ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക് വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍
Sunday, October 3, 2010
മുസ്ലിം ലീഗിന്‍റെ കരിങ്കാലി ചിന്തകള്‍
മുസ്ലിം ലീഗിന്‍റെ കൊടി പിടിച്ച ചില നേതാക്കന്‍മാര്‍ക്ക് പെണ്ണുങ്ങളെ പേടിയാണ്. ആറുമണിക്ക് ശേഷം തങ്ങളുടെ ജനുസില്‍ പെട്ട പെണ്ണുങ്ങളെ അടുത്ത്കണ്ടാല്‍ ചിലര്‍ക്ക് ഐസ്ക്രീം കഴിക്കുക, ആല്‍ബം പിടിക്കുക തുടങ്ങിയ ആഗ്രഹങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത ഉള്ളതിനാല്‍ പൊതുപ്രവര്‍ത്തനം എന്നും പറഞ്ഞു പുറത്തിറങ്ങുന്ന മുസ്ലിം പെണ്ണുങ്ങള്‍ വൈകുന്നേരം ആറുമണി ആയാല്‍ കുടുമ്മത് കേറികൊളളാന്‍ ആണ് തല നരച്ച നേതാക്കന്‍ മാരുടെ ഉത്തരവ്. അതുപോലെ സാമൂഹിക പ്രശ്നങ്ങളില്‍ ഫെമിനിസം കാട്ടി ഇടപെടുക, സമരങ്ങളിലും, ഘോഷയാത്രകളിലും ആണ്‍ പ്രവര്‍ത്തകരുടെ തോളോട് തോള്‍ ചേര്‍ന്ന് സംഘടിതശക്തി ആകുക, ഈ മാതിരി ലോട്ട് ലൊടുക്ക് കലാപരിപാടികള്‍ ഒന്നും തന്നെ നടത്താതെ ദിവസവും പാര്‍ടി ഓഫീസില്‍ വന്ന് ഒപ്പിട്ട്
മന്ത്രിചൂതി അടങ്ങി ഒതുങ്ങി കുടുമ്മത് പോകുക.
അനാമികക്ക് ഇതൊന്നും അത്ര ദഹിക്കുന്നില്ല...
മുസ്ലിം ലീഗിന്‍റെ ഈ കരിങ്കാലി ചിന്തകള്‍ കേരളരാഷ്ട്രീയത്തില്‍ വീണ്ടും ആണ്‍ പെണ്‍ വിവേചനത്തിന്റെ വിത്ത് വിതക്കുകയാണ്. ഇവരുടെ ഈ ഞഞ്ഞാപിഞ്ഞാ കേട്ടാല്‍ തോന്നും കേരളം ഇതുവരെ പൊതുപ്രവര്‍ത്തകരായ പെണ്ണുങ്ങളെ കണ്ടിട്ടില്ലെന്ന്. ഇവര്‍ ആരെയാണ് പേടിക്കുന്നത്? ഇത്രയധികം നിബധന്ധനകള്‍ വെച്ച് ഇവരുടെ പെണ്ണുങ്ങളെ പുറത്തിറക്കുന്നത് എന്തിനാണ്?
ഒരു കാര്യം അനമികക്ക് പെരുത്ത് ഇഷ്ടമായി.. പൊതുപ്രവര്‍ത്തകാരായ സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാന്യമായി വസ്ത്രധാരണം ചെയ്തു വരണം എന്നാ നിബന്ധന. ഭാഗ്യത്തിന് പര്ധയും ബുര്ഖയും നിര്‍ബന്ധമില്ല.
അല്ലഹ് ... നിനക്ക് സ്തുതി...
അങ്ങിനെ കൂടി മുസ്ലിം ലീഗ് മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ ?..... മുസ്ലിം ലീഗ് കേരളത്തില്‍ താലിബാനിസവും, പാകിസ്താന്‍ മോഡലും കൊണ്ട് വരാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കൊന്നു കൊല വിളിച്ചേനെ ...
കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ആണ്‍ പെണ് വ്യത്യാസമില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് നയിച്ച സമരങ്ങളും, വിമോചനങ്ങളും കണ്ടു പതിഞ്ഞ മലയാളിക്ക്, രാഷ്ട്രീയത്തേക്കാള്‍ പാര്‍ട്ടിയില്‍ മതവും അതിന്‍റെ നൂലാമാലകളും ചേര്‍ത്ത് സവര്‍ണ്ണ മതവിഭാഗങ്ങളെ പ്രീതിപ്പെടുത്താനുള്ള ഈ വില കുറഞ്ഞ നീക്കം കാണുമ്പോള്‍ ചര്ധിക്കാന്‍ തോന്നും. ഇവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതിയില്‍ ആണ്‍ പെണ് ഇടങ്ങളില്‍ ഇവരുണ്ടാകി തീര്‍ക്കുന്ന മതില്കെട്ട് തീര്‍ച്ചയായും പൊളിച്ചടുകേണ്ടതാണ്.
കേരള രാഷ്ട്രീയത്തില്‍ കാര്യമായ ഒരു കൈകടത്തലും നടത്താന്‍ ത്രാണിയില്ലാത്ത ഈ രാഷ്ട്രീയപാര്‍ടി ഇവരുടെ പെണ്ണുങ്ങളെ പൊതുസേവനത്തിനു നല്‍കുന്നതിലും നല്ലത് അവരെ തങ്ങളുടെ അറയില്‍ തന്നെ ഇരുത്തുന്നതാണ്!!!!!!!!!
Subscribe to:
Post Comments (Atom)
ഒന്ന് കൂടി വായിക്കാന്‍ ...
-
ഇങ്ങനെയൊരു പോസ്റ്റ് ഞാന്‍ കുറച്ചു നാള് മുന്‍പ് ഇടണമെന്ന് വിചാരിച്ചതാണ്. ഗൂഗിള്‍ കമ്പനി ഓസിക്ക് കൊടുത്ത അഭിപ്രായ സ്വാതന്ത്ര്യത്തെ അനാമ...
-
(പ്രായപൂര്‍ത്തി ആകാത്തവരും , കാര്യങ്ങളെ അതിന്‍റെ ഗൌരവത്തോട് കൂടി കാണാന്‍ കഴിയാത്തവരും , ഞരമ്പ് രോഗികളും , വിമര്‍ശനം മാത്രം ജീവിത വ്രതമാക്ക...
-
കാരശ്ശേരി മാഷിന്റെ പര്‍ദ്ദ വിരുദ്ധ പ്രചരണങ്ങള്‍ ഇടതടവില്ലാതെ തുടര്‍ന്ന് കൊണ്ടേയിരിക്കുമ്പോള്‍ ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ പര്‍ദ്ദ...
-
…………………………………………' ആരെതിര് ത്തു പറഞ്ഞാലും ഞാന്‍ മുസ്ലീമാണ് . ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നു . പക്ഷേ , പര് ദ ധരിക്കാന്‍ എന...
-
ഒരു ഞരമ്പ് രോഗിക്ക് അഭിനയ മോഹം വന്നാല്‍ എങ്ങിനെയിരിക്കും??? ഇതൊന്നു കാണു..... ഇതാണോ കല? ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം ?? കുറച്ചു കാ...
-
"പറയു ..എപ്പോഴാ ഉണ്ടായെ? ഒരു പ്രൊട്ടക്ഷനും ഇല്ലാതെ ? എന്തിനാ വെറുതെ റിസ്ക് എടുക്കണേ? എന്തെങ്കിലും പറ്റിയാല്‍ പിന്നെ ......അബോര്ഷന്...
>>>>കേരള രാഷ്ട്രീയത്തില്‍ കാര്യമായ ഒരു കൈകടത്തലും നടത്താന്‍ ത്രാണിയില്ലാത്ത ഈ രാഷ്ട്രീയപാര്‍ടി ഇവരുടെ പെണ്ണുങ്ങളെ പൊതുസേവനത്തിനു നല്‍കുന്നതിലും നല്ലത് അവരെ തങ്ങളുടെ അറയില്‍ തന്നെ ഇരുത്തുന്നതാണ്<<<<
ReplyDeleteഅത് പറ്റില്ലല്ലോ അനാമികേ 50% പെണ്ണുങ്ങള്‍ തന്നെ വേണ്ടേ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍. അപ്പോള്‍ പെണ്ണുങ്ങളെ പുറത്തിറക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ. ഇല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കേണ്ടിവരില്ലേ പകുതി സീറ്റും അത് ഞമ്മള് സമ്മതിക്കുമോ?
യേത് അധികാരവേ!!!
അതെ. സീറ്റു കളയാൻ വയ്യല്ലോ.. അതെന്തായാലും നന്നായി.
ReplyDeleteസാരമില്ല. മാറ്റങ്ങൾ വരും. സ്ത്രീകൾ പുറത്തിറങ്ങട്ടെ.
പൊതുപ്രവർത്തകർ വസ്ത്രം ധരിക്കണം
ReplyDeleteഅനാമിക
ReplyDeleteബിവിമാരെ അറയില്‍ നിന്നു പുറത്തിറക്കുവാന്‍ ആഗ്രഹം ഉണ്ടായിട്ടല്ല ലീഗിനു. ഇലക്ഷന്‍ കമ്മീഷന്‍ സമ്മതിക്കേണ്ടേ? അന്‍പത് ശതമാനം സീറ്റ് ബീവിമാര്‍ക്ക് സംവരണം ചെയ്തു പോയില്ലേ?
കുറച്ചു ദിവസം മുന്നേ ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നു, വനിതാ-പട്ടികജാതി സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുവാനുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് സംഘ സഹയാത്രികരിലാണെന്നു. അവര്‍ക്കാണെങ്കില്‍ പരസ്പരം പണ്ടേ ഒരടുപ്പമുള്ളമുള്ളതുമാണു. ഏതായാലും ഇലക്ഷന്‍ കഴിഞ്ഞാല്‍ ഗ്രാമസഭകളില്‍ ഹാജര്‍ നില നൂറുശതമാനം ഉറപ്പ്. പിന്നെ 'ജെന്റ്സ് ബ്യൂട്ടീ പാര്‍ലറു'കള്‍ക്കു നല്ലകാലമാണു വരുന്നത്. വാര്‍ഡുകള്‍ തൊറും ഇനി ബ്യൂട്ടീ പാര്‍ലറുകള്‍ തുടങ്ങിയാല്‍ നല്ല വരുമാനമാകും.
ഇന്നോളം ലീഗിന്‍റെ ഒരു പൊതുയോഗത്തിലും ഒരു പെണ്ണിന്‍റെ തരി പോലും കണ്ടിട്ടില്ല. സവര്‍ണ്ണ ഇസ്ലാമിസ്റ്റുകളുടെ ചില പൊതു താല്പര്യസംരക്ഷകരായിരുന്നു കേരളത്തിലെ മുസ്ലിം ലീഗ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റേതൊരു സംസ്ഥാനത്തുള്ളത്തിനേക്കാളും മുസ്ലിം പ്രാതിനിത്യവും മുന്‍ഗണനയും കേരളത്തില്‍ ലഭിക്കുന്നു. രാഷ്ട്രീയപരമായ മുന്നാക്കം കേരളത്തിലെ ന്യൂനപക്ഷങ്ങളെ മുഖ്യധാരയില്‍ എത്തിക്കുമ്പോള്‍ പുരുഷാധിപത്യ മനോഭാവങ്ങള്‍ പിന്നോട്ട് വലിക്കുന്നത് ഒരു സമുദായത്തിന്റെ തന്നെ വളര്‍ച്ചയെയാണ്.
ReplyDeleteപൊതുയോഗങ്ങളിലോ , സമരങ്ങളിലോ , ഘോഷയാത്രകളിലോ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളോ, അനാശ്യാസ്യപ്രവര്‍ത്തനങ്ങളോ അത്രകണ്ട് സംഭവ്യമല്ലാതതിനാല്‍ ഇപ്പോള്‍ പുതിയ സംവരണം മൂലം സ്ത്രീകള്‍ക്ക് കിട്ടിയ ഈ ഇരിപ്പിടങ്ങളില്‍ മുള്ള് തറക്കുകയാണ് മുസ്ലിം ലീഗ് സോറി male ലീഗ് ചെയ്യുന്നത്.
This comment has been removed by the author.
ReplyDeleteഇങ്ങള് എന്തിനാപ്പാ ബേജാറാവുന്നെ? ‘കുഞ്ഞാലിലീക്ക്‘ എന്നും ഒരു വരേണ്യവര്‍ഗ്ഗത്തിന്റെ കൂട്ടായ്മതന്നെയായിരുന്നു. എന്റെ അറിവില്‍ ഒരു പാവപ്പട്ടവന്റെ വിവാഹത്തിലും മുസ്ലീലീഗിന്റെ ആത്മീയ ഗുരുക്കന്മാര്‍ കാര്‍മ്മികത്വം വഹിച്ചിട്ടില്ല. (ലീഗ് ആകെ ചെയ്യുന്ന സാമൂഹിക/സമുദായ പ്രവര്‍ത്ഥനമാണ് ഉന്നത മുതലാളിമാരുടെ വീടുകളിലെ വിവാഹങ്ങളില്‍ പങ്കെടുക്കല്‍.special VIP നിക്കാഹ് കഴിപ്പിക്കല്‍. ഇത് വലിയൊരു പൊതുപ്രവര്‍ത്തനം തന്നെയാണെന്റെ കോയ. അല്ലെ?) പതനങ്ങളില്‍ നിന്നും പതനത്തിലേക്കും, ദുരിതങ്ങളില്‍ നിന്നും ദുരിതങ്ങളിലേക്കും കൂപ്പുകുത്തുന്നൊരു സമുദായത്തിലെ അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ വേവലാതികള്‍ കേള്‍ക്കാന്‍ ഐസ്ക്രീമുതിന്നുതിന്ന് ദേഹമാസകലം മത്തുപിടിച്ച ഇതിന്റെ നേതൃത്വത്തിന് എവിടെ സമയം. പിന്നയല്ലെ ആ സമുദായത്തിലെ വാരിയെല്ലില്ലാത്ത പെണ്ണുങ്ങളുടെ കാര്യത്തിലുള്ള ഇടപെടല്‍. ഇത്തരം കണ്ണുപൊട്ടിയ വനരോദനങ്ങള്‍ അനാമിക നിര്‍ത്തുകയാണു നല്ലതെന്നു തോന്നുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete9744553092
ReplyDeleteമുസ്ലിം ലീഗിന് (തെട്ടിദ്ദരിക്കരുത് മുസ്ലിം എന്നല്ല ) സ്ത്രീ വെറുമൊരു ഉപഭോഗ വസ്തു ആയി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ
ReplyDelete