ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Wednesday, May 4, 2011

ബിന്‍ ലാദന്‍റെ ജാറം പോങ്ങുമോ ???


 ബിന്‍ ലാദന്‍റെ ജാറം പോങ്ങുമോ ???
 അങ്ങിനെയൊരു ചിന്ത അസ്ഥാനത്തല്ല ..

ഇസ്ലാം അല്ലാത്ത ഒരുവന്‍റെ മരണാനന്തരക്രിയകളും ഇസ്ലാം മതാചാരപ്രകാരം ആയിരിക്കണം എന്ന് ശഠിക്കുന്നത് എന്തിനാണ് ??
താടി വളര്‍ത്തി , തലയില്‍ കെട്ടി , അള്ളാഹു അക്ബര്‍ ചൊല്ലി ജിഹാദിന്റെ പേരില്‍ മനുഷ്യരെ കൊന്നു തള്ളുന്നവന്‍  എങ്ങിനെയാണ് ഇസ്ലാം ആകുന്നത്‌ ?

ബിന്‍ ലാദന്‍ മുസ്ലിം സമുദായത്തിനോട് ചെയ്തതിലും വലിയ വൃത്തികേടാണ് ഇപ്പോള്‍ മുസ്ലിം പുരോഹിതസമൂഹം  ചെയ്യുന്നത്.... ലാദനെ ഇസ്ലാമിനോട് ചേര്‍ത്ത് നിര്‍ത്തി ഇസ്ലാമിനെ അവഹേളിക്കുന്നത് നിര്‍ത്തുക....
അയാള്‍ അര്‍ഹിക്കുന്നതു തന്നെയാണ് അമേരിക്ക നല്‍കിയത്....അല്ലെങ്കില്‍ നാളെ ബിന്‍ ലാദന്‍റെ ജാറത്തില്‍ പൂമാലയിട്ട് അത്  പുണ്യ സ്ഥലമായി പ്രഖ്യാപിക്കാന്‍ ഇടയുണ്ട് നാശം പിടിച്ച ജന്മങ്ങള്‍ ....

6 comments:

  1. അനാമിക... ബിൻ ലാദൻ എന്നത് ഒരു അമേരിക്കൻ സ്ർ^ഷ്ടിയാണ്, ആദ്യ കാലങ്ങളിൽ ഉസാമയെ അമേരിക്ക ഉപയോഗപ്പെടുത്തിയെങ്കിൽ പിൽ കാലത്ത് അമേരിക്കയുടെ ചെയ്തിയിൽ അരിഷം മൂത്ത ബിൻ ലാദൻ അമേരിക്കക്കെതിരെ തിരിയുകയായിരുന്നു.
    ഇസ്ലാം ഒഎരിക്കലും തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ല, ഉസാമ ചെയ്തു എന്ന് പറയപ്പെടൂന്നതൊന്നും ഇസ്ലാമിന്റെ പേരിൽ നമുക്ക് വരവു വെക്കാവതല്ല. അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്ത്തികൾ അങ്ങനെ പറയുന്നുണ്ടെങ്കിലും അതിനെ നമ്മൾ പിൻതാങ്ങേണ്ടതില്ല. വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചത് ബിൻ ലാദനാണോ എന്നത് ഇപ്പോഴും അജ്ഞാതമാണ്.
    ഒരു ചോദ്യം, ലോക പോലീസ് ചമയുന്ന അമേരിക്ക വർഷങ്ങളോളം അഫ്ഗാൻ മലയിടുക്കുകളീലും മറ്റും ലാദനു വേണ്ടീ തിരച്ചിൽ നടത്തുകയും അതു വഴി നിരപരാതികളായ ഒട്ടനേകം മനുഷ്യ മക്കളെ കൊല്ലുലയും ചെയ്തിട്ടൂം ഇതുവരേ ഉസാമയെ പിടിക്കാൻ കഴിഞ്ഞില്ല എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്.
    സദ്ദാം ഹുസൈനെ പിടി കൂടുന്നതും അവസാനം തൂക്കിലേറ്റുന്നതും ലോക ജനതക്കുമുന്നിൽ കാണിക്കാൻ ധൈര്യം കാണിച്ച അമേരിക്കക്ക എന്തു കൊണ്ട് ഉസാമ ബിൻ ലാദന്റെ ഭൗതിക ശാരീരം ലോക ജനതക്കു മുന്നിൽ കാണിക്കാൻ ഭയപ്പെടൂന്നത്?
    സംശയങ്ങൾ ഇനിയും ബാക്കിയാണ്... നമുക്ക് കാത്തിരുന്ന് കണ്ണാം.

    ReplyDelete
  2. ലാദനെ കടലില്‍ സംസ്കരിച്ചതിനെ എതിര്ത്തും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുന്നവര്ക്ക് എന്താണ് വേണ്ടത് ?? ലാദന്റെ് ശരീരം കബറടക്കി ശാന്തമായ മരണാനന്തര ജീവിതം കൊടുക്കാന്‍ ലാദന് ലോകത് പോരോഹിതവൃത്തി ഒന്നും ആയിരുന്നില്ലല്ലോ ?... അതോ ലാദന്‍ എന്ന മുസ്ലിം ജിഹാദിയെ ഉയര്ത്തെഴുന്നെല്പ്പികച്ചു വിശുദ്ധനാക്കി ജാറം കെട്ടി പോക്കാനോ ??

    ReplyDelete
  3. ലോകത്തിന്റെ മുക്കും മൂലയും , എന്തിന് കക്കൂസക്കുഴികള്‍ പോലും വിടാതെ വര്ഷ ങ്ങളോളം ഒരു പിടികിടാപ്പുള്ളിക്ക് വേണ്ടി തിരയുക...അയാളെ കുറിച്ച് വിവരം ലഭിച്ചിട്ടും പിടികൂടാന്‍ മാസങ്ങള്‍ വേണ്ടി വരിക ....ഒരു സുപ്രഭാതത്തില്‍ പിടികൂടുക, ജീവനോടെ പിടിക്കാന്‍ കഴിയാഞ്ഞത് കൊണ്ട് കൊന്നു കടലില്‍ തളളുക...............ഒരു മൂന്നാം ലോക രാജ്യത്തെ അനാമികക്ക് പോലും ഇതൊന്നും ദഹിക്കുന്നില്ല .....വിവേചന ബുദ്ധി ഉയര്ത്തു്ന്ന ചോദ്യങ്ങളെ കാച്ചി കുറുക്കി അസ്സല് പോസ്റ്റുകള്‍ ഇടാമെന്നല്ലാതെ ഈ ചോദ്യങ്ങള്‍ കൊണ്ട് അമേരിക്കക്കോ അവരുടെ അഹങ്കാരങ്ങള്ക്കോയ ഒരണുവിട മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല ....ഞങ്ങള്ക്കും കുരക്കാന്‍ അറിയാമെന്ന് തെരുവ് പട്ടികള്‍ തെളിയിക്കുന്ന പോലെയേ ഉള്ളു അമേരിക്കക്ക് എതിരെ ഉയരുന്ന ഈ ചോദ്യശബ്ദങ്ങള്‍ ...ആര് വിലവെക്കാന്‍????

    ReplyDelete
  4. ജനിപ്പിച്ചതും വളര്ത്തിയതും കൊന്നതും അമേരിക്ക തന്നെ ആണെങ്കിലും ഉസാമ ചെയ്തതിന്റെര പരിണിത ഫലങ്ങള്‍ ഇന്നും അനുഭവിക്കുന്നത് ഒന്നുമറിയാത്ത മുസ്ലിങ്ങള്‍ ആണ് ..........ലാദനെ ഇസ്ലാമിനോട് ചേര്ത്ത് വെക്കുമ്പോള്‍ സത്യത്തില്‍ എന്താണ് ഇസ്ലാമിന് വേണ്ടി ലാദന്‍ ചെയ്തത്?
    മുസ്ലിം എന്നാല്‍ തീവ്രവാദി....ഇസ്ലാം എന്നാല്‍ താലിബാനിസം എന്ന് ലോകം മുഴുവന്‍ ഉണ്ടാക്കിയെടുത്ത അപകടകരമായ ധാരണകള്‍ ഒരു മുസ്ലിമിന്റെയും സൌര്യ ജീവിതത്തിനെ ബാധിക്കുന്നത് എത്ര പ്രകടമാണ്...

    ReplyDelete
  5. മുതലാളിയുടെ അവിഹിതബന്ധങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ വേലക്കാരിയെ കൊന്നു കുഴിച്ചു മൂടുന്ന ടിപ്പിക്കല്‍ മലയാള സിനിമകള്‍ കണ്ടിട്ടില്ലേ ??? അത് തന്നെയാണ് ഇപ്പൊ ലാദന്‍ വധത്തിന്റെയും തിരക്കഥ ...
    സദാമിനെ വിചാരണ ചെയ്യുന്നത് പുറം ലോകത്തെ കാണിച്ചത്‌ പോലെ ലാദനെ വിചാരണ ചെയ്‌താല്‍ ഉള്ള സ്ഥിതി എന്തായിരിക്കും .....???എന്റമ്മോ

    ReplyDelete
  6. "ലാദനെ ഇസ്ലാമിനോട് ചേര്‍ത്ത് നിര്‍ത്തി ഇസ്ലാമിനെ അവഹേളിക്കുന്നത് നിര്‍ത്തുക...." simple truith, well said

    Clerics of the sort of Yusuf al-Qaradawi who inspired thousands of well to do Arab youths to join jihad during 80s need also to be looked at the same way.(Qaradawi's fathwas on backdrop of anti soviet Jihad)

    The same Qaradawi who resides nest door to the American Strategic base in Qatar.

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...