ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Thursday, September 30, 2010

ആ ശവപ്പറമ്പ് ഇനി ആവശ്യമില്ല

ഇസ്ലാമായി പിറന്നവന് ആ ശവപ്പറമ്പ് ഇനി ആവശ്യമില്ല. മണ്ണിനും അമ്മയ്ക്കും വില പറയുന്നവന്റെ വെറി പിടിച്ച മടിക്കുന്തിലെ ചോരമണക്കുന്ന മണ്ണില്‍ സുജൂദ്‌ ചെയത് സ്വര്‍ഗ്ഗം നേടാന്‍ ഇനിയൊരു മുസ്ലിമിനും പൂതിയില്ല. ദൈവത്തിന് ഈ ഭൂമിയിലെ ഒരു തുണ്ട് ഭൂമി സ്വന്തമായി വാങ്ങി കൊടുക്കാന്‍ കഴിവുള്ളവര്‍ അത് ചെയ്യട്ടെ.പാട്ടത്തിനു കിട്ടിയതെങ്കിലും ദശകങ്ങളോളം സുജൂദ്‌ പതിഞ്ഞ ആ ആരാധനാലയം നിഷ്കരുണം തല്ലിതകര്‍ത്തതിന്റെ വേദന നെഞ്ചിലെറ്റി ജീവിക്കുന്ന ഒരു സമൂഹത്തിനെ മുഴുവന്‍ വീണ്ടും കണ്ണീരു കുടിപ്പിച്ചു കൊണ്ട് ഇനിയെന്ത് വിധി വന്നാലും അവരെ വേദനിപ്പിക്കില്ല.
അശാന്തിയുടെയും, അക്രമങ്ങളുടെയും ചോര പുരണ്ട നാളുകള്‍ ഉറക്കംകെടുത്തി കളഞ്ഞ ആ കാലങ്ങളിലേക്ക് ഒരു മടക്കയാത്ര ഇനി വേണ്ട, സ്വത്വമില്ലാതവന്റെയും സ്വന്തമായി ദൈവരാജ്യം ഇല്ലാത്തവന്റെയും വിശ്വാസ ആചാര പ്രക്രിയകള്‍ക്ക് ഇടം നല്‍കാന്‍ ഈ മതേതര രാജ്യത്തില്‍ ചോര കൊടുക്കേണ്ടാത്ത ഒരു ഇഞ്ചു ഭൂമി ഉണ്ടെങ്കില്‍ എന്ന മോഹഭംഗങ്ങള്‍ക്ക് അറുതിയില്ലാതെ വരും നാളുകളിലും കബന്ധങ്ങളും ശൂലങ്ങളും  വെന്തുപോയ ശരീരങ്ങളും കണി കണ്ടുണരാന് ഇനി ആ  മണ്ണ് വേണ്ട. ഈ മണ്ണില്‍ ജനിച്ചു പോയതിന്‍റെ അവകാശത്തില്‍ മരണം വരെ ജീവിച്ചു പോകാന്‍ ...മത വൈര്യത്തിന്റെ  രാമജന്മഭൂമിയില്‍ കാല്പാടു പതിയാതിരിക്കാന്‍ .... നിലവിളികളും, ആക്രോശങ്ങളും രാത്രികളെ ഭയപ്പെടുത്താതിരിക്കാന് പണിപ്പെടുന്ന, സമാധാനം ആഗ്രഹിക്കുന്ന പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ നമുക്ക് ആശിക്കാം
മണ്ണിനെയും മനുഷ്യനെയും വിഭജിച്ചു, ഭിന്നിപ്പിച്ചു സ്വാര്‍ത്ഥലാഭം കൊയ്യുന്ന ഈ രാജ്യത്തിന്‍റെ വേരുകളില്‍ കത്തി വെക്കുന്ന കപടമതേതര, രാഷ്ട്രീയ, ദൈവരാജ്യ സേവകരെ തിരിച്ചരിയുക.രാജ്യത്തെ നശിപ്പിക്കുന്ന ഇത്തരം വൈറസ്കളെ പിഴുതെറിഞ്ഞാല്‍ അവിടെ ഈ  പുണ്യഭൂമിയില്‍ ബാങ്ക് വിളികളും, രാമനാമ ജപവും ഒരേ ഈണത്തില്‍ മുഴങ്ങും. മതത്തിനും ജാതിക്കും അതീതമായി മനുഷ്യരായി സഹോദരന്മാരായി സഹവര്‍ത്തിത്തതോടെ ജീവിക്കാന്‍ ഇനി വരും തലമുറയെ പഠിപ്പിക്കാനെങ്കിലും നമ്മുടെ കൈകളെയും മനസ്സുകളെയും മത ചിന്തയില്‍ നിന്നും സ്വതന്ത്രമാക്കുക. 
ദൈവത്തിന് രക്ഷിക്കാന്‍ ദൈവത്തിനറിയാം.

16 comments:

 1. This is not the realistic judgements. The real verdict can be delivered by the Lord of the Universe on the day of the judgement in hereafter world. Let us unitedly accept the verdict without filing petition again in Supreme court which will take another centenary. May Almighty Allah save all Indians from the coward politicians who created this issue for their political game ..

  ReplyDelete
 2. അ-ന്യായവിധി..
  ഒരു കഥയാണ് ഓര്‍മ്മവരുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയും, കുഞ്ഞിനെ കൈവശം വെച്ചിരിക്കുന്ന സ്ത്രിയും തമ്മിലുള്ള തിര്‍ക്കുവാന്‍ രാജാവിന്റെ അരികില്‍ എത്തിയ കഥ.
  രാജാവ് വിചിത്രമായ വിധിയാണ് വിധിച്ചത്. കുഞ്ഞിനെ പകുത്തു പകുതി വിതം രണ്ടു മാതാവിനും നല്‍കണമെന്ന വിധി.

  അനാമിക..
  മറക്കുവാന്‍ പറയുവാന്‍ എന്തെളുപ്പം..
  അങ്ങിനെയങ്ങ് മറക്കുവാന്‍ പറ്റുന്നതാണോ ബാബരിമാസ്ജിടിന്മേലുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ അവകാശം.
  ഈ ബാബറി മസ്ജിദിന്റെ പേരിലാണ് ഇന്ത്യയിലാകമാനം ആയിരങ്ങള്‍ കൊലചെയ്യപ്പെട്ടത്. അനേകം ഉമ്മമാര്‍ മാനഭംഗം ചെയ്യപ്പെട്ടത്, ജിവിതോപാധിയായ വസ്തുവകകള്‍ കൊള്ളയടിക്കപ്പെട്ടത്....

  തിന്നമിടുക്കിനും, ഫാഷിസത്തിനും മറുപടി നിഷ്ക്രിയതമല്ല..
  ചരിത്രം, ചാക്രികമാണ്.

  ReplyDelete
 3. മറക്കാന്‍ കഴിഞ്ഞിട്ടല്ല. ഓര്‍മകളില്‍ ഭയം നിറച്ചു കൊണ്ട് ഓരോ ഡിസംബര്‍ മാസവും കടന്നു പോകുമ്പോള്‍ ഇനിയൊരിക്കലും ഈ മണ്ണില്‍ രക്തപുഴയോഴുകരുതെന്ന പ്രാര്‍ത്ഥനയാണ് മനസ്സില്‍. ഉള്ള പള്ളികളില്‍ തന്നെ നിസകരിക്കാന്‍ ആളു തികയാത്ത ഈ കാലത്ത് ഇനിയും എന്തിനാണ് കാലത്തിന്ന്റെ വേദനയ്ക്ക് മുകളില്‍ ഒരു പള്ളികൂടി?
  നമുക്ക് അള്ളാഹുവിനു സൂജൂദു ചെയ്യാന്‍ പരിശുദ്ധമായ മണ്ണും മനസ്സും മതിയില്ലേ ?

  ReplyDelete
 4. ഹായി അനാമിക ...
  എന്റെ അഭിപ്രായത്തില്‍ ഏറ്റവും യോജിച്ച ഒരു വിധി ....
  ദൈവങ്ങള്‍ക്ക് എന്തായാലും സ്ഥലങ്ങളുടെ ആവശ്യം ഇല്ല...
  ചരിത്രം ചികയേണ്ടി വന്നാല്‍...300 നൂറ്റാണ്ടിനും അപ്പുറം പോകേണ്ടി വെരും .... അത് പിന്നെയും ഇവിടെ ചോരക്കറ വീഴ്ത്തും.... എന്തിനെന്ന് അറിയാത്ത മരണത്താല്‍ മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കളുടെ എണ്ണം കൂടും ....
  അത് കൊണ്ട്ട് ആവശ്യക്കാര്‍ വീതിച്ച്ചെടുക്കട്ടെ....
  അതിലെല്ലാം ഉപരി വളരെ പക്വതയാര്‍ന്ന ഒരു സമൂഹത്തെ കൂടി കാണാന്‍ കഴിഞ്ഞ്ഞ്ഞു ,, മതത്തിന്റെയും രാഷ്ടിയത്തിന്റെയും പേരില്‍ ഇറ്റ്‌ വിഴുന്ന ചോര രുചിക്കാന്‍ നില്‍ക്കുന്ന ഡ്രാക്കുളകളെ പൊതു സമൂഹം മനസ്സിലാക്കുന്നതില്‍ സന്തോഷം ഉണ്ട്ട് ... ഇപ്പോള്‍ ഞാന്‍ ശെരിക്കും അഭിമാനിക്കുന്നു ഒരു ഭാരതിയനായത്തില്‍ .. ഒരു മതേതര രാഷ്ട്രത്തിന്റെ ഭാഗമായതില്‍...
  ജയ്‌ ഹിന്ദ്‌ .....
  സ്നേഹപൂര്‍വ്വം....
  ദീപ്

  ReplyDelete
 5. മുസ്ലിംകള്‍ സുപ്രീം കോടതിയുടെ മുന്‍പിലേക്ക് വീണ്ടും പോവുന്നതിലും നല്ലത് കേസില്‍ നിന്നും സ്വയം പിന്‍ വാങ്ങുകയും വിദ്യഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയുമാണ്. അന്ധ വിശ്വാസികളും ജാതി കോമരങ്ങളും ആയ സവര്‍ണ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ കയിലുള്ള ഒരു എര്പാടാണ് ഇന്ത്യയിലെ പല കോടതികളും എന്ന് പിന്നാക്കക്കാര്‍ തിരിച്ചറിഞ്ഞു അവയില്‍ നിന്നും അകലം പാലിക്കുകയും നല്ല ഒരു സിവില്‍ സമൂഹം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുതുകയുമാണ് ഉചിതം.

  ReplyDelete
 6. ഒരു കാര്യം എല്ലാവരും സൌകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു. കടിപിടികൂടിയവര്‍ക്ക് ഭൂമി വീതിച്ചു കൊടുത്തത് അങ്ങിനെ തന്നെ ആയിക്കോട്ടെ. ഒരു വിരോധവുമില്ല . ഒരു ആരാധനാലയത്തേക്കാള്‍ ചരിത്രത്തിന്‍റെ ഭാഗമായിരുന്ന ബാബരി മസ്ജിദ്‌ കയൂക്ക് കാണിച്ചു നിലം പരിശാക്കിയവരോട് ആര്‍ക്കും ഒന്നും ചോദിക്കാനില്ല. ചെയ്തതൊന്നും കുറ്റമല്ല . ശിക്ഷാര്‍ഹാമല്ല. കൂലിക്ക് ആളെ വെച്ച് പട്ടാപ്പകല്‍ എന്തും തല്ലിതകര്‍ക്കാം . ആരും ഒന്നും ചോദിക്കില്ല.

  ReplyDelete
 7. സുപ്രീംകോടതിയും അതെ വിധി അംഗീകരിച്ചു (എല്ലാ ജനങ്ങളും)ബാകി കഥ : ഇങ്ങനെ ഭൂമികിട്ടി ,ഭൂമികിട്ടി,ഭൂമി ഒടുവില്‍ നോക്കാന്‍ വയ്യണ്ട് ദൈവം മനുഷ്യരൂപമെടുത്തു റിയല്‍എസ്റ്റേറ്റ്‌ കച്ചവടം തുടങ്ങി..അങ്ങനെ കച്ചവടം തുടങ്ങിയ ദൈവം ആരും നോക്കാണ്ട് ക്ഷയിച്ചു പോയ ഒരു ക്ഷേത്രം നിന്നിരുന്ന സ്ഥലം ഒരു മുല്ലാകക്ക് കൊടുത്തു,മുല്ലാക്ക വീണ്ടും അവിടെ ഒരു പള്ളി പണിതു...ബാക്കി റിക്കോയരിംഗ് ഫ്രാക്ഷന്‍....ഹല്ല പിന്നെ

  ReplyDelete
 8. ബാബരിമ്സ്ജിടിന്മേലുള്ള കയ്യെടത്തെ ന്യായികരിക്കുന്ന നിലക്കുള്ള വിധിയുടെ പശ്ചാത്തലത്തില്‍ അബ്ദുള്ള മനിമയുടെ ഒരു ലേഖനം.
  താല്പര്യമുള്ളവര്‍ക്ക് ലിങ്ക് ഉപയോഗിക്കാം.
  വിധിയില്‍ തെളിയുന്നത് നിതിയുടെ പരാചയം.

  ReplyDelete
 9. ഇവിടെ ഏതെന്കിലും ഒരുയഥാര്‍ത്ഥ മുസ്ലിം ആ പള്ളി അവിടെ തന്നെ പണിഞ്ഞു തരണമെന്ന് പറഞ്ഞു കൊടി പിടിച്ചോ?
  അമ്പലം തല്ലി തകര്‍ത്തോ?
  ഹിന്ദു ജീവിത പരിസരങ്ങളില്‍ തീവെയ്പ്പു നടത്തിയോ?
  എന്തിന്? ആരെങ്കിലും വായ തുറന്നു വിധിക്കെതിരെ എന്തെങ്കിലും പറഞ്ഞോ?
  വേറെ ഒരു പണിയുമില്ലാത്ത മുസ്ലിം ബുദ്ധിജീവി ബ്ലോഗ്ഗര്‍മാര്‍ ഒഴിച്ച് ആരെങ്കിലും മിണ്ടുന്നുണ്ടോ?
  പിന്നെ എന്തിനാണ് ഒന്നുമറിയാതെ അവരവരുടെ കാര്യം നോക്കി ജീവിക്കുന്ന മുസ്ലിങ്ങളെ മുഴുവന്‍ പള്ളിക്ക് വേണ്ടി വാശി പിടിക്കുന്നവരാക്കുന്നത്?

  ReplyDelete
 10. വേറെ പണിയില്ലെ? ഈവിധിയല്ലാതെ വേറെയെന്തു വധമാണു പ്രതീക്ഷിക്കേണ്ടത്. ഈ മൂന്നു ‘ജസ്റ്റീസു’ പടപ്പുകള്‍ക്ക് നല്ലനമോവാകം. ഇത്തരമൊരു ഒറ്റക്കണ്ണന്‍ വിധിയായിരുന്നില്ലെങ്കില്‍ ഇന്ത്യ പച്ചക്കുനിന്നുകത്തുമായിരുന്നു. ഒരുപാടു’ജിഹാദി’ബോംബുകള്‍ പോട്ടി ഭാരതഹൃദയം കൂടുതലല്‍ തകര്‍ന്നു വികൃതമാകുമായിരുന്നു. മൂര്‍ച്ചയാക്കപ്പെട്ട ശൂലങ്ങള്‍ ഒരുപാടുഹൃദയങ്ങളിലൂടെ കയറിയിറങ്ങി ചോരഗംഗകള്‍ ഒഴുകുമായിരുന്നു, ഈ ഐക്യത്തിന്റെ മഹാഭൂമികയില്‍. വീണ്ടും കാവിഭീകരത ഭാരതഭരണം കയ്യാളുമായിരുന്നു. വിനാശത്തില്‍ നിന്നും വിനാശത്തിലേക്ക് ഭാവി ഉരുകിവീഴുമായിരുന്നു. ഇപ്പോള്‍ പുരോഗതിയിലേക്ക് ഇത്തിരിമെല്ലെയെങ്കിലും ചരിക്കുന്ന രാജ്യം പട്ടിണിപരിവട്ടത്തിലേക്കും, കൂടുതല്‍ അനാചാരങ്ങളിലേക്കും, അന്ധവിശ്വാസങ്ങളിലേക്കും കൂപ്പുകുത്തുമായിരുന്നു.ചോദ്യം ചെയ്യപ്പെടാത്തതും, മൂര്‍ത്തവുമായ അധികാരമുഷ്ക്കുകൊണ്ട് സര്‍വ്വ ന്യൂനപക്ഷാ‍രാധാനലയങ്ങളും ചുട്ടെരിക്കപ്പെടുമായിരുന്നു.സമാധാനം എന്നെന്നേക്കുമായി കാവിനദികളില് നിമജ്ജനം ചെയ്യപ്പെടുമായിരുന്നു.അതുകൊണ്ട് ഇതാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് തികച്ചും പ്രായോഗികവും, അനുയോച്യവുമായ വിധി. മുസ്ലീമുകള്‍ക്ക് ശുദ്ധമെന്നുതോന്നുന്ന (നജസ്സില്ലാത്ത) എവിടെയും പ്രാര്‍ത്ഥന നിര്‍വ്വഹിക്കാം. എവിടെ ആരാധന നിര്‍വ്വഹിച്ചാലും അള്ളാഹുവിന്റെ കോടതിയാണ് പ്രതിഫലം വിധിക്കുന്നത് എന്നാണല്ലൊ വിശ്വാസം. ഇനിയീ വിധിയുടെ പേരും പറഞ്ഞ് വലിയവായില്‍ പൊട്ടിക്കരയാതെ ഒരു കുഞ്ഞാലീ ശൈലിയിലുള്ള ബൌദ്ധീകമായ നിസ്സംഗതാണ് കരണീയവും, വിവേകപൂര്‍ണ്ണവുമെന്ന് തോന്നുന്നു. എന്തായാലും ഈ ‘മഹത്തായ’ കോടതിവിധി നീണാള് വാഴട്ടെ..

  ReplyDelete
 11. അയോദ്ധ്യ വിധി വന്നതിനു ശേഷം ഭൂലോകത്തെ കോപ്പിലെ യുക്തിവാദി കൂട്ടങ്ങളെ കാണാനേയില്ല. തലയില്‍ മുണ്ടിട്ടു നടക്കാണെന്ന് തോന്നുന്നു. ഒരു മതേതര രാജ്യത്തിലെ ഏറ്റവും സ്വീകാര്യരായ നീതിന്യായവ്യവസ്ഥയാണ് പ്രഖ്യാപിച്ചത് ഹിന്ദു ദൈവമായ രാമന്‍ അയോധ്യയില്‍ തന്നെയാണ് ജനിച്ചതെന്ന്.ഇനിയിപ്പോ യുക്തിവാദി, നിരീശ്വരവാദി, തുടങ്ങിയ ജീവിധോധ്യെശ്യഅഞ്ജത ഉള്ള കേസുകള്‍ വായപൂട്ടി കക്കൂസില്‍ പോകുന്നതാണ് നല്ലത്. ഇനിയിപ്പോ മുപ്പതു മുക്കോടി ദൈവങ്ങള്‍ക്കും ജന്മസ്ഥലം തീറെഴുതികൊടുക്കണമെന്ന് പറഞ്ഞു സുപ്രീം കോടതിയില്‍ തിരുമ്മു നടത്തിയാല്‍??????????????

  മുസ്ലിങ്ങള്‍ കെട്ടും കിടക്കയും എടുത്തു പാകിസ്ഥാനിലേക്ക് പോകേണ്ടി വരും!!!!!!!!!!!

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...