ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Thursday, February 11, 2010

മോഡി , നീ ഹിന്ദുക്കള്‍ക്ക്‌ രാമനും,ക്രിസ്ത്യാനികള്‍ക്ക് യുദാസും, മുസ്ലിംകള്‍ക്ക് ഇബ്‌ലീസുമാകുന്നു....

ഈ ഇന്ത്യ മഹാരാജ്യത്തിലെ ജനങ്ങള്‍ ഇതിലും വലിയ ഒരു തമാശ ഇന്നോളം കേട്ടിരിക്കാനിടയില്ല...
എന്താണെന്നല്ലേ?
മോഡി..നീ ഹിന്ദുക്കള്‍ക്ക് രാമനും , ക്രിസ്ത്യാനികള്‍ക്ക് ജീസസും , മുസ്ലിംകള്‍ക്ക് റഹീമും ആകുന്നു .
ഇത് പറഞ്ഞത്‌ മോഡിയുടെ ഉച്ചിഷ്ടവും അമേദ്യവും തിന്നു ചീര്‍ത്ത് എല്ലിന്റെ ഇടയില്‍ വറ്റ് കുത്തിയ ജില്ലാ കളട്ടര്!
ഗുജറാത്തിലെ ഡാംഗ്സ് ജില്ലാ കളക്ടര്‍  ഒരു ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ രാമനായും റഹിമായും ജീസസായും താരതമ്യം ചെയ്തത്,
‘ഗരീബ് കല്യാണ്‍ മേള’യില്‍ വച്ചാണ് ജില്ലാ കളക്ടര്‍ ഗിരീഷ് ഷാ മോഡിയെ അതിരുവിട്ട് പുകഴ്ത്തിയത്.
ഡാംഗ്സ് ജില്ലയിലാണ് പുരാണ കഥാപാത്രമായ ശബരിയുടെ ഗൃഹമെന്നാണ് വിശ്വാസം.
അതിന്റെ ചുവടുപിടിച്ചായിരുന്നു ഗിരീഷ് ഷാ മോഡിയെ പുകഴ്ത്തി തുടങ്ങിയത്.

നരേന്ദ്ര മോഡി വേദിയിലെത്തിയപ്പോഴേക്കും ഗിരീഷ് ഷാ പ്രശംസാവചനങ്ങള്‍ ആരംഭിച്ചിരുന്നു,
“ശ്രീരാമന്‍ ശബരിമാതായുടെ ഗൃഹത്തില്‍ വന്നത് ചരിത്രമായിരുന്നു. നരേന്ദ്ര മോഡി ഡാംഗ്സ് സന്ദര്‍ശിക്കുന്ന ദിവസവും ചരിത്ര ദിനമായി കണക്കാക്കാം.
മോഡി ആദിവാസികള്‍ക്ക് രാമനാണ്, മുസ്ലീങ്ങള്‍ക്ക് റഹിമാണ്, ക്രിസ്ത്യാനികള്‍ക്ക് ജീസസാണ്”.

മോഡി ഇവിടെയെത്തിയിരിക്കുന്നത് ആദിവാസികളുടെ ഉന്നമനത്തിനായാണ്.
മഹാത്മാഗാന്ധി കൈയ്യില്‍ ഒരു ഊന്നുവടിയുമായാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയത്. മോഡി ഇപ്പോള്‍ നിങ്ങളുടെ
ജീവിതത്തിന്റെ ഉന്നമനത്തിനായി ഒരു ഊന്നുവടി നല്‍കുകയാണ് എന്നും കളക്ടര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഈ പറഞ്ഞതെല്ലാം വിവാദമായപ്പോള്‍ താന്‍ അങ്ങിനെ പറഞ്ഞതൊന്നും ഓര്‍ക്കുന്നെയില്ലെന്നു പറഞ്ഞു തടിതപ്പി നമ്മുടെ കളട്ടര് കവി
അല്ല കവേ,
ഒരു സംശയം ...
നിങ്ങള്‍ പറഞ്ഞ രാമനും, ജീസസും, റഹീമും നരഭോജികളായിരുന്നോ ?
ഒരു രാജ്യത്തു ജനിച്ചു ജീവിച്ച പാവങ്ങളായ ജനങ്ങളെ അന്യമത വിശ്വാസികളായതിന്റെ പേരില്‍ കൊന്നുടുക്കിയിരുന്നോ?
പിന്നെ എങ്ങിനെ നിങ്ങള്‍ പറഞ്ഞതെല്ലാം ശരിയാകും?
ഈ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ കണ്ണ് പോട്ടന്മാരും, ചെവിടാപ്പകളും, വായില്ലാ കുന്നിലപ്പന്മാരും ആണെന്ന് കരുതിയോ?
മോഡിയെക്കൊണ്ട് പൊറുതിമുട്ടിയ  പാവം ജനങ്ങള്‍  ഇതെല്ലം കേട്ടു മോഡിക്ക് ജയ് വിളിക്കുമെന്ന് കരുതിയോ?

മോഡിയുടെ സേച്ച്വധിപത്യത്തിന്‍റെ കാവല്‍ പടയാളികളായ കാവിപ്പട ഇതെല്ലാം വെള്ളം ചേര്‍ക്കാതെ വിഴുങ്ങുമായിരിക്കും.
ഈ നാടിന്‍റെ മതേതരത്വത്തിന്റെ കഴുത്തില്‍ ശൂലം കുത്തിയിറക്കി ചോരചീറ്റിക്കുന്ന  മോഡി എങ്ങിനെ ജീസസാകും?
ഈ നാട്ടിലെ  മുസ്ലിങ്ങളെ മുഴുവന്‍ തിരഞ്ഞു പിടിച്ചു കൊന്നുകളയുന്ന മോഡി എങ്ങിനെ രഹീമാകും?
താന്‍ ഭരിക്കുന്ന നാട്ടിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച് തനിക്ക് ഹിതമാല്ലാത്ത ജനങ്ങളെ നരക തുല്യമായ ജീവിതത്തിലേക്ക് തള്ളി വിടുന്ന മോഡി എങ്ങിനെ രാമനാകും?
എന്‍റെ കളട്ടര് ഏമാനേ ?
നിങ്ങള്ക്ക് തലയ്ക്കു സുഖമില്ലേ?

11 comments:

 1. എന്‍റെ കളട്ടര് ഏമാനേ ?
  നിങ്ങള്ക്ക് തലയ്ക്കു സുഖമില്ലേ?

  ReplyDelete
 2. ചിലപ്പോ ഈ പോക്ക് പോയാ ഗാന്ധി വരെ ആവും!!

  ReplyDelete
 3. “മോഡി , നീ ഹിന്ദുക്കള്‍ക്ക്‌ രാമനും,ക്രിസ്ത്യാനികള്‍ക്ക് യുദാസും, മുസ്ലിംകള്‍ക്ക് ഇബ്‌ലീസുമാകുന്നു....“

  എഴുത്തു ജോര്‍... പ്ക്ഷേ തല്‍ക്കെട്ടി വിഷം ചീറ്റാന്‍ മറക്കാത്ത തനെ ഉദ്ദേശം മനസ്സിലായി... ഒറ്റയടിക്കു ഹിന്ദുക്കളേ മൊത്തം ചെറ്റകളാക്കാന്‍ ശ്രമം.. തന്നേപ്പോലുള്ള കപട മതേതരക്കാരാണാ ഇന്ത്യയുടെ ശാപം.

  ReplyDelete
 4. “മോഡി , നീ ഹിന്ദുക്കള്‍ക്ക്‌ രാമനും,ക്രിസ്ത്യാനികള്‍ക്ക് യുദാസും, മുസ്ലിംകള്‍ക്ക് ഇബ്‌ലീസുമാകുന്നു....“

  എഴുത്തു ജോര്‍... തലക്കെട്ടില്‍ വിഷം ചീറ്റാന്‍ മറക്കാത്ത തന്റെ ഉദ്ദേശം മനസ്സിലായി... ഒറ്റയടിക്കു ഹിന്ദുക്കളെ മറ്റു മതക്കാരുടെ മുന്നില്‍ ചെറ്റകളാക്കാന്‍ ശ്രമം.. തന്നേപ്പോലുള്ള കപട മതേതരക്കാരാണ് ഇന്ത്യയുടെ ശാപം.

  ReplyDelete
 5. പേരില്ലാത്ത സുഹൃത്തേ ...
  നിങ്ങള്‍ എന്റെ പോസ്റ്റ്‌ ശരിക്ക് വായിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു കണ്ടുപിടുത്തം നടത്തില്ലായിരുന്നു.ഈ രാജ്യത്തെ ഹിന്ദുക്കളെല്ലാം തീവ്രാദികളാണെന്നു ഞാന്‍ പറഞ്ഞില്ല. ഹിന്ദുത്വത്തെ ഉപയോഗിച്ച് നരഹത്യ നടത്തുന്ന മോഡിക്ക് വേണ്ടി കൊല്ലും കൊലയും നടത്തുന്ന നടത്തുന്ന തീവ്രവാദികള്‍ക്കാണ് മോഡി രാമനായിരിക്കുന്നത്.
  ഞാന്‍ അറിഞ്ഞിടത്തോളം ഹിന്ദു ദൈവമായ രാമന്‍ ഒരു മത തീവ്രവാദി ആണെന്ന് തോന്നുന്നില്ല.
  പക്ഷെ മോഡിയുടെ ഫാഷിസ്റ്റ്‌ പട്ടാളം ഹിന്ദു മതത്തെയും രാമനെയും മോഡിയോട് ചേര്‍ത്ത് വെക്കുന്നത് കൊണ്ട് ഞാന്‍ അങ്ങിനെ പറഞ്ഞു വെന്നു മാത്രം.ഈ നാട്ടിലെ സഹോദര സ്നേഹമുള്ള ഹിന്ദുക്കള്‍ക്ക് എന്ത് മോഡി? എന്ത് രാമന്‍?

  ReplyDelete
 6. ഈ നാട്ടിലെ മുസ്ലിങ്ങളെ മുഴുവന്‍ തിരഞ്ഞു പിടിച്ചു കൊന്നുകളയുന്ന മോഡി എങ്ങിനെ രഹീമാകും?

  Utter non sense... what are you trying to propagate? ... Do you have any proof or verdict to say like this?

  ReplyDelete
 7. Modi is a person demonized by media. Forming opinions based on what is appearing in the media is silly ,Anamika.

  ReplyDelete
 8. കെട്ടുങ്ങല്‍ ..
  വായില്‍ തോന്നുന്നതൊക്കെ എഴുതണം എന്നാഗ്രഹിച്ചാണ് ഇങ്ങനെയൊരു ബ്ലോഗ്‌ തുടങ്ങിയത്..
  ഇപ്പോള്‍ ആണ് അതിന്റെ വ്യര്‍ത്ഥത മനസ്സിലായത്‌..
  ഇപ്പോള്‍ എന്തുകൊണ്ടോ എഴുതുന്നതിനേക്കാള്‍ ഇഷ്ടം വായിക്കാനാണ് ..
  പിന്നെ വായനയില്‍ കണ്ണില്‍ ഉടക്കുന്ന നിങ്ങളെ പോലുള്ളവരെ ചീത്തവിളിക്കാനും

  ReplyDelete
 9. ഭ്രാന്ത് തന്നെ .മുഴുത്ത ഭ്രാന്ത്

  ReplyDelete
 10. ഈ നാട്ടിലെ മുസ്ലിങ്ങളെ മുഴുവന്‍ തിരഞ്ഞു പിടിച്ചു കൊന്നുകളയുന്ന മോഡി എങ്ങിനെ രഹീമാകും?

  then why he was elected again and again
  and praised by indias top industrialists?

  ReplyDelete
 11. അനോണിമാഷേ

  ഗുജറാത്തിലെ ന്യുനപക്ഷം മുസ്ലിന്കളില്‍ എത്ര പേര് പോളിംഗ് ബൂത് കണ്ടിട്ടുണ്ട്?
  വിതക്കുന്നതും , കൊയ്യുന്നതും , തിന്നുന്നതും മോടിപട്ടാളം തന്നെ .
  പിന്നെ നാട്ടിലെ ഏറ്റവും വലിയ ചട്ടമ്പിയെ ആരെങ്കിലും പിണക്കുമോ? സുഖിപ്പിച്ചു കൂടെ നിര്‍ത്തുക എന്നല്ലാതെ

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...