ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Friday, July 2, 2010

ജീവന്‍ ടിവിയും കുറെ തലേക്കെട്ടുകാരും

ഈ വിഡ്ഢിപെട്ടി വീട്ടില്‍ ഉള്ളത് കൊണ്ട്  ഇനി എന്തൊക്കെ കാണണം , കേള്‍ക്കണം ?

മുസ്ലിം വീടുകളില്‍ ഇപ്പോള്‍ കുറച്ചു നാളായി ആഴ്ചയില്‍ രണ്ടു ദിവസം രാവിലെ തന്നെ പണികള്‍ എല്ലാം കഴിച്ചു വെച്ച് സ്ത്രീകള്‍ കാത്തിരിക്കുന്നു ..  ജീവന്‍ ടിവിയില്‍ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രക്ഷേപണം ചെയ്യുന്ന മതാതിഷ്ടിതമായ ചോദ്യോത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പരിപാടി കാണാനാണ് ....തങ്ങള്‍ എന്തോ വലിയ ഒരു പുണ്യ പ്രവര്‍ത്തി ചെയ്യുന്നു എന്നുള്ള ഒരു ഭാവതോടെയാണ് നമ്മുടെ സഹോദരിമാര്‍ ഇത് കാണുന്നത് .. പരിപാടിക്ക്‌ ഇടയില്‍ അറിയാതെയെങ്ങാനും കുട്ടികള്‍ ചാനല്‍ ഒന്നും മാറ്റി പോയാല്‍ അപ്പോളതാ കേള്‍ക്കാം ഉമ്മമാരുടെ വക ആ പരിപാടി കണ്ടില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന ദൈവ ശിക്ഷകളെ കുറിച്ചുള്ള ഒര്മിപ്പിക്കലുകള്‍ .....
അതൊക്കെ എന്തോ ആകട്ടേ
എന്റെ പ്രശനം അതൊന്നുമല്ല ..
പരിപാടി അവതരിപ്പിക്കുന്നത് ഒരു മുസ്ലിം പണ്ഡിതനാണ് ... അവതരണത്തില്‍ നിന്നും അദ്ദേഹം ഒരു സുന്നി വിശ്വാസിയാണെന്ന് തോന്നുന്നു ...അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് വിശ്വാസികളെ നയിക്കലും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കലുമാണ് പ്രധാന അജണ്ട . പരിപാടിയുടെ കാഴ്ച്ചകാര്‍ എഴുതുന്ന സംശയങ്ങള്‍ക്ക്‌ നിവാരണം നല്‍കുകയും , അവരുടെ ആവശ്യങ്ങള്‍ നടന്നു കിട്ടാനുള്ള ഉപാധികളും പറഞ്ഞു കൊടുക്കും ആ പണ്ഡിതന്‍ .. നല്ല ഒരു ഉദ്യമം തന്നെ ..യാതൊരു സംശയവും ഇല്ല .(അല്ലാഹു അനുഗ്രഹിക്കട്ടെ )സംശയങ്ങള്‍ നിവര്‍ത്തിക്കുന്നതിനേക്കാള്‍ അദ്ധേഹത്തിനു താല്പര്യം അദ്ധേഹത്തിന്റെ സഹായം കൊണ്ട് കാര്യങ്ങള്‍ നടന്നവരുടെ നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള കത്തുകള്‍ക്ക് മറുപടി പറയലാനെന്നു തോന്നിപോകും ...  ആഗ്രഹപൂര്തീകരണങ്ങള്‍ക്കുള്ള  വഴികള്‍ നിര്‍ദേശിച്ചു കൊണ്ട് അദ്ദേഹം കുറെ പ്രസിദ്ധീകരണങ്ങളും ഇറക്കുന്നുണ്ട് കേരളത്തില്‍ ആ പ്രസിധീകാരണങ്ങള്‍ വാങ്ങിക്കാത വീടുകള്‍ ചുരുക്കം ..
ഇതൊക്കെയാണ്  കഴിഞ്ഞ കുറെ മാസങ്ങളായി ജീവന്‍ ടിവിയിലൂടെ കണ്ടു വന്നിരുന്നത്. 
കുറച്ചു ദിവസങ്ങളായി ആ പരിപാടിയുടെ ശേഷം വീണ്ടും ഒരു തലേക്കെട്ട്കാരന്‍ പ്രത്യക്ഷപ്പെടുന്നു .... പരിപാടിയുടെ ഉദ്ദേശം മുന്‍പത്തെ പരിപാടി പോലെ തന്നെ വിശ്വാസികളെ നേര്‍മാര്‍ഗത്തില്‍ നയിക്കുക തന്നെ ....ഒരു വ്യത്യാസം മാത്രം  ..കുറച്ചു കൂടി മോഡേണ്‍ ആയ മാര്‍ഗത്തിലേക്ക്‌ .....അതിലും ഉണ്ട സംശയനിവാരണങ്ങള്‍. പക്ഷെ ആഗ്രഹപൂര്‍ത്തീകരണതിനുള്ള കുറുക്കു വഴികള്‍ പറഞ്ഞു കൊടുക്കുന്നില്ലാ ...അതുകൊണ്ടൊന്നും ഒന്നും നടക്കില്ലാന്നാണ് അദ്ധേഹത്തിന്റെ പക്ഷം.  അദ്ദേഹം ഒരു മോഡേണ്‍ മുസ്ലിം ആണെന്ന് തോന്നുന്നു.
മേല്പറഞ്ഞ രണ്ടു പേരും കൂടി ജീവന്‍ ടിവിയില്‍ ഇരുന്നു പരസ്പരം തങ്ങളാണ് ശരിയെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ്
ഇതൊക്കെ  ഭയഭക്തിയോടെ കണ്ടും കേട്ടും ഇരിക്കുന്ന പാവം കാഴ്ചക്കാര്‍ അന്തം വിട്ടു പോകുന്നു ...ആരു പറയുന്നത് വിശ്വസിക്കണം എന്നാണ് ഇപ്പോള്‍ കാഴ്ച്ചകാര്‍ക്ക് അറിയാത്തത് ...?( ഈ സംശയം ആരോട് ചോദിക്കും ?  യുസുഫുല്‍ കര്ധവി എന്നാണാവോ ഒരു ടിവി ഷോ തുടങ്ങുന്നത്!)
ജീവന്‍ ടിവിക്ക്‌  രണ്ടു പേരോടും പക്ഷപാതമില്ല ....ആദ്യത്തെ പ്രോഗ്രാം കഴിഞ്ഞ് അപ്പോള്‍ തന്നെ രണ്ടാമത്തെ പ്രോഗ്രാം ടെലികാസ്റ്റ്‌ ചെയ്യുന്നു.
രണ്ടു പേരെയും ജീവന്‍ ടിവി സമഭാവനയോടെ കാണുന്നു ..
ഒരേ വിഷയത്തെ പറ്റി ഒരു മതത്തില്‍ പെട്ട രണ്ടു വിഭാഗം  രണ്ടു തരാം അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന ബുദ്ധിയില്ലാത്ത കാഴ്ചക്കാരന് തന്റെ യുക്തി ഉപയോഗിച്ച് ഒരു നല്ല തീരുമാനത്തിലെത്താനുള്ള സമയമെങ്കിലും കൊടുക്കവന്ന രീതിയില്‍ ഈ രണ്ടു പരിപാടികളുടെയും സമയം ക്രമീകരിച്ചിരുന്നെങ്കില്‍ പ്രേകഷകന് ഇത്ര മേല്‍ കണ്ഫ്യൂഷന് ഉണ്ടാകില്ലായിരുനുന്നു


കാഴ്ച്ചകാരനെ കുഴപ്പത്തിലാക്കുന ഈ പരിപാടികളുടെ ചെറിയ ഒരു വിശദീകരണം:-

ആദ്യത്തെ പരിപാടി   al balag
അവതരിപ്പിക്കുന്നത് സുന്നി പണ്ഡിതന്‍
ഒരു പ്രേക്ഷകയുടെ സംശയം :-
സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്കരിക്കാമോ ?
മറുപടി:-
ഒരു സ്ത്രീക്ക് നിസ്കരിക്കാന്‍ അനുയോജ്യമായത്‌ അവളുടെ വീടിന്‍റെ അകത്തളങ്ങള്‍ ആണ് ..മാത്രവുമല്ല പള്ളിയില്‍ കയറി നിസ്കരിക്കാന്‍ ഇസ്ലാം സ്ത്രീയെ അനുവദിക്കുന്നുമില്ല


രണ്ടാമത്തെ പരിപാടി  al majas
അവതരിപ്പിക്കുന്നത് ജമാത്ത്‌ ഇസ്ലാമി പണ്ഡിതന്‍
സംശയം :-
സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്കരിക്കാമോ?
മറുപടി :-
തീര്‍ച്ചയായും . ഇസ്ലാം സ്ത്രീയെയും പുരുഷനെയും ഒരേ നിലയിലാണ് കാണുന്നത് . അത് കൊണ്ട് തന്നെ അല്ലാഹുവിനെ പ്രാര്‍ത്ഥിക്കാനുള്ള അവകാശവും രണ്ടു പെക്കും ഒരേ പോലെയാണ് .. അതുകൊണ്ട് തന്നെ പുരുഷനെ പോലെ സ്ത്രീക്കും പള്ളിയില്‍ പോയി നിസ്കരികാം
ഇപ്പോള്‍ ധാരാളം പള്ളികളില്‍ സ്ത്രീകള്‍ക്ക് നിസ്കരിക്കാന്‍ സൌകര്യം ഒരുക്കുന്നുണ്ട് ..  നിങ്ങള്‍ക്ക്‌ അവിടെ പോയി നിസ്കരികവുന്നതാണ്


ഈ രണ്ടു മറുപടികളും കേട്ടിരിക്കുന്ന പ്രേക്ഷകന്‍ അവസാനം എത്തി ചേരുന്നത് എവിടെയാണ്?
എന്റെ അല്ലാഹുവേ ..... നിന്‍റെ വിശ്വാസികളെ നേര്‍മാര്‍ഗം പഠിപ്പിക്കാന്‍ ഇനിയെന്താണൊരു വഴി?

നീ തന്നെ ഒരു ടിവി പ്രോഗ്രാം തുടങ്ങേണ്ടി വരും

19 comments:

 1. ഞാൻ ആ ചാനലിൽ ആകെ കാണുന്നത് ആഴ്ച്ചവട്ടമാ

  ReplyDelete
 2. വായിക്കാന്‍ സമ്മതിക്കാത്ത ഫോന്‍ഡ്

  ReplyDelete
 3. ജീവന്‍ ഇവിടെ ഇല്ലാത്തത് / കിട്ടാത്തത് ഭാഗ്യം
  :-)

  ReplyDelete
 4. ഹാഷിമേ..
  നല്ല നാലു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യു..
  അല്ലെങ്കില്‍ ഒരു കണ്ണട ഉപയോഗിക്കു

  ReplyDelete
 5. ഗഫാർ മൌലവി തബ്‌ലീഗ് ജമാ‌അത്തിന്റെ ആളാണെന്നാണ് പറയപ്പെടുന്നത്. അറിയപ്പെടുന്ന സുന്നീ പണ്ഡിതന്മാരോ സംഘടനകളോ ആ പരിപാടിക്കോ അദ്ദേഹത്തിനോ സപ്പോർട്ട് ചെയ്യുന്നില്ല എന്നാണ് മനസിലാവുന്നത്. മാത്രമല്ല മുന്നെ ഒരിക്കൽ ആ പരിപാടി കണ്ടപ്പോൾ (ഒരു സുഹൃത്തിന്റെ റൂമിൽ നിന്ന് ) ഒരു സുന്ദരിയായ പെണ്ണിനോപ്പം ഇരുന്നാണാ പരിപാടി മൌലവി അവതരിപ്പിക്കുന്നത്. അത് എന്തായാലും ഇസ്‌ലാമികവുമല്ല.

  ReplyDelete
 6. കെട്ടുങ്ങല്‍ മാഷേ ,
  എന്‍റെ പോസ്റ്റ്‌ ശരിക്ക് വായിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു തെറ്റിധാരണ എന്നെക്കുറിച്ച് ഉണ്ടാകില്ലായിരുന്നു.
  ഞാനോ ഫെമിനിസ്റ്റ്‌?
  അറിവില്ലാത്ത കൊച്ചനാണെന്നു മുന്‍കൂര്‍ ജാമ്യം എടുത്തത്‌ കൊണ്ട് ഞാന്‍ ക്ഷമിക്കുന്നു ..(അല്ല പിന്നെ ...)
  എന്‍റെ പോസ്റ്റിലെ താങ്ങള്‍ വായിക്കാന്‍ വിട്ടു പോയി എന്ന് ഞാന്‍ കരുതുന്ന ഒരു ഭാഗം ഞാന്‍ വീണ്ടും ഇവിടെ തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു


  പരിപാടി അവതരിപ്പിക്കുന്നത് ഒരു മുസ്ലിം പണ്ഡിതനാണ് ... അവതരണത്തില്‍ നിന്നും അദ്ദേഹം ഒരു സുന്നി വിശ്വാസിയാണെന്ന് തോന്നുന്നു ...അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് വിശ്വാസികളെ നയിക്കലും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കലുമാണ് പ്രധാന അജണ്ട . പരിപാടിയുടെ കാഴ്ച്ചകാര്‍ എഴുതുന്ന സംശയങ്ങള്‍ക്ക്‌ നിവാരണം നല്‍കുകയും , അവരുടെ ആവശ്യങ്ങള്‍ നടന്നു കിട്ടാനുള്ള ഉപാധികളും പറഞ്ഞു കൊടുക്കും ആ പണ്ഡിതന്‍ .. നല്ല ഒരു ഉദ്യമം തന്നെ ..യാതൊരു സംശയവും ഇല്ല .(അല്ലാഹു അനുഗ്രഹിക്കട്ടെ )  നിങ്ങള്‍ പറഞ്ഞ പാളയം മൌലവിയെ കുറിച്ചാണ് ഞാന്‍ എഴുതിയത്. അദ്ധേഹത്തിന്റെ ഉദ്യമത്തെ ഞാന്‍ ബഹുമാനിക്കുകയും അദ്ധേഹത്തിനു വേണ്ടി അല്ലാഹുവിന്‍റെ അനുഗ്രഹത്തെയും ഞാന്‍ ആശംസിച്ചിരുന്നു ...
  നിങ്ങള്‍ അത് വായിചില്ലാല്ലേ ....
  നിങ്ങളെ പോലുള്ള അറിവില്ലത്തവരെ പഠിപ്പിച്ചു തരുന്നതില്‍ എനിക്ക് യാതൊരു കണ്ണ്കടിയും ഇല്ല . നിങ്ങള്‍ എല്ലാരും പഠിച്ചു വലിയവരാകു.. പക്ഷെ ആ പഠനത്തിന്റെ രീതിയെ ആണ് ഞാന്‍ വിമര്‍ശിച്ചത്‌ . ഒരു മതത്തിലെ രണ്ടു സമുദായങ്ങളില്‍ പെട്ട മുസ്ലയികാന്‍മാര്‍ ഇരുന്നു ഒരേ സമയം ഒരു കാര്യത്തെ കുറിച്ച് രണ്ടു തരാം വിശദീകരണങ്ങള്‍ കൊടുത്തു കാഴ്ചക്കാരനെ വെട്ടിലാക്കുന്ന ജീവന്‍ ടിവി യിലെ അസന്ബന്ധ പ്രഹസ്സനങ്ങളെ ആണ് ഞാന്‍ വിമര്‍ശിക്കുന്നത് . ഇതില്‍ എവിടെയാണ് മാഷേ ഫെമിനിസം ?

  പിന്നെ നിങ്ങള്‍ ആ പരിപാടി കണ്ടു അറിവ് പഠിക്കുന്ന ആളല്ലേ?
  കുറെ പഠിച്ചു കാണുമല്ലോ
  ഈയുള്ളവള്‍ക്ക് കൂടി അതില്‍ നിന്നും ഒരു തുള്ളി പകര്‍ന്നു തരാമോ?
  രണ്ടു പരിപാടികളും കണ്ടു ഞാന്‍ ഇപ്പോള്‍ കണ്ഫുഷനില്‍ ആണ്
  സ്ത്രീക്ക്‌ പള്ളിയില്‍ പോയി നിസ്കരിക്കാമോ?
  ഒരു മുസ്ലിയാര് പറഞ്ഞു ....പോവരുതെന്ന്‍.
  അത് കഴിഞ്ഞു വേറൊരു മുസ്ലിയാര് പറഞ്ഞു...
  പള്ളിയില്‍ തന്നെ പോണമെന്ന് .
  ഞാന്‍ എന്താ ചെയ്യാ മാഷേ?

  ReplyDelete
 7. കെട്ടുങ്ങല്‍ മാഷേ,
  ഞാന്‍ പോസ്റ്റിയ വിഷയത്തിന് എന്താ ഒരു കുഴപ്പം?
  അത് സമകാലിലമായ വിഷയങ്ങളില്‍ പെടുന്നില്ലേ ?
  അതോ ഇതൊന്നും വലിയ പ്രശനം ഉള്ള കാര്യങ്ങള്‍ അല്ലന്നോ?
  ഒരു മാധ്യമത്തില്‍ കയറി ഇരുന്നു കൊണ്ട് ആര്‍ക്കും എന്തും എങ്ങിനെയും പറയാമെന്നാണോ?
  അത് കൊള്ളാല്ലോ മാഷേ ,
  പിന്നെ വലിയ വലിയ അണ്ടകടാഹ വിഷയങ്ങളൊക്കെ പോസ്റ്റി ആളാവണം എന്നുള്ള അതിമോഹമോന്നും എനിക്കില്ല..എന്നാല്‍ കഴിയുന്ന കാര്യങ്ങളില്‍ തലയിട്ടു കുളമാക്കുക ...കുറച്ചു പേരെയെങ്കിലും ദേഷ്യം പിടിപ്പിക്കുക എന്ന ചെറിയ ചില ദുരുദ്ദേശങ്ങള്‍ മാത്രമേയുള്ളൂ ...
  പിന്നെ വലിയ വലിയ കാര്യങ്ങളൊക്കെ പറയുന്നവര്‍ ഇവിടെ കയറി ഇറങ്ങി എന്നെ പൂട്ടിയാല്‍ പിന്നെ ഞാന്‍ എന്തിനാ ഈ ബ്ലോഗ്ഗും തുറന്നു വെച്ചിരിക്കുന്നത്?
  നമ്മള്‍ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെ

  ReplyDelete
 8. സ്ത്രീകള്‍ക്ക് പൊതുസ്ഥലത്തെ നമസ്കാരം അല്ലെങ്കില്‍ പള്ളികളിലെ നമസ്ക്കാരത്തേക്കാള്‍ ഉത്തമം
  അവരുടെ വീടുകളില്‍ വെച്ചാനെന്ന് ഒരു ഹദീസില്ലേ..

  യാത്രക്കിടയിലോ മക്കയിലോ മദീനയിലോ സ്ത്രീകള്‍ക്ക് പള്ളിയില്‍ തന്നെ നമസ്ക്കേണ്ടി വരും
  എന്നാല്‍ സ്വന്തം നാട്ടില്‍ ആയിരിക്കുമ്പോള്‍ ബാങ്ക് വിളി കേട്ട് ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ പള്ളിയിലേക്ക്
  ഉടുത്തൊരുങ്ങി ഇറങ്ങുന്നത് അഭികാമ്യമല്ല എന്നായിരിക്കാം ദീര്‍ഘവീക്ഷണത്തോടെയുള്ള ആ ഹദീസിന്റെ അന്തസ്സത്ത.
  ചിന്തിച്ചു നോക്കിയാല്‍ ശരി തന്നെ എന്നു എനിക്ക് തോന്നുന്നു...
  പിന്നെ മതഗ്രൂപ്പുകളും ഗ്രൂപ്പില്‍ ഗ്രൂപ്പുകളുമൊന്നും ഇസ്ലാമിന്റെ കാതലായ കാഴച്ചപ്പാട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനേക്കാള്‍
  താല്പര്യം അവര്‍ക്ക് ചിന്ന ചിന്ന പ്രശ്നങ്ങളില്‍ വകഭേദം കണ്ടെത്തി ഗ്രൂപ്പ് കീറികളിക്കലാണു..

  ചിത്രകാരനു കയ്യു വെട്ടല്‍ പോസ്റ്റിനു കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു.

  ReplyDelete
 9. കെട്ടുങ്ങല്‍ മാഷേ
  Idiot എന്ന് ഉദേശിച്ചത്‌ എന്നെയാണോ?
  അത് എനിക്ക് ഇഷ്ടപ്പെട്ടു. ട്ടോ

  പിന്നെ വിശ്വാസത്തിന്‍റെ കാര്യം ...നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന ആ ക്ലീഷേ തന്നെ ഇവിടെയും തെളിഞ്ഞു നില്‍ക്കട്ടെ. അങ്ങിനെയല്ലാതെ നെഞ്ച് വിരിച്ചു നിന്ന് സത്യം പറയാന്‍ നാവു പൊന്തുന്ന ആണുങ്ങള്‍ ഒന്നും ഈ ബൂലോകത്തില്‍ സൌര്യത്തോടെ വാഴില്ല..അത് മനസ്സിലാക്കിയ തങ്ങളുടെ nonsense ആകും ഇങ്ങനെ ഒരു കമന്റ്‌ ഇടാന്‍ തോന്നിപ്പിച്ചത്... എന്നാലേ അനമികക്ക് കുറച്ചു ചങ്കുറപ്പ് കൂടുതലാണ് ...എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ പറയുക തന്നെ ചെയ്യും... പറഞ്ഞു പഴകി ശാപമായി തലക്കുമുകളില്‍ നില്‍ക്കുന്ന അര്‍ത്ഥമില്ലാത്ത തത്വങ്ങളെ ഞാന്‍ എന്‍റെ വിഡ്ഢിത്തരങ്ങള്‍ക്ക് ന്യായം കിട്ടാന്‍ കൂട്ട് പിടിക്കാറില്ല ..അത് കൊണ്ട് തന്നെയാണ് എനിക്ക് തോന്നുന്നത് ഞാന്‍ പറയുന്നതും
  പിന്നെ എന്നെ ശ്രവിക്കുന്നതും പിന്തുടരുന്നതും അനുകരിക്കുന്നതും ഓരോരുത്തരുടെയും യുക്തിക്ക് അനുസരിച്ച് ചെയ്യട്ടെ...മാഷ്‌ അതൊന്നും ആലോചിച്ചു വിഷമിക്കണ്ടാ

  ReplyDelete
 10. നൌഷാദിക്കാ ..
  അങ്ങിനെയൊരു ഹദീസ്‌ ഞാനും പഠിച്ചിട്ടുണ്ട്. അത് അനുസരിച്ച് തന്നെയാണ് ഇത്രനാളും ഞാന്‍ ജീവിച്ചതും ..ഇനി ഇസ്ലാം എത്ര മോഡേണ്‍ ആയാലും ഞാന്‍ പള്ളിയില്‍ പോയി നിസ്കരിക്കാനോന്നും പോകുന്നില്ല ..

  (നല്ല കാര്യമായിപ്പോയി ....ബാങ്ക് വിളികെള്‍ക്കുമ്പോള്‍ ഉടുത്തൊരുങ്ങി വീട്ടില്‍ നിന്നിറങ്ങിയാല്‍ എന്‍റെ കയ്യും കാലും തല്ലി ഓടിച്ചു വീടിന്‍റെ ഒരു മുക്കിലിടും എന്‍റെ സംരക്ഷണാവകാശ കുത്തകയുള്ളവര്‍)

  ഈ പോസ്റ്റ്‌ വായിച്ചവര്‍ പലരും എന്‍റെ ചിന്തകളെ തെറ്റായാണ് മനസ്സിലക്കിയിരിക്കുന്നതെന്ന് തോന്നുന്നു ...
  സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്കരിക്കാനുള്ള അവകാശ സാതന്ത്ര്യം നേടിക്കൊടുക്കലല്ല എന്‍റെ ജീവിത ലക്‌ഷ്യം ...
  മറിച്ച് ഇസ്ലാം മതത്തിന്റെ വിശ്വാസ സംഹിതകളെ അതെ മതത്തിന്‍റെ രണ്ടു ഗ്രൂപ്പുകള്‍ ഇരുന്നു തെറ്റായ രീതിയില്‍ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനെയാണ് ഞാന്‍ വിമര്‍ശിക്കുന്നത് ...
  അതിന്‍ അവര്‍ കണ്ടെത്തുന്ന രീതികളെയും ആണ് ഞാന്‍ എതിര്‍ക്കുന്നത്.
  ഒരു വിഭാഗം പറയുന്നതിന്‍റെ നേരെ എതിരായി മറ്റേ വിഭാഗം പറയുന്നു.
  കേള്‍ക്കുന്നവര്‍ എന്ത് വിശ്വസിക്കണം?

  ഇസ്ലാം മതത്തിന്‍ വ്യക്തമായ ജീവിത ശൈലിയും നിയമങ്ങളും ഉണ്ട് ...
  അതൊക്കെ ഖുര്‍ആന്‍ , ഹദീസ്‌ പഠിച്ചവര്‍ക്കും മുഹമ്മദ് നബി (സ) യുടെ ചര്യ പിന്തുടരുന്നവര്‍ക്കും വ്യക്തമായി അറിയാം എന്ന് തോന്നുന്നു.
  അതില്‍ നിന്നൊക്കെ വിപരീതമായി എന്തിനാണ് പുതിയൊരു ഇസ്ലാം കെട്ടിപ്പടുക്കാന്‍ ഈ കുരുട്ടുബുദ്ധികള്‍ ശ്രമിക്കുന്നത്?
  പണക്കൊഴുപ്പിന്റെയും, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും മറവില്‍ വളര്‍ന്നു വരുന്ന ഈ കാന്‍സറിനെ ഇനിയെങ്കിലും കരിച്ചു കളഞ്ഞില്ലെങ്കില്‍
  സൂക്ഷിച്ചോളൂ ..
  ബാങ്ക് വിളിക്കുമ്പോള്‍ പള്ളയില്‍ പോയി നിസ്കരിക്കാന്‍ നമ്മുടെ സ്ത്രീകളും പരദയിട്ട് ഇറങ്ങും

  ReplyDelete
 11. കെട്ടുങ്ങല്‍ മാഷേ .....
  ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം പറയാം ....ഞാന്‍ ഒരു കറകളഞ്ഞ സുന്നി വിശ്വാസിയാണ് ... ഞാന്‍ എന്‍റെ വീട്ടിലാണ് നിസ്കരിക്കുന്നത് .....ഇനിയെങ്കിലും എനിക്കുള്ള ഈ ഉപരോധം ഒന്ന് പിന്‍വലിച്ചുകൂടെ ?

  ReplyDelete
 12. അത്‌ ശരി സുന്നിയാണൊ?! എന്നിട്ടാണൊ ഇങ്ങനെ ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനം പറയുന്നത്‌. സുന്നികളെല്ലാം സ്വര്‍ഗത്തിലാണെന്ന ഞാന്‍ മദ്രസയില്‍ പടിച്ചത്‌! എന്തായാലും നിസ്കരിക്കുന്നണ്ടല്ലോ അത്‌ മതി. പിന്നെ ജീവന്‍ ടിവിലെ മൌലവി നന്‍മ ഉപദേശിക്കുന്നത്‌ ഒരു ബിസിനസ്‌ ആക്കിയിരിക്കയാണെന്ന്‌ തോന്നുന്നു. അതുകൊണ്ടായിരിക്കാം ഉറുക്കും തണ്ടുമൊക്കെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്‌. പള്ളിയില്‍ പോകുന്ന ചോദ്യം മാത്രമല്ല കെട്ടോ, ഈയിടെ ഒരുത്തി ചോദിച്ചു "എണ്റ്റെ ഭര്‍ത്താവ്‌ ദുബായില്‍ ഒരു ഫിലിപ്പിനോ പെണ്ണിണ്റ്റെ കൂടെയാണു താമസം അതിനെന്ത്‌ പരിഹാരമാണുള്ളത്‌. മൌലവി കുറച്ച്‌ ആയത്തുകളും മറ്റു മന്ത്രങ്ങളുമൊക്കെ പറഞ്ഞുകൊടുത്തിരുന്നു. അതു പ്രകാരം യുവതി പ്രവര്‍ത്തിക്കുകയും ഫിലിപ്പിനോ പെണ്ണ്‌ അവരുടേ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ പോകുകയും ചെയ്തു. മൌലവിയുടെ സൂത്രം എറ്റു. പക്ഷേ, ഇപ്പോള്‍ വീണ്ടും സ്ത്രീ ചോദിച്ചിരിക്കുന്നത്‌ മറ്റൊരുപായത്തിനാണു. ഫിലിപ്പിനോ പെണ്ണിനാല്‍ ഉപേക്ഷിച്ച ഭര്‍ത്താവ്‌ ഇപ്പോള്‍ മറ്റൊരു ഇന്ത്യന്‍ യുവതിയുമായിട്ടാണു പൊറുതി!! ഇനി എന്ത്‌ ചെയ്യും?!! (ഒാരോരുത്തരുടെ കൈയിലിരിപ്പിനു മൌലവി 'സൂത്രം' പറഞ്ഞിട്ടെന്താ കാര്യം!) മൌലവിക്കല്‍പം ദേഷ്യം വരാതിരുന്നില്ല. അദ്ദേഹം പറഞ്ഞത്‌ ഫിലിപ്പിനോ പെണ്ണിനു പ്രയോഗിച്ച 'സൂത്രങ്ങള്‍' തന്നെ അങ്ങട്ട്‌ പ്രയോഗിക്കുക. ഇനി ഇക്കര്യം പറഞ്ഞ്‌ കത്തെഴുതണമെന്നില്ല!!" ഹ ഹ

  ReplyDelete
 13. കുരുത്തം കെട്ടവനെ,
  കയ്യില്‍ കുരുത്ത മില്ലെങ്കിലും കമെന്റില്‍ ഉണ്ട്. വായിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു വീണു. സത്യം പറയാലോ എനിക്ക് പെരുത്ത്‌ ഇഷ്ടമായി.
  ഇപ്പോളും കമന്റ്‌ വായിക്കുമ്പോള്‍ ചിരി അടക്കാന്‍ വയ്യ.
  എന്‍റെ ചിരി കേട്ട് വീട്ടിലുള്ളവരൊക്കെ ചോദിക്കാ...ടിന്റുമോന്‍ മോന്‍ പറഞ്ഞ വല്ല തമാശയും ആണെങ്കില്‍ അവരോടു കൂടി പറയാന്‍. അവര്‍ക്ക് അറിയില്ലല്ലോ ടിന്റുമോനെക്കള്‍ വലിയ തമാശകാര് ബൂലോകത്തുണ്ടെന്ന്.
  സുന്നികളെല്ലാം സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന്‍ കുരുതമില്ലതവനെ, നിന്നെ ആരാ പഠിപ്പിച്ചത്?
  ആ മദ്രസ എവിടെയാണ്?
  എനിക്കും കൂടി പോയി പഠിക്കാന്‍ ആണേ ....ഞാനും സ്വര്‍ഗത്തില്‍ പോയാലോ

  ReplyDelete
 14. നൌഷാദ് ഇക്ക
  താങ്ങളുടെ കമന്റിനു ഞാന്‍ ഇട്ട മറുപടി വായിച്ചു കാണുമെന്ന് വിചാരിക്കുന്നു. ഇന്നലെ വരെ അത് ഇവിടെ ഉണ്ടായിരുന്നു. ഇന്നു നേരം വെളുത്തപ്പോള്‍ കാണാനില്ല . ബ്ലോഗ്ഗമ്മായി വിഴുങ്ങിയോ എന്തോ

  ReplyDelete
 15. ഓണ്‍ലൈന്‍ ആയി നീന്തല്‍ പഠിക്കാം, ചിത്രം വരയ്ക്കാന്‍ പഠിക്കാം, പാചകം പഠിക്കാം. എങ്കില്‍ പിന്നെ ഇസ്ലാമിക പാഠങ്ങള്‍ പഠിപ്പിച്ചു കൂടെ എന്ന് മൌലവിമാര്‍ക്ക് തോന്നിയാല്‍ അതിലെന്തു തെറ്റ്? പരസ്യം കിട്ടും. പരസ്യം വഴി കാശും കിട്ടും. പെണ്ണിനെ അടുത്തിരുത്താം. നാലാള് കാണുകയും ചെയ്യും. അറിയപ്പെടും. വിളമ്പുന്നത് വിവരദോഷമായാല്‍ പോലും കാഴ്ചക്കാര്‍ ചോദ്യം ചെയ്യില്ല. കാരണം, ഒന്നുമറിയാത്തവരല്ലേ ടീവിയില്‍ കൂടി 'ഇസ്ലാം' പഠിക്കുന്നത്. 'ജീവന്‍'ഇല്ലാത്ത ചാനലുകളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടു 'മത'ങ്ങളെ വിലയിരുത്തിയാല്‍ ചിത്രകാരന്റെ പോസ്റ്റുകള്‍ പോലെയാകും. അപ്പോള്‍ കണ്ണുകള്‍ കാവിയാകും. 'മഞ്ഞ'പിടിപെട്ടു മൂത്രം പോലും നിറം മാറും! അതുകൊണ്ട് ഇസ്ലാമിനെ മനസ്സിലാക്കാനും പഠിക്കാനും നല്ല വഴികള്‍ സ്വീകരിക്കൂ..

  ReplyDelete
 16. റെഫി പറഞ്ഞതില്‍ കുറച്ചു കാര്യമില്ലാതില്ല.
  അങ്ങിനെ ബുദ്ധിപരമായി ചിന്തിക്കാനുള്ള ബുദ്ധി നമുക്കെല്ലാം ഉണ്ടാകട്ടെ

  ReplyDelete
 17. nee AATTIN THOLITTA chennayya annu...................
  @@@@@@@@@@@#########..................shit

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...