ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Thursday, April 14, 2011

ക്യു നില്ക്കാനോ ??? ഞാനോ ? ??


ക്യു നില്‍ക്കാനോ???  ഞാനോ ? വേറെ ആളെ നോക്കണം !!!!!
എന്ന ഭാവത്തില്‍ പൊരിവെയിലത്ത് കാലുകഴച്ചു നിന്നിരുന്ന കുറെ കഴുതകളെ പുല്ലു പോലെ അവഗണിച്ച് ഇലക്ഷന്‍ ബൂത്തിലേക്ക് കയറിച്ചെല്ലുന്ന കാവ്യാ മാധവന്‍  മനസ്സിലാക്കി വെച്ചിരിക്കുന്നത് എന്താണ് ?


കെട്ടിച്ചു വിട്ട സ്വന്തം മോള് കുടുമ്മത്ത് വന്നു നില്‍ക്കുന്ന ഹൃദയ വേദനയുമായി ജീവിക്കുന്ന ലോക മലയാളികളെ മുഴുവന്‍ ഒന്ന് കൊഞ്ഞനം കാട്ടി കൊണ്ട് വോട്ടു ചെയ്യാന്‍ എന്തിനാണ് കാവ്യ വന്നത്? ഇതിലും നല്ലത് ഇലക്ഷന്‍ ബൂത്ത് കാവ്യയുടെ വീട്ടിലേക്ക് കൊണ്ട് വരുന്നതായിരുന്നു ..

വോട്ടു പ്രക്രിയയില്‍ അവിടെ കൂടിയിരുന്ന ജനങ്ങളില്‍ നിന്നും യാതൊരു പ്രത്യേകതയും കാവ്യക്ക് ഉണ്ടെന്ന് അനാമികക്ക് തോന്നുന്നില്ല.......എല്ലാവരും തങ്ങളുടെ പ്രധാനപ്പെട്ട പല  കാര്യങ്ങള്‍ എല്ലാം മാറ്റിവെച്ച് തന്നെയാണ് ക്ഷമയോടെ ക്യു നില്‍ക്കുന്നത് ...വയസ്സായവരും, കുട്ടികളുള്ള സ്ത്രീകളും , ആള്‍കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ജാള്യത തോന്നുന്ന സ്ത്രീകളും എന്ന് വേണ്ട വ്യത്യസ്ത മേഖലകളിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഒരുപാട് പേര്‍ ഒരുപോലെ കാത്തുനില്‍ക്കുന്ന ക്യു മറികടന്നു പോകാന്‍ എന്ത് പ്രത്യേകതയാണ് കാവ്യക്ക് ഉണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുന്നത് ?

താന്‍ സിനിമാ നടിയാണ് , തന്നെ കണ്ടാല്‍ സാധാരണ മനുഷ്യര്‍ നോക്കി വെള്ളമിറക്കും , ഫോട്ടോ എടുക്കും ,തന്നെ തന്നെ നോക്കി നില്‍ക്കും എന്നൊക്കെയുള്ള തോന്നലാകാം ചിലപ്പോള്‍ കാവ്യയെ കൊണ്ട് ഇങ്ങനെ ഒരു അഹങ്കാരം കാണിക്കാന്‍ പ്രേരിപ്പിചിട്ടുണ്ടാവുക ,
ഇതൊക്കെ ആള്‍കൂട്ടത്തില്‍ ഇതൊരു കാണാന്‍ കൊള്ളാവുന്ന പെണ്ണും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് , സ്വയം പ്രദര്‍ശന വസ്തു ആയി മാറാന്‍ ഒരു പെണ്ണും ആഗ്രഹിക്കുന്നുമില്ല . പക്ഷെ ഒരുപാട് സുന്ദരികള്‍  ഇത്തരത്തില്‍ തനിക്ക് എല്ലാം ആദ്യം വേണം എന്ന് ശഠിച്ചാല്‍ നടക്കുമോ ?
പ്രത്യേകിച്ച് പൊതുജനങ്ങളുടെ ഇടയില്‍ ഇത്തരം വികാരങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല ,വെയിലത്ത്‌ കാലുകഴച്ചു നില്‍ക്കുന്നവന് എന്ത് കാവ്യാ മാധവന്‍ ? എന്ത് ഐശ്വര്യാ റായ്‌ ?

സാധാരണ മനുഷ്യര്‍ തങ്ങളെ അടുത്ത് കാണാന്‍ പാടില്ല എന്നുള്ള വിചാരം കൊണ്ട് വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കുന്ന സിനിമാനടിമാര്‍  ഇതൊക്കെ ചെയ്യുന്നതില്‍ കുറച്ചു ന്യായം കാണാമായിരുന്നു ...ഇത് അങ്ങിനെയാണോ ??  അവര്‍  സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കുന്നു , ഉല്‍ഘാടനങ്ങള്‍ക്ക് വരുമ്പോള്‍ ആളുകള്‍ നോക്കുന്നു , കല്യാണങ്ങള്‍ക്ക് പോകുന്നു , പാര്‍ട്ടികള്‍ക്ക് പോകുന്നു ,ഷോപ്പിംഗ്‌നു പോകുന്നു ,എന്നുവേണ്ട അവര്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങള്‍ക്കും സാധാരണ മനുഷ്യരുടെ ഇടയില്‍ നിന്ന് കൊണ്ട് അവര്‍ ചെയ്യുന്നു എങ്കില്‍ എന്ത് കൊണ്ട് വോട്ടു ചെയ്യാന്‍ മാത്രം ക്യു നില്‍ക്കുമ്പോള്‍ ആള്‍ക്കാരുടെ നോട്ടം സഹിക്കാന്‍ പറ്റുന്നില്ല ? 

ക്യു നില്‍ക്കേണ്ടി വരുമ്പോള്‍ മാത്രം എന്ത് കൊണ്ട് താന്‍ എന്തോ പ്രത്യേക ജീവി ആണെന്ന് തോന്നല്‍ ഉണ്ടാകുന്നത്?

ഒരു ശരാശരി മലയാളി ഇഷ്ടപ്പെടുന്ന മലയാളിത്തവും, ശാലീനതും, വിനീതഭാവവും ഉള്ളത് കൊണ്ട് മാത്രമാണ് (ഉണ്ടെന്നു അനാമികക്ക് വെറുതെ തോന്നുന്നതാണോ ???  അടുത്തിടെ പുറത്തിറങ്ങിയ ചില വാര്‍ത്തകളും ചിത്രങ്ങളും ഒന്ന് മാറ്റി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കാതിരുന്നില്ല .......)   ഇന്നും കാവ്യാ മറ്റുള്ള നടിമാരില്‍ നിന്നും വ്യത്യസ്തയാകുന്നത് ,മലയാളികള്‍ സ്വന്തം മകളെ പോലെ ഇഷ്ടപ്പെടുന്നത് , അവരെയൊക്കെ ഒന്നുമല്ലതാക്കി കടന്നു പോകുന്ന കാവ്യയെ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ഇതൊക്കെ ധാരാളം മതി ബുദ്ധിയും സൌന്ദര്യം ,അഭിനയിക്കാന്‍ കഴിവും ഇല്ലാത്ത പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ...

പിന്നെ , കാവ്യാ ധരിച്ചു വെച്ചിരിക്കുന്നത് പോലെ , അവിടെ കൂടിയിരുന്ന ആള്‍ക്കാരില്‍ പ്രതികരിച്ച ഒരാള്‍ക്ക് മാത്രമേയുള്ളൂ പ്രശ്നം എന്ന കാഴ്ചപാട് വളരെ പരിതാപകരമാണ് , കാരണം മലയാളി സ്ത്രീകളുടെ പ്രതികരണ ശേഷി കുറവോ , അല്ലെങ്കില്‍ അവര്‍ ഇഷ്ടപ്പെടുന്ന സ്വന്തം വീടിലെ കുട്ടി എന്ന പോലെ കാണുന്ന കാവ്യയോടുള്ള സ്നേഹകൂടുതലോ ആകാം, അല്ലാതെ അവര്‍ക്കൊന്നും അഭിമാനമോ വ്യക്തിത്വമോ ഇല്ലാഞ്ഞിട്ടല്ല ...
ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതൊരു നല്ല ലക്ഷണമാണ് ...അന്യായങ്ങള്‍ക്ക് എതിരെ നാവ് പൊക്കാന്‍ മലയാളി പഠിച്ചു തുടങ്ങിയിരിക്കുന്നു ...

കാവ്യയെ പോലെ ചിന്തിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം , ഇവിടെ ജനതിപത്യാമാണ് , താരധിപത്യമല്ല , താരങ്ങളെ ദൈവങ്ങളായി കണ്ടു വഴിമാറാന്‍ ഇത് തമിഴ്നാടല്ല , കേരളമാണ് !!! ചുരുങ്ങിയ പക്ഷം വെയിലത്ത്‌ ക്യു നില്‍ക്കാന്‍ ഒരു മലയാളിയും ഇഷ്ടപ്പെടുന്നുമില്ല ....

Tuesday, April 5, 2011

മുടിഞ്ഞുപോട്ടേ....നന്ദിയില്ലാത്ത ജന്തുക്കള്‍





“ദൈവമേ ...ഗുരുവായൂരപ്പാ ....തോക്ക് സ്വാമീ ...നിത്യാനന്ദ തിരുവടീ ......ഈ മലയാളി തെണ്ടികള്‍ മുടിഞ്ഞു പോണേ” ...

“നന്ദിയില്ലാത്ത ഈ ജന്തുക്കളുടെ തലയില്‍  ഇടിത്തീ വീഴണേ...അറബി കടലില്‍ വെള്ളം പൊന്തി ഇവറ്റകളെയൊക്കെ കടലെടുത്തു പോണേ” ....

“അല്ലെങ്കില്‍ മുല്ലപ്പെരിയാറു പൊട്ടി മുങ്ങി ചാകണേ....”
“ഇതൊന്നുമുണ്ടായില്ലെങ്കില്‍ താലിബാന്‍ ഇവിടെ ഒരു ബോംബിടണെ ...”

ഇവറ്റകളുടെ മാനം കാക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നോക്കിനിന്ന് ഒരു ലോകകപ്പ് നേടി കൊടുത്തിട്ട് വല്ല നന്ദിയുമുണ്ടോ ചെറ്റകള്‍ക്ക്??

അമ്മ പറഞ്ഞതാണ് ശരി ...നമ്മള്‍ എത്ര നല്ലപിള്ള ആയിട്ടും  കാര്യമില്ല ..ഈ മലയാളി തെണ്ടികള്‍ക്ക് അസൂയ ,കുശുംബ്‌ ,കണ്ണുകടി ഇതൊന്നും ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല ...കൂടെയുള്ളവന്‍ നന്നകുന്നത് കാണുമ്പോള്‍ സഹിക്കാന്‍ വയ്യാത്ത സാധനങ്ങള്‍ .......
എന്‍റെ പഴയ സ്വഭാവം ആയിരുന്നെങ്കില്‍ കാണാമായിരുന്നു ...ഗ്രൗണ്ടില്‍ ഒരു കീചകവധമെങ്കിലും നടത്താതെ  തിരിച്ചു വരില്ലായിരുന്നു ...അപ്പൊ ഇവരൊക്കെ ഇരുപത്തിനാല് മണിക്കൂറും എന്നെ തന്നെ ടിവിയില്‍ കാണിച്ചേനെ ...ഇതിപ്പോ ശാന്തനായി  കൈ തരിപ്പ് തീര്‍ക്കാന്‍ കഴിയാത്ത അടക്കി വെച്ച് നോക്കിനിന്ന്  ഒരു ലോകകപ്പ് ഒപ്പിച്ചു കൊടുത്തിട്ട്, ഒന്ന് തിരിഞ്ഞു നോക്കി കൂടെ? അസൂയ കൊണ്ട് കണ്ണ് കാണാത്ത ഈ ജന്തുക്കള്‍ക്ക്..
മലയാളം അറിയില്ലെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതും ഈ കേരളത്തില്‍ തന്നെയല്ലേ ??
വേറെ ഏതു മലയാളിയാണ് എന്നെപോലെ ഇത്ര മഹത്തായ കാര്യം കേരളത്തിന്‌ വേണ്ടി ചെയ്തിട്ടുള്ളത് ?
വേറെ ആരെക്കൊണ്ടു പറ്റും ഇനിയൊരു ലോക കപ്പ് കേരളത്തിലെത്തിക്കാന്‍ ??

ഇന്ത്യന്‍ ക്രികറ്റ്‌ അസോഷ്യഷനെ കൊണ്ട് സകലമാന മലയാളികള്‍ക്കും തെറി വിളി തരപ്പെടുത്തി കൊടുത്ത ഞാന്‍ ...കഷ്ടപ്പെട്ട് നോക്കുക്കൂലി വാങ്ങി വന്നപ്പോള്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കാനില്ല ...അമ്മ കൊട്ടേഷന്‍ കൊടുത്തു കൊണ്ട് വന്ന കുറച്ചു കൂതറകളും ...ഞാന്‍ ചക്ക എന്ന് പറഞ്ഞാല്‍ മാങ്ങ എന്നെഴുതി വെക്കുന്ന കുറെ ഊച്ചാളി പത്രക്കാരും ....വെറുത്തു പോയി ...നോക്കിക്കോ ...ഇപ്പൊ നിങ്ങള്‍ക്കൊന്നും എന്‍റെ വില മനസ്സിലാകില്ല ....മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ ...അപ്പുറത്തെ വീട്ടിലെ ചെമ്പരത്തി പൂ പൊട്ടിച്ചു തലയില്‍ വെക്കും കഴുതകള്‍ ...
ഇനി ഒരെണ്ണത്തിനെ ഇവിടുന്നു ഇന്ത്യന്‍ ക്രികറ്റ്‌ ടീമില്‍ കണി കാണിക്കില്ല ..
ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണാവോ ഈശ്വരാ ഇവറ്റകള്‍ ഇങ്ങനെ ...നാവെടുത്താല്‍ കുറ്റം പറയാനല്ലാതെ എന്നെ കുറിച്ചൊരു നല്ലവാക്ക് ഇന്നുവരെ കേട്ടിട്ടില്ല...ആവശ്യത്തില്‍ കൂടുതല്‍ സൌന്ദര്യവും ,കഴിവും ,ബുദ്ധിയും ,ഇപ്പൊ ഒരു കേരളം തന്നെ വാങ്ങിക്കാന്‍ വെറുതെ കുറെ കാശും കിട്ടിയത് കൊണ്ടാണോ ഈ മലയാളികള്‍ എന്നോട് ഇങ്ങനെ ??
ഞാന്‍ നോര്‍ത്ത്‌ ഇന്ത്യയില്‍ എങ്ങാനും  ജനിച്ചിരുന്നെങ്കില്‍ എന്‍റെ ദൈവമേ...സച്ചിനെ എടുത്തു പ്രദക്ഷിണം വെച്ച പോലെ ഈ മലയാളി തെണ്ടികള്‍ എന്നെ എടുത്തു കേരളം ചുറ്റിയേനെ....

നന്നാവില്ല  മുടിഞ്ഞ മലയാളികള്‍ ...അസൂയ പണ്ടാരങ്ങള്‍ ...

Thursday, March 31, 2011

സില്‍സില ബെര്‍ളിത്തരങ്ങള്‍


ബെര്‍ലിച്ചായന്‍ ഇത് എന്നാത്തിന്‍റെ സൂക്കേടാ??

അസൂയ ? കുശുംബ്‌ ? അതോ തനി മലയാളി കണ്ണുകടി ?
അല്ലെങ്കില്‍പ്പിന്നെ ഈ അണ്ടകടാഹത്തിലുള്ള കൂതറകള്‍ മുഴുവന്‍ മലയാളിക്ക് പരിചയപ്പെടുത്തി അവരെ അറിവിന്‍റെ പരകോടിയില്‍ എത്തിക്കുന്ന  ബെര്‍ലിച്ചായന്‍ ഇങ്ങനെ ഒരു സില്‍സില പോസ്റ്റ്‌  ഇടുമോ?
ആല്‍ബം എന്ന മഹാ പ്രസ്ഥാനത്തില്‍ ഏറ്റവും കലാമൂല്യവും , അസ്വാധ്യതയുമുള്ള ഒന്ന് രണ്ടു ആല്‍ബങ്ങള്‍ അനാമിക കാണുന്നത് ബെര്‍ലിച്ചായന്‍ പറഞ്ഞിട്ടാണ് ...(സില്സിലയും ,കൃഷ്ണനും രാധയും ...)
ഇ ലോകത്ത് ഇറങ്ങുന്ന ആല്‍ബങ്ങളുടെ ആകെ മൊത്തം സെന്‍സര്‍ഷിപ്പ് ബെര്‍ലിച്ചായന്‍ ആണെന്നും ഇച്ചായന് ഇഷ്ടമില്ലതതൊക്കെ സില്‍സില ഗ്രേഡ് കൊടുത്തു നാറ്റിക്കുമെന്നും ഇപ്പോളാണ് അറിഞ്ഞത്...അല്ലെങ്കില്‍ പിന്നെ ലോകം മുഴുവന്‍ ഇപ്പൊ മൂളി നടക്കുന്ന ഫ്രൈ ഡേ  ആല്‍ബം മലയാളിക്ക് ഇന്റര്‍നാഷണല്‍ സില്‍സില എന്നും പറഞ്ഞു പരിചയപ്പെടുത്തുമോ ?

ഒരു സ്കൂള്‍ കുട്ടി തന്‍റെ ഉള്ള കഴിവ് വെച്ച് ഒരു നേഴ്സറി പാട്ട്‌ തട്ടി കൂട്ടി  ഒരു ആല്‍ബം ഇറക്കി ...അത് കേട്ടാല്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക്‌ വരെ ഇഷ്ടമാകും... അവര് സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ...ഒരു തരത്തിലുള്ള അശ്ലീലമോ , ആഭാസമോ , വിവര ദോഷമോ ഇല്ലാത്ത ഒരു നിഷ്കളങ്കമായ നേഴ്സറി പാട്ടിനെ എന്തിനാണ് ബെര്‍ലിചായന്‍ സില്‍സില ഗ്രേഡ് കൊടുത്തത് ??
അതാണിപ്പോ അനാമികയുടെ സംശയം ....

 
വിവരദോഷികളായ മലയാളി കൂതറകള്‍ എടുത്തുകൂട്ടി പ്രേക്ഷകരെ വധിക്കുന്ന നിലവാരമില്ലാത്ത ആല്‍ബങ്ങളുമായി ഒരിക്കലും രബേക്കയുടെ ഫ്രൈ ഡേ താരതമ്യം ചെയ്യരുത് ... വളര്‍ന്നു വരുന്ന നിഷ്കളങ്കമായ കലാവാസനയെ അന്ഗീകരിക്കുകയും അഭിനന്ദിക്കുകയുമാണ് വേണ്ടത് ...

ബെര്‍ലിചായന്റെ  സില്‍സില പോസ്റ്റ്‌ സില്‍സില ഇന്റര്‍നാഷനല്‍

Monday, March 28, 2011

ഞരമ്പ്‌ രോഗികള്‍ ആല്‍ബം പിടിച്ചാല്‍ ????



ഒരു ഞരമ്പ്‌ രോഗിക്ക്‌ അഭിനയ മോഹം വന്നാല്‍ എങ്ങിനെയിരിക്കും??? ഇതൊന്നു കാണു.....



ഇതാണോ കല?   ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം ??

കുറച്ചു കാശും കൂടെ കുറേ നാണം കെട്ടവരും ഉണ്ടെങ്കില്‍ മലയാളിയുടെ ആസ്വാദന നിലവാരത്തെ കളിയാക്കാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ട് ഇന്റെര്‍നെറ്റില്‍ വിലസുന്ന ഈ വൃത്തികേടുകള്‍ കണ്ട് മിണ്ടാതിരിക്കാന്‍ വിധിക്കപ്പെട്ട പാവങ്ങള്‍ നമ്മള്‍ !!!!

ആല്‍ബം എന്ന പേരില്‍ കാട്ടിക്കൂട്ടിയ ഈ വിഡിയോയില്‍  മരിച്ചഭിനയിക്കുന്ന മഹാനായ ഈ നടന്‍ ഒരു കടുത്ത ഞരമ്പ്‌ രോഗിയാണെനാണ് അനാമികക്ക് തോന്നുന്നത്....അല്ലാതെ നാണവും മാനവുമുള്ള ഏതെങ്കിലും ഒരുത്തനെ കൊണ്ട് പറ്റുന്ന പണിയാണോ ഇതൊക്കെ?

തള്ളയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കൊട്ട് ധരിച്ചു കൊണ്ടാണ് ഇദേഹം ഭൂജാതനായതെന്നു തോന്നുന്നു ...ആളേക്കാള്‍ വലിയ കൊട്ടും മുത്ത്‌ തോല്‍ക്കുന്ന കൊന്ത്രപല്ലും കൂടി ആകെപാടെ ഒരു അഴകൊഴമ്പന്‍ ലുക്ക് ...നായകനാവാന്‍ പറ്റിയ കോലം!!!

അതൊക്കെ പോട്ടെ ...ദൈവം എല്ലാവര്ക്കും വാരിക്കോരി സൌന്ദര്യം കൊടുക്കില്ലല്ലോ , സൗന്ദര്യമില്ലാത്തവനും ആഭിനയവാഗ്ഞ്ഞ തീര്‍ക്കണ്ടേ ???
തീര്ത്തോട്ടെ.. അനാമികക്ക് ഒരു വിരോധവുമില്ല ...
പക്ഷെ ..ഇമ്മാതിരി ആഭാസം കാണിച്ചു കൂട്ടിയിട്ട് വേണ്ടെന്നു മാത്രമേ അനാമിക  പറയുന്നുള്ളൂ ..

പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയുമായി ഇയാളി കാട്ടിക്കൂട്ടുന്ന ഈ വൃത്തികേടിന് ബാലപീഡനത്തിന് കേസ്‌ എടുക്കേണ്ടതാണ്. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയോട് കല്യാണത്തെ കുറിച്ചും ശിവരാത്രിയെക്കുറിച്ചു മൊക്കെ പറഞ്ഞു കെട്ടിപ്പിടിച്ചു മണപ്പിച്ചു നടക്കുന്ന ഈ ജന്തുവിനെ കണ്ടു കിട്ടിയാല്‍ വെടിവെച്ചു കൊന്നു ജയിലില്‍ പോകാനും മടിക്കില്ല ഇത് കണ്ട് കഴിഞ്ഞ സംകാരമുള്ളവര്‍

ഇയാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...ഇതിനൊക്കെ നിന്ന് കൊടുക്കാന്‍ ഈ പെണ്‍കുട്ടിയെ വിട്ടു കൊടുത്ത അവളുടെ മാതാപിതാക്കളെയാണ് ആദ്യം ശിക്ഷിക്കേണ്ടത്....പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ അഭിനയമെന്ന പേരും പറഞ്ഞ് ആഭാസം അഭിനയിപ്പിക്കുന്നത് കണ്ടു നില്ക്കാന്‍ കരുത്തുള്ള ഇവരാണ് നല്ലൊരു കലാ മേഖലയെ നശിപ്പിക്കുന്ന റാക്കറ്റ്കള്‍ക്ക് ഇരകളെ കൊടുക്കുന്നത്

ഇത്തരം  അഴിഞ്ഞാട്ടതിനൊക്കെ തങ്ങളുടെ പെണ്മക്കളെ അനുവദിക്കുന്ന  മാതാപിതാക്കള്‍ എന്തിനാണ് അറിഞ്ഞുകൊണ്ട് ഒരു ദുരന്തത്തിലേക്ക് ഇവരെ തള്ളിവിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല ...ആല്‍ബം പിടുത്തതിന്റെയും , അഭിനയമോഹത്തിന്റെയും ഒടുവില്‍ ഒരു പീഡനകഥ കൂടി ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ കിട്ടും ...അപ്പോഴായിരിക്കും തങ്ങള്‍ മാതാപിതാക്കളാണെന്നും, പെണ്‍കുട്ടിയെ നേര്‍വഴിക്ക് നടത്തി സംരക്ഷിക്കേണ്ട ഉത്തരവാധിത്വം ഉണ്ടായിരുന്നവരാണെന്നും ബോധം വരുന്നത് ....അപ്പോഴക്കും സിനിമയെ വെല്ലുന്ന ഉഗ്രന്‍ ഒരു കദനകഥയായി മാറിയിട്ടുണ്ടാകും പെണ്‍കുട്ടിയുടെ ജീവിതം

കയ്യില്‍ കുറച്ചു കാശുള്ള ഏതു തെണ്ടിക്കും ആല്‍ബം പിടിക്കാം , അഭിനയിക്കാം , പെണ്‍കുട്ടികളെ അഭിനയിപ്പിക്കാം ...അങ്ങിനെ പലതും ചെയ്യാം ..എങ്ങിനെയെങ്കിലും ഒന്ന് ടിവിയില്‍ മുഖം കാണാന്‍ ആഗ്രഹമുള്ള പെണ്‍കുട്ടികളും , സിനിമാ നടിയുടെ അച്ഛനും അമ്മയും ആകാന്‍ ആഗ്രഹമുള്ളവരും ഈ ആഭാസന്‍മാരുടെ വലയില്‍ തല കൊണ്ട് ചെന്ന് വെച്ച് കൊടുക്കുന്നു ...പിന്നെ ഉണ്ടാകുന്ന കലാവാസനകളില്‍ നിന്നും ജന്മമെടുക്കുന്നതാണ് ഇതുപോലുള്ള വൃത്തികേടുകള്‍ ..

ഇത്തരം വൃത്തികേടുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ച് , കാണുന്നവരുടെ അഭിമാനത്തെയും ,ആസ്വാദനനിലവാരത്തെയും കളിയാക്കി നിര്‍വൃതി കൊള്ളുന്ന ഇവന്മാരെയൊക്കെ എന്താ ചെയ്യേണ്ടത് ????

നിങ്ങള്‍ തന്നെ തീരുമാനിക്കു ......................................

Saturday, March 26, 2011

നാണം പടച്ചപ്പോഴേക്കും നേരം വെളുത്തു പോയവര് ‍!!!!!!!!!!


രണ്ടു മൂന്നു കൊല്ലം മുന്‍പ്‌ SFI യുടെ കൊടിയും പിടിച്ചു കാലൊടിഞ്ഞു കിടന്ന യുവവിപ്ലവകാരിയായ ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കാലിന്‍റെ പെരുവിരലില്‍ നിന്നും നിന്നും ഉയര്‍ന്നു വന്ന കുളിര് ഇപ്പൊ നാവിന്‍റെ തുമ്പത്ത് കാര്‍ക്കിച്ചു തുപ്പാന്‍ വേണ്ടി വന്നു നില്‍ക്കുകയാണ് ...

തൂ ...തൂ ...

വയറ് നിറയെ തിന്നിട്ടും നാണമില്ലാത്ത നാവ്‌ കിട്ടാത്ത എല്ലിന്‍ കഷണത്തിന് വേണ്ടി കിതക്കുന്നത് കാണുമ്പോള്‍ അനാമിക പിന്നെ എന്താ ചെയ്യാ ?????

പാര്‍ട്ടിക്ക് വേണ്ടി തൊണ്ട കീറി വിളിച്ചു തല്ലു കൊണ്ട ഒരുപാട് കുട്ടി സഖാക്കളില്‍ നിന്ന് സിന്ധു എന്ന പീക്രി പെണ്ണിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാന്‍ മനസ്സ് കാണിച്ച പാര്‍ട്ടി.... പരിചയ സമ്പന്നരായ നേതാക്കള്‍ ഇല്ലാത്തതു കൊണ്ടല്ല ആ അവിവേകം അന്ന് കാണിച്ചത് .... യുവതലമുറയെ  പരിഗണിക്കുന്നതിന്‍റെ ഏറ്റവും വലിയ നേര്‍ക്കഴച്ചയായിരുന്നു സിന്ധുവിന്‍റെ സ്ഥാനാര്‍ഥിത്വം.... പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നിട്ടും തന്‍റെ കഴിവുകേട്‌ കൊണ്ട് മാത്രം  പൊട്ടിപ്പോയ സിന്ധുവിനെ വീണ്ടും നിര്‍ത്തി വീണ്ടുമൊരിക്കല്‍ കൂടി തോറ്റു തുന്നംപാടാന്‍ പാര്‍ട്ടി കണ്ണടച്ച് തലവെച്ചു കൊടുക്കണോ?

എന്താ സിന്ധുചേച്ചി ?? ഇതൊക്കെ പൊട്ട സ്വഭാവമാണ് ട്ടോ ....

തോറ്റവര്‍ ഒന്ന് സ്വയം മാറിനിന്നു കൊടുത്തു ജയിക്കനുള്ളവര്‍ക്ക് അവസരം കൊടുക്കുകയല്ലേ വേണ്ടത് ????

അല്ലാതെ എനിക്ക് ഇനിയും തോല്‍ക്കണം എന്ന് വാശി പിടിച്ചാല്‍ ....ചേച്ചിക്ക് നാണമില്ലെങ്കിലും പാര്‍ട്ടിക്ക് അത് മോശമല്ലേ  ???
എല്ലാ കൊല്ലവും ചേച്ചിയെ മാത്രം മത്സരിപ്പിച്ച് ...ചേച്ചിയെ മാത്രം തോല്ലപിച്ചാല്‍ മതിയോ ഞങ്ങള്‍ പാവം കേരള നാട്ടിലെ കഴുതകള്‍ക് ?????
ഒരു ചെയ്ഞ്ച് ആരും ആഗ്രഹിക്കില്ലേ ചേച്ചി ????

അനാമികക്ക് ചിലതൊന്നും അങ്ങോട്ട്‌ മനസ്സിലാകുന്നില്ല ....
എന്താണ് രാഷ്ട്രീയം ?
എന്താണ് ആദര്‍ശം ???

മുന്‍പ്‌ അബ്ദുള്ള കുട്ടി സാഹിബ്‌ കുറെയൊക്കെ പറഞ്ഞു തന്നു ...തങ്ങളെ എപ്പോളും സുഖിപ്പിച്ചു കൊണ്ട് തങ്ങള്‍ അര്‍ഹിക്കാത്ത  സ്ഥാനമാനങ്ങള്‍ നിരന്തരം തന്നു കൊണ്ട് പോറ്റുന്ന  ഏതു നാറിയ പാര്‍ട്ടിയിലും  എപ്പോള്‍വേണമെങ്കിലും ഒരു ഉളുപ്പിമില്ലാതെ കേറിചെല്ലാന്‍ കഴിയുന്നതാണ് രാഷ്ട്രീയം പോലും ....,,,,,,,,,,,,,,,,,,,,,,,,,,,,,,,,
“അപ്പൊ കണ്ടവനെ അപ്പാ” എന്ന് വിളിക്കുന്നതാണ് ആദര്‍ശം!!! ....ഈ മഹത് വാക്യങ്ങള്‍ പിന്തുടര്‍ന്നാണ് ഇപ്പോള്‍ അബ്ദുള്ളകുട്ടി യുടെ കുഞ്ഞു പെങ്ങളായ സിന്ധുവും മറുകണ്ടം ചാടിയിരിക്കുന്നത് ...പോകുമ്പോള്‍ ഇങ്കിലാബ് വിളിക്കാന്‍ പഠിപ്പിച്ച പാര്‍ട്ടി സ്വന്തം ചിലവില്‍ എടുത്തു കൊടുത്ത ആ ഡോക്ടറെറ്റ് വലിച്ചെറിഞ്ഞിട്ട് പോയിരുന്നെങ്കില്‍ കുറച്ചെങ്കിലും നാണം ഉണ്ടെന്നു കരുതാമായിരുന്നു ...

കുടിയിറക്കപ്പെട്ടവനും  , വാക്കിന് വ്യവസ്തയില്ലാത്തവനും, നാണമില്ലാത്തവനും ചെന്ന് കയറാന്‍ ഇങ്ങനെയൊരു പാര്‍ട്ടി ഉണ്ടായതു ദൈവാധീനം ....നാണം  പടച്ചപ്പോഴേക്കും നേരം വെളുത്ത് പോയത് ഇവരുടെ കുറ്റമാണെന്ന് അനാമികക്ക് തോന്നുന്നില്ല ....ഏതു നാറിക്കും വോട്ടു ചെയ്തു വിജയിപ്പിക്കാന്‍ നാണമില്ലാത്ത പൊതുജനത്തിനു കഴുതയുടെ ബുദ്ധി കൊടുത്ത ദൈവത്തിന്‍റെ കുറ്റമാണിത് ...



.....................................നാളിതുവരെ വിപ്ലവവും വിമോചനവും ജീവിതലക്ഷ്യമെന്നു പറഞ്ഞ നടന്നവര്‍ അധികാര മോഹം കൊണ്ട് മാത്രം പറഞ്ഞതൊക്കെ തിരുത്തി പറയുമ്പോള്‍ ....ഇതുവരെ വിശ്വസിച്ച
പ്രത്യയ ശാസ്ത്രങ്ങളെ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ ....നാണം കെട്ട രാഷ്ട്രീയം കളിക്കുമ്പോള്‍ നമ്മള്‍ പൊതുജന കഴുതകള്‍ക്ക് ഒന്നും ചെയ്യാനില്ലേ ???...................................


Wednesday, March 2, 2011

മൊയ്‌ല്യാക്കന്‍മാരേ.... നിങ്ങളെ ആര് പഠിപ്പിക്കും?


(അല്ലാഹുവിലും ദീനിലും വിശ്വസിച്ചും, പരലോകവിജയം ആഗ്രഹിച്ചും, കുഞ്ഞുങ്ങള്‍ക്ക് ഇസ്ലാമിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന അല്ലാഹുവിന്‍റെ പ്രീതിക്ക് പ്രാപ്തരായ നിഷ്കളങ്കരായ ഉസ്താദുമാരെ കുറിച്ചല്ല ഞാന്‍ ഇവിടെ എഴുതുന്നത്‌ ... മറിച്ചു സമൂഹത്തില്‍ അങ്ങിനെ ഒരു പേരില്‍ നെറികേടുകള്‍ മാത്രം ചെയ്തു കൂട്ടുന്ന ചിലരെ കുറിച്ചാണ് .... )

ബാങ്ക് വിളികേള്‍ക്കുമ്പോഴും, മൊയ്‌ല്യാക്കന്മാരെ കാണുമ്പോഴും മാത്രം കഴുത്തില്‍ കിടക്കുന്ന തട്ടമെടുത്തു തല മറച്ചിരുന്ന മലയാളി  മുസ്ലിം യുവതികള്‍ക്ക് ഇപ്പോള്‍  മൊയ്‌ല്യാക്കന്മാരെ കാണുമ്പോള്‍ തലയാണോ, മുഖമാണോ , മാറാണോ മറക്കേണ്ടതെന്ന ആശങ്കയാണ്!!!!
പാതിചാരിക്കിടക്കുന്ന വാതിലിനിടയിലൂടെ തുളഞ്ഞു കയറുന്ന നോട്ടങ്ങളില്‍ നിന്നും (...നരക ശിക്ഷയെ ഭയന്ന് മാത്രം ...)എത്ര നാള്‍ നമ്മുടെ മുസ്ലിം സഹോദരിമാര്‍ ഒളിച്ചു നില്‍ക്കും?
വിദേശത്തുള്ള പുരുഷന്മാര്‍ക്ക് നല്ലത് വരാന്‍ വേണ്ടി വീട്ടിലിരിക്കുന്നവര്‍ നടത്തുന്ന നേര്‍ച്ചകളില്‍ പങ്കെടുക്കുന്ന മോയ്ല്യാക്കന്‍മാരുടെ പൊരുത്തവും കുരുത്തവും കിട്ടാന്‍ വേണ്ടി പെണ്ണുങ്ങള്‍ ബിരിയാണിയും നെയ്ച്ചോറും വെച്ചുണ്ടാക്കി പാടുപെടുമ്പോള്‍ .. ദിവസവും ഇറച്ചിയും മീനും കഴിച്ചു എല്ലിന്‍റെ ഇടയില്‍ മുള്ള് കുത്തി ഇരിക്കപൊറുതി ഇല്ലാതാകുന്ന മൊയ്‌ല്യാക്കന്മാര്‍ക്ക് ഇച്ചിരി പഞ്ചാരയൊക്കെ രക്തത്തില്‍ കണ്ടാല്‍ കുറ്റം പറയാനൊക്കുമോ?
മൊയ്‌ല്യാക്കന്മാരും മനുഷ്യരല്ലേ?
അവര്‍ക്കുമില്ലേ വികാരവിചാരങ്ങളൊക്കെ?
അവര്‍ക്കും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള മനസ്സില്ലേ ?
സ്നേഹത്തിന്‍റെ പാരമ്യതയില്‍ ഏതൊരു മനുഷ്യനും തോന്നുന്നത് അവര്‍ക്കും തോന്നില്ലേ ????
മൊയ്‌ല്യാക്കന്മാരാണെന്നു കരുതി ഇതിനൊക്കെ വല്ല കുറവും ദൈവം അവര്‍ക്ക് വരുത്തിയിട്ടുണ്ടോ ????


ഇല്ലേയില്ല !!!! അവര്‍ക്കെല്ലാം കൂടുതലേയുള്ളൂ എന്നാണ് അനാമികയുടെ അതിഭയങ്കരമായ കണ്ടുപിടുത്തം ....
ഇസ്ലാമിന്‍റെ പ്രഥമസ്ഥാനീയരായി ...ദീനിന്റെ വക്താക്കളായി ...വളരുന്ന കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്തേണ്ട , ഒരു സമൂഹത്തിനെ പാപചിന്തയില്‍ നിന്നും, തെറ്റുകളില്‍ നിന്നും അകറ്റി നിര്‍ത്തേണ്ട ..പുരോഹിത സമൂഹം,
പണക്കാരനും, പാവപ്പെട്ടവനും , സമൂഹത്തിന്‍റെ ഏതു തലത്തില്‍ പെട്ടവനും ഒരുപോലെ ആദരിക്കുകയും, അന്ഗീകരിക്കുകയും ചെയ്യുന്ന മുസ്ലിം പുരോഹിതന്മാര്‍ .... ചെയ്തു കൂട്ടുന്ന നെറികേടുകള്‍ ...
തങ്ങളുടെ കുഞ്ഞുങ്ങളെ ദീന്‍ പഠിപ്പിക്കുന്നവരെ വിശുദ്ധരായി കാണുന്ന പാവം മലയാളി പുരുഷന്മാര്‍ അറിയുന്നുണ്ടോ ...തങ്ങള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ തങ്ങളുടെ സ്ത്രീകളുമായി നടത്തുന്ന സ്വര്‍ഗാരോഹണങ്ങള്‍ ???
തലയും മുലയും വളര്‍ന്നിട്ടും തങ്ങളുടെ പെണ്മക്കളെ  ദീന്‍ പഠിപ്പിക്കാന്‍ വിടുന്ന മാതാപിതാക്കള്‍ അറിയുന്നുണ്ടോ തല്ലായും, തലോടലായും അവരുടെ ശരീരത്തില്‍ ഏല്‍ക്കുന്ന കയ്പാടുകള്‍ ????
അല്ലാഹു കഴിഞ്ഞാല്‍ പിന്നെ ലോകത്തില്‍ വെച്ച് ഏറ്റവും വലുത് ഉസ്താദുമാര്‍ ആണെന്ന് വിചാരിച്ചു നടക്കുന്ന പൊട്ടി കഴുതകളായ പെണ്‍കുട്ടികള്‍ അറിയുന്നില്ല ഇവരുടെ പിച്ചലും തല്ലലും തലോടലും മടിയില്‍ തലവെച്ചു കിടപ്പുമൊക്കെ തങ്ങളുടെ ശരീരത്തിന്‍റെ അനന്ത സാധ്യതകളെ ചൂഷണം ചെയ്യുകയാണെന്ന് ... ഇതൊക്കെ മാതാപിതാക്കളോട് പറയുന്ന ന്യൂനപക്ഷം പെണ്‍കുട്ടികളെങ്കിലും ഈ കയ്യാങ്കളിയില്‍ നിന്നും രക്ഷപ്പെടുന്നു ...
ഇത് പെണ്‍കുട്ടികളുടെ ദുരവസ്ഥ ...എന്നാല്‍ പ്രതികരണ ശേഷിയും ചിന്താശേഷിയും ,ബുദ്ധിയും യുക്തിയുമുള്ള  മുതിര്‍ന്ന  സ്ത്രീകള്‍ ഈ കയ്യാങ്കളികളില്‍ പെട്ടുപോകുന്നത് എങ്ങിനെയാണ് ?????
പള്ളിയും മദ്രസയും ദീനും തങ്ങളുടെ ലോകമെന്ന് കരുതി അടങ്ങിയിരിക്കേണ്ട ഉസ്താക്കാന്‍മാര്‍ എങ്ങിനെയാണ് നാട്ടിലുള്ള ഗള്‍ഫ്ഭാര്യമാരുടെ വീടുകളില്‍ സ്വര്‍ഗാരോഹണം നടത്തുന്നത് ???
എന്ത് ധൈര്യത്തിലാണ് ഇവര്‍ ഭര്‍ത്താക്കന്മാര്‍ അടുത്തില്ലാതപ്പോള്‍ നാട്ടിലുള്ള സ്ത്രീകളുമായി മൊബൈലില്‍ പ്രണയസല്ലാപം നടത്തുന്നത്????
പാമാരന്മാരായ മുസ്ലിം ജനതയ്ക്ക് നിഷിധമാക്കിയതോന്നും പണ്ഡിതരായ ഇവര്‍ക്ക് നിഷിധമല്ലേ ???
അന്യസ്ത്രീയെ തുറിച്ചു നോക്കാനും , അവളുടെ സൌന്ദര്യവും, പാചകനൈപുണ്യവും പ്രകീര്‍ത്തിക്കാനും , അവളുമായി ഇടപെടാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാനും ,ദീനിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാനും ,വ്യഭിചരിക്കാനും ഇവര്‍ക്ക് വല്ല ഇളവും അള്ളാഹു ചെയ്തു കൊടുത്തിട്ടുണ്ടോ ???
പുരോഹിതര്‍ ദേവാലയങ്ങളില്‍ സമയം ചിലവഴിക്കേണ്ടവരാണ്...പ്രാര്‍ത്ഥനാ മന്ത്രങ്ങളില്‍ നാടിനെ പരിശുധരാക്കേണ്ടവരാണ് .... പാപികളെ വിശുധരാക്കേണ്ടവരാണ് ....സമൂഹത്തിനു വേണ്ടി ദൈവത്തില്‍ നിന്നും പൊറുക്കലിനെ തേടേണ്ടവരാണ്...
അള്ളാഹു മനുഷ്യവര്‍ഗതിനെ ഒന്നാകെ ഒരേ വികാരവിചാരങ്ങളോടെയാണ് സൃഷ്ടിച്ചിരിക്കുന്നത് ...അതുകൊണ്ട് തന്നെയാണ് പുരോഹിതര്‍ക്ക് ബ്രഹ്മചര്യം ആവശ്യമില്ലാതക്കിയതും ... "നിങ്ങള്‍ വിവാഹം കഴിച്ചു കൊണ്ട് പുതിയ തലമുറകളെ സൃഷ്ടിക്കുക" ...എന്ന് പഠിപ്പിച്ച അള്ളാഹു ഒരു മനുഷ്യനോടും ബ്രഹ്മചര്യം അനുശാസിച്ചിട്ടില്ല ...
എന്നിട്ടും എന്തിനാണ് മറ്റുള്ളവര്‍ക്ക് മാതൃക ആകേണ്ട ഈ പുരോഹിത സമൂഹം കേവലമായ ശാരീരിക ത്രിഷണകള്‍ക്ക് വഴങ്ങി സമൂഹത്തിനു മുന്നില്‍ അപഹാസ്യരാകുന്നത്?
ബഹുമാനിച്ചവരുടെ നാവില്‍ നിന്നും പരിഹാസങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥ വരുത്തുന്നത് ???
അല്ലാഹുവില്‍ നിന്നുള്ള പൊരുത്തം കാംക്ഷിച്ചു മാത്രം നിങ്ങളുടെ ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റി തരുന്ന സ്ത്രീകളെ തെറ്റിലേക്ക് നയിക്കുന്നത് ???
കളങ്കമില്ലാത്ത പിഞ്ചു പെണ്‍കുട്ടികളുടെ മേല്‍ കൈക്രിയ നടത്തുന്നത്????
ചോദ്യങ്ങള്‍ തീരുന്നില്ല .... അനാമിക നിര്‍ത്തുന്നു...
തുടരും....
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിവസം സൂര്യന്‍ ഒരു ചാണ് ഉയരത്തില്‍ തലക്കുമുകളില്‍ നില്‍ക്കുമ്പോള്‍ അള്ളാഹു വിചാരണ തുടരും .....


മദ്രസയില്‍ നിനും .പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച ഒരു പെണ്‍കുട്ടി അവളുടെ മാതാപിതാക്കളില്‍ നിനും കൂടുതല്‍ ദീന്‍ പഠിക്കട്ടെ ..
പ്രായപൂര്‍ത്തി ആയതിനു ശേഷവും മദ്രസയില്‍ പോയി ദീന്‍ പഠിച്ച് ഉസ്താക്കാന്‍ മാരുടെ മനസ്സിളക്കാന്‍ ഇനി നമ്മുടെ പെണ്‍കുട്ടികളെ വിടരുത്

പുരുഷന്‍മാര്‍ സ്ഥലത്തില്ലാത്ത വീടുകളില്‍ എന്ത് നേര്ച്ച നടത്താനായാലും ഉസ്താകന്മാര്‍ പോകേണ്ടതില്ല ..പുരുഷനില്ലാത്ത സമയങ്ങളില്‍ വീടുകളില്‍ കയറി കൊച്ചു വര്‍ത്തമാനങ്ങള്‍ പറയേണ്ടതില്ല ...
അതിരുകടന്നു ഇടപെടലുകള്‍ നടത്തുന്ന ഏതൊരാളോടും ഇറങ്ങി പോടാ എന്ന് പറയാന് വീട്ടിലുള്ള പെണ്ണുങ്ങളെ പഠിപ്പിച്ചാല്‍ കുറെയൊക്കെ കുടുംബങ്ങള്‍ രക്ഷപ്പെടും

കുടുംബത്തിന് വേണ്ടി അന്യ നാട്ടില്‍ പോയി പണിയെടുക്കുന്ന പുരുഷന്മാരുടെ  നെഞ്ചിലേക്ക് ചതിയുടെ ചുടുകല്ലുകള്‍ വലിച്ചെറിഞ്ഞു കിതക്കുന്ന പെണ്ണുങ്ങള്‍ കരുതിയിരിക്കുക്ക ....
ആരും കാണാതെ നിങ്ങള്‍  ചെയ്ത തെറ്റുകള്‍ക്ക് സാക്ഷിയായി നിങ്ങളുടെ ചുവരുകള്‍ അള്ളാഹുവിനോട് സംസാരിക്കും ...


ഒന്ന് കൂടി വായിക്കാന്‍ ...