ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Wednesday, July 7, 2010

ശ്രീ ...ഞാനും കുത്തിക്കോട്ടേ ആ നെഞ്ചത്തൊരു ടാറ്റൂ..?





അല്ലെങ്കിലും ഈ മലയാളികള്‍ കണ്ണില്‍ച്ചോരയില്ലാത്തവരാണ്. അല്ലെങ്കില്‍ മലയാളക്കരയുടെ മാനം അങ്ങ് ലോകകപ്പിന്‍റെ ഉള്ളില്‍ കൊണ്ട് പോയി കമിഴ്ത്തിയ  ആ പാവത്തിനെ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?
ഇനിയിപ്പോ ഓര്‍ത്താല്‍ തന്നെയും അഹങ്കാരിയെന്നും, ആക്രമണ മനോഭാവം ഉള്ളവനെന്നും, അനുസരണ ശീലം തോട്ടുതീണ്ടാതവനെന്നും വിളിച്ചു വീണ്ടും വീണ്ടും വേദനിപ്പിക്കുകയല്ലാതെ ഇന്ന് വരെ ഒരു നല്ല വാക്ക് ആരെങ്കിലും ശ്രീയെ വിളിച്ചു പറഞ്ഞിട്ടുണ്ടോ?
എന്നാലേ ശ്രീയുടെ ആരാധികമാര്‍ക്ക് ശ്രീയെ അങ്ങിനെയൊന്നും വേദനിപ്പിക്കാന്‍ കഴിയില്ല.. അവര്‍ക്കിഷ്ടം ടാറ്റൂ കുത്തിച്ച് സ്നേഹിക്കാനാണ്.
പക്ഷെ ശ്രീ ഈ ബുദ്ധിമാനാണ്. കഴുകിയാല്‍ പോകുന്ന ടാടൂ കുത്തി കാണിച്ചു പറ്റിച്ചു കളയും.. അത് കൊണ്ട് ശ്രീയെ സ്നേഹിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്
എന്നാല്‍ പോലും ഇനിയൊരിക്കലും മായ്ക്കാന്‍ പറ്റാത്ത ഒരു ടാടൂ ഉണ്ട് ശ്രീയുടെ കയ്യില്‍ . അതിനുത്തരവാധിയെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്‌ ചോദിച്ചപ്പോളാണ്‌ ജനിച്ചിട്ട് ആദ്യമായി ശ്രീയുടെ മുഖത്ത് ഞാനൊരു ശ്രീ കണ്ടത്‌. അത് കുത്തിച്ചത് ആരെങ്കിലും ആകട്ടേ..എനിക്ക് എന്താ!

(അത് അറിയാന്‍ ബ്രിട്ടസിനോളം ആകാംക്ഷ എന്തായാലും എനിക്ക് ഇല്ല)

അങ്ങിനെയുള്ള ശ്രീ പുര നിറഞ്ഞു കവിഞ്ഞു പോയിട്ടും കല്യാണം പോലും കഴിക്കാതെ ഇപ്പോളും ക്രോണിക് ബാച്ചിലര്‍ ആയി നില്‍ക്കുന്നതിന്റെ കാരണം എന്താ ?
എന്താ?
അറിയില്ലല്ലേ?
ഇത് തന്നെയാണ് ഞാന്‍ ആദ്യം പറഞ്ഞത് ...ബ്ലഡി മല്ലൂസ് .

ലോകകപ്പ്‌ വരെ കളിച്ച ഒരു ഓള്‍ റൗണ്ടര്‍ ക്രിക്കറ്റ്ര്‍ എന്തിന് ഇപ്പോളും കേരള ക്രിക്കറ്റ് അസോസിയേഷന്റെ മൂടും താങ്ങി നടക്കണം?
എന്ന് തന്‍റെ കാമുകി അവസാന കൂടി കാഴ്ചയില്‍ ശ്രീയോട് ചോദിച്ചുത്രേ.
അപ്പോളാണ് മലയാളികള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ട ആ നഗ്ന സത്യം ശ്രീ കരഞ്ഞു പറഞ്ഞത്.
ചെറുപ്പത്തില്‍ ഓലമടല് കൊണ്ട് ബാറ്റ് ഉണ്ടാക്കി, മച്ചിങ്ങ കൊണ്ട് വികറ്റ്‌ വീഴ്ത്തി നടന്നിരുന്ന കാലത്ത് ഒരിക്കലെങ്കിലും സച്ചിന്‍ ഭായിയെ നേരിട്ടൊന്നു കാണണം എന്ന് മാത്രമേ ആ പാവം ആഗ്രഹിചുള്ളൂ.
ചേതമില്ലാത്ത ഈ പാവം ആഗ്രഹം കണ്ടു കരലളിഞ്ഞ ദൈവം ശ്രീക്ക് ഇന്ത്യന്‍ ടീമില്‍ സെലെക്ഷന്‍ ഒപ്പിച്ചു കൊടുത്തു. സച്ചിന് ബുധനില്‍ ശനിയുടെ വ്യവഹാരം ഉണ്ടായിരുന്ന സമയത്ത് ശ്രീ എറിഞ്ഞ പന്തില്‍ ദാ കിടക്കുന്നു സച്ചിന്‍ ബായ്..
ചെറുപ്പത്തില്‍ സ്കൂളില്‍ യുവജനോത്സവത്തിന് കുചിപുടി കളിക്കാറുള്ള പ്രാക്ടീസ്‌ വെച്ച് അവിടെ നിന്ന് രണ്ടു സ്റെപ്പു വെച്ചു നമ്മുടെ ശ്രീ.
അത് പക്ഷെ കണ്ട്രി മല്ലൂസിന് ഒട്ടും ദഹിച്ചില്ല ..
അന്ന് തുടങ്ങിയതാണ് ആ പാവത്തിന്റെ മേലുള്ള കുതിരകയറ്റം.
മാത്രമോ?
പലപ്പോളും എത്തേണ്ടിടത്ത് ഒന്നും എത്താതിരുന്ന ശ്രീ യെ വിളിച്ചു തന്‍ എവിടെയാടോ എന്നു ചോദിക്കേണ്ട സാമാന്യ മര്യാദ പോലും കാണിച്ചില്ല ക്രിക്കറ്റ് മുതലാളിമാര്‍.പരിക് പറ്റി കിടക്കുമ്പോള്‍ പോലും ശ്രീ കേരളത്തിന്‍റെ വളരുന്നു വരുന്ന ചെറുപ്പക്കാരോട് നീതി കാണിക്കുന്നില്ലനു പറഞ്ഞു കേരള ക്രികറ്റ്‌ ബോര്‍ഡ്‌ എത്ര മാത്രം വേദനിപ്പിച്ചു.

(ശരീരം അധികം അനങ്ങരുതെന്നു ഡോക്റ്റര്‍മാര്‍ പ്രത്യേകം പറഞ്ഞിരുന്നത് കൊണ്ട് പ്രോവിഡന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ നിര്‍ബന്ധിച്ചിട്ടും നിന്നിടത്തു നിന്ന് തന്നെ ശ്രീ രണ്ടു സ്റെപ്പു വെച്ചത്.....താന്‍ പണ്ട് പഠിച്ച കുചിപുടി പുറത്തിറക്കാഞ്ഞത്)
 ...ഇതൊക്കെ ആരങ്കിലും അറിഞ്ഞോ?
എന്നിട്ടും ഇഷ്ടമില്ലാത്ത അച്ചി തോട്ടതൊക്കെ കുറ്റം
ഇത്രയൊക്കെ ആയിട്ടും ശ്രീ മനസ്സുമാറ്റിയില്ല ..തന്റെ സ്വപ്നത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്..
മലയാളികള്‍ ഒരിക്കലും വിചാരിചിരുന്നതല്ല ഒരു മലയാളി ലോകകപ്പ്‌ ക്രികറ്റ്‌ കളിക്കുമെന്ന്‍..  ശ്രീ അത് സാധിപ്പിച്ചു കൊടുത്തു മലയാളികള്‍ക്ക്
ഇനി തന്‍റെ സ്വാധീനം ഉപയോഗിച്ച് ഒരു മലയാളി ചെറുപ്പക്കാരനെ കൊണ്ട് കൂടി സച്ചിന്‍റെ വികറ്റ്‌ തെറിപ്പിക്കണം...അത്രേയുള്ളൂ മൂപ്പരുടെ പൂതി. അതിനു വേണ്ടിയാണ് പ്രേമിച്ച പെണ്ണ് പിണങ്ങി പോയിട്ടും കേരള ക്രികറ്റ്‌ അസോസിയേഷന്റെ മൂടും താങ്ങി നടക്കുന്നത്...
(ഇപ്പോള്‍ മനസ്സിലായോ കണ്ട്രി മല്ലൂസ്?)

ഇത്രയും പറഞ്ഞപോഴേക്കും ശ്രീ ശാന്തനായി. ഇത് പോലൊരു ശാന്തത മറ്റൊരിക്കല്‍ മാത്രമേ ശ്രീ യുടെ മുഖത്ത് മല്ലൂസ് കണ്ടിട്ടുള്ളൂ
(ipl  ഗ്രൗണ്ടില്‍ വെച്ച് ഭാജി യുടെ കയ്യില്‍ നിന്ന് മുട്ടനൊരു അടി മോന്തക്ക് കിട്ടിയപ്പോള്‍)
(ലോകം മുഴുവനും ഉള്ള തന്‍റെ ആരാധകര്‍ ആ രംഗം കണ്ടു കണ്കുളിര്തിട്ടും എല്ലാം സഹിച്ചു ബാജിക്ക്‌ മാപ്പ് കൊടുതവനാണ് ശ്രീ.
ആ ശ്രീ ആണ് ഇപ്പോള്‍ വെറുക്കപ്പെട്ടവനായത് )

ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്നെ പോലെ ഒരുത്തനെ കൂടി ഇന്ത്യന്‍ ടീമില്‍ കയറ്റി പണി പഠിപ്പിക്കാതെ ശ്രീ കല്യാണം പോലും കഴിക്കില്ലാന്നു ശപഥം ചെയ്തിരിക്കുകയാണ് ..

എന്നാലും ശ്രീ ….
ഞാനും കുത്തിക്കോട്ടേ ആ നെഞ്ചത്തൊരു ടാറ്റൂ ....

14 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഞാൻ കരുതി നമ്മുടെ ബ്ലോഗർ ശ്രീയെ കുറിച്ചായിരിക്കുമെന്ന് :)
    പാവം ശ്രീ. ഞാൻ തെറ്റിദ്ധരിച്ചു.
    ശ്രീയും ഒരു ബാച്ചിയാണല്ലോ :)

    പിന്നെ ഈ ഫോണ്ടോന്ന് വലുതാക്കിയാൽ കൊള്ളാ‍ാം

    ReplyDelete
  3. സത്യമായും ബഷീറിക്കാ പറഞ്ഞപോലെ ഞാനും എന്റെ പ്രിയ ബ്ലോഗര്‍ ശ്രീയെക്കുറിച്ചാണെന്ന് കരുതി ഓടിവന്നതാ.. ശ്ശെ..

    എനിക്ക് വയസ്സായി കുട്ടീ, ഫോണ്ട് കണ്ണിനു തീരെ പിടിക്കുന്നില്ല..

    ReplyDelete
  4. ഞാനും ആദ്യം കരുതിയത്
    നമ്മുടെ ശ്രീയെക്കുറിച്ചാണെന്ന്
    ഏതായാലും അനാമികേ ശ്രീയെ
    സയിനാ നെഹ് വാളിനെ കണ്ടു
    പഠിക്കാന്‍ ഉപദേശിക്കണേ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. മലയാളി അസൂയ കുശുമ്പ് കണ്ണുകടി കഷണ്ടി മരുന്നില്ല ഹ ഹ :)-

    ReplyDelete
  7. അല്ല ആരാ ഈ ശ്രീ? ഈ പഹയനെ ഞാന്‍ അറിയില്ല. കാരണം ഞാന്‍ ഒരു കണ്ട്രി മല്ലു ആണ്

    (ഞാന്‍ ഒരേ ഒരു ശ്രീ യെ അറിയൂ അതെന്‍റെ പ്രിയപെട്ട കൂട്ടുകാരന്‍ ബ്ലോഗര്‍ ശ്രീ..‌ )

    ReplyDelete
  8. കെട്ടുങ്ങല്‍ മാഷെ,
    ദാ കിടക്കുന്നു മാഷ്‌ അന്വേഷിച്ച ശ്രീ
    http://neermizhippookkal.blogspot.com/

    ReplyDelete
  9. മാഷെ
    ഞാന്‍ എഴുത്തിലെ ശീശാന്തന് ആണെന് മാഷ്‌ പറഞ്ഞപ്പോളാണ്
    എന്നെ പോലെ നിത്യദുഖം അനുഭവിക്കുന്ന ശ്രീശാന്തിനെ ഞാന്‍ ഓര്‍ത്തത്‌.
    ഞാന്‍ മറന്നു പോകുന്നതൊക്കെ എന്നെ ഓര്‍മിപ്പിക്കുന്ന മാഷോട് ഞാന്‍ എന്താ പറയാ

    ReplyDelete
  10. ബഷീര്‍ക്കയാണ് ഈ ലിങ്ക് തന്നത്...

    :)

    ReplyDelete
  11. ശ്രീ..
    സത്യമായിട്ടും ശ്രീയെ കുറിച്ചല്ല ശ്രീ ഞാന്‍ എഴുതിയത്
    ലോകകപ്പ്‌ വരെ കളിച്ച ( ശ്രീശാന്ത് എപ്പോളും സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്) നമ്മുടെ ശ്രീയെ കുറിച്ച് എഴുതിയപ്പോള്‍ ഭൂലോകം മുഴുവന്‍ തെറ്റിദ്ധരിച്ചു അത് ബ്ലോഗ്ഗര്‍ ശ്രീയെ കുറിച്ചാണെന്ന്...
    എന്നാലും ശ്രീയെന്നു പറഞ്ഞാല്‍ ആ ലോകകപ്പ്‌ ശ്രീ മാത്രമാണെന്നായിരുന്നു എന്‍റെ ഇതുവരെയുള്ള ധാരണ ...അതങ്ങട് മാറ്റി തന്ന ബ്ലോഗ്ഗര്‍ ശ്രീക്കും കിടക്കട്ടെ ഒരു റ്റാറ്റൂ

    ReplyDelete
  12. അസൂയ, കണ്ണുകടി , കുശുംബ്‌ ഇതൊന്നും വാക്കിലോ, പ്രവര്‍ത്തിയിലോ , എന്തിന് കമന്റില്‍ പോലും ഇല്ലാത്ത മല്ലുനെ ആരെങ്കിലും കണ്ടിടുണ്ടോ?
    ഇല്ലെങ്കില്‍ ദാ കണ്ടോളു
    ഷാജി ചേട്ടനെ

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...