ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Wednesday, July 28, 2010

ചാത്തപ്പനെന്തു മഹ്ഷറ ! അബ്ദുള്ളകുട്ടി ആരാ മോന്‍ ?

കുട്ടി കുട്ടി അബ്ദുള്ളകുട്ടി.......
പെട്ടി തുറന്നപ്പോള്‍ അത്ഭുതക്കുട്ടി ...

കുറേനാളായി............. പണ്ട് വിപ്ലവം  ചോരയില്‍ തിളച്ചു മറിഞ്ഞ  കാലത്ത് K.S.U  ആദിപത്യത്തെ അട്ടിമറിച്ചു കൊണ്ട് വിപ്ലവക്കുട്ടി ആയപ്പോള്‍ കൂടെ പഠിച്ച ഒരു പെണ്‍സഖാവ് സുഖിപ്പിച്ചു പ്രയോഗിച്ച ഈ കുട്ടി പ്രയോഗം  നാലാള് കൂടുന്നിടത്തൊക്കെ സ്വയം പുകഴ്ത്തലിന്റെ അനന്തമായ അഹങ്കാരത്തിലേക്ക് വാരിവിതച്ചു മതിമറന്ന് ചിരിക്കുന്നു...

തന്‍റെ ഈ നാറിയ ചിരിയുടെ തന്ത്രകുത്രന്ത്ര ഉള്ളുകള്ളികള്‍ ഒന്നും മനസ്സിലാക്കാന്‍ കഴിവുള്ള ഒരു മന്ദബുദ്ധിയും ഇല്ല കേരളനാട്ടില്‍  എന്ന തന്‍റെ അത്യുഗ ആത്മവിശ്വാസത്തിന്റെ വെളിപ്പെട്ലുകള്‍ ആണല്ലോ തന്‍റെ പെട്ടിതുറക്കുമ്പോള്‍ ഈ കഴുതകള്‍ കണ്ടുകൊണ്ടെയിരിക്കുന്നത്!
അങ്ങിനെ ഞാന്‍ എന്നും എന്‍റെ അനന്തമായ അത്ഭുതങ്ങള്‍ കാട്ടി ബെന്സ് കാറില്‍ ഐസ്ക്രീമും കഴിച്ചങ്ങിനെ സൌര്യവിഹാരം നടത്തും...
ഇടയ്ക്കിടെ എന്നെ ഇങ്ങനെയൊക്കെ ആക്കിയ പണ്ടെന്നോ ഞാന്‍ വിശ്വസിച്ചുപോയ ഉള്ളുപോള്ളയായ ആ വിശ്വാസപ്രമാണങ്ങളെയൊക്കെ തെറിയും പറയും.. മീശമുളയ്ക്കാത്ത തന്നെ പിടിച്ചു എം പി വരെ ആക്കിയ ആ പ്രസ്ഥാനത്തെ കാര്‍ക്കിച്ചു തുപ്പുകയും ചെയ്യും...ഞാന്‍ ആരാ മോന്‍?

പള്ളിയില്‍ കയറണമെങ്കില്‍ ശഹാദത്ത് കലിമ ചെല്ലാന്‍ പറഞ്ഞ ഖത്തീബിനോട് പോയി പണി നോക്കാന്‍ പറഞ്ഞിട്ടാണ് നിരീശ്വരവാദിയായിരുന്ന അബ്ദുള്ളകുട്ടി പ്രസ്ഥാനത്തില്‍ ചേര്‍ന്നത്‌. ചെറുപ്പത്തില്‍ മദ്രസയില്‍ പഠിക്കാതെ പോയതിനു മോയ്ല്യാരുടെ കയ്യില്‍ നിന്നും കിട്ടിയ ചൂരല്കഷായമാണ് ആ കുട്ടിയെ ഒരു തികഞ്ഞ നിരീശ്വരവാദിയാക്കിയത്. അന്നുതൊട്ട് ഈശ്വരന്‍ ഇല്ലെന്നു വിശ്വസിച്ചു പോയ ആ കുട്ടി പിന്നെ വിശ്വസിച്ചത് വിരുധ്യാധിഷ്ടിതമായ ഭൌതികവാതത്തിലാണ്. ഈശ്വരന്‍ ഇല്ലാത്തതുകൊണ്ട് ഈശ്വര വിശ്വാസം ആവശ്യമില്ലെന്ന പ്രത്യയശാസ്ത്രതിലാണ്.അന്നൊരു മന്ത്രിയുടെ വഴിതടഞ്ഞു പ്രകടനം നടത്തിയതിനു ഉടുമുണ്ട് വരെ ഉരിഞ്ഞ് പോലീസുകാര്‍ പച്ചക്ക് പിടിച്ചു പെരുമാറിയതൊക്കെ പാര്‍ട്ടിയുടെ തലോടലായി മാറി കുട്ടിക്ക്‌ .മീശ മുളക്കുന്നതിനു മുന്‍പ് തന്നെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നു വന്നപ്പോളാണ് തന്‍റെ ജന്മം പോലെ തന്നെ ഒരു പിടിയുമില്ലാത്ത ജനനതിയതി മുള്ളുപോലെ കുത്തി വേദനിപ്പിച്ചത്. ഈ ഭൂമിയില്‍ പിറന്നു വീണ ദിവസം അറിയാനുള്ള ഇതൊരു മനുഷ്യന്റെയും അവകാശം ആ കുട്ടിക്കും ഇല്ലേ?
അതുകൊണ്ടാണ് തന്‍റെ രക്ഷിതാക്കള്‍ പോലും ഓര്‍ത്ത് വെക്കാതിരുന്ന
ആ സുദിനം എന്നാനെന്നറിയാന്‍ ഒരു നാഡീജ്യോതിഷിയെ കണ്ടത്.ദൈവത്തിനെ അലര്‍ജിയായ മൂരാച്ചികളായ സഖാക്കള്‍ക്ക്‌ അതത്ര രസിച്ചില്ല.


അന്ന് തുടങ്ങിയതാണ് ആ കുട്ടിയെ കുറിച്ചുള്ള അപവാദപ്രചാരണങ്ങള്‍.താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി അച്ചടക്കമുള്ള ഒരു നല്ല പ്രവര്‍ത്തകനായി ജീവിച്ച കുട്ടിയെ പാര്‍ട്ടിയിലെ തന്നെ തല മൂത്തതും മൂക്കാത്തതും ആയ ചില ഗൂടാലോച്ചനക്കാര്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തുകയും, തനിക്ക് കിട്ടേണ്ടിയിരുന്ന സ്ഥാനമാനങ്ങള്‍ അപഹരിക്കുകയും ചെയ്തതോടെ കുട്ടി ഈശ്വരനെ സ്വപ്നം കണ്ടു തുടങ്ങി.

ഒരുപണിയും ഇല്ലാതെ എ. കെ .ജി. സെന്‍ററില്‍ കട്ടന്‍ ചായ കുടിചിരുന്നപ്പോഴാണ് ..വിയറ്റ്നാമില്‍ നിന്ന് കുറ്റിയും പറിച്ചു വന്ന ആ ദാര്‍ശനികരായ സഖാക്കള്‍ തന്നെ നാണം കെടുത്തുന്ന ആ ചോദ്യം ചോദിച്ചത്. ഹേയ്..കുട്ടി ...ഞങ്ങളും നിങ്ങളെ പോലെ പാര്‍ട്ടി പ്രവര്‍ത്തകരാണ്..പക്ഷെ,  നിങ്ങളുടെയൊക്കെ ജോലി എന്താണ് ?
നിങ്ങളുടെയൊക്കെ വരുമാന മാര്‍ഗ്ഗം എന്താണ്?......
സാക്ഷാല്‍ ഹോചിമിന്റെ നാട്ടില്‍ നിന്നു വന്ന ആ പെരട്ട സഖാക്കളുടെ പരിഹസാപൂര്‍ണമായ ചോദ്യത്തിന് ഞങ്ങള്‍ പാര്‍ട്ടിയെ സേവിച്ചു കൊണ്ട് ദിനേശ്‌ ബീഡി വലിച്ചിരിക്കുന്നു...പാര്‍ട്ടി ഞങ്ങള്‍ക്ക് ചിലവിനു തരുന്നു .. എന്ന് പറയാന് നാവു പോന്താതെ സ്വന്തമായി ഒരു കച്ചവടം നടത്തി വരുമാനമാര്‍ഗ്ഗം ഉണ്ടാക്കി കാണിച്ചു കൊടുക്കണം എന്ന് ആഗ്രഹിച്ചു പോയത് രണ്ടാമത്തെ തെറ്റ്.

മലബാറിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ പിറന്ന കുട്ടി ജീവിക്കാന്‍ വേണ്ടി പാര്‍ടി പ്രവത്തനത്തോടൊപ്പം ഒരു സൈഡ് ബിസിനെസ്സ്‌ തുടങ്ങിയത് പാര്‍ട്ടിയിലെ ചില അസൂയാലുക്കള്‍ക്ക് സഹിച്ചില്ല. കുട്ടി പാര്‍ട്ടി അറിയാതെ വന്‍കിട ബിസിനെസ്സ്‌ നടത്തി മണിമാളിക പണിയുന്നു ..ബാങ്ക് ബാലന്‍സ് കൂട്ടുന്നു എന്നൊക്കെ പറഞ്ഞു എന്തൊക്കെ കോലാഹലം നടത്തി ഈ ലളിതജീവിത വിവ്ളവ കുഷ്മാണ്ടങ്ങള്‍. കൂടെയുള്ളവന്‍ നന്നകുന്നത് കാണാന്‍ ഇഷ്ടമില്ലതവന്റെ മുഴുത്ത അസൂയ തന്നെ...അല്ലെങ്കില്‍ പിന്നെ തനിക്ക് സ്ത്രീധനം കിട്ടിയ തന്‍റെ വീടും പറമ്പും ഒക്കെ കാണിച്ചു കുട്ടി പാര്‍ട്ടിയെ പറ്റിച്ചു കാശുണ്ടാക്കി എന്ന് പ്രചരിപ്പിച്ചു തന്നെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരാം താഴ്ത്തുമോ?
താന്‍ മതവിശ്വാസി അല്ലാതിരുന്നിട്ടു കൂടി തന്‍റെ ജീവിതത്തിലെ മതപരമായ ചില ചടങ്ങുകള്‍ തലയില്‍ മുണ്ടിട്ടു പോയി ചെയ്യേണ്ടി വന്നു ആ കുട്ടിക്ക്.പ്രസ്ഥാനത്തില്‍ വിശ്വസിക്കെ ഒരു സുപ്രഭാതത്തില്‍ ദൈവത്തെ കണ്ടെത്തുന്നവന്റെ വിശ്വാസപരമായ കാര്യങ്ങള്‍ രഹസ്യമായി ചെയ്യേണ്ടി വരുന്ന ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റ്‌കാരന്‍റെ ഗതികേട് ഇവിടെത്തെ നീരീശ്വരവാദികളായ ഗമണ്ടന്‍ സഖാക്കള്‍ക്ക് മനസ്സിലാകുമോ?
പാര്‍ട്ടിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച തന്നെ പാര്‍ട്ടിക്ക്‌ ഉള്ളിലുള്ളവര്‍ തന്നെ അവഗണിക്കുകയും, തന്റെ മഹത്വത്തിനു അനുസരിച്ച് സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുന്നതിനു പകരം തുടര്‍ച്ചയായി ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു കുട്ടിയെ  മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തത്
എന്നിട്ടും അതെല്ലാം സഹിച്ചു അച്ചടക്കമുള്ള സഖാവായി ലോക്കല്‍ കമ്മിറ്റിയുടെ ബാക്ക് ബെഞ്ചില്‍ പോയിരുന്നു ആ കുട്ടി.

പിന്നെയാണ് ആ കുട്ടിക്ക്‌ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാകുന്നത്. കേരളത്തില്‍ കാണുന്ന എല്ലാ നന്മകളുടെയും കാരണക്കാര്‍ തങ്ങളാണെന്ന് വീമ്പിളക്കുന്ന ഇടതന്മാരുടെ അക്രമരാഷ്ട്രീയം കണ്ടു പേടിച്ചു പോയി ആ പാവം കുട്ടി. തികഞ്ഞ സമാധാന വാദിയും  ഇടിപടങ്ങളിലെ ചോര കണ്ട് തല കറങ്ങി വീഴുന്ന കുട്ടി ..കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, അരിഞ്ഞു വീഴ്തലും കണ്ടു മനസ്സ് മടുത്തു ദൈവത്തിലേക്ക് മടങ്ങുന്നത്.

അവിടെ നിന്ന് കുട്ടിക്ക്‌ വെളിപാടുണ്ടായി....
അത് ഇതൊക്കെയാണ്
തെറ്റ് ചെയ്യാതിരിക്കാന് ആരെയെങ്കിലും ഭയക്കണം..അത് ദൈവം ആണെങ്കില്‍ കൂടുതല്‍ നല്ലത്.. അങ്ങിനെ ദൈവത്തെ ഭയക്കുമ്പോള്‍ നമുക്ക് സഹജീവികളെ വെട്ടികൊല്ലാന്‍ തോന്നില്ല.. മതനിരപേക്ഷ ഇന്ത്യന്‍ സാഹചര്യത്തില്‍ മതത്തെ നിഷേധിച്ചു കൊണ്ട് കമ്മുനിസ്റ്റ്‌ ആശയങ്ങള്‍ക്കും ,പ്ര്യത്യയ ശാസ്ത്രങ്ങള്‍ക്കും  നിലനില്‍പ്പില്ല.അതുകൊണ്ട് തന്നെ താന്‍ ഇതുവരെ വിശ്വസിച്ച പ്രമാനങ്ങളൊക്കെ തെറ്റാണ്. അതെല്ലാം എഴുതിവെച്ചത് കുറെ ബുദ്ധിക്ക് സ്ഥിരതയില്ലാത്ത കഴുതകളും. തന്നെ പോലുള്ള കഴുതക്കുട്ടികള്‍ അതൊക്കെ വായിച്ചു  മൂക്കുത്തി പ്രസ്ഥാനത്തില്‍ ചെന്ന് വീണു. ഇപ്പോള്‍ കുട്ടിക്ക് ബുദ്ധി വെച്ച്.
വര്‍ഷത്തില്‍ മുന്നൂറു ദിവസവും ഹര്‍ത്താലും , ബന്ദും നടക്കുന്ന സംസ്ഥാനത്, വികസന വിരോധികളായ കുറെ വയസ്സന്‍സഖാക്കളും കൂടി ആകുമ്പോള്‍ എങ്ങിനെയാണ് കേരളം ദുബായ് പോലെ ആവുക?
അതിനാണ് നമ്മള്‍ ഗുജറാത്തിലേക്ക് പോകേണ്ടത് ..മോടി ഏമാനേ കണ്ടു പഠിക്കേണ്ടത്.
കമ്മ്യൂണിസത്തിന്‍റെ അതിഭയങ്കരമായ തെറ്റുകള്‍ കണ്ടു പിടിച്ച ആ ത്വാതികന്‍ നേരെ നടന്നു മഹത്തായ തന്റെ ആശയങ്ങളോട് കൈകോര്‍ത്തു നില്‍ക്കുന്ന വലതുവഴിയില്‍...എന്നിട്ട് തനിക്കെന്തെന്കിലും പറ്റിയോ?
ഇനിയിപ്പോള്‍ പറ്റിയാല്‍ തന്നെ തന്നെ ഒരിക്കലും യാതീമാക്കില്ലന്നും , തന്നെ കാവിയുടുപ്പിച്ചു സംരക്ഷിച്ചോളാമെന്നും വാക്ക് തന്നിട്ടുണ്ട് തന്‍റെ ബി. ജെ. പി. സഖാക്കള്‍. ഞാന്‍ ആരാ മോന്‍?

സമ്പൂര്‍ണസോഷ്യലിസമാണ് തങ്ങളുടെ പ്രധാന അജണ്ട എന്ന് നയപരിപാടികളില്‍ മാത്രം എഴുതിവെച്ചു മൂത്ത് നരക്കുന്നത് വരെ പാര്‍ടി ചിലവില്‍ പഠിച്ചു കാലം കഴിക്കുന്ന എസ്. എഫ്‌.ഐ സഖാക്കള്‍ കല്ലേറ് നടത്തിയാലോന്നും ജനകീയ ജനാതിപത്യ വിപ്ലവം  നടക്കില്ലെന്ന് മനസ്സിലായപ്പോള്‍,

ബൂര്‍ഷ്വാവിപ്ലവങ്ങളിലൂടെ ഇന്ത്യയെ കരകയറ്റിയ മന്മോഹന്സിങ്ങിനോട് ആരാധന തോന്നി വഴിതെറ്റി പോയതില്‍ കുട്ടിയെ കുറ്റം പറയാനൊക്കുമോ?
ഞങ്ങള്‍ ജനപക്ഷത് നിന്ന്കൊണ്ടാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത് എന്ന് മിമിക്രി കാണിച്ചു പൊതുജന കഴുതകളെ ചിരിപ്പിച്ചു കയ്യടി നേടുന്നതല്ലാതെ ഈ തൊഴിലാളി പ്രസ്ഥാനത്തില്‍ നിന്ന് കൊണ്ട് തനിക്ക് ജനങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനു കഴിയില്ലെന്ന് തിരിച്ചരിഞ്ഞ ആ മഹാനായ പോതുപ്രവര്തകനെയാണ് ഇന്ന് ഈ ചുവപ്പ് തിമിരം ബാധിച്ച സഖാകള്‍ അവഹേളിക്കാന്‍ മാത്രമായി പിന്തുടര്‍ന്ന് നടക്കുന്നത്.

ആരൊക്കെ എന്തൊക്കെ ചെയ്താലും പറഞ്ഞാലും തന്‍റെ അളിയന്മാരും ,അച്ചന്മാരും , ദൈവങ്ങളും ജീവിചിരിക്കുന്നിടത്തോളം തന്‍റെ ഐസ്ക്രീമില്‍ നിന്ന് ഒരു തുള്ളി പോലും പുറത്ത് പോകില്ല. ഇന്‍ അഥവാ പോയാല്‍ തന്നെ തന്‍റെ പിന്നാലെ അത്ഭുദങ്ങളും കൊണ്ട് നടക്കുന്ന പടച്ചവന്‍ കാത്തോളും....
അതുകൊണ്ട് ഈ മഹാനായ ഞാന്‍ ഇങ്ങനെ സുഖിച്ചും, രമിച്ചും, നാറിയ ചിരി ചിരിച്ചും ഇങ്ങനെ വിരാജിക്കും...

കെ.ഇ.എന്‍  മാഷ് പറഞ്ഞ പോലെ ....
ചാത്തപ്പന് എന്ത് മഹ്ഷര .....അബ്ദുള്ളകുട്ടി ആരാ മോന്‍ ?

27 comments:

  1. ഈ വിദ്വാനെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് ഇവിടുന്ന്‍
    http://akamizhi.blogspot.com/2010/07/blog-post_06.html

    ReplyDelete
  2. രാഷ്ട്രീയ വിഷയം നല്ലത് പോലെ വഴങ്ങുന്നു.
    ആശംസകള്‍.

    ReplyDelete
  3. കേരള രാഷ്ട്രീയത്തില്‍ അബ്ദുല്ലക്കുട്ടിക്ക് എന്ത് പ്രസക്തിയാനുള്ളത്‌?
    വിശ്വസിച്ച പ്രസ്ഥാനത്തിന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാത്ത, അവസരവാദ, വ്യവസ്ഥാനുകൂല, രാഷ്ട്രീയത്തിന്റെ കൂതറ പരിവേഷം.
    തന്‍റെ ചെയ്തികള്‍ കൊണ്ട് കൂടെയുള്ളവരെ വെറുപ്പിച്, ഇനിയൊരിക്കല്‍ കൂടി ലോകസഭാ സീറ്റില്‍ ഇരിക്കാന്‍ പറ്റില്ലെന്നു മനസ്സിലായപ്പോള്‍ മാത്രം സ്വയം വഞ്ചനയുടെ മറ്റൊരു ഭാവമായി കപടമതവിശ്വാസം.
    ഇന്ത്യ ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മൃഗീയമായ കൂട്ടകൊലയ്ക്ക് നേതൃത്വം നല്‍കുകിയ മോഡിക്ക് ജെയ് വിളിച്ച അബ്ദുള്ളക്കുട്ടിയുടെ സമദാനവാദം എത്രമാത്രം പരിഹാസ്യമാണ്.
    അടിച്ചമര്‍ത്തപ്പെട്ടവന്റെയും, ചൂഷിതരുടെയും, പക്ഷത് നിന്നുകൊണ്ട് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന് കഴിയുമെങ്കില്‍ അതാണ്‌ കമ്മ്യൂണിസ്റ്റ്‌ ആകാനുള്ള ആദ്യത്തെ യോഗ്യത.അല്ലാതെ നിരീശ്വരവാദമോ, ഭൌതീകവാദമോ അല്ല..
    ഇവിടെയാണ്‌ ലോകത്തിലെ ആദ്യത്തെ കമ്മുണിസ്റ് യേശുക്രിസ്തുവിന്‍റെ പ്രസക്തി.

    ReplyDelete
  4. നരേന്ദ്രമോഡി മഹാന് കീ ജയ് വിളിച്ചങ്കിൽ രാഷ്ട്ടീയം ശരിക്കും വഴങ്ങും
    മത വിശ്വാസവും;
    അതിലൊന്നും ആരും അസൂയപെടണ്ടാ .
    ഇതിനൊക്കെ പിന്നിൽ നിൽക്കുന്ന ജനത്തിന് ജയ്……. കീജയ്.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. >>>>> ഇന്ത്യ ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മൃഗീയമായ കൂട്ടകൊലയ്ക്ക് നേതൃത്വം നല്‍കുകിയ മോഡിക്ക് ജെയ് വിളിച്ച അബ്ദുള്ളക്കുട്ടിയുടെ സമദാനവാദം എത്രമാത്രം പരിഹാസ്യമാണ്.>>>>>
    ഗുജറാത് കലാപം ഇന്ത്യ കണ്ട ഏറ്റവും വലുതല്ല...അനാമിക കണ്ടത്തില്‍ ഏറ്റവും വലുത് എന്ന് പറഞ്ഞാല്‍ സംഗതി ശരിയാകും.

    ഇപ്പൊ മനസ്സിലായി അനാമിക ആരെന്നും അനാമിക ആര്‍ക്കുവേണ്ടി ആണ് നിലകൊള്ളുന്നത് എന്നും...മതേതരത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത എന്നാല്‍ മതേതരം എന്ന് നാഴികക്ക് നാല്പതുവട്ടം യാതൊരു ഉളുപ്പും ഇല്ലാതെ ഘോരഘോരം പ്രസംഗിക്കുന്നു മുസ്ലിം ലീഗ് എന്നാ രാഷ്ട്രീയ പരിഷകളുടെ ബ്ലോഗ്‌ വക്താവ് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം...എന്താ അനാമിക ശരിയല്ലേ?

    ലിസ പറഞ്ഞപോലെ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം മുവായിരത്തോളം സിഖ് മതസ്ഥരെ ക്രൂരമായി കൊല ചെയ്ത രാഷ്ട്രീയ കക്ഷികളിലെ മുതുമുത്തശ്ശനായ കോണ്‍ഗ്രസ്‌ ഒട്ടും വര്‍ഗീയമല്ല...ജാതിയുടെയും മതത്തിന്‍റെയും പേര് പറഞ്ഞു ജനങ്ങളെ തമ്മില്‍ തല്ലിച്ചതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും കോണ്‍ഗ്രസിന്‌ അല്ലാതെ മറ്റാര്‍ക്കുമില്ല...ന്യുനപക്ഷ പ്രീണനവും മറ്റും എത്രമാത്രം എന്ന് നമ്മള്‍ ദിവസവും കാണുന്നതാണല്ലോ?

    പാര്‍ട്ടി കൊടിയില്‍ ഉള്‍പ്പടെ മുസ്ലിം വികാരം ഉള്‍ക്കൊള്ളുന്ന മുസ്ലിം ലീഗ് ഒട്ടും തന്നെ വര്‍ഗീയമെയല്ലത്രേ...മാറാട്‌ കലാപത്തിന്‍റെ ഒരുവശം മാത്രേ എപ്പോഴും പറയപ്പെടുന്നുള്ളല്ലോ അനാമിക? ഹിന്ദു വിഭാഗത്തില്‍ പെട്ട കുറച്ചു പേരെ കൊന്നതിന്‍റെ കാര്യം ആരും പറഞ്ഞു കേള്‍ക്കുന്നില്ലല്ലോ? അതേപോലെ തന്നെ ഗുജറാത് കലാപവും...പത്തു നൂറു കര്‍സേവകരെ ട്രെയിനില്‍ ഇട്ടു ചുട്ടു കൊന്നതിന്‍റെ പറ്റി അനാമിക ഉള്‍പ്പടെ ഉള്ളവര്‍ പ്രതികരിച്ചു കണ്ടില്ല? എന്തേ മുസ്ലിം അല്ലതവക്ക് ചോരയും നീരും ഒന്നും ഇല്ലെ? വികാര വിചാരങ്ങള്‍ അവര്‍ക്കും ഉണ്ടാവാന്‍ പാടില്ലേ? ഞമ്മന്‍റെ പാര്‍ട്ടിയുടെ പേരില്‍ മാത്രേ വര്‍ഗീയം ഉള്ളത്രെ...ചിരിക്കാതെ വയ്യ...സദ്ദാം ഹുസൈനെ കൊലപ്പെടുതിയപ്പോഴാനെന്നു തോന്നുന്നു ഒരുകൂട്ടം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ (എന്‍. ഡി. എഫ്. കാരും ഉള്‍പ്പെടും) കോഴിക്കോട് വിമാനത്താവളത്തിലെ ഇന്ത്യന്‍ പതാക മാറ്റി പാക്കിസ്ഥാന്‍ പതാക വച്ചു...അതൊന്നും മനപൂര്‍വം മറക്കപെടുന്നു...കാരണം ന്യൂനപക്ഷം ആണല്ലോ അതൊക്കെ ചെയ്തത്...

    ഇതൊക്കെ കേള്‍ക്കുമ്പോ തൂലികക്ക് ഒരു സംശയം :- "ന്യൂനപക്ഷത്തിനു എന്താ കൊമ്പുണ്ടോ?"

    ReplyDelete
  8. ലിസറ്റീച്ചര്‍ ഏതുശാഖയിലെ ഉസ്താദാണ്...ഒന്നു പറഞ്ഞു തരാമൊ.. പഠിപ്പിക്കാനല്ല. പഠിക്കാനാണ്... ദേശസ്നേഹത്തിന്റെ ഹരിശ്രീ അങ്ങയില്‍ നിന്നു തന്നെയാകട്ടെ....പാകിസ്ഥാനോടും അതിന്റെ അപ്പനോടുമുളള സ്നേഹം മനസ്സിലും, വയറ്റിലും കിടന്നു കഥകളിയാടുകയാണ്. ഈ കളി റ്റീച്ചറൊന്നു നിറുത്തിത്തരണം. മത്രമല്ല, ഈ മഹല്‍ പാഠപാട്യത്തിനുശേഷം എനിക്ക് ഗുജറാത്തെന്ന പറുദീസയിലേക്കൊളിച്ചോടി അവിടെ ശ്രീശ്രീശ്രീശ്രീശ്രീശ്രീ മോഡിജി തിരുവടിയെ പുകഴ്ത്തി പുകഴ്ത്തി ശിഷ്ടകാലം അര്‍മാദിച്ചു വാഴണം...റ്റീച്ചറുടെ ഈ (ഫാഷിസ്റ്റ്)ശാസ്ത്രങ്ങള്‍ പടിക്കാതെ ആധന്യധരണിയില്‍ കാലെടുത്ത് കുത്ത മുടിയാത്...അതുതാന്‍ റ്റീച്ചര്‍..കാപ്പാത്തുങ്കൊ.. പ്ലീസ്. ഹെല്‍‌പ് ചെയ്യില്ലെ..

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. റ്റീച്ചര്‍ക്ക്, എന്നെക്കാണാന്‍ വൈകിയതില്‍ വിശമുണ്ടെന്ന് പറഞ്ഞപ്പോള്‍ ശരിക്കുമങ്ങ് വിശമിച്ചു പോയി..ശ്ശി സന്തോഷവും.. സാരമില്ല. ഞാന്‍ എവിടെയായിരുന്നെന്നും, എന്തുചെയ്യുകയായിരുന്നെന്നും അറിയുമ്പോള്‍ റ്റീച്ചറുടെ വിശമം മാറും. തുള്ളിച്ചാടി ഉത്തരം പൊളിക്കും..ഞാന്‍ ഒരൊന്നൊന്നര തിരക്കിലായിരുന്നു. എന്തെന്നല്ലേ? ഞാനൊരു ശത്രുസംഹാര പൂജ നടത്തുകയായിരുന്നു.അതിനുള്ള അര്‍ഘ്യം കൊണ്ടു വന്നത് നമ്മുടെ പുണ്യ് ഭൂമിയായ നാഗ്പൂരില്‍നിന്നാണ്. കുറച്ച് ബാക്കിയുണ്ട് റ്റീച്ചര്‍ക്ക് വേണമെങ്കില്‍ തരാം. പൈസ മാണ്ടാ.ഒ.കെ.കാര്യത്തിലേക്കുവരാം,. പൂജ നടത്തിയത് എന്തിനെന്നു പറയാം..ഭാരതത്തിലെ സി.ബി.ഐ. മുടിഞ്ഞു നാറാക്കല്ലുകുത്തികുഷ്ടവും ക്ഷയവും പിടിച്ച് പിച്ചതെണ്ടി ആ പിച്ചക്കാശുകൊണ്ട് അവലൊസുണ്ടയും വിഷവും വാങ്ങിക്കഴിച്ച് മുടിഞ്ഞ്മുടിഞ്ഞ് പകുതിചത്ത് ആസനം ചീഞ്ഞ് ആ നാറ്റത്തില്‍ ഉരുണ്ട് പിന്നെയും ഉരുണ്ട് പണ്ടാരമടക്കി ഇറ്റലിയിലേക്ക് നാടുകടത്തപ്പെടാന്‍.പൂജ ഫലിക്കാന്‍ തെന്നെയാണ് സാധ്യത.റ്റീച്ചറും മനംനൊന്ത് പ്രാര്‍ഥിക്കുക. അല്ലെങ്കില്‍, ഈ പോക്ക് പോയാല്‍ മദാമ്മയും,തറപറ മുണ്ടാനറിയാത്ത തലയില്‍കെട്ടുകാരനും നാമ്മുടെ മോഡി ഭഗവാനെ സി.ബി.ഐ. കൊണ്ട് പിടിപ്പിച്ച് പൂട്ടിയിടാന്‍ സാധ്യതയുണ്ട്..ഇതു തടയാന്‍ എനിക്ക് പൂജയില്‍ മാത്രമെ വിശ്വാസമുള്ളു,...(ഇനി എന്റെ കയ്യില്‍ നിന്നും ഒരു മറുപടിയും പ്രതീക്ഷിക്കണ്ട്.. ഞാനൊരു പാവം ജിഹാദി.. പൂജ നടത്തുന്ന ഭാരത ജിഹാദി..ബുദ്ധിയും വിവേഹവുമില്ലാത്ത ഒരു കഴുത ജിഹാദി (കഴുതകളെ ക്ഷമിക്കുക). റ്റീച്ചര്‍ എന്നെ ഇനി വെറുതെ വിടുക..ഈ പാവം ജിഹാദി പൊയ്ക്കൊട്ടെ)

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ഇന്ത്യയുടെ ചരിത്രം എടുത്തുനോക്കിയാല്‍ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് സമാനമായ ഒരു ക്രൂരതയും കാണിച്ചു തരാന്‍ പറ്റില്ല ഈ ദേശസ്നേഹിക ള്‍ക്ക്. ഗോധ്ര സംഭവം ഉണ്ടായപ്പോള്‍ ബി. ജെ പി ആഹ്വാനം ചെയ്ത ബന്ദ്‌ ആണ് ആ കൂട്ടക്കൊലയുടെ ഹരിശ്രീ എന്നുള്ളത് ബന്ദ്‌ വിരോധിയായ അബ്ദുള്ളക്കുട്ടി മറന്നു, ഭരണകൂടത്തിന്‍റെസകല പിന്തുണയും കൊടുത്ത് മോഡി അതിനെയെല്ലാം ന്യായീകരിക്കുകയാണ് ചെയ്തത്.ഇപ്പോഴും നിയമത്തിനു മുന്നില്‍ നില്‍ക്കുമ്പോഴും അയാള്‍ക്കതില്‍ ഒട്ടും പശ്ചാത്താപമില്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയം കണ്ടും, ഇരുപത്തഞ്ചു ലക്ഷം മുതല്‍മുടക്കി ഓരോ രാഷ്ട്രീയ കൊലപാതകകങ്ങള്‍ നടത്തുന്നത് കണ്ടും ഭയന്ന് വിറച്ചു ഇന്നുവരെ ഒരുതുള്ളി രക്തം പടരാത്ത ഗുജറാത്തിലഭയം തേടിയത് ...കണ്ണൂരില്‍ പലപ്പോഴായി വെട്ടിയരിഞ്ഞിട്ട കയ്യും കാലും തലയും തെറിപ്പിച്ച ചോര പതിഞ്ഞതാണ് കുറച്ചു നാള്‍ മുന്പ് വരെ കുട്ടി ഇട്ടിരുന്ന കുപ്പായമെന്നു സൌകര്യപൂര്‍വം മറക്കാത്തത് കൊണ്ട് തന്നെയാണല്ലോ തികഞ്ഞ സമാധാനവാദിയായ കുട്ടി തനിക്ക് ചേര്‍ന്ന ഗുരുവിനെ തന്നെ തിരഞ്ഞെടുത്തത്.
    (അക്രമരാഷ്ട്രീയത്തിന് കുപ്രസിദ്ധി നേടിയ കണ്ണൂരിന്‍റെ പ്രിതിനിതി ആയിരുന്ന നമ്മുടെ ഈ കുട്ടിയെക്കാണുമ്പോള്‍ ബിജെപി ,ശിവസേന തുടങ്ങിയ പ്രവത്തകര്‍ മുതല്‍ ചില എം.പി മാര്‍ വരെ ഭയന്ന് വിറച്ചു പോയത് താന്‍ ഒരു സമാധാനവാദി ആണെന്നും ഇടിപടങ്ങളില്‍ ചോര കണ്ടു ഭയന്നുവിറക്കുന്ന ഒരു കുഞ്ഞുകുട്ടി ആണെന്നും ആ പോട്ടന്മാര്‍ക്ക് അറിയാത്തത് കൊണ്ടാണ്...ഒരു കൊല കൊണ്ട് മറ്റൊരു കൊലയെ ന്യായീകരിക്കാനാവില്ല എന്നാ ആ മഹത്തായ തത്വം വിജയമാഷേ വരെ പഠിപ്പിച്ച കുട്ടിയാണിത്)

    ReplyDelete
  14. ലിസയുടെ കമെന്റ്റ്‌ എന്തിനാണ് ഡിലീറ്റ് ചെയ്യുന്നത്?
    നമുക്ക്‌ ചര്‍ച്ച ചെയ്യാവുന്നതല്ലേയുള്ളൂ ?
    വിഷയത്തില്‍ നിന്ന് വ്യതിച്ചലിച്ചാലും ധാരണകള്‍ കൂടുതല്‍ സുതാര്യമാകാന്‍ ഇത്തരം ചര്‍ച്ചകള്‍ നല്ലതാണ്. ഇനി ലിസക്ക് നിര്‍ബന്ധമാനെന്കില്‍ ഞാന്‍ ഡിലീറ്റ് ചെയ്യാം. വേണോ?
    കെട്ടുങ്ങല്‍ മാഷിന്റെ കമെന്റ്റ്‌ മാഷ്‌ പറയാതെ ഞാന്‍ ഡിലീറ്റ് ചെയ്യില്ല.
    അനാമിക എല്ലാവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നത് കൊണ്ട് ലിസയുടെ നിര്‍ദേശം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.
    ഗുഡ്‌ബൈ പറഞ്ഞു പോകുന്നത് എന്തിനാണ് ലിസ ?
    ഇനിയും വരണം ...ഞാന്‍ പ്രതീക്ഷിക്കും

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. വായിച്ചു .... no comments

    ReplyDelete
  18. "ഇന്ത്യയുടെ ചരിത്രം എടുത്തുനോക്കിയാല്‍ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് സമാനമായ ഒരു ക്രൂരതയും കാണിച്ചു തരാന്‍ പറ്റില്ല"

    അനാമികെ , മേല്‍ചൊന്ന ഒരു വാചകം മതി ,
    അനമികക്ക് 10 പൈസ യുടെ ഒരു കുറവ് കാണുന്നു :)

    ഹിസ്റ്ററി പഠിച്ചത് എവിടുന്നു എന്ന് ചൊടികുനില്ല
    സമയം ഉണ്ടെങ്കില്‍ Freedom at Midnight ഒന്ന് വായിച്ചു നോകുക ..

    ReplyDelete
  19. കുട്ടേട്ടാ ,
    അനാമികക്ക് നൂറു പൈസയുടെ കുറവുണ്ടെന്നു പരിഹസിചാലും അനാമിക ഇതുതന്നെ പറയും. അതിനു ഒരു മിഡ്‌നൈറ്റിന്റെയും കൂട്ട് വേണ്ട അനാമികക്ക്. ഗുജറാത്ത്‌ കലാപം ആണ് ഇന്ദ്യയില്‍ നടന്ന ഏറ്റവും വലിയ കലാപം എന്നല്ല അനാമിക പറഞ്ഞത് .....ഏറ്റവും മൃഗീയവും ക്രൂരവും ആയത് എന്നാണു പറഞ്ഞത് .പറഞ്ഞത് മനസ്സിലാക്കിയിട്ട് പരിഹസിക്കു ...പിന്നെ ഞാന്‍ എന്ത് കൊണ്ട് അങ്ങിനെ ഒരു പ്രയോഗം നടത്തി എന്നതിനുള്ള വിശധീകരണവും തരാം.
    ഗുജറാത്ത് കലാപത്തിനു മുന്പും പിന്‍പും ഒട്ടേറെ കലാപങ്ങള്‍ ഇന്ത്യയില്‍ താണ്ടവമാടിയിട്ടുണ്ടെങ്കിലും ഇതുപോലെ ഏകപക്ഷീയമായ ഒരു തുടച്ചുനീക്കള്‍ അജണ്ടയാക്കി നടന്ന ഒരു കലാപവും ഉണ്ടായിട്ടില്ല. ചരിത്രം എഴുതുന്നവന്റെ മനോതലങ്ങളില്‍ രൂപം കൊള്ളുന്ന അര്‍ദ്ധസത്യാസത്യങ്ങള്‍ ആണെന്നുള്ള പൂര്‍ണ്ണബോധത്തോടു കൂടി തന്നെയാണ് അനാമിക ചരിത്രം പഠിച്ചത്.
    ഗുജറാത്ത് കലാപം ഭരണകൂടത്തിന്‍റെ ആശീരവാധതോടെ നടന്ന ആസൂത്രിതമായ കൂട്ടക്കൊല ആയിരുന്നെന്നും നിങ്ങള്ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് കുട്ടേട്ടന്‍ നേരെത്തെ പറഞ്ഞ അഞ്ചുപൈസയുടെ കുറവ് കൊണ്ടല്ല ....മറിച്ചു സ്കൂളില്‍ പോയി പഠിക്കാന്‍ ഭാഗ്യം കിട്ടാത്തവര്‍ക്ക് മോഡി ഗുരു പകര്‍ന്നു കൊടുത്ത ന്യുട്ടന്‍സ്‌ ലോ യുടെ തിയറി വയറ്റില്‍ ദഹിക്കാതെ കിടക്കുന്നത് കൊണ്ടാണ് .
    മറ്റുള്ള കലാപങ്ങള്‍ എല്ലാം ഇരുപക്ഷവും നടത്തിയ പ്രഹര പ്രതിപ്രഹരങ്ങള്‍ ആയിരുന്നത് കൊണ്ട് അവിടെയെല്ലാം മോഡിയുടെ ലോ തിരുകി കയറ്റി നമുക്ക് ന്യായീകരിക്കാം. എന്നാല്‍ ഒരു സമുദായതിനെ മാത്രം ലക്‌ഷ്യം വെച്ച് വളരെ അസസൂത്രിതമായി
    (ഗോധ്ര സംഭവത്തിന്‌ മുന്പ് തന്നെ ഈ കൂട്ടക്കൊലയ്ക്ക് വേണ്ട നീക്കങ്ങള്‍ നടത്തിയിരുന്നു എന്ന് ഈ കലാപം അന്വേഷിച്ച കമ്മീഷന്‍ തന്നെ പുറത്തുവിട്ട സ്ഥിതിക്ക് ന്യുടന്‍സ്‌ ലോ ഇവിടെ രക്ഷിക്കാന്‍ വരില്ല ) എല്ലാ വിധ സന്നാഹങ്ങളോടെ നടത്തിയ വംശഹത്യ ആയിരുന്നു എന്ന് വിശ്വസിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ അനാമികയെ ചോദ്യം ചെയ്യുന്നതിന് മുന്‍പ്‌ ഗുജറാത്തിലേക്ക് ഒന്ന് പോയി നോക്ക്...
    ഗുജറാത്ത് സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ എന്തിനു സ്വമേധയാ കേസെടുത്തു എന്ന് പോയി അന്വേഷിക്ക്.

    ReplyDelete
  20. ബന്ദിന് മുന്‍പ്‌ വിശ്വഹിന്ദു പരിഷത്തിന്‍റെ ചില നേതാക്കള്‍ പോലിസ്‌ കമ്മീഷന്റെ താക്കീതു ചെയ്തുവത്രേ....അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ...ഇത് വെളിപ്പെടുത്തിയത് കലാപം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ഓഫീസര്‍ ആണ്.
    ഇത്തരത്തില്‍ പോലീസിനെ പോലും നോക്കുകുത്തിയാക്കി കൊണ്ട്, കലാപം നിയന്ത്രിക്കാന്‍ ഇറക്കുമതി ചെയ്ത ധൃത കര്‍മ സേനയെ മണിക്കൂറുകളോളം വിശ്രമിക്കാന്‍ അനുവദിച്ച് തങ്ങള്‍ക്കു ചെയ്യാനുള്ള തെല്ലാം ചെയ്തു കഴിയുന്നത് വരെ അക്രമികള്‍ക്ക് കൂട്ട് നിന്ന മോഡിയെ എന്തിനാണ് നിങ്ങളൊക്കെ വെള്ളപൂശുന്നത്?
    സംസ്ഥാനത്തെ മുസ്ലിംകളെ മാത്രമല്ല അവരുടെ ഒരു ശേഷിപ്പുകളും അവശേഷിപ്പിക്കതിരിക്കാന്‍ നടത്തിയ കളവും കൊള്ളിവെയ്പ്പും നടത്തിയ കൂട്ടത്തില്‍ കുറി വരച്ച തരുണീമണികകളും ഉണ്ടായിരുന്നെന്ന് തെളിവ് സഹിതം കണ്ടു കഴിഞ്ഞതാണ്. ബ്രിട്ടീഷുകാര്‍ നടത്തിയ അതെ തന്ത്രം തന്നെയാണ് അവിടെ മോഡി തമ്പുരാനും നടത്തിയത്. മുസ്ലിംകളും ,ദളിതുകളും, ആദിവാസികളും കൂടപ്പിറപ്പ് പോലെ കഴിഞ്ഞിരുന്ന ഗുജറാത്തിന്‍റെ ചേരികളില്‍ വര്‍ഗ്ഗീയതയുടെ വിഷം കുത്തി വെച്ച് ഭിന്നിപ്പിച്ച്...ലഹല്ള നടന്നപ്പോള്‍ മുസ്ലിമ്കള്‍ക്കെതിരെ തിരിയാന്‍ അവരെ പ്രാപ്ത്രാക്കിയ മോഡി ശകുനിയെ നിങ്ങള്‍ അറിയാതെ പോയത് എനിക്ക് അഞ്ചു കുറവുള്ളത് കൊണ്ടാണോ?

    സര്‍ക്കാരിന്റെ സ്ഥിതിവിവര കണക്കുകളില്‍ നിന്ന് തങ്ങളുടെ ഇരകളെയും അവരുടെ വരുമാനമാര്ഗ്ഗങ്ങങ്ങളും വ്യക്തമായി മനസ്സിലാക്കി, വളരെ സൂക്ഷമതയോടെ പ്രതികരണ ശേഷി ഇല്ലാത്ത നിരപരാധികള്‍ക്കുമേല്‍ അഴുച്ചുവിട്ട വെട്ടനായ്ക്കളുടെ മുന്നില്‍ ജീവന് വേണ്ടി കൈകൂപ്പി യാജിച്ചു നിന്ന അന്‍സാരിയെന്ന പാവം മനുഷ്യനെ കലാപത്തിന്‍റെ മുഖമാക്കി തീര്‍ത്ത ആര്‍കെ ദത്തയുടെ ക്ലിക്കില്‍ തെളിഞ്ഞ പല സത്യങ്ങളും നിങ്ങളൊന്നും കാണാതെ പോയത് അനാമികക്ക് അഞ്ചു കുറവുള്ളത് കൊണ്ടാണോ ?
    ആ ചിത്രങ്ങള്‍ മാത്രം മതിയായിരുന്നു ആരാണ് കലാപകാരികളെന്നും എന്ത് കൊണ്ട് ഗുജറാത്ത് കലാപത്തെ ഏറ്റവും മൃഗീയം എന്ന് വിളിച്ചു വെന്നും, ആരാണ് അവരുടെയെല്ലാം ഇരകളായതെന്നും മനസ്സിലാക്കാന്‍.
    അതുകൊണ്ട് തന്നെയാണല്ലോ ഗര്‍ഭസ്ഥ ശിശുക്കളെ പോലും ശൂലത്തില്‍ കയറ്റിയ (ഒരു തെളിവും ആര്‍ക്കും കൊടുക്കാനില്ല ...അന്നേരം അവിടെ ആര്‍ക്കെ ദത്ത ഉണ്ടായിരുന്നില്ല ....) കലാപകാരികള്‍ അന്‍സാരിയുടെ ആ ദയനീയമുഖത്തെ ഇന്നും ഭയക്കുന്നത് ..
    ഇനിയും ഉണ്ട് അനാമിക പഠിച്ച ഗുജറാത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ ..എന്‍റെ ആ പരാമര്‍ശത്തിന് ഇത് മതിയാവാതെ വരുന്നെങ്കില്‍ ഇനിയും തരാം വിശദീകരണങ്ങള്‍


    പണ്ട് തസ്ലീമ നസ്റിന് ലജ്ജ എഴുതി രതിമൂര്‍ച്ച അനുഭവിച്ചത് പോലുള്ള ആത്മപ്രകാശനങ്ങള്‍ അല്ല ഇതൊന്നും. സത്യം എക്കാലവും മറച്ചു വെക്കാന്‍ കഴിയില്ലെന്ന് തെളിയിച്ച ആധികാരികമായ അന്വേഷണങ്ങളില്‍ തെളിഞ്ഞ പച്ചപരമാര്തങ്ങളാണെ ....സംശയം ഉണ്ടെങ്കില്‍ ഗുജറാത്ത്‌ കലാപം അനേഷിച്ച മനുഷ്യവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പഠിക്കാം

    ReplyDelete
  21. .....................................................................................................................ഞമ്മന്‍റെ പാര്‍ട്ടിയുടെ പേരില്‍ മാത്രേ വര്‍ഗീയം ഉള്ളത്രെ...ചിരിക്കാതെ വയ്യ...സദ്ദാം ഹുസൈനെ കൊലപ്പെടുതിയപ്പോഴാനെന്നു തോന്നുന്നു ഒരുകൂട്ടം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ (എന്‍. ഡി. എഫ്. കാരും ഉള്‍പ്പെടും) കോഴിക്കോട് വിമാനത്താവളത്തിലെ ഇന്ത്യന്‍ പതാക മാറ്റി പാക്കിസ്ഥാന്‍ പതാക വച്ചു...അതൊന്നും മനപൂര്‍വം മറക്കപെടുന്നു...കാരണം ന്യൂനപക്ഷം ആണല്ലോ അതൊക്കെ ചെയ്തത്...................................................................................................

    ഇത് എപ്പോ? എന്ന് ? എങ്ങിനെ?
    ചിരിക്കാതെ വയ്യ സുഹൃത്തേ .
    ഇറാക്കില്‍ സദാംഹുസൈനെ കൊന്നതിനാണോ മുസ്ലില്‍ലീഗിന്‍റെ കോടി കരിപ്പൂര് പാറി കളിച്ചത്?.........
    ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന ചില കുരുത്തം കെട്ട രാഷ്ട്രീയക്കാര്‍ അത് ചെയ്തതിനു ന്യൂനപക്ഷം ആണ് ചെയ്തത് എന്നങ്ങോട്ടു പറഞ്ഞാലോ?
    അത് ആര് എന്തിനു എങ്ങിനെ എന്ന് ദിവസങ്ങളോളം ചാനല്‍ ദൈവങ്ങള്‍ വെളിപ്പെടുത്തി കൊടുത്തില്ലേ?
    അത് ചെയ്തവര്‍ക്കെതിരെ നടപടിയും ഉണ്ടായില്ലേ?
    ഇല്ലേ?



    ..............................................................................................ഇതൊക്കെ കേള്‍ക്കുമ്പോ തൂലികക്ക് ഒരു സംശയം :- "ന്യൂനപക്ഷത്തിനു എന്താ കൊമ്പുണ്ടോ?".......................................................................................................

    ന്യൂനപക്ഷത്തിനു കൊമ്പും പല്ലും നാവും ഇല്ലാത്തത് കൊണ്ടാണല്ലോ ഭൂരിപക്ഷം മെക്കിട്ടു കേറുന്നത്


    ....................................................................................................................ഇപ്പൊ മനസ്സിലായി അനാമിക ആരെന്നും അനാമിക ആര്‍ക്കുവേണ്ടി ആണ് നിലകൊള്ളുന്നത് എന്നും...മതേതരത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത എന്നാല്‍ മതേതരം എന്ന് നാഴികക്ക് നാല്പതുവട്ടം യാതൊരു ഉളുപ്പും ഇല്ലാതെ ഘോരഘോരം പ്രസംഗിക്കുന്നു മുസ്ലിം ലീഗ് എന്നാ രാഷ്ട്രീയ പരിഷകളുടെ ബ്ലോഗ്‌ വക്താവ് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം...എന്താ അനാമിക ശരിയല്ലേ?...................................................................................................

    ഹ ഹ ഹ ഹ ഹ
    എങ്ങിനെ മനസ്സിലായി?
    ഭയങ്കര ബുദ്ധി തന്നെ സമ്മതിച്ചിരിക്കുന്നു
    പക്ഷെ ഈ ബുദ്ധി ഇവിടെ ചിലവാകില്ല. തല്‍കാലം അനാമികയെ ആരും മുസ്ലില്‍ ലീഗ് കൊടി പുതപ്പിച്ചു കിടത്തണ്ട.
    ക്രൂരമായ വംശ ഹത്യക്കെതിരെ പ്രതികരിച്ചതിന് അരുന്ധതി റോയിയെ വരെ തീവ്രവാദി ആക്കിയവരല്ലേ ...ഇതല്ല അനാമിക താലിബാന്‍ ചാരപ്പണി ചെയ്യുന്നവള്‍ ആണെന്ന് വരെ പറഞ്ഞാലും അതിശയോക്തിയില്ല

    ReplyDelete
  22. ഇനിയും ഈ മോടി ഭഗവാന് പാദസേവ നടത്തുന്നവരോട് അനാമികക്ക് ഒന്നേ പറയാനുള്ളു.
    കേരളത്തിന്‍റെ അഭിമാനമായ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ മലമ്പുഴയില്‍ ഒരു യക്ഷിയെ ഉണ്ടാക്കി വെച്ചിട്ടുണ്ട് ...അതൊന്നു പോയി കാണൂ

    ReplyDelete
  23. സമുദായത്തെ മാത്രം ലക്ഷ്യം വൈച്ച് നടന്ന കലാപങ്ങള്‍ അന്വേഷിക്കാന്‍
    സബര്‍മതി നദി കടന്നു പോകേണ്ടതില്ല അനമികെ
    ഇവിടെ കേരളത്തില്‍ , ഭാരത പുഴ യുടെ തീരങ്ങളില്‍ താനെ അന്ന് നടപിലകി ഇട്ടു ഉണ്ടല്ലോ :)

    1921 ഊരിയ ആ കത്തി അറബി കടലില്‍ എരിഞ്ഞിടില്ല എന്ന് , ജോസഫ്‌ സാറിന്റെ കൈ കണ്ടപ്പോള്‍ മനസിലായി :)

    അനമികെ , ഞാന്‍ ഒരിക്കലും മോഡി ആരാധകന്‍ അല്ല .
    ഗുജറാത്ത്‌ ആണ് ഏടവുമ് വലിയ സംഭവം എന്ന് പറഞ്ഞതിനെ ഖണ്ഡിച്ചു എന്നേ ഉള്ളു
    സമാനതകള്‍ ഇല്ലാത്ത കൂടകൊലകള്‍ ഇന്ത്യയില്‍ ഇതിലും ഏറെ ഉണ്ടായിടുണ്ട്
    10 ലക്ഷം കാശ്മീരി പണ്ഡിറ്റ്‌ കള്‍ ഇന്ന് എവിടെ ആണ് ?
    പഞ്ചാബില്‍ കൂടകോല ചെയപെട്ട ഹിന്ദുക്കളും ,
    അതിനു ശേഷം കൂട കൊല ചെയപെട്ട സിഖുകളും നമ്മുടെ ചരിത്രത്തില്‍ ഉണ്ട്

    പ്രാചീന ചരിത്രത്തിലേക്ക് പോകുനില്ല ( അത് ഈ പോസ്റ്റ്‌ കൊണ്ട് ഒന്നും തീരും എന്ന് തോന്നില്ല )


    പാക്കിസ്ഥാന്‍ രൂപികരിച്ചപോള്‍ അവിടെ ഉണ്ടായിരുന്ന 24 % ഹിന്ദുക്കള്‍ ഇന്ന് 1 % താഴെ ആയി ഹാരി ഹൌടിനി യുടെ ഗ്രേറ്റ്‌ വനിഷിങ്ങിനെക്കള്‍ വലിയ അത്ഭുതം ആയി എവിടെയോ ഇരുന്നു ഇന്നും ലോകത്തെ തുറിച്ചു നോക്കുന്നു ..

    ReplyDelete
  24. കുട്ടേട്ടാ,
    ഒരു തികഞ്ഞ സമാധാന വാദി ആയ ശ്രീ ശ്രീ ശ്രീ അബ്ദുള്ളകുട്ടി തിരുവടി അവര്ഹളുടെ ആരാധ്യപുരുഷന്‍റെ വീരശൂരപരക്രമാവികരമങ്ങളെകുറിച്ച് പറയാന് ഗുജറാത്ത് കലാപം ഒന്ന് ഉദാഹരിച്ചു എന്നേയുള്ളൂ. അബ്ദുള്ളകുട്ടി തിരുവടികള്‍ക്ക് ചോര കണ്ടാല്‍ തലകറങ്ങും..ആ മൂപ്പര് ആരാധിക്കുന്നവന്റെ മഹിമ പറഞ്ഞു എന്നേയുള്ളൂ.
    എന്തായാലും കുട്ടേട്ടനേക്കാള്‍ വലിയ ചരിത്രസമ്പതോന്നും എന്‍റെ തലയില്‍ ഇല്ല. അതുകൊണ്ടാകും ഗുജറാത്ത് അനാമിക കണ്ട ഏറ്റവും മൃഗീയമായ കലാപം ആയത്..

    ReplyDelete
  25. അബ്ദുള്ള കുട്ടി പണ്ട് എങ്ങാണ്ട് പറഞ്ഞു വികസനം കാര്യത്തില്‍ മോഡിയെ മാതൃക അക്കം എന്ന്
    അല്ലാതെ മോഡിയുടെ രാഷ്ട്രീയ കഴ്ചപടിനെ പിന്തുണച്ചത്‌ കണ്ടിട്ടില്ല ..

    Gujarat has some of the largest businesses in India. Major agricultural produce of the state include cotton, groundnuts (peanuts), dates, sugar cane, milk and milk products. Industrial products include cement and petrol.

    * 39% of India's industrial output
    * 10% of its mineral production
    * 80% of salt production
    * 20% of India's exports
    * 25% of its textile production
    * 40% of India's pharmaceutical products
    * 67% of petrochemical production
    * Longest shoreline — 1,670 kilometres (1,040 mi)


    Gandhinagar, the Capital of Gujarat State
    The world's largest shipbreaking yard is in Gujarat near Bhavnagar at Alang. Reliance Petroleum Limited, one of the group companies of Reliance Industries Limited founded by Dhirubhai Ambani, operates the oil refinery at Jamnagar, which is the world's largest grass-roots refineries. The company has also planned another SEZ (special economic zone) in Jamnagar.

    Gujarat ranks first nationwide in gas-based thermal electricity generation with national market share of over 8% and second nationwide in nuclear electricity generation with national market share of over 1%.

    Over 20% of the S&P CNX 500 conglomerates have corporate offices in Gujarat.[10]

    As per RBI report, in year 2006–07, 26% out of total bank finance in India was in Gujarat.

    http://en.wikipedia.org/wiki/Gujarat

    മേല്‍ചൊന്ന കാര്യങ്ങള്‍ ആകാം "കുട്ടി " ഉദ്ദേശിച്ചത് ..
    ഭാവുകങ്ങള്‍ :)

    ReplyDelete
  26. "..A culture of killing and violence has become imbedded in human consciousness.

    War is broadly accepted as part of a societal process: The Homeland
    needs to be "defended" and protected.
    "Legitimized violence" and extrajudicial killings directed against
    "terrorists" are upheld in western democracies, as necessary
    instruments of "law and order".


    A "humanitarian war" is upheld by the so-called international
    community. It is not condemned as a criminal act. Its main architects
    are rewarded for their contributions to world peace.
    With regard to Iran, what is unfolding is the outright legitimization
    of war in the name of an illusive notion of global security.
    .."
    "..Known and documented, the real threat to global security emanates
    from the US-NATO-Israel alliance, yet realities in an inquisitorial
    environment are turned upside down: the warmongers are committed to
    peace, the victims of war are presented as the protagonists of war..."
    Part II of this essay will be published shortly.
    Preparing for World War III. Nature and History of the Planned
    Military Operation against Iran

    Includes analysis of the role if Israel


    Michel Chossudovsky is an award-winning author, Professor of Economics
    (Emeritus) at the University of Ottawa and Director of the Centre for
    Research on Globalization (CRG), Montreal. He is the author of The
    Globalization of Poverty and The New World Order (2003) and America’s
    “War on Terrorism” (2005). He is also a contributor to the
    Encyclopaedia Britannica. His writings have been published in more
    than twenty languages.

    ---------------------------
    URL http://www.globalresearch.ca/index.php?context=va&aid=20403

    ReplyDelete
  27. ഹായി അനാമിക...
    ചിന്തിപ്പിക്കുന്ന.. നല്ല പരിഹാസം...
    നന്നായിരിക്കുന്നു .... പിന്നെ മഹാന്‍ മാരെ കുറിച്ചു കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല ..
    സ്നേഹപൂര്‍വ്വം...
    ദീപ്

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...