ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Saturday, September 18, 2010

ഇവരുടെ ജന്മം ഇവരുടെ തെറ്റാണോ ?

ദൈവമേ...
എന്നെ എന്തിനാണ് നീ ഇങ്ങനെ സൃഷ്ടിച്ചത്? എന്‍റെ ജന്മം എന്‍റെ തെറ്റാണോ ?
ഞാന്‍ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ് എന്ന് എന്‍റെ പ്രിയപ്പെട്ടവര്‍ പറയുന്നത് നീ കേള്‍ക്കുന്നില്ലേ?

വേദനകളാണ്.... നമുക്കിടയില്‍ , നമ്മെപ്പോലെ അല്ലാതെ ജീവിക്കുന്ന ഒരു വിഭാഗം മനുഷ്യജീവികളുടെ....
മനുഷ്യരെ സ്ത്രീയായും , പുരുഷനായും സൃഷ്‌ടിച്ച ദൈവം ഇടയ്ക്കിടെ ചെയ്യുന്ന വികൃതി ... സ്ത്രീയും പുരുഷനും അല്ലാത്ത ജന്മങ്ങള്‍ ..
സ്ത്രീയുടെ മനസ്സും പുരുഷന്‍റെ ശരീരവും ആയി ജീവിക്കുന്നവര്‍...
പുരുഷന്‍റെ മനസ്സും സ്ത്രീയുടെ ശരീരവും ആയി ജീവിക്കുന്നവര്‍..
മനസ്സും ശരീരവും തമ്മില്‍ നിരന്തരം കലഹത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്ക് അറിയുന്നില്ല അവര്‍ ആരാണെന്ന്...
ജനിതകപരമായ കാരണങ്ങള്‍ കൊണ്ട് ശരീരത്തിനും മനസ്സിനും വന്നു പോകുന്ന ചില വ്യതിയാനങ്ങള്‍കൊണ്ട് അവര്‍ക്ക്‌ നഷ്ടപ്പെടുന്നത് അവരുടെ സന്തോഷങ്ങളും അവകാശങ്ങളുമാണ്...
ജനിപ്പിച്ചവര്‍ തന്നെ ആദ്യം തള്ളിപ്പറയുമ്പോള്‍ , സമൂഹം പരിഹസിക്കുമ്പോള്‍ , കയ്യൂക്കുള്ളവന്‍ പീടിപ്പിക്കുമ്പോള്‍ എല്ലാം ഇവരും വികാരങ്ങള്‍ ഉള്ള മനുഷ്യരാണെന്ന് പുരുഷന്‍ , സ്ത്രീ  എന്ന് സമൂഹം അംഗീകരിച്ച മനുഷ്യത്വം തോട്ടുതീണ്ടാത്തവര്‍ ചിന്തിക്കാറില്ല.
കാണുമ്പോള്‍ ആദ്യം കൌതുകം, പിന്നീട് പരിഹാസം, ഒറ്റപ്പെടുത്തല്‍ , തരം കിട്ടുമ്പോള്‍ പീഡിപ്പിക്കല്‍ ഇങ്ങനെ പോകുന്നു ഇത്തരക്കാരുടെ മനോഭാവങ്ങള്‍.
ജനിക്കുമ്പോള്‍ സ്ത്രീയോ പുരുഷനോ ആയി നിര്‍ണ്ണയിക്കപ്പെടുന്ന ഇവരുടെ വ്യക്തിത്ത്തിനു വ്യതിയാനങ്ങള്‍ വരുന്നത് അവരുടെ വളര്‍ച്ചാഘട്ടത്തിലാണ്. പുരുഷശരീരം ഉണ്ടായിരിക്കെ അവര്‍ സ്ത്രീകളെ പോലെ പെരുമാറാനും, പെണ്‍കുട്ടികളോട് കൂട്ടുകൂടാനും, മറ്റൊരു പുരുഷനെ പ്രണയിക്കാനും തുടങ്ങുന്നു. അവര്‍ സ്വവര്ഗ്ഗരതിക്കാരല്ല എന്ന് അവര്‍ തിരിച്ചറിയുമ്പോള്‍ സ്വയം ഒരു സ്ത്രീയായും മറ്റൊരു പുരുഷനെ തന്‍റെ ഭര്‍ത്താവായും സങ്കല്‍പ്പിക്കുന്നിടാത്താണ് സമൂഹത്തിനു അവര്‍ കണ്ണില്‍ കരടാകുന്നത്.തിരിച്ചും സംഭവിക്കുന്നു. അവര്‍ക്ക് അവര്‍ ശരിയാണ്. അവരുടെ ശരികള്‍ സാധാരണ സ്ത്രീക്കും പുരുഷനും തെറ്റാകുന്നു. അവര്‍ പ്രതികരിക്കുന്നു .ഇത് നമുക്കിടയില്‍ തൊട്ടുകൂടാത്ത ഒരു വിഭാഗം ജീവികളെ സൃഷ്ടിക്കുന്നു .അവര്‍ സമൂഹത്തിന്‍റെ താഴെക്കിടയില്‍ , തെരുവ് സംസകാരത്തിന്റെ മടിത്തട്ടില്‍ ജീവിച്ചു പകല്‍ മാന്യരെ രക്ഷിക്കുന്നു.
ചിലര്‍ സ്വയം ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ തങ്ങളെ സമൂഹം അന്ഗീകരിക്കാന്‍ വേണ്ടി നടത്തുന്ന ലിംഗ്മാറ്റശാസ്ത്രക്രിയകള്‍ തങ്ങളെ സ്ത്രീയും പുരുഷനും ആക്കി മാറ്റുന്നു എന്ന് വിശ്വസിക്കുകയും അതിനു വിധേയരാകുകയും ചെയ്യുന്നു.അങ്ങിനെ സ്ത്രീയായും പുരുഷനായും അവര്‍ ജീവിതം തുടങ്ങുമ്പോള്‍ അനാമികക്ക് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ വല്ലാതെ കുഴക്കുന്നു ..
സൃഷ്ടി ദൈവത്തില്‍ നിന്നാണെങ്കില്‍ ..ആണും പെണ്ണും അല്ലാത്ത ഇവരെ സൃഷ്ടിക്കുന്നത് കൊണ്ട് ദൈവം എന്താണ് ഉദ്ദേശിക്കുന്നത് ?
ഇവര്‍ ആണും പെണ്ണും അല്ലെങ്കില്‍ അവരെ അവര്‍ ആയി എന്ത് കൊണ്ട് നമ്മള്‍ അന്ഗീകരിക്കുന്നില്ല ?
സ്വവര്‍ഗ്ഗരതി നിയമം മൂലം പരിരക്ഷിക്കുനതിനെ ഇവിടെത്തെ ആണും പെണ്ണും പല്ലും നഖം ഉപയോഗിച്ച് എതിര്‍ത്തത് എന്തിനാണ്?
നിയമസംരക്ഷണം ഇല്ല എങ്കില്‍ ഒഴിവാക്കാനകുന്നതാണോ ഇവരുടെ ജനനം?

അവര്‍ ജീവിക്കട്ടെ. അവരും മനുഷ്യരാണ്, മനസ്സും ശരീരവും ഉള്ളവര്‍, നമ്മളെല്ലാം ജീവിക്കുന്നത് പോലെ അവരുടെ മനസ്സും ശരീരവും ആഗ്രഹിക്കുന്നത് പോലെ, ജനിച്ചു പോയതിന്‍റെ പേരില്‍ ജീവിതം ദുസ്സഹമായി സമൂഹത്തില്‍ നിന്നകന്നു വേദനകളില്‍ ജീവിതം ഹോമിക്കുന്ന ഈ മനുഷ്യര്‍ നമ്മുടെ സഹോദരങ്ങളാണ്.
സമൂഹം അന്ഗീകരിക്കപ്പെടാനുള്ള തീവ്രമായ ആഗ്രഹങ്ങള്‍ അവരെ കൊണ്ടെത്തിക്കുന്നത് ശാസ്ത്രീയമല്ലാത്ത അവയവമാറ്റ ശസ്ത്ര ക്രിയകളിലെകാണ്. ജീവന് പോലും ഭീഷണിയായ ഇത്തരം രീതികളിലേക്ക് അവരെ പ്രേരിപ്പിക്കാതെ നമുക്ക് അവരെ നമ്മുടെ സഹോദരങ്ങളായി അവരെ കൂടെ നിര്‍ത്താം
നമ്മെ പോലെ എല്ലാം തികഞ്ഞവരല്ലെങ്കിലും അവരും ഉണ്ടായത് മനുഷ്യരില്‍ നിന്ന് തന്നെയല്ലേ ???????????????

5 comments:

  1. ഇവരെ പറ്റി എഴുതാന്‍ വിജാരിച്ചതോന്നും എഴുതാന്‍ കഴിഞ്ഞില്ല
    എന്തോ.. അനാമികക്ക് വാക്കുകള്‍ കിട്ടാതെ ഇത്ര കഷ്ടപ്പെട്ടിട്ടില്ല ഇതുവരെ
    ഇവര്‍ എന്നെ കുഴപ്പതിലാക്കുന്നു

    ReplyDelete
  2. ഒരു ബീഡിയും വലിച്ച് സാരിയും ചുറ്റി ബോംബെയിലെ റെയിവേ പ്ലാറ്റ്‌ഫോമിലെ സിമന്റ് തറയില്‍ ഇരിക്കുന്ന രൂപങ്ങളുടെ മനസ്സുകളെക്കുറിച്ചാണ് ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ തെളിഞ്ഞത്. കാണുമ്പോള്‍ ഭയം ജനിപ്പിക്കുന്ന രൂപം പല തരാം കോപ്രായങ്ങളും കാണിച്ച് ചിന്തകില്‍ നിന്ന് മുക്തി നെടുന്നതായിരിക്കാം. ആ മനസ്സുകളിലെ ആരവം മനസ്സിലാക്കാന്‍ ഒരുപക്ഷെ എല്ലാം തികഞ്ഞവര്‍ക്ക് കാണാന്‍ കണ്ണില്ലായിരിക്കും.

    ReplyDelete
  3. എഴുതിയാൽ പെട്ടെന്നു തീരുന്ന ഒരു വിഷയമല്ല ഇത്, അനാമിക. വളരെ കഠിനമാണു അവരുടെ ജീവിതം..

    ReplyDelete
  4. valare nala post...daivathinte oru vikruthi..avar enthu pizhachu..ennaalum manushyar avare kaanunnathu mattouru tharathil..vidhiyaanu..

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...