ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Sunday, July 4, 2010

അമ്മയാകാന്‍ കല്യാണം കഴിക്കണോ?



അമ്മയാകാന്‍ കല്യാണം കഴിക്കണോ?

എന്‍റെ ഒരു പാട് നാളായുള്ള ഒരു സംശയമാണിത്?
അങ്ങിനെ സംശിയിക്കുന്നതില്‍ എന്നെ  തെറി വിളിക്കാന്‍ വരട്ടെ.
ഇതൊന്നു വായിക്കു ...(എന്നിട്ട് വിളിച്ചോ...ഇഷ്ടം പോലെ..)

ടിവി വാര്‍ത്തകളില്‍ ഇപ്പോള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന അവിവാഹിതരായ അമ്മമാരുടെ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ടിട്ടാണ് എനിക്ക് ഇങ്ങനെ ഒരു സംശയം തോന്നിയത്‌ .
(പാവം എന്നെ കുറ്റം പറയാന്‍ പറ്റുമോ?)
(ഞങ്ങള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു ..എന്നാണോ  ഇപ്പോള്‍ ചിന്തിക്കുന്നത്?.....ആണെങ്കില്‍ നിങ്ങളെയും കുറ്റം പറയാന്‍ പറ്റില്ലാ )

നമ്മള്‍ പ്രേക്ഷകര്‍ക്ക്‌ ഇതൊന്നും അത്ര പുതുമയുള്ള വാര്‍ത്തയല്ല.
എന്നിരുന്നാല്‍ തന്നെയും കുറച്ചു നാള്‍ ഇടവിട്ട് ടിവി വാര്‍ത്തകളില്‍ ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ നമ്മള്‍ പ്രേക്ഷകന് എന്ത് വികാരമാണ് ഉണ്ടാകുന്നത്?
ചോദിക്കാനും പറയാനും ആരും ഇല്ലാത്ത പാവപ്പെട്ട ആദിവാസി സ്ത്രീകളുടെ ജീവിതം നരക തുല്യ മാക്കി കടന്നു കളയുന്ന, അവരുടെ കുഞ്ഞുങ്ങളുടെ അച്ഛനെയും( സോറി.. അച്ഛന്മാരെയും) കാത്തിരിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്നവരും.
പെണ്‍കുട്ടികളെ വിവാഹം കഴിച്ച അയക്കാന്‍ കഴിവില്ലാത്ത മാതപിതാക്കളും , തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും വ്യത്യസ്തമായി ജീവിക്കാന്‍ ആഗ്രഹിച്ച്, പുറത്തു നിന്നും വരുന്ന സഞ്ചാരികളെ തങ്ങളിലേക്ക് അടുപ്പിച്ചു ജീവിതതിനു പുതിയൊരു രീതിയുണ്ടാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളുമാണ് ഇത്തരം ചതികളില്‍ പെട്ട് പോയിരിക്കുന്നത് .
കേരളത്തിന്‍റെ പഴമയെ കൂടുതല്‍ ആസ്വദിക്കാന്‍ ഇടയ്ക്കിടെ ആദിവാസി ഊരുകളില്‍ വിരുന്നു പോകുന്നവരില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ അവരുടെ വേരുകള്‍ മുളപ്പിക്കേണ്ടി വരുന്ന പ്രതികരണശേഷി ഇല്ലാത്ത പാവങ്ങളും ഇതില്‍ പെടും.
ഇവരെയൊക്കെ  എന്ത് ചെയ്താലും എങ്ങിനെ ചെയ്താലും ആരും ചോദിക്കാനും പറയാനും ഇല്ലാത്തത് കൊണ്ട് ഇത്തരം വിനോദങ്ങളും തുടര്‍ന്നു കൊണ്ടെയിരിക്കുകയാണ് .
ശബരിമലയിലെ ആദിവാസി ഊരുകളില്‍ അവിവാഹിതരായ അമ്മമാര്‍ കൂടുകയാണെത്രേ ...(ആര്‍ക്കാ ചേതം ?)
വിവാഹിതയല്ലാത്ത അമ്മമാര്‍ക്ക് ആറും ഏഴും മക്കള്‍ വീതം !
അവരുടെ താമസമോ വനാന്തരങ്ങളിലെ പാറയിടുക്കുകളിലും ..
അവര്‍ കാത്തിരിക്കുകയാണ്ത്രേ .... ജീവിതത്തിലെ കുറച്ചു നല്ല നിന്മിഷങ്ങളില്‍ കൂടെയുണ്ടായിരുന്ന പിന്നീട് അവരെ നരകജീവിതത്തിലേക്ക്‌ തള്ളി വിട്ട കടന്നു കളഞ്ഞ അവരുടെ പ്രിയപ്പെട്ടവന്മാരെ ..(ഹ ഹ ഹ ഹ ഹ ....... ഇപ്പോ വരും കാത്തിരുന്നോ ....)

വേറെ കുളിരുകോരുന്ന വാര്‍ത്തകള്‍ ഒന്നും ഇല്ലാതായപ്പോള്‍ ഒരു ചാനല്‍ ഈ വാര്‍ത്ത വലിയൊരു വാര്‍ത്തയാക്കി .. ഇപ്പോള്‍ ആദിവാസി ഊരുകളിലേക്ക് സാമൂഹ്യപ്രവര്‍ത്തകരുടെയും , വനിതാ കമ്മീഷന്‍ പ്രവര്‍ത്തകരുടെയും പ്രവാഹമാണത്രേ ...ചതിക്കപ്പെട്ട പെണ്‍കുട്ടികളുടെ ക്ഷേമം അന്വേഷിക്കാനും അവരെ ചതിച്ചവരെ കണ്ടു പിടിച്ചു കെട്ടിച്ചു കൊടുക്കാനും ....വനിതാ കമീഷന്‍ ചേച്ചിമാര് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ... അവര്‍ ഡി ന്‍ എ പരിശോധന നടത്തി ഉത്തരവാദികളെ കണ്ടെത്തി പെണ്‍കുട്ടികളെ കല്യാണം കഴിച്ചു കൊടുക്കുംത്രേ ! (ഭയങ്കരം തന്നെ ....  വനിതാ കമ്മീഷന്‍ കീ ജയ്‌ )

അല്ല ചേച്ചിമാരെ , കുറച്ചു സംശയം കൂടി ഉണ്ടേ...
( ഈ എന്നെ കൊണ്ട് ഞാന്‍ തോറ്റു..  എന്തോരം ശംശയങ്ങളാണ് )
ഒരു അമ്മക്ക് ആറും ഏഴും മക്കള്‍ വരെയുണ്ട് ...
മക്കളുടെയെല്ലാം അച്ച്ചന്‍  ഒരാളല്ലെന്ന് അമ്മമാര്‍ തന്നെ പറയുന്നു ..
അങ്ങിനെയെങ്കില്‍ ഒരമ്മയുടെ എല്ലാ മക്കളുടെടെയും അച്ചന്മാരെ കണ്ടു പിടിച്ചു അവരെ കൊണ്ടൊക്കെ കല്യാണം കഴിപ്പിച്ചു കൊടുക്കുമോ?
അങ്ങിനെയാണെങ്കില്‍ ആദിവാസി ഊരുകളില്‍ കുറെ പാഞ്ചാലിമാര്‍ ഉണ്ടാകുമല്ലോ ...
( പാഞ്ചാലിക്ക് ആവാമെങ്കില്‍ പിന്നെ പാവം ആദിവാസികള്‍ക്ക് ആയികൂടെ അല്ലേ? 
അങ്ങിനെയെങ്കില്‍ കുന്തി ദേവിക്ക് ആദ്യത്തെ പുത്രന്‍ ഉണ്ടായത് അവിവാഹിത ആയിരിക്കുമ്പോള്‍ ആല്ലേ ?
എന്നിട്ടും അവരെ പൂജിചിട്ടേയുള്ളൂ...
ദൈവങ്ങളുടെ ബന്ധുക്കള്‍ക്ക് എന്തുമാകാം...പാവം ആദിവാസി സ്ത്രീ   കല്യാണം കഴിക്കാതെ ഒന്ന് പ്രസവിച്ചു പോയാല്‍ കലികാലം )

(ചുമ്മാ തമാശ പറഞ്ഞതാണ് ..ഇനി ഇതിന്റെ പേരില്‍ ഹിന്ദു തീവ്രവാദികള്‍ എനിക്ക് കൊട്ടാഷന്‍ കൊടുക്കരുതേ..പാവം ഞാന്‍ ജീവിച്ചു പൊയ്ക്കോട്ടെ  )

അങ്ങിനെ അഞ്ചാറു ഭാരത്താക്കന്‍ മാരുമായി നമ്മുടെ ആദിവാസി പെണ്‍കുട്ടികള്‍ ജീവിക്കുന്നതും ഇനി കാണേണ്ടി വരുമല്ലോ ഈശ്വരാ !

ഇനി എന്റെ സംശയത്തിനുള്ള ഉത്തരം പറയു ...
അമ്മയാവാന്‍ കല്യാണം കഴിക്കണോ?
വേണ്ടെകില്‍ പിന്നെ  എന്തിനാണ് അങ്ങിനെയൊരു ആചാരം ?



22 comments:

  1. കല്ല്യാണം കഴിക്കാതെ അച്ഛനാകാൻ പറ്റിയല്ലോ പലർക്കും (പള്ളീലച്ചന്റെ കാര്യമല്ല ) അപ്പോൾ പിന്നെ അമ്മയാകാൻ കല്ല്യാണം കഴിക്കണമോ എന്ന സംശയം തന്നെ അനാവശ്യം.
    പിന്നെ എന്തെങ്കിലുമൊക്കെ കഴിക്കാനുള്ള വയറിന്റെ പൊരിച്ചിലിലാവും പാവങ്ങൾ വഞ്ചിക്കപ്പെട്ടത്.

    പിന്നെ ആചാരം.. അച്ചനും അമ്മയും ഇന്ന ആളാണെന്ന് തിരിച്ചറിയാനും അത് ഉറക്ക പറയാനു ഉപകരിക്കും. അത് അവിടെ നിന്നോട്ടെ..

    അഭിനന്ദനങ്ങൾ

    ഓ.ടോ
    (അല്ല തൃശൂർ ഇമ്മടെ നാട്ടിലാ‍ാണല്ലോ :)

    ReplyDelete
  2. ബഷീര്‍ക്കാ
    കല്യാണം കഴിക്കാതെ അച്ഛനായവരെ അവിവാഹിതനായ അച്ഛന്‍ എന്ന് ആരും പറഞ്ഞു ടിവി വാര്‍ത്തകള്‍ ഉണ്ടാകുന്നില്ലാലോ ...അതെന്താ

    എന്തെങ്കിലുമൊക്കെ തിന്നു വയറു വീര്‍പ്പിക്കാനുള്ള തത്രപാടിന്നിടക്ക് തങ്ങളുടെ വയര്‍ ശരിക്കും വീര്‍ത്തു പോകുന്നത് ഈ പെണ്‍കുട്ടികള്‍ അറിയുന്നില്ലെന് തോന്നുന്നു.

    ReplyDelete
  3. ദാരിദ്രമെന്നത് പട്ടിണി മാത്രമല്ല.
    ഇവ്വിധം അമ്മയാകുന്നതും മരുന്നും
    ചികിത്സയും കിട്ടാതെ മരിക്കുന്നതും
    ദാരിദ്രം നിമിത്തം തന്നെയാണ്. എന്നി
    ട്ടും നൂറു സമ്പന്നന്മാരെ ചൂണ്ടിക്കാട്ടി
    രാജ്യം അഭിമാനം കൊള്ളുന്നു

    ReplyDelete
  4. ഒഴുക്കാനെ ,
    കടുപ്പം കൂടിയ ചോദ്യം ചോദിക്കാനാണ് എനിക്ക് ഇഷ്ടം
    പെട്ടന്നൊന്നും നിങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ പറ്റില്ലല്ലോ?

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അങ്ങിനെ എന്നെ ഒന്ന് അന്ഗീകരിച്ചല്ലോ ...നന്ദിയുണ്ട്
    പിന്നെ കല്യാണം കഴിക്കാതെ അച്ഛനകുന്നവരെ വിളികാനുള്ള അത്യാവശ്യം കുറച്ചു പേരുകളൊക്കെ ഞങ്ങള്‍ക്ക്‌ അറിയാം മാഷേ ..
    പക്ഷെ എങ്ങിനെയാണ് അവരെ തിരിച്ചറിയുക ?
    കല്യാണം കഴിക്കാത്ത അമ്മയെ തിരിച്ചറിയാം ...കൂടെ മൂക്കള ഒളിപ്പിച്ചു തന്തയില്ലാത്ത കൊറേ കൊച്ചുങ്ങള്‍ ഉണ്ടാകും ....പക്ഷെ എങ്ങിനെ ഈ മഹത് അച്ചന്‍ മാരെ തിരിച്ചറിയും?
    വീണ്ടും കണ്ഫുഷന്‍ ആക്കിയല്ലോ ...ദൈവമേ...

    അവരെ തിരിച്ചറിയാനുള്ള അടയാളം കൂടി ചോദിക്കുമോ നിങ്ങളുടെ ആ കൂതറ അച്ചനോട് ?

    ReplyDelete
  7. അങ്ങിനെയെങ്കില്‍ ഒരമ്മയുടെ എല്ലാ മക്കളുടെടെയും അച്ചന്മാരെ കണ്ടു പിടിച്ചു അവരെ കൊണ്ടൊക്കെ കല്യാണം കഴിപ്പിച്ചു കൊടുക്കുമോ?..ആവോ..കാത്തിരുന്നു കാണാം..
    അനാമിക..ലേഖനം നന്നായിരുന്നു...ഇത് പോലെയുള്ള നിരവധി യാഥാര്‍ഥ്യങ്ങളെ ഇനിയും തുറന്നു കാണിക്കുക..എഴുത്തിന് എല്ലാവിധ ആശംസകളും..
    ഒന്ന് ചോദിച്ചോട്ടെ...റിയലി ഒരു ഫെമിനിസ്റ്റ് ആണോ..
    അല്ലായിരിക്കും അല്ലെ...?

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. നമ്മളെ സൂക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ് പ്രത്യേകിച്ചു പെണ്‍കൊടികള്‍.....

    ReplyDelete
  10. കെട്ടുങ്ങല്‍ മാഷേ
    കുറെ നാളായിട്ട് ഒന്നും എഴുതാതെ നിങ്ങളെ പോലുള്ളവര്‍ എഴുതുന്നത്‌ വായിച്ചു വിമര്‍ശിച്ചു കഴിഞ്ഞു കൂടിയ എന്നെ കൊണ്ട് വീണ്ടും എഴുതിച്ചത് നിങ്ങളാണ് ..നിങ്ങളെ തെറി വിളിക്ക്കുന്ന സമയം കൊണ്ട് എന്തെങ്കിലും എഴുതാന്‍ എന്നെ ഉപദേശിച്ചത്‌ മറന്നു പോയോ?
    എന്നിട്ട് ഇല്ലാത്ത വിഷയങ്ങള്‍ കുത്തിപോക്കി ഞാന്‍ എഴുതിയപ്പോള്‍ ഞാന്‍ ഫെമിനിസ്റ്റ്‌ ആയി .
    ഇന്ന് വരെ എന്‍റെ ബ്ലോഗ്ഗില്‍ വന്നുപോയവരില്‍ നിങ്ങള്‍ മാത്രമാണ് പറഞ്ഞത്‌ ഞാന് ഫെമിനിസ്റ്റ്‌ ആണെന്ന്. ആ തമാശ ആസ്വദിച്ചു കൊണ്ട് തന്നെയാണ് ഞാന്‍ ഒരു ഫെമിനിസ്റ്റ്‌ ആണെന്ന് സ്വയമങ്ങ് പരിജയപ്പെടുത്തിയതും.
    ഇപ്പോള്‍ മാഷ്‌ പറയുന്നു ഞാന്‍ ആണിസ്റ്റ് ആണെന്ന് ..അങ്ങിനെ ഒരു ഇസ്റ്റ്‌ ഉണ്ടോ?
    ഞാന്‍ അദ്യായിട്ടു കേള്ക്കാ
    ഇനീ ഈയുള്ളവള്‍ എന്തൊക്കെ കേള്‍ക്കേണ്ടി വരുമോ ആവോ?

    ReplyDelete
  11. മാഷ്‌ കാര്യങ്ങള്‍ കുറച്ചു കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു
    പ്രത്യകിച്ചു സ്ത്രീകളെ കുറിച്ച് ..
    ഒരു സൊകാര്യം പറയാം ...നിങ്ങള്‍ വിചാരിക്കുന്നത് പോലെ അല്ല മാഷേ ..
    ഒരു പെണ്ണിന് 10 പുരുഷന്മാരില്‍ നിന്നും ആഭിജാത്യത്തോടെ തന്നെ പത്തു കുട്ടികള്‍ ഉണ്ടായാല്‍ അതുങ്ങളുടെ തന്തമാര്‍ ആരൊക്കെയാണെന്ന് ഏതു ഇരുട്ടത്തും പെണ്ണുങ്ങള്‍ക്ക്‌ അറിയാന്‍ പറ്റുമെന്നെ..
    ഒരിക്കലും അവള്‍ക്ക അക്കാര്യത്തില്‍ കണ്ഫുഷന്‍ വരില്ല ..അത് പടച്ചതംബുരാന് സ്ത്രീക്ക് മാത്രം കൊടുത്തിരിക്കുന്ന ഒരു പ്രത്യേക കഴിവാണ്‌. പുരുഷന്‍ അതില്‍ അസൂയ പെട്ടിട്ടു കാര്യമൊന്നുമില്ല .
    എന്നാല്‍ തന്‍റെ കെട്ടിയവല്ള്‍ പ്രസവിച്ചു കൂട്ടിയതില്‍ നിന്ന് തന്‍റെ സ്വന്തം കുട്ടിയെ തിരഞ്ഞെടുത് ഇതാ എന്‍റെ കുഞ്ഞ് എന്ന് പുരുഷന് എന്ത് ധൈര്യത്തിലാണ് പറയാന്‍ പറ്റുക...ആ ഒരു കാര്യത്തില്‍ മാത്രമാണ് ദൈവം പുരുഷനെ ചതിച്ചത്.
    എന്നിരുന്നാലും നമ്മുടെ വിഷയം അതല്ലല്ലോ മാഷെ?
    മാഷ്‌ എന്‍റെ സംശയത്തിന് ഉത്തരം പറയു
    അവിവാഹിതനായ അച്ഛനെ എന്ത് വിളിക്കും?
    എനിക്ക് വേണ്ടി ആ കൂതറ അച്ഛനെ ഒന്നുകൂടി കാണു

    ReplyDelete
  12. ഹമ്മ !!
    കലിപ്പ് എഴുത്ത് തന്നെ കെട്ടാ...

    സ്വന്തം അഛന്‍ സമ്മാനിച്ച നാലഞ്ച്
    മക്കളുമായി നില്‍ക്കുന്ന ഒരു ആദിവാസി
    കുട്ടിയുടെ മുഖവും ഓര്‍മ്മ വന്നു.

    ഇത്രയും എഴുതിക്കൂട്ടിയ അനാമികയോട്
    അമ്മയാകാന്‍ കല്യാണം കഴിക്കേണ്ടതില്ല
    എന്ന് പറയാന്‍ ഞാനാളല്ല.

    ഇനി കല്യാണം കഴിച്ചേ അമ്മയാകൂ
    എന്ന് ശാഠ്യമുള്ളവരോ ?
    അങ്ങനത്തെ പെണ്‍കൊടികളും ഉണ്ടല്ലോ...

    അത്തരക്കാര്‍ക്ക് വേണ്ടി 'കല്യാണാചാരം'
    നിലനില്‍ക്കട്ടേന്ന്.ഏത് :)

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. മാഷ്‌ ഞാന്‍ വിചാരിച്ചത് പോലെ അത്ര മോശക്കാരനോന്നും അല്ലല്ലോ.
    എന്നെ സുഖിപ്പിക്കാന് പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്ക് മനസ്സിലായി. ഇനി അതൊക്കെ തമാശയാണെന്നു പറഞ്ഞാല്‍ മാഷു നുണ പറയുകയാണെന്ന് ഞാനങ്ങു വിശ്വസിച്ചോളാം.

    ഒരമ്മയ്ക്ക് മക്കളുടെ അച്ചന്മാരെ തിരിച്ചറിയാതിരിക്കാന്‍ മാഷ്‌ പറഞ്ഞ പോയന്റ്സ്‌ ഒക്കെ അച്ചട്ടാണ്. ഈയുള്ളവള്‍ക്ക് എന്തെ ഇമ്മാതിരി പോയിന്റ്സ് ഒന്നും ആദ്യം തോന്നാഞ്ഞത് എന്നോര്‍ത്ത് ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു.
    എന്നാലും ഒടുക്കത്തെ സംശയങ്ങള്‍ ദാണ്ടെ പിന്നേയും..

    “ചോര ചോരയെ തിരിച്ചറിയുമെന്ന വളരെ പ്രാകൃതമായ പച്ചപ്പരമാര്‍ത്ഥം.”
    ആ പറഞ്ഞത്‌ ഞാന്‍ കണ്ടില്ലാന് നടിച്ചു . അവിടെ കിടക്കട്ടേ ...നമുക്ക് എന്തിനാ പ്രാകൃതമായതൊക്കെ ....
    അമ്മയുടെ മുഖച്ചായ ഉള്ള കുട്ടിയാണെങ്കില്‍ മുഖച്ചായ നോക്കി അച്ഛന്‍ എങ്ങിനെ മകനാണെന്ന് പറയും?

    കുട്ടി ജനിച്ച സമയത്ത് അച്ഛന്‍ ഫാര്യയുടെ അടുത്തില്ലെങ്കില്‍ ഫാര്യയുടെ ശരീരഭാഷ നോക്കി പിതൃത്വം തെളിയിക്ക്കാനും പറ്റിയെന്നു വരില്ല
    ഉദാഹരണത്തിന് നമ്മുടെ വിഷയത്തിലെ നായകന്‍മാരെ പോലെ വിത്ത് പാകി കടന്നു കളയുന്ന ഉടമസ്ഥരാണെങ്കില്‍ ,വിളവെടുപ്പിനു എത്താതിരുന്നാല്‍ പിന്നെ ആ ചാന്‍സും പോയി.

    ഇനി പുതിയ എന്തെങ്കിലും മാര്‍ഗ്ഗം മാഷ്ക്ക് തലയില്‍ ഉദിക്കുന്നു എങ്കില്‍ ഇവിടെ പങ്കുവെച്ചാല്‍ മക്കളെ തിരിച്ചറിയാത്ത അച്ഛന്‍ മാരോടു ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യമായിരിക്കും

    ReplyDelete
  18. ഇന്ന് മാഷ്‌ പറഞ്ഞപോലെ ബ്ലോഗ്ഗമ്മായി എന്തോ അകെ ദേഷ്യത്തിലാണ്.
    വിചാരിച്ച പോലെ ഒന്നും നടന്നില്ല.
    മാഷിന്‍റെ ഒരു പോസ്റ്റിനു ഞാന്‍ ഒരു കമന്റ്‌ നൂറ്റിപ്പത്ത് പ്രാവശ്യം പോസ്റ്റി. എന്നിട്ടും കമന്റ്‌ പബ്ലിഷ് ചെയ്തു കാണാതായപ്പോള്‍ ഞാന്‍ കരുതി മാഷുടെ ബ്ലോഗ്ഗില്‍ നിന്ന് എന്നെ പടിയടച്ചു പിണ്ഡം വെച്ചുന്ന്.
    അതാണ്‌ ആ കമന്റ്‌ എടുത്തു ഒരു പോസ്റ്റ്‌ ആക്കി. സംഗതി ഏറ്റു.
    എന്‍റെ ബ്ലോഗ്ഗ് ജീവിതത്തില്‍ ആദ്യമായി ഇന്ന് എന്‍റെ പോസ്റ്റ്‌ വായിച്ചവരുടെ എണ്ണം കണ്ടു ഞാന്‍ തന്നെ ഞെട്ടി പോയി .....നൂറില്‍ കൂടുതല്‍ പേര്‍ .. ഇതിനൊക്കെ മാഷോട് എങ്ങിനെ നന്ദി പറഞ്ഞാലാണ് എനിക്ക് മതിയാക
    എന്നിട്ട് ആ മാഷ്ടെ കമന്റ്സ് ഞാന് ചൂലെടുത്തു തൂത് കളഞ്ഞുന്നു ന്നോ?
    ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തി ആണെന്നെ പറയു ...

    ReplyDelete
  19. ഹെന്റെ നിരാശാകാമുകാ,
    ഞാന്‍ ഒരു പാവം. സത്യത്തിനു നിരക്കാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഞാന്‍ സമ്മതിക്കില്ല. അത് കൊണ്ട് എന്നെ ആര്‍ക്കും കണ്ടു കൂടാ
    ഈ ഫെമിനിസ്റ്റ്‌ എന്ന് പറയുന്ന ജീവികളെ ഇന്ന് വരെ ഞാന്‍ ജീവനോടെ കണ്ടിട്ട് പോലും ഇല്ല. പിന്നെ ഞാന്‍ എന്നെ പറ്റി അങ്ങിനെ പറഞ്ഞത്‌ ...ഇനി വേറെ ആരും എനിക്ക് അങ്ങിനെ ഒരു പേരിട്ടു വിഷമിക്കണ്ടാ .എന്ന് കരുതി സ്വയം അങ്ങിട്ടതാണ്. അതും പുലിവാലായി.
    അതുകൊണ്ട് ആ പറഞ്ഞതും ഞാന്‍ ഇങ്ങെടുത്തേ..
    ഇപ്പോള്‍ ഫെമിനിസ്റ്റ്‌ പോയിട്ട് ഞാന്‍ ഒരു പെണ്ണാണോ എന്നു വരെ ഏത്തി സംശയങ്ങള്‍ ....കലികാലം എന്നല്ലാതെ എന്താ പറയാ കുട്ട്യോളെ

    ReplyDelete
  20. അമ്മയാകാന്‍ കല്യാണം കഴിക്കണോ ?
    എന്ന ഈ വിഷയത്തില്‍ ആധികാരികമായ ഒരു അഭിപ്രായം ആര്‍ക്കും പറയാന്‍ കഴിയാത്തത് കൊണ്ടും ,
    ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് തക്കതായ ഉത്തരം തരാന്‍ കെട്ടുങ്ങല്‍ മാഷ്ക്ക് കഴിയാതിരുന്നത് കൊണ്ടും ഈ വിഷയത്തില്‍ ഞാന്‍ തന്നെ തീര്‍പ്പു പറയുന്നു
    ജിപ്പൂസ് പറഞ്ഞത് പോലെ
    കല്യാണം കഴിക്കാതെ അമ്മയും അച്ഛനും ആകില്ലെന്ന് ജീവിതവ്രതമുള്ള ന്യു ജെനെരേഷന് ഗാല്‍സിനും ബായ്സിനും വേണ്ടി കല്യാണം എന്നാ ആചാരം അങ്ങിനെ തന്നെ നിലനില്‍ക്കട്ടെ
    അല്ലെ?
    ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോ?
    തിരുവായ്ക്ക് എതിര്‍വാ ഇല്ലന്നല്ലേ?

    ReplyDelete
  21. ഹായി അനാമിക.
    "അമ്മയാവാന്‍ കല്യാണം കഴിക്കണോ?
    വേണ്ടെകില്‍ പിന്നെ എന്തിനാണ് അങ്ങിനെയൊരു ആചാരം ?"
    മുകളില്‍ പറയുന്നത് തന്റെ വാക്കുകള്‍ ആണ്..... തനിക്ക് തോന്നുണ്ടോ.... അമ്മയാവുക എന്നത് മാത്രമാണ്... കല്യാണം /നിക്കാഹ് കൊണ്ടു ഉദ്ദേശിക്കുന്നത് ....
    അബലകള്‍ എന്ന് സ്ത്രികള്‍ സ്വയം വിസ്വസിക്കുന്നിടത്തോളം കാലം... താന്‍ പറയുന്നത് പോലെ ഏതു ഇരുട്ടിലും മക്കളുടെ തന്തയെ തിരിച്ചറിയാന്‍ കഴിയുന്ന അനുഗ്രഹിത സ്ത്രികളുടെ കുട്ടികള്‍... ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കും....
    സ്നേഹപൂര്‍വ്വം.....
    ദീപ്

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...