ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Tuesday, February 2, 2010

വഴി മുടക്കികളുടെ സംസ്ഥാന സമ്മേളനം

സ്ഥലം തൃശ്ശൂര്‍ റൗണ്ട്
ദിവസം ഒരാഴ്ച മുന്‍പ്
തൃശ്ശൂര്‍ പോകാന്‍ ആറ്റു നോറ്റ് കിട്ടിയ ഒരു ശനിയാഴ്ച.
ഉച്ചയോടു കൂടി തന്ന റൌണ്ടിലേക്കുള്ള വഴികളെല്ലാം പോലീസ് ബ്ലോക്ക് ചെയ്തു.
ഒരൊറ്റ മനുഷ്യനെ പോലും കടത്തി വിടുന്നില്ല.
ചോദിച്ചപ്പോള്‍ ഭരണ പക്ഷത്തിന്റെ പേരക്കുട്ടി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ആണത്രേ.
വീടിലെക്കുള്ള ബസ്‌ കിട്ടണമെങ്കില്‍ വടക്കെ സ്റ്റാന്‍ഡില്‍ നിന്ന് ശക്തന്‍ വരെ നടക്കണം.
ഒരൊറ്റ ഓട്ടോ റിക്ഷ പോലും നിര്‍ത്തുന്നില്ല .
കിട്ടിയ ബസില്‍ കയറിയിരുന്നു. തൃശ്ശൂര്‍ റൗണ്ട് ഒഴിച്ച് തൃശ്ശൂര്‍ റോഡുകളിലെല്ലാം വാഹനങ്ങള്‍ നിരന്നു കിടക്കുന്നു.
മണിക്കൂറുകളോളം നീണ്ട ട്രാഫിക്‌ ജാം.

സാധാരണക്കാരുടെ വഴിമുടക്കി കൊണ്ടുള്ള ഇ സമ്മേളനങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട് നിവര്‍ത്തിയില്ലാതെ ബസില്‍ നിന്നിറങ്ങി നടന്നു.എത്രയോ ദൂരം.
എന്നെ പോലെ ബുസ്സിലുള്ളവര്‍ മുഴുവനും ഇ സമ്മേളനത്തെയും,രാഷ്ട്രീയ പേകൂത്ത്കളെയും പ്രാകി കൊണ്ടെയ്യിരുന്നു.
സ്കൂള്‍ കുട്ടികളും ,ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളും ,വയസ്സായവരും, രോഗികളുമോക്കെയായ യാത്രക്കാരുടെ വഴിമുടക്കി കൊണ്ട് നടത്തുന്ന ഇത്തരം ശക്തി പ്രകടനങ്ങളുടെ നേര്‍ക്ക്‌ കാര്‍ക്കിച്ചു തുപ്പെണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
രാഷ്ട്രീയപാര്‍ടി കളുടെ വളര്‍ച്ചക്ക് ഇത്തരം പ്രകടനങ്ങള്‍ അനിവാര്യമാണെങ്കില്‍ അവര അത് നടത്തിക്കോട്ടെ. ഒരു വിരോധവുമില്ല .
പക്ഷെ അത് അവരെ ജയിപ്പിക്കാന്‍ ക്യു നിന്ന് വോട്ടു ചെയ്യുന്ന സാധാരണ ജനങ്ങളുടെ വഴി മുടക്കികൊണ്ടാകരുത്,
പൊതുജനങ്ങളെ എല്ലാ കാലവും കഴുതകളെന്നു കരുതുന്നവര്‍ കരുതിയിരിക്കുക.

2 comments:

ഒന്ന് കൂടി വായിക്കാന്‍ ...