ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Monday, March 28, 2011

ഞരമ്പ്‌ രോഗികള്‍ ആല്‍ബം പിടിച്ചാല്‍ ????



ഒരു ഞരമ്പ്‌ രോഗിക്ക്‌ അഭിനയ മോഹം വന്നാല്‍ എങ്ങിനെയിരിക്കും??? ഇതൊന്നു കാണു.....



ഇതാണോ കല?   ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം ??

കുറച്ചു കാശും കൂടെ കുറേ നാണം കെട്ടവരും ഉണ്ടെങ്കില്‍ മലയാളിയുടെ ആസ്വാദന നിലവാരത്തെ കളിയാക്കാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ട് ഇന്റെര്‍നെറ്റില്‍ വിലസുന്ന ഈ വൃത്തികേടുകള്‍ കണ്ട് മിണ്ടാതിരിക്കാന്‍ വിധിക്കപ്പെട്ട പാവങ്ങള്‍ നമ്മള്‍ !!!!

ആല്‍ബം എന്ന പേരില്‍ കാട്ടിക്കൂട്ടിയ ഈ വിഡിയോയില്‍  മരിച്ചഭിനയിക്കുന്ന മഹാനായ ഈ നടന്‍ ഒരു കടുത്ത ഞരമ്പ്‌ രോഗിയാണെനാണ് അനാമികക്ക് തോന്നുന്നത്....അല്ലാതെ നാണവും മാനവുമുള്ള ഏതെങ്കിലും ഒരുത്തനെ കൊണ്ട് പറ്റുന്ന പണിയാണോ ഇതൊക്കെ?

തള്ളയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കൊട്ട് ധരിച്ചു കൊണ്ടാണ് ഇദേഹം ഭൂജാതനായതെന്നു തോന്നുന്നു ...ആളേക്കാള്‍ വലിയ കൊട്ടും മുത്ത്‌ തോല്‍ക്കുന്ന കൊന്ത്രപല്ലും കൂടി ആകെപാടെ ഒരു അഴകൊഴമ്പന്‍ ലുക്ക് ...നായകനാവാന്‍ പറ്റിയ കോലം!!!

അതൊക്കെ പോട്ടെ ...ദൈവം എല്ലാവര്ക്കും വാരിക്കോരി സൌന്ദര്യം കൊടുക്കില്ലല്ലോ , സൗന്ദര്യമില്ലാത്തവനും ആഭിനയവാഗ്ഞ്ഞ തീര്‍ക്കണ്ടേ ???
തീര്ത്തോട്ടെ.. അനാമികക്ക് ഒരു വിരോധവുമില്ല ...
പക്ഷെ ..ഇമ്മാതിരി ആഭാസം കാണിച്ചു കൂട്ടിയിട്ട് വേണ്ടെന്നു മാത്രമേ അനാമിക  പറയുന്നുള്ളൂ ..

പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയുമായി ഇയാളി കാട്ടിക്കൂട്ടുന്ന ഈ വൃത്തികേടിന് ബാലപീഡനത്തിന് കേസ്‌ എടുക്കേണ്ടതാണ്. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയോട് കല്യാണത്തെ കുറിച്ചും ശിവരാത്രിയെക്കുറിച്ചു മൊക്കെ പറഞ്ഞു കെട്ടിപ്പിടിച്ചു മണപ്പിച്ചു നടക്കുന്ന ഈ ജന്തുവിനെ കണ്ടു കിട്ടിയാല്‍ വെടിവെച്ചു കൊന്നു ജയിലില്‍ പോകാനും മടിക്കില്ല ഇത് കണ്ട് കഴിഞ്ഞ സംകാരമുള്ളവര്‍

ഇയാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...ഇതിനൊക്കെ നിന്ന് കൊടുക്കാന്‍ ഈ പെണ്‍കുട്ടിയെ വിട്ടു കൊടുത്ത അവളുടെ മാതാപിതാക്കളെയാണ് ആദ്യം ശിക്ഷിക്കേണ്ടത്....പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ അഭിനയമെന്ന പേരും പറഞ്ഞ് ആഭാസം അഭിനയിപ്പിക്കുന്നത് കണ്ടു നില്ക്കാന്‍ കരുത്തുള്ള ഇവരാണ് നല്ലൊരു കലാ മേഖലയെ നശിപ്പിക്കുന്ന റാക്കറ്റ്കള്‍ക്ക് ഇരകളെ കൊടുക്കുന്നത്

ഇത്തരം  അഴിഞ്ഞാട്ടതിനൊക്കെ തങ്ങളുടെ പെണ്മക്കളെ അനുവദിക്കുന്ന  മാതാപിതാക്കള്‍ എന്തിനാണ് അറിഞ്ഞുകൊണ്ട് ഒരു ദുരന്തത്തിലേക്ക് ഇവരെ തള്ളിവിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല ...ആല്‍ബം പിടുത്തതിന്റെയും , അഭിനയമോഹത്തിന്റെയും ഒടുവില്‍ ഒരു പീഡനകഥ കൂടി ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ കിട്ടും ...അപ്പോഴായിരിക്കും തങ്ങള്‍ മാതാപിതാക്കളാണെന്നും, പെണ്‍കുട്ടിയെ നേര്‍വഴിക്ക് നടത്തി സംരക്ഷിക്കേണ്ട ഉത്തരവാധിത്വം ഉണ്ടായിരുന്നവരാണെന്നും ബോധം വരുന്നത് ....അപ്പോഴക്കും സിനിമയെ വെല്ലുന്ന ഉഗ്രന്‍ ഒരു കദനകഥയായി മാറിയിട്ടുണ്ടാകും പെണ്‍കുട്ടിയുടെ ജീവിതം

കയ്യില്‍ കുറച്ചു കാശുള്ള ഏതു തെണ്ടിക്കും ആല്‍ബം പിടിക്കാം , അഭിനയിക്കാം , പെണ്‍കുട്ടികളെ അഭിനയിപ്പിക്കാം ...അങ്ങിനെ പലതും ചെയ്യാം ..എങ്ങിനെയെങ്കിലും ഒന്ന് ടിവിയില്‍ മുഖം കാണാന്‍ ആഗ്രഹമുള്ള പെണ്‍കുട്ടികളും , സിനിമാ നടിയുടെ അച്ഛനും അമ്മയും ആകാന്‍ ആഗ്രഹമുള്ളവരും ഈ ആഭാസന്‍മാരുടെ വലയില്‍ തല കൊണ്ട് ചെന്ന് വെച്ച് കൊടുക്കുന്നു ...പിന്നെ ഉണ്ടാകുന്ന കലാവാസനകളില്‍ നിന്നും ജന്മമെടുക്കുന്നതാണ് ഇതുപോലുള്ള വൃത്തികേടുകള്‍ ..

ഇത്തരം വൃത്തികേടുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ച് , കാണുന്നവരുടെ അഭിമാനത്തെയും ,ആസ്വാദനനിലവാരത്തെയും കളിയാക്കി നിര്‍വൃതി കൊള്ളുന്ന ഇവന്മാരെയൊക്കെ എന്താ ചെയ്യേണ്ടത് ????

നിങ്ങള്‍ തന്നെ തീരുമാനിക്കു ......................................

23 comments:

  1. ഈ ഞരമ്പുകളെ ഒന്നും തല്ലികൊല്ലാന്‍ ആളില്ലാത്തതാണ് പ്രശ്നം. ഇതിനൊക്കെ പറഞ്ഞു വിടുന്ന ആ കൊച്ചിന്റെ അപ്പനേം അമ്മേം പറഞ്ഞാല്‍ മതിയല്ലോ

    ReplyDelete
  2. വെറും ഞഞ്ഞാപിഞ്ഞ എഴുതിവെച്ച് ബ്ലോഗിന്റെ ഇറയത്ത് ഗമന്റുകള്‍ക്കു വേണ്ടി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഒരു സാദാ എഴുത്തുകാരിയല്ല അനാമികയെന്ന് ഇതാ വീണ്ടും തെളിയിച്ചിരിക്കുന്നു. ഇതെന്തായാലും കലക്കി. നല്ല ഇടിവെട്ട് നിര്‍മൃതി. അതേപോലെതന്നെ ഇടിവെട്ട് വിഷയവും.ഈ മഹാ ആല്‍ബത്തിലെ നായകന്‍‘കോട്ടുപന്നി‘യുടെ സൌന്ദര്യശാസ്ത്രം വിശകലനം ചെയ്തതിനോടു യോചിപ്പില്ലെങ്കിലും (ലോകത്തിലെ ഏറ്റവും വലിയ സൂപര്സ്റ്റാര് രജനിയണ്ണനെയോര്ത്ത്) ഇയാള്‍ ഈ പണ്ടാരമടങ്ങിയ ആല്‍ബത്തില്‍ ആര്‍ത്തഭിനയിച്ച്, പ്രബുദ്ധരായ മലയാളി കലാസ്നേഹികളെ കളിയാക്കിക്കൊന്നതിന് ശിക്ഷയായി നല്‍കേണ്ടത്, പ്രായവും, പക്വതയും നോക്കാതെ സകലരേയും പീഡിപ്പിക്കുന്ന ആ സാധനം പച്ചക്കുപറിച്ചു കളയുകയാണ്..(തെറ്റിദ്ധരിക്കണ്ട.. ആ മനോഹരമായ ദന്തനിരകളെയാണ് ഞാന്‍ ഉദ്ദേശിച്ചത്)അതില്‍കൂടുതല്‍ ശിക്ഷ ഈ മൊതല് അര്‍ഹിക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ ഇത്രമാത്രം മതി.. പാവം..

    ReplyDelete
  3. ശിക്ഷയര്‍ഹിക്കുന്നത് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണ്

    ReplyDelete
  4. കുറച്ചു ദിവസമായി ഇതൊന്നു പോസ്റ്റണം എന്ന് കരുതിയിരിക്കുന്നു. ഇതേതായാലും നന്നായി. ഇനിയിപ്പോ എന്റെ വക വേണ്ട..

    ReplyDelete
  5. എനിക്കു തോന്നുന്നത് ഈ ‘പണ്ഡിതശ്രേഷ്ടന്‍‘ നമ്മളുടെയൊക്കെ ആസ്വാദനക്ഷമതയെയും, നമ്മുടെ (മലയാളിയുടെ) ഉഗ്രപ്രശസ്തമായ ക്ഷമാശീലത്തേയും പല്ലിളിച്ചുകാണിച്ച്, അയാളുടെ വായിലൂടെയൊഴുകിയെത്തുന്ന ദുഷിച്ച ദ്രാവകം നമ്മുടെയൊക്കെ മുഖത്ത് തേച്ച് നിര്‍വൃതിയടയുന്നുവെന്നാണ്. അല്ലാതെ ഇങ്ങനെയുമുണ്ടോ ഒരഭിനയം. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും കൂതറ അഭിനയം ‘നിറം’എന്ന ക്ലാസിക് സിനെമയിലെ മഹാനടന്‍ കുഞ്ചാക്കൊ ചേട്ടന്റേതാണ്. അതിനേക്കാള്‍ മോശമായി ഒരാള്‍ക് മനസ്സറിഞ്ഞ് അഭിനയിക്കാന്‍ കഴിയും എന്നെനിക്കു വിശ്വാസിക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ പറയുന്നു, ഈ പഹയന്‍ നമ്മള്‍ മലയാളികള്‍ക്കിട്ടൊന്നു വെച്ചിട്ട് മാറിയിരുന്ന് ചിരിക്കുകയാവില്ലെ?

    ReplyDelete
  6. എനിക്കും തോന്നുന്നത് അത് തന്നെയാണു.ഇത് നമ്മെ കളിയാക്കാന്‍ വെണ്ടി ചെയ്തതാണു. അല്ലാതെ ഇങ്ങനെ ഉണ്ടൊ ഒരു നായകന്‍!!!
    പാട്ടോ...എന്റമ്മോ...

    ReplyDelete
  7. എന്റെ ജീവിതത്തില്‍ ഇത്ര വൃത്തികെട്ട ഒരു നായകനെ ഞാന്‍ കണ്ടിട്ടില്ല ,പിന്നെ കുഞ്ചാക്കോ ബോബനിട്ടു വെച്ച വാല്മീകിക്ക് കുറച്ച് അസൂയയുടെ അസഗ്യത ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല...അല്ലെങ്കില്‍ പിന്നെ ഒരു പത്തുകൊല്ലം മുന്പ് മലയാളി പെണ്കൊടികളുടെ ഉറക്കം കളഞ്ഞു കൊണ്ട് സിനിമ ലോകത്തെത്തിയ കുഞ്ചാക്കോ ബോബനെ ഈ മോശകോടനുമായി താരതമ്യം ചെയ്യുമോ??? അന്നുമുതല്‍ പെണ്കുുട്ടികളുടെ കാമുക സങ്കല്പത്തിന്റെ ബ്രാന്ഡ്?‌ അംബാസിഡര്‍ ആയിരുന്ന കുഞ്ചാക്കോ ചേട്ടന്‍ എന്ത് കൊപ്രാട്ടി കാണിച്ചാലും കണ്ടു കുളിരണിയാന്‍ ഒരുപാട് പേരുണ്ടായിരുന്നു ...(ഇപ്പോളത്തെ കാര്യം എനിക്ക് അറിയില്ല....സോറി .....)
    ഇതിപ്പോ അതാണോ കഥ??
    കണ്ടിരിക്കുന്നവന്റെ കണ്ണ് വരെ കുത്തി കീറാന്‍ പോന്ന ആ കോന്ത്രംപല്ല് കാണിച്ചു ഇളിച്ചു കാണിച്ച് കളിയാക്കുന്ന ഈ ജന്തുവിനെ എങ്ങിനെയാണ് ഒന്ന് കണ്ടു കിട്ടുക ???

    ReplyDelete
  8. എന്തുചെയ്യാനാ..അതാണ്‌ ലോകം, ഇത്തരം നാണം കെട്ട തരത്തിൽ അഭിനയത്തിന്റെ പേരിൽ ഇത്തരം ആളുകൾ കലയെ വ്യഭിജരിക്കുകയാണ്‌. ഇതിൽ അഭിനയിക്കുന്ന ഒരുത്തൻ മാത്രമല്ല ഞരമ്പ് രോഗി, അതിന്റെ അണിയറയിൽ പ്രവർത്തിച്ചവരും പ്രായം തികയാത്ത (പ്രായം തികഞ്ഞില്ലെന്ന് അനാമിക പറയുന്നു, ഒറ്റനോട്ടത്തിൽ എനിക്കത് മനസ്സിലായില്ല, എന്തു കണ്ട് കൊണ്ടാണ്‌ അനാമിക അത് പറഞ്ഞതെന്ന് എനിക്ക് മനസ്സിലാകുന്നില്ല)പെൺകുട്ടിയുടെ മാതാപ്പിതാക്കളും, ഇനി അവൾക്ക് പ്രായം തികഞ്ഞിട്ടുണ്ടെങ്കിൽ അവളൂം ഇത് കണ്ടുകൊണ്ട് ആസ്വതിക്കുന്ന പൊതു ജനവുമെല്ലാം തന്നെ ഞരമ്പ് രോഗികളാണെന്ന് ഞാൻ പറയും.

    പിന്നെ ഒന്ന് ക്ഷമിക്ക്ന്റെ അനാമിക, ഇങ്ങനെ കോപിഷ്ടയാകാതെ..എല്ലാത്തിനും വഴിയുണ്ടാകും.

    ReplyDelete
  9. എന്തിനാണിതൊക്കെ കഷ്ടപ്പെട്ടു കാണാൻ പോകുന്നത്? ഇങ്ങനെ എന്തെല്ലാം വൃത്തികേടുകൾ കാണും ലോകത്ത്!

    ReplyDelete
  10. “അംഗനവാടി ടീച്ചര്‍“എന്ന ആല്‍ബം കണ്ടില്ലേ? ഹോ അതും മാരകമാണ് :)

    ReplyDelete
  11. അതുശരി, അനാമികയൊരു തമാശക്കാരി കൂടിയാണല്ലേ? ഞാന്‍ വിചാരിച്ചു വെറുമൊരു 'An angry young laddu' മാത്രമാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചതിനെന്നോട് ക്ഷമിക്കില്ലെ? പൃഥ്വിരാജാവിനേക്കാള്‍ എകരവും, മമ്മുക്കുട്ടനേക്കാള്‍ നിറവും, അച്ചാറുലാലേട്ടനേക്കാള്‍ അഴകൊഴമ്പന്‍ ആകാരവടിവും,സുരേഷ്പോലീസിനേക്കാള്‍ വാക്ചാതുരിയും, ഋത്വികിനേക്കാള്‍ സൌന്ദര്യമുള്ള എനിക്ക് ഈ പീറ കുഞ്ചാക്കോ ചേട്ടനോട് കുശുമ്പോ? എനിക്കുവയ്യ..എന്നെക്കൊല്ല്..അനാമിക ശരിക്കുമൊരു തമാശക്കാരി തന്നെ..തമാശകള്‍ ഇനിയും തുടരുക..

    ReplyDelete
  12. @കുറ്റൂരി,
    പെണ്‍കുട്ടിയെ കണ്ടിട്ട് ഒരു പതിനഞ്ചു വയസ്സില്‍ കൂടുതല്‍ തോന്നിക്കാഞ്ഞത് കൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്ന് പറഞ്ഞത്... പതിനെട്ട് വയസ്സെങ്കിലും ആകാത്ത കുട്ടിയെ പക്വത വന്ന ഒരു പെണ്ണായി കാണാന്‍ പ്രയാസമുണ്ട്...പ്രായവും പക്വതയുമുള്ളവര്‍ അഭിനയിക്കുകയോ പീഡിപ്പിക്കാന്‍ നിന്ന് കൊടുക്കയോ എന്ത് വേണമെങ്കിലും ആയിക്കോട്ടെ ...എനിക്ക് ഒരു വിരോധവുമില്ല ...ഇതുപക്ഷേ ആ കണ്ടാല്‍ ബാലപീഡനം പോലെയെരിക്കുന്നു ...അതാണ്‌ ഇത്രക്ക് അസഹ്യമായി തോന്നുന്നത് ...എന്നോട് ക്ഷമിക്കു സഹോദരാ ...

    ReplyDelete
  13. @ മുകില്‍ ,
    ലോകത്ത് ഒരുപാട് വൃത്തികേടുകള്‍ ഉണ്ട് ...സമ്മതിച്ചു ..അതൊന്നും കാണാതെ കണ്ണടച്ചിരുന്നു ഞാനൊന്നും കണ്ടില്ലേ ...അറിഞ്ഞില്ലേ ..എന്ന് പറഞ്ഞു സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ മതിയോ നമ്മള്‍ സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യര്‍ ??? ..ബ്ലോഗ്ഗുജീവികള്‍ ??
    കണ്മുന്‍പില്‍ നടക്കുന്ന വൃത്തികേടുകള്‍ കണ്ടു കണ്ണടച്ചിരിക്കാതെ പ്രതികരണ ശേഷിയുള്ള ഒരു നല്ല തലമുറയെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാം .... അതിനുള്ള ഒരു നല്ല മാധ്യമമാകട്ടെ ഈ ഭൂലോകം ...മനസ്സുണ്ടെങ്കില്‍ കൂട്ടുചേരുക

    ReplyDelete
  14. @ വാഴക്കോടന്‍ ...
    അംഗനവാടി ടീച്ചറും ഒരു കൊല തന്നെയാണ് ...പക്ഷെ അതില്‍ ബാലപീഡനം നടത്തുന്നില്ല ..അതൊരു സമാധാനം ......കണ്ടിട്ടില്ലതവര്‍ക്ക് കാണാന്‍ ....
    http://www.youtube.com/watch?v=0gySYg8QcUg&feature=related

    ReplyDelete
  15. @ വാല്മീകി ..
    എന്നെക്കാള്‍ വലിയ തമാശക്കാരന്‍ താങ്ങള്‍ സൂപ്പര്‍ സ്റ്റാര്‍ വാല്മീകി തന്നെയാണ് ...
    പണ്ട് ത്രീ റോസസ് എന്ന ചായപ്പൊടിയുടെ പരസ്യം പോലെ .....
    ഈ ചായക്ക് മണമില്ല ...
    ഈ ചായക്ക് രുചിയില്ല
    ഈ ചായക്ക് നിറമില്ല ...
    ഏതു ചായക്കുണ്ട് ഈ മൂന്നു ഗുണവും ??? എന്ന് ചോദിച്ച പോലെ.................................

    മലയാളത്തിലെ എല്ലാ സൂപ്പര്‍ സ്റ്റാര്കളുടെയും ഒരു അവിയല് രൂപമായ അങ്ങയെ കുശുമ്പന്‍ എന്ന് വിളിച്ചതില്‍ ഈയുള്ളവളോട് ക്ഷമിക്കണം ...
    എന്നാലും അമീര്‍ ഖാനെയും , സല്മാന്‍ ഖാനെയുമൊക്കെ സ്വപ്നം കണ്ടു കിടന്നിരുന്ന പെണ്കുട്ടികളുടെ മനസ്സിനെ ഒരൊറ്റ സിനിമകൊണ്ട് കയ്യടക്കിയ കുഞ്ചാക്കോ ചേട്ടനെ കളിയാക്കിയത് അനാമിക ക്ഷമിച്ചാലും , അദ്ധേഹത്തിന്റെ പഴയ ആരാധികമാര്‍ സഹിക്കില്ല ... വാല്മീകിക്ക് പണി കിട്ടും...

    ReplyDelete
  16. ആ ആല്‍ബം കണ്ടിരുന്നു. സില്‍സിലയോ മറ്റോ കണ്ട് ഒരു തരം നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയെങ്കിലും ആല്‍ബം ഹിറ്റാകട്ടെ എന്നു പ്രതീക്ഷിച്ച് മന:പൂര്‍വ്വം തട്ടിക്കൂട്ടിയ ഒരു ആല്‍ബമാകും അതെന്നാണ് എനിയ്ക്കു തോന്നിയത്.

    അങ്ങനെയെങ്കില്‍ ഇതിന്റെ പേരില്‍ നടക്കുന്ന ഇതു പോലുള്ള ചര്‍ച്ചകള്‍ പോലും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് വിജയമായി കണക്കാക്കാവുന്നതാണ്.

    ReplyDelete
  17. @anamika

    cash ullavar avarude kayyile cash mudakki album pidikkunnu...athinu ningalkku enthanu he chetham...ningal ningalude 'samskaravum' kondu athangu kanathirunnude...

    go and cry about the sexual offences against women,corruption, et al instead...

    ReplyDelete
  18. ഈ മൂന്ന് ഹിറ്റും ഒന്നിച്ച് ഒരു പോസ്റ്റാക്കി ഞാന്‍ ... ഇനിയെന്റെ ബ്ലോഗില്‍ പാട്ട് കാണാന്‍ വരുന്നോരുടെ ക്യൂവായിരിക്കും !!!

    ReplyDelete
  19. ഇത് ഒരു കാര്‍ടൂണ്‍ ആയി കണ്ടാല്‍ പോരെ ?
    നിങ്ങള്‍ ഇതിനെ സീരിയസ് ആയി കണ്ടു വെറുതെ ഒച്ച വയ്ക്കുക അല്ലെ ?

    ReplyDelete
  20. "കയ്യില്‍ കുറച്ചു കാശുള്ള ഏതു തെണ്ടിക്കും ആല്‍ബം പിടിക്കാം , അഭിനയിക്കാം , പെണ്‍കുട്ടികളെ അഭിനയിപ്പിക്കാം ...അങ്ങിനെ പലതും ചെയ്യാം ..എങ്ങിനെയെങ്കിലും ഒന്ന് ടിവിയില്‍ മുഖം കാണാന്‍ ആഗ്രഹമുള്ള പെണ്‍കുട്ടികളും , സിനിമാ നടിയുടെ അച്ഛനും അമ്മയും ആകാന്‍ ആഗ്രഹമുള്ളവരും ഈ ആഭാസന്‍മാരുടെ വലയില്‍ തല കൊണ്ട് ചെന്ന് വെച്ച് കൊടുക്കുന്നു ...പിന്നെ ഉണ്ടാകുന്ന കലാവാസനകളില്‍ നിന്നും ജന്മമെടുക്കുന്നതാണ് ഇതുപോലുള്ള വൃത്തികേടുകള്‍ .."

    പണവും പ്രശസ്തിയും സർവ്വതിലും പ്രധാനം. ഇതിനൊക്കെ പെൺകുട്ടികളെ പറഞ്ഞുവിടുന്ന രക്ഷകർത്താക്കളെ മാത്രം പറഞ്ഞാൽ മതി! ആൽബം, കോപ്പ്!

    ReplyDelete
  21. ആ ഗാനത്തിന്റെ അണിയറ പ്രവർത്തകർ വിജയിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌!

    ഇപ്പോൾ ഈ ബ്ലോഗ്‌ പോസ്റ്റ്‌ വഴിയും കുറച്ച്‌ പബ്ലിസിറ്റി കിട്ടിയില്ലേ?
    അപ്പോൾ ആരാ ബുദ്ധിമാൻ?

    ഇതിലും മോശമായി ഒരു വീഡിയോ ഉണ്ടാക്കാൻ കഴിയുമോ എന്നു മറ്റുള്ളവരോടുള്ള ഒരു വെല്ലുവിളിയായി മാത്രം കണ്ടാൽ പോരെ ? :)

    ReplyDelete
  22. utter foolishness!
    what the hell going on in our kerala!

    ReplyDelete
  23. കാണാന്‍ ഭംഗി കുറവാണ് ( മലയാളികളുടെ മാനദണ്ഡം വച്ച് ) എന്നാ കാരണത്താല്‍ ഒരാള്‍ക്ക്‌ ഒരു മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് പറയുന്നത് പച്ചയായ ഫാസിസമാണ്‌ .. വീഡിയോ കൊളം ആണ് ..അത് സമ്മതിച്ചു .. ഇനി ഇത് വല്ല തമാശ വീഡിയോ മറ്റോ ആണോ എന്തോ ..!പക്ഷെ ഇതിനെക്കാള്‍ വലിയ കേട്ടിപ്പിടുതങ്ങളും ഒക്കെ സിനിമയില്‍ നടക്കുന്നുണ്ട്... അതൊക്കെ ചുള്ളന്‍ മാരാണ് ചെയ്യുന്നത് കൊണ്ട് ആവാം എന്നാണോ പറഞ്ഞു വരുന്നത് ..!! നിങ്ങളൊക്കെ ഫയങ്ങര ഫങ്ങി എന്ന് ആരാധിച്ചു നടക്കുന്നവന്മാരെ പറ്റി വടക്കന്മാര്‍ എന്നാ കോമഡിയാണ് പറയുന്നതെന്ന് അറിയാവാ ..? 'ഫങ്ങി' ഇല്ല പോലും 'ഫങ്ങി '!!! ! ഇവിടെ കുറെ എണ്ണത്തിനെ കാമ ദേവന്റെയും രതിയുടെയും സ്റ്റൈലില്‍ വാര്ത് എടുത്തങ്ങു വച്ചിരിക്കുകയല്ലേ..!!!എന്താ വിചാരം ഓരോന്നിന്ടെ.. !!! മലയാളികളുടെ സ്വന്തം 'ഫങ്ങി' മാനദണ്ഡം വച്ച് നോക്കിയാല്‍ ഇവിടെ ഞെളിഞ്ഞു നടക്കുന്ന പല ചുള്ളന്മാരും ചുള്ളികളും പുറം ലോകത്ത് ചെന്ന് മറ്റുള്ളവരുമായി താരതമ്യം ചെയ്തു ആകെ മൊത്തം ടെസ്പു ആയി സന്യാസജീവിതം സ്വീകരിക്കേണ്ടി വരും .

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...