്റവും നല്ല ഉദാഹരണം ഗള്‍ഫ്‌ നാടുകളിലെ സ്ത്രീകളാണ്.അവിടെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും പര്‍ദ്ദ ധര്ച്ചു സ്വയം സുരക്ഷിതരാകുമ്പോള്‍ ,നമ്മുടെ ഈ പ്രബുദ്ധ കേരളത്തില്‍ ,സ്ത്രീ ശരീരം ആവരണം ചെയ്തു സ്ത്രീതത്തെ കുഴിച്ചുമൂടാത്ത ,സാരിയും,പാവാടയും,ജാക്കറ്റ്‌ ധരിച്ചും പൊതു ഇടങ്ങളില്‍ അപമാനിക്കപ്പെടുന്നു." -
  ഒരേ ഒരു അഭിപ്രായം പറഞ്ഞുകൊള്ളട്ടെ... അമേരിക്കയിലും ഇംഗ്ലണ്ട് ലും ഈയുള്ളയാള്‍ കുറച്ചുകാലഘട്ടങ്ങളില്‍ ജോലിചെയ്തിരുന്നു. അവിടെയെല്ലാം അവരുടെതായ വസ്ത്രങ്ങള്‍ ധരിചിരുന്നവര്‍ക്കും ഈ പറയുന്ന "സ്വാതന്ത്ര്യവും, സംരക്ഷണതയും, ബഹുമാന്യതയും" ലഭിക്കുകയും ചെയ്യുന്നുണ്ട്.. അവര്‍ക്ക് ഏത് നേരവും യാത്ര ചെയ്യാനും, സ്വയം ഡ്രൈവ് ചെയ്യാനും ഉള്ള സ്വാതന്ത്യവും, ധൈര്യവും ഉള്ളതായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നത്. അപ്പോള്‍ ഈ പറയുന്ന സംഭവങ്ങള്‍ എല്ലാം മനുഷ്യരുടെ മാനസ്സികാവസ്തയാണ് വ്യത്യസ്തമാക്കുന്നത്. അവരവര്‍ക്ക് സൌകര്യപ്രധമായ വസ്ത്രങ്ങള്‍ ആളുകള്‍ ധരിച്ചോട്ടെ, അതില്‍ മറ്റുള്ളവര്‍ എന്തിനാണ് ഇതാണ് കൂടുതല്‍ നല്ലത് അതാണ്‌ കൂടുതല്‍ നല്ലത് എന്ന് പറയുന്നത്? എന്നിരുന്നാലും, പര്‍ദ്ദയില്‍ മുഖാവരണം ചേര്‍ത്ത് ബുര്‍ഖ ആക്കി ഉപയോഗിക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യം ചിലര്‍ ദുരുപയോഗം ചെയ്‌താല്‍ മറ്റുള്ളവര്‍ക്ക് അത് ഒരു അരക്ഷിതാവസ്ഥ ആകും!! അങ്ങിനെ മുഖം പോലും ആരും കാണരുത് എന്ന് ചിന്തിക്കുന്ന ഒരവസ്ഥയില്‍ നമ്മള്‍ അരക്ഷിതരാണ് എന്ന് കരുതുന്നെങ്കില്‍, വെളിയില്‍ പോകാതിരിക്കുന്നതല്ലേ ഉത്തമം? സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയാമല്ലോ? ഇങ്ങനെ ഒളിച്ചു വെളിയില്‍ പോകുന്നതിലും നല്ലത് അതല്ലേ? ബന്ധു വീടുകളിലും മറ്റും പോകുന്നത് അല്ല, മറ്റു പൊതുസ്ഥലങ്ങളില്‍ ഇങ്ങനെയുള്ളവര്‍ പോകാതിരിക്കുന്നതല്ലേ അവര്‍ക്കും, മറ്റുള്ളവര്‍ക്കും നല്ലത്? അവരുടെ ആവശ്യങ്ങള്‍ വീട്ടിലെ ആണുങ്ങള്‍ സാധിച്ചുകൊടുത്താല്‍ മതിയല്ലോ?

  ReplyDelete
 6. Vasthram oru alankaaram aayittaanu kanentathu ..

  Angine nokkumpol sthreekku oru azhakum parda nalkunnilla ...

  maathramalla adimakal changaleye snehikkunnathu poley kanyaa sthreekalum muslim sthreekalum aa vesham angeekarikkunentenkilum ,,, avarkku mochanam koduthaal avar athu oori eriyum urappu..

  dress oro naattilum oro samyathum untaavunna trendzinnua anusarichu avarey dharikkaan viduka ..
  athaanu freedom

  jamalcp/ al silaa / abudhabi

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...