ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Saturday, March 26, 2011

നാണം പടച്ചപ്പോഴേക്കും നേരം വെളുത്തു പോയവര് ‍!!!!!!!!!!


രണ്ടു മൂന്നു കൊല്ലം മുന്‍പ്‌ SFI യുടെ കൊടിയും പിടിച്ചു കാലൊടിഞ്ഞു കിടന്ന യുവവിപ്ലവകാരിയായ ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കാലിന്‍റെ പെരുവിരലില്‍ നിന്നും നിന്നും ഉയര്‍ന്നു വന്ന കുളിര് ഇപ്പൊ നാവിന്‍റെ തുമ്പത്ത് കാര്‍ക്കിച്ചു തുപ്പാന്‍ വേണ്ടി വന്നു നില്‍ക്കുകയാണ് ...

തൂ ...തൂ ...

വയറ് നിറയെ തിന്നിട്ടും നാണമില്ലാത്ത നാവ്‌ കിട്ടാത്ത എല്ലിന്‍ കഷണത്തിന് വേണ്ടി കിതക്കുന്നത് കാണുമ്പോള്‍ അനാമിക പിന്നെ എന്താ ചെയ്യാ ?????

പാര്‍ട്ടിക്ക് വേണ്ടി തൊണ്ട കീറി വിളിച്ചു തല്ലു കൊണ്ട ഒരുപാട് കുട്ടി സഖാക്കളില്‍ നിന്ന് സിന്ധു എന്ന പീക്രി പെണ്ണിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാന്‍ മനസ്സ് കാണിച്ച പാര്‍ട്ടി.... പരിചയ സമ്പന്നരായ നേതാക്കള്‍ ഇല്ലാത്തതു കൊണ്ടല്ല ആ അവിവേകം അന്ന് കാണിച്ചത് .... യുവതലമുറയെ  പരിഗണിക്കുന്നതിന്‍റെ ഏറ്റവും വലിയ നേര്‍ക്കഴച്ചയായിരുന്നു സിന്ധുവിന്‍റെ സ്ഥാനാര്‍ഥിത്വം.... പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നിട്ടും തന്‍റെ കഴിവുകേട്‌ കൊണ്ട് മാത്രം  പൊട്ടിപ്പോയ സിന്ധുവിനെ വീണ്ടും നിര്‍ത്തി വീണ്ടുമൊരിക്കല്‍ കൂടി തോറ്റു തുന്നംപാടാന്‍ പാര്‍ട്ടി കണ്ണടച്ച് തലവെച്ചു കൊടുക്കണോ?

എന്താ സിന്ധുചേച്ചി ?? ഇതൊക്കെ പൊട്ട സ്വഭാവമാണ് ട്ടോ ....

തോറ്റവര്‍ ഒന്ന് സ്വയം മാറിനിന്നു കൊടുത്തു ജയിക്കനുള്ളവര്‍ക്ക് അവസരം കൊടുക്കുകയല്ലേ വേണ്ടത് ????

അല്ലാതെ എനിക്ക് ഇനിയും തോല്‍ക്കണം എന്ന് വാശി പിടിച്ചാല്‍ ....ചേച്ചിക്ക് നാണമില്ലെങ്കിലും പാര്‍ട്ടിക്ക് അത് മോശമല്ലേ  ???
എല്ലാ കൊല്ലവും ചേച്ചിയെ മാത്രം മത്സരിപ്പിച്ച് ...ചേച്ചിയെ മാത്രം തോല്ലപിച്ചാല്‍ മതിയോ ഞങ്ങള്‍ പാവം കേരള നാട്ടിലെ കഴുതകള്‍ക് ?????
ഒരു ചെയ്ഞ്ച് ആരും ആഗ്രഹിക്കില്ലേ ചേച്ചി ????

അനാമികക്ക് ചിലതൊന്നും അങ്ങോട്ട്‌ മനസ്സിലാകുന്നില്ല ....
എന്താണ് രാഷ്ട്രീയം ?
എന്താണ് ആദര്‍ശം ???

മുന്‍പ്‌ അബ്ദുള്ള കുട്ടി സാഹിബ്‌ കുറെയൊക്കെ പറഞ്ഞു തന്നു ...തങ്ങളെ എപ്പോളും സുഖിപ്പിച്ചു കൊണ്ട് തങ്ങള്‍ അര്‍ഹിക്കാത്ത  സ്ഥാനമാനങ്ങള്‍ നിരന്തരം തന്നു കൊണ്ട് പോറ്റുന്ന  ഏതു നാറിയ പാര്‍ട്ടിയിലും  എപ്പോള്‍വേണമെങ്കിലും ഒരു ഉളുപ്പിമില്ലാതെ കേറിചെല്ലാന്‍ കഴിയുന്നതാണ് രാഷ്ട്രീയം പോലും ....,,,,,,,,,,,,,,,,,,,,,,,,,,,,,,,,
“അപ്പൊ കണ്ടവനെ അപ്പാ” എന്ന് വിളിക്കുന്നതാണ് ആദര്‍ശം!!! ....ഈ മഹത് വാക്യങ്ങള്‍ പിന്തുടര്‍ന്നാണ് ഇപ്പോള്‍ അബ്ദുള്ളകുട്ടി യുടെ കുഞ്ഞു പെങ്ങളായ സിന്ധുവും മറുകണ്ടം ചാടിയിരിക്കുന്നത് ...പോകുമ്പോള്‍ ഇങ്കിലാബ് വിളിക്കാന്‍ പഠിപ്പിച്ച പാര്‍ട്ടി സ്വന്തം ചിലവില്‍ എടുത്തു കൊടുത്ത ആ ഡോക്ടറെറ്റ് വലിച്ചെറിഞ്ഞിട്ട് പോയിരുന്നെങ്കില്‍ കുറച്ചെങ്കിലും നാണം ഉണ്ടെന്നു കരുതാമായിരുന്നു ...

കുടിയിറക്കപ്പെട്ടവനും  , വാക്കിന് വ്യവസ്തയില്ലാത്തവനും, നാണമില്ലാത്തവനും ചെന്ന് കയറാന്‍ ഇങ്ങനെയൊരു പാര്‍ട്ടി ഉണ്ടായതു ദൈവാധീനം ....നാണം  പടച്ചപ്പോഴേക്കും നേരം വെളുത്ത് പോയത് ഇവരുടെ കുറ്റമാണെന്ന് അനാമികക്ക് തോന്നുന്നില്ല ....ഏതു നാറിക്കും വോട്ടു ചെയ്തു വിജയിപ്പിക്കാന്‍ നാണമില്ലാത്ത പൊതുജനത്തിനു കഴുതയുടെ ബുദ്ധി കൊടുത്ത ദൈവത്തിന്‍റെ കുറ്റമാണിത് ........................................നാളിതുവരെ വിപ്ലവവും വിമോചനവും ജീവിതലക്ഷ്യമെന്നു പറഞ്ഞ നടന്നവര്‍ അധികാര മോഹം കൊണ്ട് മാത്രം പറഞ്ഞതൊക്കെ തിരുത്തി പറയുമ്പോള്‍ ....ഇതുവരെ വിശ്വസിച്ച
പ്രത്യയ ശാസ്ത്രങ്ങളെ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ ....നാണം കെട്ട രാഷ്ട്രീയം കളിക്കുമ്പോള്‍ നമ്മള്‍ പൊതുജന കഴുതകള്‍ക്ക് ഒന്നും ചെയ്യാനില്ലേ ???...................................


5 comments:

 1. അതെയതെ..ഈ പ്രതികരണ ശേഷിയില്ലാത്ത ജനത ഇവരെയൊക്കെയേ അര്‍ഹിക്കുന്നുള്ളൂ...

  ReplyDelete
 2. പാര്‍ട്ടി ഒറ്റപ്പെടുത്തി എങ്കില്‍ വീട്ടില്‍ ഇരുന്നു കൂടേ

  ReplyDelete
 3. തന്റെ പരിമിതികളറിയാതെ മൂഢസ്വർഗ്ഗത്തിൽ കഴിയുന്ന ഒരു ജന്മം. ഇവരൊക്കെ ഏതു സാഹചര്യത്തിൽ എന്തു പറഞ്ഞാലും അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ തലച്ചോറ് പാർട്ടിയാപ്പീസുകളിൽ പണയം വെച്ചവരാണ് പൊതുജനമെന്നും ഇവർ കരുതുന്നു. സഹതപിക്കാം

  ReplyDelete
 4. അയ്യോ, ആ പാവത്തിനെ അങ്ങിനെ പറയല്ലേ.. അവള്‍ സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാകാന്‍ പോയിരിക്കുകയാണ്.. എങ്ങോട്ടാ,,,, അങ്ങ് കോണ്‍ഗ്രസിലോട്ടു . ആ കൊച്ചിനെ കൊണ്ട്ട് ഐസ്ക്രീം വച്ചില്ലേല്‍ തരക്കേടില്ല.

  ReplyDelete
 5. ശരിയാ ........ ചില നാ‍യിന്റെ മക്കള് ഇറങ്ങീട്ടുണ്ട് ഇതുപോലെ .. പാര്‍ട്ടിയാപ്പീസിലെ ടീ വീടെ റിമേട്ട് കയ്യീകൊടുത്തിലെന്ന് പറഞ്ഞ് ഇതുപോലെ പാര്‍ട്ടിമാറിയ ഒരു പന്ന *** യുണ്ട് എന്റെ നാട്ടില് അവനിപ്പൊ ഈ ചിന്ദു വിന്റെ കാര്യോം പറഞ്ഞേണ്ടാ ഇലക്ഷന്‍ പ്രചരണത്തിന് നടക്കുന്നത്

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...