ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Tuesday, July 6, 2010

ഒരു ചാനല്‍ ഉണ്ടാക്കിയവന്റെ ഗതികേടേ ....

നമ്മുടെ മുനീര്‍ സാഹിബ് ഇനി എന്തൊക്കെ കേള്‍ക്കണം?
അനുഭവിക്കണം ?
കേരളത്തിന്‍റെ വാര്‍ത്താ ചാനലുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉണ്ടായിരുന്നതും. പ്രബുദ്ധരായ മലയാളികള്‍ ഊണും, ഉറക്കവും,ഉണ്ണികളേയും മറന്നു ശ്വാസം പിടിച്ച് കേട്ടിരുന്ന വാര്‍ത്തകള്‍ പകലെന്നും രാത്രിയെന്നും ഇല്ലാതെ പുറത്തുവിട്ടു മലയാളികളെ ഒന്നടങ്കം ഉദ്ബോധിപ്പിച്ച ആയ മഹത്തായ ചാനലിനെ തന്‍റെ ജീവശ്വാസം വരെ കൊടുത്ത് ഇന്നുകാണുന്ന നിലയില്‍ എത്തിച്ച മുനീര്‍ സാഹിബിനെ പറ്റിയാണ് ഞാന്‍ പറഞ്ഞത്
പാവം സാഹിബൊരു ലീഗ് കാരനായത് കൊണ്ട് ആദ്യം പറഞ്ഞു ഇന്ത്യവിഷന്‍ ഒരു ലീഗ് ചാനല്‍ ആണെന്ന്.ഒരു രാഷ്ട്രീയകാരന്റെ കൂതറ സ്വഭാവങ്ങളെക്കാള്‍ കുറച്ചു കലാഹൃദ്‌യം ഉണ്ടായിപോയത് അദ്ധേഹത്തിനു പറ്റിയ ആദ്യത്തെ തെറ്റ്. അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ എന്ന് പറഞ്ഞത് പോലെ ....
( അല്ലാ... അത് അങ്ങിനെതന്നെയല്ലേ?..എഴുതിവന്നപ്പോള്‍ ഒരു ഡൌട്ട്) ...മുതലാളിയെക്കാള്‍ വലിയ തൊഴിലാളി വന്നു കയറിയതോടെ തുടങ്ങി പാവം മുനീര്‍ സാറിന്‍റെ ശനി ദശ.
ഒരു ടിവി വാങ്ങാന്‍ പോലും തികയാത്ത കുറച്ചു കാശ് കയ്യില്‍ വെച്ചാണ് മുനീര്‍ സാര്‍ ഒരു വാര്‍ത്താ ചാനല്‍ തുടങ്ങാന്‍ വണ്ടി കയറിയതത്രേ. അങ്ങിനെ തുടങ്ങിയ ഒരു ചാനലില്‍ മാസം മാസം ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ടില്ല , തങ്ങളുടെ ജീവിതധര്‍മം നിറവേറ്റിക്കൊളാം എന്ന് പറഞ്ഞു കുറച്ചു അവതാരങ്ങള്‍ കയറിവന്നപ്പോള്‍ ശമ്പളം കൊടുക്കാന്‍ വകയില്ലാത്ത മുതലാളി അതങ്ങു സമ്മതിച്ചു. തന്‍റെ ചാനലിന് വേണ്ടി ത്യഗമാനോഭാവത്തോടെ യാതൊരു ലാഭാമോഹങ്ങളുമില്ലാതെ പണിയെടുക്കുന്നവര്‍ക്ക്‌, അവരുടെ നിഷ്കളങ്കതയില്‍ പ്രസന്നനായ മുനീര്‍ മുതലാളി ഒരു വരവും നല്‍കി. അവര്‍ പണിയെടുക്കുന്നതിനുള്ള ശമ്പളം തീര്‍ത്തു കൊടുക്കാന്‍ കഴിവുണ്ടാകുന്ന അന്ന് വരെ അവര്‍ എന്ത് ചെയ്താലും പറഞ്ഞാലും കമ എന്ന് രണ്ടക്ഷരം പോലും മുനീര്‍ സാര്‍ അവരോടു ചോദിക്കില്ലാന്നു....

അതുകൊണ്ട് തന്നെ ലീഗിന്‍റെ പരമആദരണീയനായ നിഷ്കളങ്കനായ, ജനിച്ചിട്ട് ഇന്നുവരെ ഐസ്ക്രീം കൈ കൊണ്ട് പോലും തൊട്ടിട്ടില്ലാത്ത,
ഒരു പാവം മനുഷ്യനെ , അദ്ധേഹത്തിന്റെ പാര്‍ലറില്‍ നിന്ന് വാങ്ങിയ ഐസ്ക്രീം കഴിച്ചു വയറിളകിയ ഒരു പെണ്ണ് വന്നിരുന്നു തെറി വിളിച്ചപ്പോള്‍ ....അതും അദ്ദേഹം സ്വന്തം അനിയനെ പോലെ കാണുന്ന മുനീര്‍ സാഹിബിന്റെ ചാനലില്‍ കയറി ഇരുന്നു നേരം വെളുക്കുവോളം തെറി വിളിക്കുന്നത്‌ കണ്ടിട്ടും സഹിക്കാതെ മൌനം ഭൂഷണം എന്ന് വിചാരിചിരുന്നതും അദ്ദേഹം പണ്ട്‌ നികേഷിനു കൊടുത്ത ആ വരത്തിന്‍റെ പേരിലാണ്.
അന്ന് സത്യം തുറന് കാണിക്കുന്നതിനേക്കാള്‍ തന്‍റെ വ്യക്തി ബന്ധങ്ങളെ മുന്നീര്‍ സാര്‍ വലുതായി കാണുകയായിരുന്നുവെങ്കില്‍
മുതലാളിതം തുലയട്ടെ എന്നാ മുദ്രാവാക്യം വിളിച്ചു സൌജന്യ സേവനം ചെയ്യുന്ന നികേഷും കൂട്ടരും അന്നു ഇന്ത്യാവിഷനില്‍ നിന്നും ഇറങ്ങി പോകുമായിരുന്നു. അവര്‍ക്ക് കൊടുക്കാനുള്ള ശമ്പളകുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ കഴിയാതെ മുനീര്‍ സാര്‍ കുത്തുപാള എടുത്തേനെ.


(മുനീര്‍ സാര്‍ സ്വപ്നത്തില്‍ പോലും അറിഞ്ഞിട്ടില്ലാത്ത ആ അഴിമതി കേസില്‍ പെട്ട് എല്ലാം തുലഞ്ഞെന്നു കരുതിയ മുനീര്‍ സാഹിബിന്‍റെ കണ്ണീരും വിയര്‍പ്പും നിറഞ്ഞു കവിഞ്ഞ വെള്ളപ്പൊക്കത്തില്‍ മുങ്ങിചാകാന്‍ പോയ ഇന്ത്യാവിഷനെ ഇന്ന് കാണുന്ന ഒരു കരയില്‍ കൊണ്ട് പോയി ചാര്‍ത്തിയ ആ വാര്‍ത്താ വാദകനെതിരെ വായനക്കാന്‍ കഴിയാതിരുന്നതില്‍ സാഹിബിനെ കുറ്റം പറയാന്‍ പറ്റുമോ?)

രാവും പകലും ഉറക്കമില്ലാതെ , പല്ലുകൂടി തേക്കാതെ, കുളിക്കാതെ, ഒരു ഷര്‍ട്ട് തന്നെ മൂന്നു ദിവസത്തോളം ഇട്ട്  ആ വയറിനു സുഖമില്ലാത്ത പെങ്കൊച്ചിന്
കൂട്ടിരുന്നു വാര്‍ത്ത അവതരിപ്പിച്ചു മലയാളികളെ കോള്‍മയിര്‍ കൊള്ളിച്ച , മികച്ച വാര്‍ത്താ അവതാരകന്‍ എന്ന അവാര്‍ഡ്‌ നേടിയ നികേഷ്‌ കുമാറിനെ കാണുമ്പോള്‍ ഇപ്പോള്‍ ചിലര്‍ക്കൊക്കെ അപ്പി ഇടാന്‍ മുട്ടും.

അല്ലെങ്കിലും അത് അങ്ങിനെ തന്നെ ആണെന്നെ. തങ്ങള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള വാര്‍ത്തകള്‍ കേള്‍ക്കാന് പറ്റിയ ചാനലുകള്‍ വേറെയുള്ളപ്പോള്‍
എന്തിനു ഇവന്മാരുടെ വിഷം കേട്ട് ടിവി വാങ്ങാന്‍ തോന്നിയ നേരത്തെ ശപിക്കണം?
അതിലും നല്ലത് ഞാന്‍ നേരെത്തെ പറഞ്ഞ മുട്ടല് തീര്‍ക്കുന്നതാണ്.

പിന്നെ  ഇതിനൊക്കെ ശേഷം മുനീര്‍ സാഹിബിന്‍ എന്ത് സംഭവിച്ചു എന്നനിക്കറിയില്ല. പറഞ്ഞത് കേള്‍ക്കാത്ത തൊഴിലാളികള്‍ ഉണ്ടായിരുന്ന എല്ലാ മുതലാളിമാരും തുലഞ്ഞ ചരിത്രമേയുള്ളൂ. ഇപ്പോള്‍ ഇന്ത്യാവിഷനില്‍ വിഷം കുത്തി നിറക്കുന്ന പുതിയ കാവി അവതാരങ്ങളെ കുറിച്ച് ഞാന് എന്തെങ്കിലും പറഞ്ഞാല്‍ എന്‍റെ മേല്‍ കുതിരകയരാന്‍ വരും സഹിഷ്ണുത മാത്രം മുതല്കൂട്ടുള്ള കാവിപ്പട

(എന്‍റെ വീട്ടിലെ ടിവി ഞാന്‍ എന്നേ തല്ലിപോളിച്ചു )

സീരിയലുകള്‍ മാത്രം കാണുന്ന സ്ത്രീജനങ്ങള്‍ എത്രയോ പുണ്യം ചെയ്തവര്‍ . ഈ പേക്കൂത്തുകള്‍ ഒന്നും കാണുകയും കേള്‍ക്കുകയും വേണ്ടല്ലോ(കടപ്പാട് : ഈ വിഷയം ഓര്‍മയില്‍ പെടുത്തിയ ആ ബ്ലോഗ്ഗെര്‍ക്ക് )

ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞവരുടെ ശ്രദ്ധക്ക്‌ .
ഇത് കൂടി ഒന്ന് വായിച്ചു സഹായിക്കുമല്ലോ


7 comments:

 1. ഫോണ്ട് അല്പം കൂടെ ചെറുതാക്കിയാൽ വായിക്കാതെ പോകാൻ എളുപ്പമാവും.

  ReplyDelete
 2. അഭിനന്ദനത്തിന് നന്ദി.
  വല്ലപോഴും കിട്ടുന്ന നല്ല വാക്കൊന്നും ഞാന്‍ വേസ്റ്റ് ആക്കില്ല.
  ഈ പോസ്റ്റിന്റെ മുഴുവന്‍ കടപ്പാട് താങ്ങള്‍കാണ്.അത് എന്‍റെ പോസ്റ്റില്‍ ഞാന്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .
  ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ
  അത് കൊണ്ട് ദാ കിടക്കുന്നു അങ്ങോട്ടുള്ള പാലം
  http://akamizhi.blogspot.com/2010/06/blog-post_23.html

  ReplyDelete
 3. രണ്ടു വര്‍ഷത്തോളമായി ടീ വീ വല്ലപ്പോഴുമേ കാണൂ..
  സഹിക്കവയ്യാതെ ഞാനും ഭാര്യയും കൂടി വീട്ടില്‍ ആ സാധനമേ വേണ്ട എന്നു വെച്ചു.
  സൗദിയി ടീവിയില്ലാത്ത ഗള്‍ഫ് മലയാളി ഫാമിലി എന്ന
  പേരു ദോഷം(!) ബാക്കി !

  ReplyDelete
 4. മുനീര്‍ സാഹിബ്‌ ഇനി എന്തൊക്കെയാകും എന്തോ?!! ഇപ്പോള്‍ നാസ്തികനായ ഹമീദ്‌ ചേന്ദമംഗല്ലൂരുമായിട്ടാണു കൂട്ട്‌.

  ReplyDelete
 5. മുറിച്ചു കളയണ്ടായിരുന്നു മാഷേ
  ഇനി ഈ ബൂലോക ചര്‍ച്ചകളൊക്കെ കണ്ടും കേട്ടും ഇവന്മാരൊക്കെ നന്നയാലോ

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...