ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Tuesday, July 27, 2010

ആത്മീയ സൌഹൃതത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍

ജനിച്ചതിനും, ചത്തതിനും, എന്തിനും ,ഏതിനും പ്രത്യയശാസ്‌ത്രങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മനുഷ്യന് സഹജീവികളോടുള്ള പങ്കുവെക്കലിന്റെ ഇടങ്ങളിലും അതിരിട്ടുകൊണ്ട് നാം തന്നെ സൃഷ്ടിച്ചെടുക്കുന്ന ഒടുക്കത്തെ പ്രത്യയശാസ്ത്രങ്ങള്‍ എങ്ങിനെയാണ് മനുഷ്യനെ സ്വാന്തനിപ്പിക്കുന്നത്?
മുഗ്ദ്ധമായ പ്രണയമോ , ശാരീരികമായ പങ്കുവെക്കലുകളോ, ആവശ്യമില്ലാത്ത അനിര്‍വചനീയ സൌഹൃതത്തില്‍ പരസപരധാരണകള്‍ ഒഴിച്ച് മറ്റൊന്നിനും ഒരു പ്രസക്തിയുമില്ലെന്നിരിക്കെ  നാമെല്ലാം കേട്ട് പഠിച്ചു ഭയപ്പെട്ട യുക്തിഹീനമായ സദാചാര ചട്ടകൂടുകളില്‍  പെട്ട് സ്വയം പീഡനത്തിന്റെ കുരിശുചുമക്കുന്നു.

പരസ്പരം പ്രീതിപ്പെടുതലിന്റെയോ , വെധനിപ്പിക്കലിന്റെയോ ആത്മവഞ്ചന സന്നിവേശിപ്പിക്കാതെ രണ്ടു പേര്‍തമ്മില്‍ ഉണ്ടാക്കിയെടുക്കുന്ന സൌഹൃതം നിലകൊള്ളുന്നത് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന നിഷേധിക്കാനാകാത്ത, രണ്ടു പേരുടെയും ചിന്തകളുടെ ഒരേയളവിലുള്ള വേവ് ലേന്ഗ്ത്തിലൂടെ  മാത്രമാണ്.
പലപ്പോളും കാഴ്ച്ച്കാരില്‍ തെറ്റിധാരണ ജനിപ്പിക്കുന്ന ലിംഗാഭേദമില്ലാത്ത ഇത്തരം ആത്മബന്ധങ്ങളെ തുടര്‍ന്ന് കൊണ്ട് പോകാന് ഭൂരിപക്ഷം മനുഷ്യരും ഭയക്കുന്നു. എന്നിരുന്നാലും കാലാതിവര്‍ത്തിയായി ഇത്തരം സൌഹൃതങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോകുന്നവരില്‍ ചിലരെങ്കിലും കെട്ടുപാടുകള്‍ പൊളിച്ചു ഒരു ആത്മീയപ്രണയത്തിന്‍റെ മോക്ഷത്തിലെക്കും എത്തിപ്പെടാറുണ്ട്. അത് ലിംഗഭേദമില്ലാത്ത സൌഹൃതത്തിന്റെ മറ്റൊരു വശം.

നീയും, ഞാനും എന്നുള്ള പരിചയപ്പെടുതലുകളില്‍ നിന്നും നമ്മള്‍ എന്നുള്ള കൂട്ടിച്ചേര്‍ക്കലിലേക്ക് നടക്കുന്ന ധൂരമത്രയും പങ്കുവെക്കപ്പെടുന്ന എനിക്കും, നിനക്കും ഇടയിലെ വൈരുധ്യങ്ങളുടെ പൊരുത്തക്കേടുകള്‍ കാലിലുടക്കി തട്ടിവീഴാത്ത ഒരേയൊരു ബന്ധം ഇത്തരം സൌഹൃതങ്ങള്‍ മാത്രമാണ്. പൊരുത്തക്കേടുകളുടെ പൊരുത്തമായി കഴിഞ്ഞു കൂടുന്ന ആണ്‍- പെണ് ബന്ധങ്ങളില്‍ നിന്നും പലപ്പോഴൊക്കെ വേറിട്ട്‌ നില്‍ക്കുന്നു ഇത്തരം സൌഹൃതങ്ങള്‍.

ലിംഗ ,ജാതി, മത, വര്‍ണ്ണ , സംസ്കാര ഭേദമില്ലാതെ ഇത്തരം സൌഹൃതങ്ങള്‍ക്ക് വഴിയോരുക്കുന്നതില്‍ ഈ ഇന്റര്‍നെറ്റ് യുഗം കൂടുതല്‍ മനുഷ്യനോട് ചേര്‍ന്ന് നില്‍ക്കുന്നു . ബന്ധങ്ങള്‍ ഉദാരവല്‍ക്കരിക്കുന്നതില്‍ മനുഷ്യനെ ഇത്രമേല്‍ സഹായിക്കുന്ന ഈ വലകളെ അതിന്‍റെ എല്ലാ വിധ നിയന്ത്രണപരിധികളില്‍ ഉള്ളില്‍ നിന്നും പ്രയോജനപ്പെടുതുമ്പോള്‍ അകലങ്ങളില്‍  നിന്നും അരികത്ത് എന്ന തോന്നലില്‍ പങ്കുവെക്കലുകള്‍ കൂടുതല്‍ ഹൃധ്യമാകുന്നു.
സ്ത്രീ- പുരുഷന്‍ എന്ന അതിര്‍വരമ്പില്‍ നിന്നും പുറത്തുകടന്നു സുഹൃത്തുക്കള്‍ മാത്രമാകുന്ന ഇത്തരം സാഹചര്യങ്ങള്‍ ഈ യുഗത്തിന്റെ ഒരു അനിവാര്യതയായി പോകുന്നതില്‍ മനുഷ്യനെ കുറ്റം പറയാനാവില്ല.

ശരീരത്തിന് അടുത്ത് ഉണ്ടാകുക എന്നതിനെക്കാള്‍ മനസ്സുകള്‍ അടുത്തുണ്ടാകുക എന്നാ വിശുദ്ധതയില്‍ പുലര്‍ന്നു പോകുന്ന ഇത്തരം സൌഹൃതങ്ങള്‍ ചിലപ്പോളൊക്കെ വേരറ്റുപോകുന്നത് ഞാന്‍ ആദ്യം പറഞ്ഞ ആ യുക്തിഹീനമായ പ്രത്യയശാസ്ത്രങ്ങള്‍ കൊണ്ടാണ്.
ഒരു നല്ല സൌഹൃതത്തിനു രണ്ടു മനസ്സുകള്‍ മാത്രം മതി എന്നുള്ള നിഷ്കളങ്കതയേക്കാള്‍ അവിടെ രണ്ടു പേരുടെയും വ്യക്തിത്വ, സാമൂഹിക, സാഹചര്യങ്ങളും ഇടം പിടിക്കുമ്പോള്‍ തകര്‍ന്നു പോകുന്നത് അതുവരെ അവരെ കൊണ്ടെത്തിച്ച ആ നല്ല സൌഹൃതത്തിന്റെ വേവ് ലെങ്ങ്ത് തന്നെ.  

ഭാരതീയ ഭാവശുധിയും , കപടസദാചാര മൂല്യങ്ങളും, തളര്‍ത്തി വെരറത് കളയുന്ന നിഷ്കളങ്കമായ ആണ്‍- പെണ് സൌഹൃതങ്ങളുടെ ചോര വമിക്കുന്ന കബന്ധങ്ങള്‍ തലതിരിച്ചു നോക്കുന്നത് ആണ്‍- പെണ്  ഇടങ്ങളില്‍ അതിരിടാത്ത പാശ്ചാത്യതയിലെക്കാന്. പരസ്പര വിശ്വാസം എന്ന ക്ലീഷേയില്‍ മുങ്ങി പോയി വ്യര്തമാകുന്ന ആണ്‍ -പെണ് ബന്ധങ്ങളില്‍ അതമാര്തതയുടെ വിത്ത് പാകിയെടുക്കാന്‍ കഴിവുള്ള ഇത്തരം വിശുദ്ധ സൌഹൃതങ്ങളെ തിരിച്ചറിയുമ്പോള്‍ എങ്കിലും മനുഷ്യന്‍ ചിലപ്പോളൊക്കെ ആത്മീയമായ മുക്തിയിലെക്കുയാരുമായിരിക്കുംസമര്‍പ്പണം..................................
(പേരിറിയാതെ, നിലയറിയാതെ, അറിയേണ്ടതോന്നും അറിയാതെ മനസ്സുകൊണ്ട് മാത്രം നല്ല സുഹൃത്തുക്കളായിയിരിക്കാം എന്ന് എന്നെ പഠിപ്പിച്ച എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന് ......
പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ടു പോയ ഒരു നല്ല സൌഹൃതതിന)

6 comments:

 1. കെട്ടുപാടുകൾക്കപ്പൂറം ഞാനും മനസ്സിൽ നിറയുന്ന നല്ല സവ്ഹൃദം പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. Days went like paper in the wind. Everything changed, then changed again. Changed....

  ReplyDelete
 3. പരസ്പരം പ്രീതിപ്പെടുതലിന്റെയോ , വെധനിപ്പിക്കലിന്റെയോ ആത്മവഞ്ചന സന്നിവേശിപ്പിക്കാതെ രണ്ടു പേര്‍തമ്മില്‍ ഉണ്ടാക്കിയെടുക്കുന്ന സൌഹൃതം നിലകൊള്ളുന്നത് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന നിഷേധിക്കാനാകാത്ത, രണ്ടു പേരുടെയും ചിന്തകളുടെ "ഒരേയളവിലുള്ള" വേവ് ലേന്ഗ്ത്തിലൂടെ മാത്രമാണ്.>>>രണ്ടു പേരുടെയും ചിന്തകളുടെ വേവ് ലേന്ഗ്ത് ഒരേയളവിലായിരികണമെന്നു നിര്‍ബന്ധമുണ്ടോ..?..ഈ പറയുന്ന ആത്മീയ സൌഹൃതത്തിന്? അതിനു ആത്മീയ സൌഹൃദം,എന്നായിരിക്കുമോ പറയുക?
  ഒരാളുടെ ബ്രെയിന്‍വേവ് ഫീല്‍ഡിന്റെ പരിധികുള്ളില്‍ മറ്റൊരാളുടെ ചിന്തകളുടെ വേവ് ലേന്ഗ്ത് വരുകയാണെങ്കിലും..അഥവാ ഒരാളുടെ ചിന്തകള്‍ മറ്റൊരാള്‍ക്ക്‌ ഉള്‍കൊള്ളാന്‍ കഴിയുകയാണെങ്കിലും,ആത്മീയ സൌഹൃദം ഉടലെടുക്കുകയില്ലേ ...?

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...