ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Tuesday, April 5, 2011

മുടിഞ്ഞുപോട്ടേ....നന്ദിയില്ലാത്ത ജന്തുക്കള്‍

“ദൈവമേ ...ഗുരുവായൂരപ്പാ ....തോക്ക് സ്വാമീ ...നിത്യാനന്ദ തിരുവടീ ......ഈ മലയാളി തെണ്ടികള്‍ മുടിഞ്ഞു പോണേ” ...

“നന്ദിയില്ലാത്ത ഈ ജന്തുക്കളുടെ തലയില്‍  ഇടിത്തീ വീഴണേ...അറബി കടലില്‍ വെള്ളം പൊന്തി ഇവറ്റകളെയൊക്കെ കടലെടുത്തു പോണേ” ....

“അല്ലെങ്കില്‍ മുല്ലപ്പെരിയാറു പൊട്ടി മുങ്ങി ചാകണേ....”
“ഇതൊന്നുമുണ്ടായില്ലെങ്കില്‍ താലിബാന്‍ ഇവിടെ ഒരു ബോംബിടണെ ...”

ഇവറ്റകളുടെ മാനം കാക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നോക്കിനിന്ന് ഒരു ലോകകപ്പ് നേടി കൊടുത്തിട്ട് വല്ല നന്ദിയുമുണ്ടോ ചെറ്റകള്‍ക്ക്??

അമ്മ പറഞ്ഞതാണ് ശരി ...നമ്മള്‍ എത്ര നല്ലപിള്ള ആയിട്ടും  കാര്യമില്ല ..ഈ മലയാളി തെണ്ടികള്‍ക്ക് അസൂയ ,കുശുംബ്‌ ,കണ്ണുകടി ഇതൊന്നും ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല ...കൂടെയുള്ളവന്‍ നന്നകുന്നത് കാണുമ്പോള്‍ സഹിക്കാന്‍ വയ്യാത്ത സാധനങ്ങള്‍ .......
എന്‍റെ പഴയ സ്വഭാവം ആയിരുന്നെങ്കില്‍ കാണാമായിരുന്നു ...ഗ്രൗണ്ടില്‍ ഒരു കീചകവധമെങ്കിലും നടത്താതെ  തിരിച്ചു വരില്ലായിരുന്നു ...അപ്പൊ ഇവരൊക്കെ ഇരുപത്തിനാല് മണിക്കൂറും എന്നെ തന്നെ ടിവിയില്‍ കാണിച്ചേനെ ...ഇതിപ്പോ ശാന്തനായി  കൈ തരിപ്പ് തീര്‍ക്കാന്‍ കഴിയാത്ത അടക്കി വെച്ച് നോക്കിനിന്ന്  ഒരു ലോകകപ്പ് ഒപ്പിച്ചു കൊടുത്തിട്ട്, ഒന്ന് തിരിഞ്ഞു നോക്കി കൂടെ? അസൂയ കൊണ്ട് കണ്ണ് കാണാത്ത ഈ ജന്തുക്കള്‍ക്ക്..
മലയാളം അറിയില്ലെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതും ഈ കേരളത്തില്‍ തന്നെയല്ലേ ??
വേറെ ഏതു മലയാളിയാണ് എന്നെപോലെ ഇത്ര മഹത്തായ കാര്യം കേരളത്തിന്‌ വേണ്ടി ചെയ്തിട്ടുള്ളത് ?
വേറെ ആരെക്കൊണ്ടു പറ്റും ഇനിയൊരു ലോക കപ്പ് കേരളത്തിലെത്തിക്കാന്‍ ??

ഇന്ത്യന്‍ ക്രികറ്റ്‌ അസോഷ്യഷനെ കൊണ്ട് സകലമാന മലയാളികള്‍ക്കും തെറി വിളി തരപ്പെടുത്തി കൊടുത്ത ഞാന്‍ ...കഷ്ടപ്പെട്ട് നോക്കുക്കൂലി വാങ്ങി വന്നപ്പോള്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കാനില്ല ...അമ്മ കൊട്ടേഷന്‍ കൊടുത്തു കൊണ്ട് വന്ന കുറച്ചു കൂതറകളും ...ഞാന്‍ ചക്ക എന്ന് പറഞ്ഞാല്‍ മാങ്ങ എന്നെഴുതി വെക്കുന്ന കുറെ ഊച്ചാളി പത്രക്കാരും ....വെറുത്തു പോയി ...നോക്കിക്കോ ...ഇപ്പൊ നിങ്ങള്‍ക്കൊന്നും എന്‍റെ വില മനസ്സിലാകില്ല ....മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ ...അപ്പുറത്തെ വീട്ടിലെ ചെമ്പരത്തി പൂ പൊട്ടിച്ചു തലയില്‍ വെക്കും കഴുതകള്‍ ...
ഇനി ഒരെണ്ണത്തിനെ ഇവിടുന്നു ഇന്ത്യന്‍ ക്രികറ്റ്‌ ടീമില്‍ കണി കാണിക്കില്ല ..
ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണാവോ ഈശ്വരാ ഇവറ്റകള്‍ ഇങ്ങനെ ...നാവെടുത്താല്‍ കുറ്റം പറയാനല്ലാതെ എന്നെ കുറിച്ചൊരു നല്ലവാക്ക് ഇന്നുവരെ കേട്ടിട്ടില്ല...ആവശ്യത്തില്‍ കൂടുതല്‍ സൌന്ദര്യവും ,കഴിവും ,ബുദ്ധിയും ,ഇപ്പൊ ഒരു കേരളം തന്നെ വാങ്ങിക്കാന്‍ വെറുതെ കുറെ കാശും കിട്ടിയത് കൊണ്ടാണോ ഈ മലയാളികള്‍ എന്നോട് ഇങ്ങനെ ??
ഞാന്‍ നോര്‍ത്ത്‌ ഇന്ത്യയില്‍ എങ്ങാനും  ജനിച്ചിരുന്നെങ്കില്‍ എന്‍റെ ദൈവമേ...സച്ചിനെ എടുത്തു പ്രദക്ഷിണം വെച്ച പോലെ ഈ മലയാളി തെണ്ടികള്‍ എന്നെ എടുത്തു കേരളം ചുറ്റിയേനെ....

നന്നാവില്ല  മുടിഞ്ഞ മലയാളികള്‍ ...അസൂയ പണ്ടാരങ്ങള്‍ ...

10 comments:

 1. എല്ലാ ബൌളര്‍മാരും എറിഞ്ഞാല്‍ നേരെ കുറ്റി തെറിച്ചോ എന്നാണു നോക്കുക. ഇത് സിക്സറോ അതോ ഫോറോ എന്ന നോക്കുക. ഫോറായാല്‍ ഭാഗ്യം. രണ്ടു റന്‍സ് കുറഞ്ഞു കിട്ടുമല്ലോ .
  സത്യം പറഞ്ഞാല്‍ ഒരു മലയാളി ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് സന്തോഷം നല്‍കേണ്ട കാര്യം തന്നെ. പക്ഷെ ശ്രീശാന്ത് കളിക്കുമ്പോള്‍ എന്തുകൊണ്ട് അതില്ലാതെ പോകുന്നു. ശ്രീശാന്ത് ഒരു വിക്കറ്റ് തെറിപ്പികുമ്പോള്‍ കയ്യടിക്കണം എന്നും ഫോമിലല്ലെങ്കില്‍ അത് തിരിച്ചു കിട്ടണം എന്നും ആഗ്രഹിക്കാനുമൊക്കെ എനിക്കും താല്പര്യമാണ്. അതിനു ഇനിയും സമയമുണ്ട്. വെറുക്കുന്നത് വ്യക്തിയെ അല്ല സമീപനത്തെയാണ് . ആഗ്രഹിക്കുന്നതും ശ്രീശാന്ത് വിക്കറ്റ് എടുക്കുമ്പോള്‍ സന്തോഷിക്കുന്ന മലയാളി ആവാനാണ്. ആഗ്രഹിക്കാനല്ലേ പറ്റൂ .

  ReplyDelete
 2. ആഗ്രഹിക്കാനല്ലേ പറ്റൂ .

  ReplyDelete
 3. എന്തൊക്കെ ആയാലും ഒന്നല്ലേയുള്ളൂ, അതിനാല്‍ ഇഷ്ടം ആണ് ശ്രീയെ..

  ReplyDelete
 4. ഇത്ര തരം താഴ്ത്താന്‍ മാത്രം തീരെ കഴിവില്ലാത്ത ഒരു കളിക്കാരന്‍ അല്ല ശ്രീ എന്ന് തന്നെയാണ് എന്റെ അഭിപ്രായം ....സസ്നേഹം

  ReplyDelete
 5. ആരു പറഞ്ഞു കഴിവില്ലെന്ന്‍?
  ഒരാള്‍ എത്ര മാത്രം ഉന്നതനാണോ ,അത്ര മാത്രം വിനീതനാകുക...എന്നാലേ അവന്‍റെ കഴിവിനെ അന്ഗീകരിക്കാന്‍ തോന്നു ...ഇദ്ദേഹം ഇങ്ങനെ ഞാന്‍ ആണ് ഇന്ത്യന്‍ ക്രിക്കറ്റ്‌ ഉണ്ടാക്കിയത് എന്ന ഭാവത്തില്‍ നടന്നാല്‍ അത് കണ്ടു മിണ്ടാതിരിക്കാന്‍ പറ്റുമോ ? ഞാനും ഒരു മലയാളിയല്ലേ ? എനിക്കും ഇല്ലേ കുറച്ചു കുശുംബ്‌ ???

  ReplyDelete
 6. ക്രിക്കറ്റ് ലക്കിയാ

  ReplyDelete
 7. അനാമികയുടെ പോസ്റ്റ് മലയാളികളോടുള്ള പരിഹാസമാണോ ശ്രീയോടുള്ള പരിഹാസമാണോ എന്ന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പിന്നെ കമന്റിലെ മറുപടി കണ്ടപ്പോള്‍ മനസ്സിലായി ശ്രീയോട് അത്ര പ്രതിപത്തിയില്ലെന്ന്. ഒന്ന് ചോദിക്കട്ടെ. ശ്രീശാന്തിന്റെ ഒരാരാധകനായിരുന്നില്ല ഞാന്‍. പക്ഷെ ഇവിടെ എല്ലാവരും ശ്രീശാന്തിനെ ഇത്രയേറെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ എന്തോ ശ്രീയോട് ഒരു ഇഷ്ടം. പറയൂ സഹീര്‍ കഴിഞ്ഞാല്‍ ഇന്ന് ഇന്ത്യക്ക് വേണ്ടി നന്നായി ബോള്‍ ചെയ്യാന്‍ കഴിയുന്ന മറ്റൊരു ഫാസ്റ്റ് / പേസ് ബൌളറെ കാട്ടി തരാന്‍ കഴിയുമോ ശ്രീ അല്ലാതെ.. ഇല്ല. മുനാഫിന്റെയും നെഹ്രയുടെയും ബോഡി ലാങ്വേജ് ഒരിക്കലും ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ക്ക് ചേര്‍ന്നതല്ല തന്നെ. ഇശാന്ത് ശര്‍മ്മയുണ്ട്. പക്ഷെ ഇശാന്ത് ഒട്ട് ഫോമിലല്ല താനും. അങ്ങിനെയിരിക്കുമ്പോള്‍ നേരത്തെ പറഞ്ഞ എടുത്തു ചാട്ടം ഇതിലും മോശമായി പെരുമാറിയിട്ടുള്ള ഹര്‍ഭജന്‍ സിങിനെയും പോണ്ടിങ്ങിനെയും വരെ നെഞ്ചേറ്റുന്ന നമ്മള്‍ക്കെന്തേ ശ്രീയോട് അവഗണന.. എനിക്ക് മനസ്സിലാവുന്നില്ല.

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...