ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക് വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍
Wednesday, March 2, 2011
മൊയ്‌ല്യാക്കന്‍മാരേ.... നിങ്ങളെ ആര് പഠിപ്പിക്കും?
(അല്ലാഹുവിലും ദീനിലും വിശ്വസിച്ചും, പരലോകവിജയം ആഗ്രഹിച്ചും, കുഞ്ഞുങ്ങള്‍ക്ക് ഇസ്ലാമിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന അല്ലാഹുവിന്‍റെ പ്രീതിക്ക് പ്രാപ്തരായ നിഷ്കളങ്കരായ ഉസ്താദുമാരെ കുറിച്ചല്ല ഞാന്‍ ഇവിടെ എഴുതുന്നത് ... മറിച്ചു സമൂഹത്തില്‍ അങ്ങിനെ ഒരു പേരില്‍ നെറികേടുകള്‍ മാത്രം ചെയ്തു കൂട്ടുന്ന ചിലരെ കുറിച്ചാണ് .... )
ബാങ്ക് വിളികേള്‍ക്കുമ്പോഴും, മൊയ്‌ല്യാക്കന്മാരെ കാണുമ്പോഴും മാത്രം കഴുത്തില്‍ കിടക്കുന്ന തട്ടമെടുത്തു തല മറച്ചിരുന്ന മലയാളി മുസ്ലിം യുവതികള്‍ക്ക് ഇപ്പോള്‍ മൊയ്‌ല്യാക്കന്മാരെ കാണുമ്പോള്‍ തലയാണോ, മുഖമാണോ , മാറാണോ മറക്കേണ്ടതെന്ന ആശങ്കയാണ്!!!!
പാതിചാരിക്കിടക്കുന്ന വാതിലിനിടയിലൂടെ തുളഞ്ഞു കയറുന്ന നോട്ടങ്ങളില്‍ നിന്നും (...നരക ശിക്ഷയെ ഭയന്ന് മാത്രം ...)എത്ര നാള്‍ നമ്മുടെ മുസ്ലിം സഹോദരിമാര്‍ ഒളിച്ചു നില്‍ക്കും?
വിദേശത്തുള്ള പുരുഷന്മാര്‍ക്ക് നല്ലത് വരാന്‍ വേണ്ടി വീട്ടിലിരിക്കുന്നവര്‍ നടത്തുന്ന നേര്‍ച്ചകളില്‍ പങ്കെടുക്കുന്ന മോയ്ല്യാക്കന്‍മാരുടെ പൊരുത്തവും കുരുത്തവും കിട്ടാന്‍ വേണ്ടി പെണ്ണുങ്ങള്‍ ബിരിയാണിയും നെയ്ച്ചോറും വെച്ചുണ്ടാക്കി പാടുപെടുമ്പോള്‍ .. ദിവസവും ഇറച്ചിയും മീനും കഴിച്ചു എല്ലിന്‍റെ ഇടയില്‍ മുള്ള് കുത്തി ഇരിക്കപൊറുതി ഇല്ലാതാകുന്ന മൊയ്‌ല്യാക്കന്മാര്‍ക്ക് ഇച്ചിരി പഞ്ചാരയൊക്കെ രക്തത്തില്‍ കണ്ടാല്‍ കുറ്റം പറയാനൊക്കുമോ?
മൊയ്‌ല്യാക്കന്മാരും മനുഷ്യരല്ലേ?
അവര്‍ക്കുമില്ലേ വികാരവിചാരങ്ങളൊക്കെ?
അവര്‍ക്കും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള മനസ്സില്ലേ ?
സ്നേഹത്തിന്‍റെ പാരമ്യതയില്‍ ഏതൊരു മനുഷ്യനും തോന്നുന്നത് അവര്‍ക്കും തോന്നില്ലേ ????
മൊയ്‌ല്യാക്കന്മാരാണെന്നു കരുതി ഇതിനൊക്കെ വല്ല കുറവും ദൈവം അവര്‍ക്ക് വരുത്തിയിട്ടുണ്ടോ ????
ഇല്ലേയില്ല !!!! അവര്‍ക്കെല്ലാം കൂടുതലേയുള്ളൂ എന്നാണ് അനാമികയുടെ അതിഭയങ്കരമായ കണ്ടുപിടുത്തം ....
ഇസ്ലാമിന്‍റെ പ്രഥമസ്ഥാനീയരായി ...ദീനിന്റെ വക്താക്കളായി ...വളരുന്ന കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്തേണ്ട , ഒരു സമൂഹത്തിനെ പാപചിന്തയില്‍ നിന്നും, തെറ്റുകളില്‍ നിന്നും അകറ്റി നിര്‍ത്തേണ്ട ..പുരോഹിത സമൂഹം,
പണക്കാരനും, പാവപ്പെട്ടവനും , സമൂഹത്തിന്‍റെ ഏതു തലത്തില്‍ പെട്ടവനും ഒരുപോലെ ആദരിക്കുകയും, അന്ഗീകരിക്കുകയും ചെയ്യുന്ന മുസ്ലിം പുരോഹിതന്മാര്‍ .... ചെയ്തു കൂട്ടുന്ന നെറികേടുകള്‍ ...
തങ്ങളുടെ കുഞ്ഞുങ്ങളെ ദീന്‍ പഠിപ്പിക്കുന്നവരെ വിശുദ്ധരായി കാണുന്ന പാവം മലയാളി പുരുഷന്മാര്‍ അറിയുന്നുണ്ടോ ...തങ്ങള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ തങ്ങളുടെ സ്ത്രീകളുമായി നടത്തുന്ന സ്വര്‍ഗാരോഹണങ്ങള്‍ ???
തലയും മുലയും വളര്‍ന്നിട്ടും തങ്ങളുടെ പെണ്മക്കളെ ദീന്‍ പഠിപ്പിക്കാന്‍ വിടുന്ന മാതാപിതാക്കള്‍ അറിയുന്നുണ്ടോ തല്ലായും, തലോടലായും അവരുടെ ശരീരത്തില്‍ ഏല്‍ക്കുന്ന കയ്പാടുകള്‍ ????
അല്ലാഹു കഴിഞ്ഞാല്‍ പിന്നെ ലോകത്തില്‍ വെച്ച് ഏറ്റവും വലുത് ഉസ്താദുമാര്‍ ആണെന്ന് വിചാരിച്ചു നടക്കുന്ന പൊട്ടി കഴുതകളായ പെണ്‍കുട്ടികള്‍ അറിയുന്നില്ല ഇവരുടെ പിച്ചലും തല്ലലും തലോടലും മടിയില്‍ തലവെച്ചു കിടപ്പുമൊക്കെ തങ്ങളുടെ ശരീരത്തിന്‍റെ അനന്ത സാധ്യതകളെ ചൂഷണം ചെയ്യുകയാണെന്ന് ... ഇതൊക്കെ മാതാപിതാക്കളോട് പറയുന്ന ന്യൂനപക്ഷം പെണ്‍കുട്ടികളെങ്കിലും ഈ കയ്യാങ്കളിയില്‍ നിന്നും രക്ഷപ്പെടുന്നു ...
ഇത് പെണ്‍കുട്ടികളുടെ ദുരവസ്ഥ ...എന്നാല്‍ പ്രതികരണ ശേഷിയും ചിന്താശേഷിയും ,ബുദ്ധിയും യുക്തിയുമുള്ള മുതിര്‍ന്ന സ്ത്രീകള്‍ ഈ കയ്യാങ്കളികളില്‍ പെട്ടുപോകുന്നത് എങ്ങിനെയാണ് ?????
പള്ളിയും മദ്രസയും ദീനും തങ്ങളുടെ ലോകമെന്ന് കരുതി അടങ്ങിയിരിക്കേണ്ട ഉസ്താക്കാന്‍മാര്‍ എങ്ങിനെയാണ് നാട്ടിലുള്ള ഗള്‍ഫ്ഭാര്യമാരുടെ വീടുകളില്‍ സ്വര്‍ഗാരോഹണം നടത്തുന്നത് ???
എന്ത് ധൈര്യത്തിലാണ് ഇവര്‍ ഭര്‍ത്താക്കന്മാര്‍ അടുത്തില്ലാതപ്പോള്‍ നാട്ടിലുള്ള സ്ത്രീകളുമായി മൊബൈലില്‍ പ്രണയസല്ലാപം നടത്തുന്നത്????
പാമാരന്മാരായ മുസ്ലിം ജനതയ്ക്ക് നിഷിധമാക്കിയതോന്നും പണ്ഡിതരായ ഇവര്‍ക്ക് നിഷിധമല്ലേ ???
അന്യസ്ത്രീയെ തുറിച്ചു നോക്കാനും , അവളുടെ സൌന്ദര്യവും, പാചകനൈപുണ്യവും പ്രകീര്‍ത്തിക്കാനും , അവളുമായി ഇടപെടാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാനും ,ദീനിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാനും ,വ്യഭിചരിക്കാനും ഇവര്‍ക്ക് വല്ല ഇളവും അള്ളാഹു ചെയ്തു കൊടുത്തിട്ടുണ്ടോ ???
പുരോഹിതര്‍ ദേവാലയങ്ങളില്‍ സമയം ചിലവഴിക്കേണ്ടവരാണ്...പ്രാര്‍ത്ഥനാ മന്ത്രങ്ങളില്‍ നാടിനെ പരിശുധരാക്കേണ്ടവരാണ് .... പാപികളെ വിശുധരാക്കേണ്ടവരാണ് ....സമൂഹത്തിനു വേണ്ടി ദൈവത്തില്‍ നിന്നും പൊറുക്കലിനെ തേടേണ്ടവരാണ്...
അള്ളാഹു മനുഷ്യവര്‍ഗതിനെ ഒന്നാകെ ഒരേ വികാരവിചാരങ്ങളോടെയാണ് സൃഷ്ടിച്ചിരിക്കുന്നത് ...അതുകൊണ്ട് തന്നെയാണ് പുരോഹിതര്‍ക്ക് ബ്രഹ്മചര്യം ആവശ്യമില്ലാതക്കിയതും ... "നിങ്ങള്‍ വിവാഹം കഴിച്ചു കൊണ്ട് പുതിയ തലമുറകളെ സൃഷ്ടിക്കുക" ...എന്ന് പഠിപ്പിച്ച അള്ളാഹു ഒരു മനുഷ്യനോടും ബ്രഹ്മചര്യം അനുശാസിച്ചിട്ടില്ല ...
എന്നിട്ടും എന്തിനാണ് മറ്റുള്ളവര്‍ക്ക് മാതൃക ആകേണ്ട ഈ പുരോഹിത സമൂഹം കേവലമായ ശാരീരിക ത്രിഷണകള്‍ക്ക് വഴങ്ങി സമൂഹത്തിനു മുന്നില്‍ അപഹാസ്യരാകുന്നത്?
ബഹുമാനിച്ചവരുടെ നാവില്‍ നിന്നും പരിഹാസങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥ വരുത്തുന്നത് ???
അല്ലാഹുവില്‍ നിന്നുള്ള പൊരുത്തം കാംക്ഷിച്ചു മാത്രം നിങ്ങളുടെ ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റി തരുന്ന സ്ത്രീകളെ തെറ്റിലേക്ക് നയിക്കുന്നത് ???
കളങ്കമില്ലാത്ത പിഞ്ചു പെണ്‍കുട്ടികളുടെ മേല്‍ കൈക്രിയ നടത്തുന്നത്????
ചോദ്യങ്ങള്‍ തീരുന്നില്ല .... അനാമിക നിര്‍ത്തുന്നു...
തുടരും....
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിവസം സൂര്യന്‍ ഒരു ചാണ് ഉയരത്തില്‍ തലക്കുമുകളില്‍ നില്‍ക്കുമ്പോള്‍ അള്ളാഹു വിചാരണ തുടരും .....
മദ്രസയില്‍ നിനും .പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച ഒരു പെണ്‍കുട്ടി അവളുടെ മാതാപിതാക്കളില്‍ നിനും കൂടുതല്‍ ദീന്‍ പഠിക്കട്ടെ ..
പ്രായപൂര്‍ത്തി ആയതിനു ശേഷവും മദ്രസയില്‍ പോയി ദീന്‍ പഠിച്ച് ഉസ്താക്കാന്‍ മാരുടെ മനസ്സിളക്കാന്‍ ഇനി നമ്മുടെ പെണ്‍കുട്ടികളെ വിടരുത്
പുരുഷന്‍മാര്‍ സ്ഥലത്തില്ലാത്ത വീടുകളില്‍ എന്ത് നേര്ച്ച നടത്താനായാലും ഉസ്താകന്മാര്‍ പോകേണ്ടതില്ല ..പുരുഷനില്ലാത്ത സമയങ്ങളില്‍ വീടുകളില്‍ കയറി കൊച്ചു വര്‍ത്തമാനങ്ങള്‍ പറയേണ്ടതില്ല ...
അതിരുകടന്നു ഇടപെടലുകള്‍ നടത്തുന്ന ഏതൊരാളോടും ഇറങ്ങി പോടാ എന്ന് പറയാന് വീട്ടിലുള്ള പെണ്ണുങ്ങളെ പഠിപ്പിച്ചാല്‍ കുറെയൊക്കെ കുടുംബങ്ങള്‍ രക്ഷപ്പെടും
കുടുംബത്തിന് വേണ്ടി അന്യ നാട്ടില്‍ പോയി പണിയെടുക്കുന്ന പുരുഷന്മാരുടെ നെഞ്ചിലേക്ക് ചതിയുടെ ചുടുകല്ലുകള്‍ വലിച്ചെറിഞ്ഞു കിതക്കുന്ന പെണ്ണുങ്ങള്‍ കരുതിയിരിക്കുക്ക ....
ആരും കാണാതെ നിങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് സാക്ഷിയായി നിങ്ങളുടെ ചുവരുകള്‍ അള്ളാഹുവിനോട് സംസാരിക്കും ...
Subscribe to:
Post Comments (Atom)
ഒന്ന് കൂടി വായിക്കാന്‍ ...
-
ഇങ്ങനെയൊരു പോസ്റ്റ് ഞാന്‍ കുറച്ചു നാള്‍ മുന്‍പ് ഇടണമെന്ന് വിചാരിച്ചതാണ്. ഗൂഗിള്‍ കമ്പനി ഓസിക്ക് കൊടുത്ത അഭിപ്രായ സ്വാതന്ത്ര്യത്തെ അനാമ...
-
(പ്രായപൂര്‍ത്തി ആകാത്തവരും , കാര്യങ്ങളെ അതിന്റെ ഗൌരവത്തോട് കൂടി കാണാന്‍ കഴിയാത്തവരും , ഞരമ്പ് രോഗികളും , വിമര്‍ശനം മാത്രം ജീവിത വ്രതമാക്ക...
-
കാരശ്ശേരി മാഷിന്റെ പര്‍ദ്ദ വിരുദ്ധ പ്രചരണങ്ങള്‍ ഇടതടവില്ലാതെ തുടര്‍ന്ന് കൊണ്ടേയിരിക്കുമ്പോള്‍ ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ പര്‍ദ്ദ...
-
…………………………………………' ആരെതിര് ത്തു പറഞ്ഞാലും ഞാന്‍ മുസ്ലീമാണ് . ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നു . പക്ഷേ , പര് ദ ധരിക്കാന്‍ എന...
-
ഒരു ഞരമ്പ് രോഗിക്ക് അഭിനയ മോഹം വന്നാല്‍ എങ്ങിനെയിരിക്കും??? ഇതൊന്നു കാണു..... ഇതാണോ കല? ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം ?? കുറച്ചു കാ...
-
"പറയു ..എപ്പോഴാ ഉണ്ടായെ? ഒരു പ്രൊട്ടക്ഷനും ഇല്ലാതെ ? എന്തിനാ വെറുതെ റിസ്ക് എടുക്കണേ? എന്തെങ്കിലും പറ്റിയാല്‍ പിന്നെ ......അബോര്ഷന്...
അഭിനന്ദനങ്ങള്‍ ലേഖികക്ക്. കാലോചിതമായ വിഷയവും നല്ല അവതരണവും. കുറെ നാളായി ഇതെപറ്റി എഴുതണമെന്ന് കരുതിയിരുന്നതാണ്. മറ്റൊരാള്‍ എഴുതികണ്ടതില്‍ സന്തോഷം.
ReplyDeleteഇങ്ങനേയും മുയ്‌ലാക്കന്‍മാരുണ്ടോ എന്റെ പടച്ചോനെ? (അല്ലാ, സത്യത്തിലുണ്ടോ?) ഞാന്‍ വിചാരിച്ചിരുന്നത് ഇവരെല്ലാം സ്വര്‍ഗ്ഗവാതില്‍ കിളികളാണെന്നാണ്..ഇപ്പോള്‍ മനസ്സിലായി ഇവര്‍ കണ്ടക്ടറെയിട്ട് വട്ടം കറക്കുന്ന, ഹീറോയിസം കാട്ടി രക്ഷിതാക്കളെ കളിപ്പികുന്ന നമ്മുടെ സ്വന്തം‘കിളി’കളാണെന്ന്.
ReplyDeleteപിന്നെ വേറെയൊരു കാര്യം. ഈ നോട്ടം അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അസഹ്യതയുടെ വാതില്‍പ്പഴുതില്‍ ന്നിന്നും ഒന്നു തെന്നിനിന്നു കൂടെ ഈ ‘വിശുദ്ധ‘ തരുണീമണികള്‍ക്ക്? ഈ ഗള്‍ഫു ഭാര്യമാര്‍ ഒന്നു മാറിനിന്നാല്‍ ഇത്തരം മൊയ്‌ലാക്കന്‍മാര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് ചോദ്യവും ഉത്തരവുമില്ലാതെ നേരിട്ടങ്ങു പോകാം, പിന്നെ തീര്‍ച്ചയായും നോട്ടശരവ്യമേറ്റ് വേദനിക്കുന്ന വിരഹസുന്ദരിമാര്‍ക്കും..
ReplyDeleteമണ്ണുണ്ണി മാഷേ...
ReplyDeleteഎന്താ സംശയം??? ഈയിടെ കണ്ടു വരുന്ന നല്ലൊരു ശതമാനം മോയ്ല്യാക്കന്മാരും ഈ ജെനുസില്‍ പെട്ടതാണെന്നേ.
എന്ത് ചെയ്യാനാ.. മിക്കവരും സ്വന്തം സ്ഥലത്ത് നിന്നും ദൂരെയായിരിക്കും ഉസ്താക്കന്മാരി ജോലി ചെയ്യുന്നത്. ഭാര്യയെ കൂടെ താമസിപ്പിക്കാനുള്ള സൌകര്യങ്ങള്‍ ഇപ്പോളത്തെ നമ്മുടെ മഹല്ല് വ്യവസ്ഥകള് അനുവദിക്കുന്നില്ല. ഗള്‍ഫ് ഭര്‍ത്താക്കന്മാരെ പോലെ വിരഹഭാരവും പേറി ജീവിക്കുന്ന ഉസ്താക്കാന്‍ മാര്‍ക്കു നാല് നേരം ഭക്ഷണം വെച്ച് കൊടുക്കുന്നത് ജോലി ചെയ്യുന്ന നാട്ടിലെ കുടുംബത്തില്‍ പിറന്ന സ്ത്രീകളാണ്... മാസത്തില്‍ എല്ലാ ദിവസവും വ്യത്യസ്തമായ രുചിയോടും വിഭവങ്ങളോടും കൂടി ഭക്ഷണം കഴിച്ചും മേലനങ്ങി ഒരു പണിയുമില്ലാതെ ഇരിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ പഞ്ചാരയുടെ ശല്യം ഉണ്ടാകുന്നതു സ്വാഭാവികം ..
പെണ്ണുങ്ങള്‍ക്ക് പ്രവേശനമില്ലാത്ത പള്ളി പ്രദേശത്തില്‍ ആകെ കിട്ടുന്ന ഒരാശ്വാസം മദ്രസയില്‍ ദീന്‍ പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികളാണ്...
മാതാപിതാക്കള്‍ക്ക് ആണെങ്കില്‍ മക്കളെ എത്ര പഠിപ്പിച്ചാലും മതിയാകില്ല .. പ്രായപൂര്‍ത്തി ആയാലും പഠിക്കുന്നിടത്തോളം തന്‍റെ മകള്‍ ദീന്‍ പഠിക്കട്ടെ അന്ന് കരുതി മദ്രസയില്‍ വിടും..
ശിഷ്യകളെ തല്ലാനും തലോടാനും അധികാരമുള്ള ഗുരുക്കന്‍മാര്‍ ചെയ്യുന്നതെല്ലാം തങ്ങളോടുള്ള വാല്‍സല്യം കൊണ്ടാണെന്ന് പാവം പെണ്‍കുട്ടികളും വിശ്വസിക്കും .....ഗുരുവിന്‍റെ സ്പര്‍ശനങ്ങള്‍ തങ്ങളുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്ന പെണ്‍കുട്ടി , തുറന്നുപറച്ചിലുകള്‍ക്ക് ഇടം കൊടുക്കാത്ത മാതാപിതാക്കളുടെ മുന്നില്‍ പഠിക്കാന്‍ മടിച്ചി ആകും ..
ബുദ്ധിയുള്ള മാതപിതാകള്‍ പെണ്‍കുട്ടിയോട് ആശയവിനിമയം നടത്തി ഒരു ദുരന്തത്തില്‍ നിന്നും അവളെ രക്ഷിക്കും ... നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സ്ഥിരം കണ്ടു വരുന്ന കാഴ്ചയാണിത് .... പെട്ടൊന്നൊരു ദിവസം പെണ്‍കുട്ടികള്‍ മദ്രസയില്‍ പോക്ക് നിര്‍ത്തുന്നു... കാരണം ആര്‍ക്കും അറിയില്ല ....പക്ഷെ...ഉസ്താദ്മാര്‍ക്ക് അറിയാം !!!!!!!!!!!!!
പെണ്ണുങ്ങള്‍ക്ക് പള്ളിയിലേക്ക് പ്രവേശനമില്ലാത്ത നിലക്ക് ഉസ്താക്കന്മാരുടെ ഈ ലീലാവിലാസങ്ങള്‍ വേദിയോരുങ്ങുന്നത് വീടുകളില്‍ തന്നെയാണ്...നമ്മുടെ സമുദായത്തില്‍ ഭൂരിപക്ഷം പേരും നേര്ച്ചകളിലും റാത്തീബ്കളിലും വിശ്വസിക്കുകയും , ആണ്ടുതോറും വീടുകളില്‍ ആഘോഷിക്കുകയും ചെയ്യുന്നു ... ഈ സംഭവങ്ങളില്‍ വീട്ടിലെ പെണ്ണുങ്ങളുടെ പ്രധാന പണി ഉസ്താകന്മാര്‍ക്ക് ബിരിയാണി വെച്ച് വിളംബലാണ്... ഉസ്താകന്മാരെ കാണുമ്പോള്‍ ഭയഭക്തിയോടെ വാതിലിനു പിന്നിലേക്ക് മറഞ്ഞു നില്‍ക്കുന്ന സ്ത്രീജനങ്ങളെ അടുത്ത് കാണാന്‍ പറ്റിയ ചാന്‍സ് ...ഉസ്താകന്മാര്‍ വിടുമോ?????
ReplyDeleteചാഞ്ഞും ചരിഞ്ഞും , കോളെജ് ബായ്സിനെ വെല്ലുന്ന ആര്‍ത്തിയോടെ ദര്‍ശനസുഖം നേടും.. പിന്നെ പുറത്തു വിടുന്ന തമാശകലര്‍ന്ന സംഭാഷണളില്‍ അടുക്കളജീവികള്‍ ഫ്ലാറ്റ് ... പിന്നെ ഉസ്താദിന് വേണ്ടി സ്പെഷല്‍ പത്തിരിയും കോഴിയിറച്ചിയും ....ഇടയ്ക്കിടെ ഒരു മന്തിരിചൂദല്‍...പിന്നെ കുട്ടികള്‍ക്ക് മദ്രസയില്‍ പഠിപ്പിക്കുന്നത് മനസ്സിലാകാത്തത് കൊണ്ട് വീട്ടില്‍ വെച്ച് ഉസ്താദിന്റെ സ്പെഷല്‍ ട്യുഷന്‍ ....വീട്ടിലുള്ളവര്‍ക്ക് ശല്യമുണ്ടാകതിരിക്കാന്‍ ഒട്ടുമിക്ക ട്യുഷനുകളും നടക്കുന്നത് കിടപ്പുമുറികളില്‍..... ഇടയ്ക്കിടെ കുട്ടികള്‍ക്കും ഉസ്താധിനും ക്ഷീണം മാറ്റാന്‍ പെണ്ണിന്‍റെ വക ഹോര്‍ലിക്സ് കലക്കിയ ചൂട് പാല്‍ ...പാല്‍ കുടിച്ച ക്ഷീണത്തില്‍ കുട്ടികള്‍ കുറച്ചു നേരം കളിക്കുമ്പോള്‍ ഉസ്താദും പെണ്ണും തമ്മില്‍ കൊച്ചുവര്‍ത്തമാനം .... ദീനിയായ കാര്യങ്ങളില്‍ ഒരു ചുക്കുമറിയത്ത പെണ്ണിന് ഉസ്താദ് മൊബൈല്‍ ട്യുഷന്‍ കൊടുക്കാമെന്ന് ഏല്‍ക്കുന്നു ...കെട്ടിയവന്‍ പണിക്ക് പോയി വരുന്നത് വരെ ഉസ്താദ് പെണ്ണിന് മൊബൈലില്‍ ട്യുഷന്‍ കൊടുക്കും ...ഇടയ്ക്ക് പ്രാക്ടിക്കല്‍ ക്ലാസ്സുകളും കൊടുക്കാറുണ്ട് പോലും ....അനാമിക കണ്ടുപിടിത്തം ഇത്രയോക്കെയാണ് .... ഇതിലും കൂടുതല്‍ പറഞ്ഞു നരക ശിക്ഷ നേടാന്‍ ഞാനില്ലേ ........
മണ്ണുണ്ണി മാഷേ...
ReplyDeleteഉസ്താകന്മാര്‍ അല്ലാഹുവിന്റെങ ദീന്‍ പഠിപ്പിക്കുന്ന വിശുദ്ധരും ആദരണീയരുമാണ്....അവരെ കണ്ടാല്‍ തല മറക്കുക, എഴുന്നേറ്റു വാതിലിനു പിന്നില്‍ ഒളിക്കുക, ചോദിക്കുന്നതിനെല്ലാം ഭയഭക്തിയോടെ മറുപടി പറയുക ...എന്ത് പറഞ്ഞാലും തിരുവായ്ക്ക് എതിര്വാിയില്ലാ എന്ന മട്ടില്‍ കേട്ട് ചിരിക്കുക ....ഇതൊക്കെയാണ് നമ്മ നാട്ടു പെണ്ണുങ്ങള്ക്ക്ല കാലാകാലങ്ങളായി കാരണവന്മാര്‍ പഠിപ്പിച്ചു പോന്നിട്ടുള്ളത് ...
അതുകൊണ്ട് തന്നെ തലേക്കെട്ട് കെട്ടിയ ഏതൊരുവന്‍ കയറി വന്നാലും നമ്മുടെ വീടുകളില്‍ ഇരിപ്പിടം ഉറപ്പാണ്.... പുരുഷന്‍ ഇല്ലാത്തപ്പോള്‍ കയറി ഇരിക്കാന്‍ മടി കാണിക്കാത്ത ഉസ്താക്കാന്മാ.രോട് ,.. “ഇപ്പോള്‍ പോയിട്ട് എന്റെി ഭര്ത്താിവ് ഉള്ളപ്പോള്‍ വരൂ...” എന്ന് പറയാന്‍ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്ക്ക് നാവു പൊങ്ങില്ല ...അവര്‍ ഉസ്താക്കന്മാരുടെ കുരുത്തക്കേടിനെ പേടിച്ചു അവര്‍ പറയുന്ന എന്ത് അശ്ലീലതിനും ചിരി കൊടുക്കുന്നു ... പാവം പെണ്ണുങ്ങള്‍ ..കഴുതകള്‍
വേറൊന്ന് പറയാനുള്ളത് ഇത് ഉസ്താദുമാരുടെ കാര്യത്തില്‍ മാത്രമല്ല നടക്കുന്നത്. പള്ളീലച്ചന്മാരിലും പൂജാരിമാരിലും ഈ ജനുസ്സില്‍ പെട്ടവര്‍ ധാരാളമുണ്ട്. ഈ കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്ത ഒരു പള്ളി "വികാരി"യുടെ വികാരപരമായ കഥയാണ്..ലിങ്ക് ഇതാ..http://malayalam.webdunia.com/newsworld/news/keralanews/1103/01/1110301043_1.htm ഒരു പൂജാരി "പൂജ" നടത്തിയ കഥ മനോരമ ടി.വി. കാണിച്ചിരുന്നു.
ReplyDelete"അവസാന കാലത്തെ ഉലമാക്കള്‍ ആകാശത്തിന്‍ കീഴിലെ ഏറ്റവും നികൃഷ്ട ജീവികള്‍ ആയിരിക്കും. ഫിത്ന അവരില്‍ നിന്നു പുറപ്പെട്ട് അവരിലേക്ക് തന്നെ മടങ്ങു" - മുഹമ്മദ് നബി (സ.അ)
ReplyDeleteഅമാനികാ; ലേഖനം നന്നായിരിക്കുന്നു എന്നല്ല പറയേണ്ടത്. കാലിക പ്രസക്‌തമെന്നാണ്. കിടിലന്‍. പരിശുദ്ധ ഖുര്‍ആനിലെ ഒരു വചനത്തില്‍ ഇങ്ങിനെ കാണാം. പുരോഹിതന്‍മാരില്‍ നിന്നൊരു വിഭാഗം ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരാണ് എന്ന്. ഈ വചനം എല്ലാ മതത്തിലെ പുരോഹിതന്‍മാരെയും ബാധിക്കുന്ന കാര്യമാണ്. മതത്തോടുള്ള സ്നേഹത്തിണ്റ്റെ പേരിലാണ് മതപുരോഹിതന്‍മാര്‍ ബഹുമാനിക്കപ്പെടുന്നത്. പക്ഷെ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന രണ്ടു വസ്‌തുക്കളാണ് സ്‌ത്രീയുടെ സൌന്ദര്യവും, മത വിശ്വാസവും. തനിക്ക് കഞ്ഞി വിളമ്പിത്തരുന്ന ഗൃഹനാഥയുടെ മാറിണ്റ്റെ സൌന്ദര്യം അവര്‍ കാണാതെ കണ്ടാസ്വദിച്ച് അത് തണ്റ്റെ കൂടെ പഠിക്കുന്ന മറ്റുള്ളവരുമായി പറഞ്ഞു രസിക്കുന്ന മൊയ്‌ലേരു കുട്ടികളൊക്കെ ധാരാളമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടാവാനേ തരമുള്ളൂ. കാരണം ഓരോ ദിവസം കഴിയുന്തോറും മനുഷ്യനിങ്ങനെ കൂടുതല്‍ കൂടുതല്‍ മോശമായി വരികയാണ്..
ReplyDeleteഅപ്പൊ ഇതാരും കണ്ടില്ലെ..?
ReplyDeleteകലിപ്പുകളൊന്നും കാണുന്നില്ലല്ലൊ, അക്കാ...
ReplyDeleteതികച്ചും വസ്തുനിഷ്ടമായ അവലോകനവും, അതിന്റെ സര്‍ത്ഥമായ വ്യാഖ്യാനവുമാണ് ഇവിടെ രിഷമാഡം ഓര്‍മ്മിപ്പിച്ചത്. ലോകത്തിന്റെ കാന്തികകണ്ണുകള്‍ എപ്പോഴും സംഭവവേദ്യമായ/ചെയ്യപ്പെട്ട തെറ്റുകുറ്റങ്ങളുടെ വ്യാപ്തിയും, അര്‍ത്ഥവും അതുണ്ടാക്കുന്ന ആഘാതവിഘാതങ്ങളും മാത്രമേ ശ്രദ്ധിച്ചുകാണുവാന്‍ കിണഞ്ഞു ശ്രമിക്കാറുള്ളു. ‘പാതക’ങ്ങളുടെ പിന്നാമ്പുറങ്ങളോ, സഹസാഹചര്യങ്ങളോ, അന്തര്‍ലീനമായ യാഥാര്‍ത്ഥ്യങ്ങളോ ഒന്നുനോക്കുവാന്‍ പോലും സന്‍മാര്‍ഗ്ഗത്തിന്റെ വേലിയേറ്റത്തില്‍ കണ്ണുകൊഴിഞ്ഞുപോയ നമ്മള്‍, അപോസ്തലന്‍മാര്‍ ശ്രമിക്കാറില്ല. എല്ലാവരും മനുഷ്യന്‍മാരാണ്. അതുകൊണ്ടുതന്നെ നിര്‍മ്മിതിയിലുണ്ടാവുന്ന, ഒരിക്കലും സ്വന്തം ഇഛാശക്തികൊണ്ടോ, സമൂഹത്തിന്റെ നിരന്തരപ്രേരണകൊണ്ടോ, അല്ലെങ്കില്‍ നിര്‍ബന്ധപ്രകാരമോ മാറ്റുവാനാകാത്ത ആകാരവികാരവിചാര വൈകല്യങ്ങള്‍ എല്ലാവരിലുമുണ്ടാകും.
ReplyDeleteപിന്നെ അനാമിക, ആയിരം നാക്കുകൊണ്ടു മുസ്ലീയാക്കന്മാരെ തെറിവിളിച്ച് വിമര്‍ശിച്ചപ്പോള്‍ മനപ്പൂര്‍വ്വം മറന്നതോ, അല്ലെങ്കില്‍ ഫെമിനിസമെന്ന ‘ഇബിലീസം’ കൊണ്ട മറച്ചതോ ആയ കുറെ വൃത്തിക്കെട്ട നാറുന്ന സത്യങ്ങളുണ്ട്. ഏതുമുസ്ലിയാരായാലും ഏതുകൂതറ ഒളിച്ചുനോട്ടപ്പണിക്കാരനാണെങ്കിലും, ബലാത്സംഗജേതാവാണെങ്കിലും ക്ഷീരമില്ലാത്ത സ്ഥലങ്ങളിലേക്കു തുറിച്ചുനോക്കാന്‍ നോട്ടക്കാരെല്ലാം വട്ടന്മാരല്ല.. കണ്ടുകാണ്ടാസ്വദിക്കാന്‍, ഫാന്റസികളുടെ മായാലോകത്തിലേക്കാനയിക്കപ്പെടുവാന്‍ ഒന്നും ഈ പുണ്യവതികളായ പതിവ്രതകള്‍ കനിഞ്ഞു നല്കുന്നില്ലെങ്കില്‍, ആരാണ് വെറുതെ സമയം നഷ്ടപ്പെടുത്തുവാന്‍ മെനക്കെടുക. പകരം പള്ളിയില്‍ പോയി പരലോകസുഖത്തിനു വേണ്ടി ഏടുകള്‍ വലിച്ചിട്ട് ഓതുകയോ, ഇഹലോകസന്തോഷത്തിനുവേണ്ടി മൊബൈല്‍ ഫോണെടുത്ത് മിസ്ഡ്കോളടിച്ചടിച്ച് കുറുങ്ങി ചാവുകയൊ ആകാമല്ലൊ ഈ മതപണ്ഡിതശ്രേഷ്രര്‍ക്ക്. അല്ലെ?
ശ്രീ ശ്രീ ശ്രീ സ്ത്രീരത്നങ്ങള്‍ ഇത്തരം ഒളിഞ്ഞുനോട്ടങ്ങളും, പിടുത്തപിടിപ്പുകേടുകളും മനസാവാചാകര്‍മ്മണാ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, ഇപ്പോള്‍ പുറത്തു കാണിക്കുന്ന വിലപ്പെട്ടതോ, അല്ലാത്തതൊ ആയ, ദൈവം ഓസിയില്‍ തന്ന സുന്ദരമായ ‘വസ്തുവഹകള്‍’ ഒന്നുമൂടിവെയ്ക്കാന്‍ ശ്രമിക്കേണ്ടതല്ലെ? ലോകത്തിലുള്ള ആണുങ്ങളെയൊക്കെ ഇപ്പോള്‍ വന്ധ്യകരിച്ചുകളയും, അവരുടെ ‘ആയുധങ്ങള്‍’ ഇപ്പോള് മുറിച്ച് ഉപ്പിലിടും എന്നു ലിപ്സ്റ്റിക്കിട്ടുവെടക്കാക്കിയ വായകൊണ്ട് മുറവിളികൂട്ടുന്നതിനേക്കാള്‍ ബുദ്ധിപരമായ പ്രവൃത്തി ഇതുമാത്രമല്ലെ?.അല്ലെ സഹോദരിമാരെ? മുന്‍പ് ഞാനിവിടെ പറഞ്ഞപോലെ ആണിനെ ദൈവം സൃഷ്ടിച്ചത് ഇങ്ങനത്തെ പെണ്ണുപിടുത്തനീചന്‍മാരായാണ്. അതുകൊണ്ട് ഇങ്ങനെയൊക്കെയേ സംഭവിക്കു. അല്ലെങ്കില്‍ സംഭവിക്കാന്‍ പാടുള്ളു. പാവം ആണുങ്ങള്‍ ഇങ്ങനെയൊക്കെയങ്ങ് ജീവ്വിച്ച് നേരെ നരകത്തില്‍ പോകട്ടേന്നേ…അല്ലാപിന്നെ.. ഞമ്മന്റെ അങ്ങേ വീട്ടിലെ ബറ്‌ണാഡ്ഷൊ സാര്‍ പുലഭ്യം പറയുന്ന പോലെ “ഇവര് പറയുന്ന സ്വര്‍ഗ്ഗവും നരകവുമുണ്ടങ്കില്‍ എനിക്ക് നരകത്തില് പോയാല്‍ മതിയേ. ഒരൊറ്റപെണ്ണുപോലുമില്ലാത്ത സ്വര്‍ഗ്ഗത്തില്‍ എനിക്ക് ജീവിച്ചു തുലയാന്‍ താല്പര്യമില്ലയ്യോ“
I READ THIS BLOG THREE FOUR TIMES... IT IS A REALITY EVERYBODY SHOULD KNOW.... I APPRECIATE....
ReplyDelete