ഇതൊരു പ്രത്യാശയാണ്.
വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക് വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് ....
പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍
Thursday, March 31, 2011
സില്‍സില ബെര്‍ളിത്തരങ്ങള്‍
ബെര്‍ലിച്ചായന്‍ ഇത് എന്നാത്തിന്‍റെ സൂക്കേടാ??
അസൂയ ? കുശുംബ് ? അതോ തനി മലയാളി കണ്ണുകടി ?
അല്ലെങ്കില്‍പ്പിന്നെ ഈ അണ്ടകടാഹത്തിലുള്ള കൂതറകള്‍ മുഴുവന്‍ മലയാളിക്ക് പരിചയപ്പെടുത്തി അവരെ അറിവിന്‍റെ പരകോടിയില്‍ എത്തിക്കുന്ന ബെര്‍ലിച്ചായന്‍ ഇങ്ങനെ ഒരു സില്‍സില പോസ്റ്റ്ഇടുമോ?
ആല്‍ബം എന്ന മഹാ പ്രസ്ഥാനത്തില്‍ ഏറ്റവും കലാമൂല്യവും , അസ്വാധ്യതയുമുള്ള ഒന്ന് രണ്ടു ആല്‍ബങ്ങള്‍ അനാമിക കാണുന്നത് ബെര്‍ലിച്ചായന്‍ പറഞ്ഞിട്ടാണ് ...(സില്സിലയും ,കൃഷ്ണനും രാധയും ...)
ഇ ലോകത്ത് ഇറങ്ങുന്ന ആല്‍ബങ്ങളുടെ ആകെ മൊത്തം സെന്‍സര്‍ഷിപ്പ് ബെര്‍ലിച്ചായന്‍ ആണെന്നും ഇച്ചായന് ഇഷ്ടമില്ലതതൊക്കെ സില്‍സില ഗ്രേഡ് കൊടുത്തു നാറ്റിക്കുമെന്നും ഇപ്പോളാണ് അറിഞ്ഞത്...അല്ലെങ്കില്‍ പിന്നെ ലോകം മുഴുവന്‍ ഇപ്പൊ മൂളി നടക്കുന്ന ഫ്രൈ ഡേആല്ബം മലയാളിക്ക് ഇന്റര്‍നാഷണല്‍ സില്‍സില എന്നും പറഞ്ഞു പരിചയപ്പെടുത്തുമോ ?
ഒരു സ്കൂള്‍ കുട്ടി തന്‍റെ ഉള്ള കഴിവ് വെച്ച് ഒരു നേഴ്സറി പാട്ട് തട്ടി കൂട്ടിഒരു ആല്‍ബം ഇറക്കി ...അത് കേട്ടാല്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് വരെ ഇഷ്ടമാകും... അവര് സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ...ഒരു തരത്തിലുള്ള അശ്ലീലമോ , ആഭാസമോ , വിവര ദോഷമോ ഇല്ലാത്ത ഒരു നിഷ്കളങ്കമായ നേഴ്സറി പാട്ടിനെ എന്തിനാണ് ബെര്‍ലിചായന്‍ സില്‍സില ഗ്രേഡ് കൊടുത്തത് ??
അതാണിപ്പോ അനാമികയുടെ സംശയം ....
വിവരദോഷികളായ മലയാളി കൂതറകള്‍ എടുത്തുകൂട്ടി പ്രേക്ഷകരെ വധിക്കുന്ന നിലവാരമില്ലാത്ത ആല്‍ബങ്ങളുമായി ഒരിക്കലും രബേക്കയുടെ ഫ്രൈ ഡേ താരതമ്യം ചെയ്യരുത് ... വളര്‍ന്നു വരുന്ന നിഷ്കളങ്കമായ കലാവാസനയെ അന്ഗീകരിക്കുകയും അഭിനന്ദിക്കുകയുമാണ് വേണ്ടത് ...
സാധാരണ ‘U' സര്‍ട്ടിഫികറ്റുള്ള ഒരു തനിമലയാളം ആല്‍ബത്തില്‍ കാണുന്ന ‘സൊ കോള്‍ഡ്’ അശ്ലീലതപോലും ഈ നിഷ്കളങ്കമായ ആല്‍ബത്തിലില്ല. അച്ചായന്റെ പ്രശ്നം ഇതില്‍ മരുന്നിനുപോലും ലത് ഇല്ലാത്തതകാം. ഒരു കാര്യം വേണമെങ്കില്‍ ചെയ്യാവുന്നതാണ്, ഏതെങ്കില്‍ സില്‍മാകൊട്ടായില്‍ പോയി അവര്‍ പണ്ടിട്ടിരുന്ന ഒരു ‘ബിറ്റി’ന്റെ കഷണം മേടിച്ച് ഇതില്‍ ഫിറ്റ് ചെയ്ത് നമ്മുടെ അപോസ്തലനച്ചായനയച്ചു കൊടുക്കുക. അര്‍മാദിക്കട്ടെ...
കണ്ണീരിനും യാചനകള്‍ക്കും ഇവിടെ ഒന്നും നേടിത്തരാനില്ല.
അനന്തവും, അനാദിയുമായ കാലത്തിനപ്പുറം ഇന്നില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ സ്വരവീചികള്‍ കോര്‍ത്ത് വെച്ചൊരു വിമോചനഗീതം.... കാലം അനാമികയെ ഓര്‍മിപ്പിക്കാന്‍ കുറെ ചിന്താധാരകള്‍
rabeka rock'n
ReplyDeleteസാധാരണ ‘U' സര്‍ട്ടിഫികറ്റുള്ള ഒരു തനിമലയാളം ആല്‍ബത്തില്‍ കാണുന്ന ‘സൊ കോള്‍ഡ്’ അശ്ലീലതപോലും ഈ നിഷ്കളങ്കമായ ആല്‍ബത്തിലില്ല. അച്ചായന്റെ പ്രശ്നം ഇതില്‍ മരുന്നിനുപോലും ലത് ഇല്ലാത്തതകാം. ഒരു കാര്യം വേണമെങ്കില്‍ ചെയ്യാവുന്നതാണ്, ഏതെങ്കില്‍ സില്‍മാകൊട്ടായില്‍ പോയി അവര്‍ പണ്ടിട്ടിരുന്ന ഒരു ‘ബിറ്റി’ന്റെ കഷണം മേടിച്ച് ഇതില്‍ ഫിറ്റ് ചെയ്ത് നമ്മുടെ അപോസ്തലനച്ചായനയച്ചു കൊടുക്കുക. അര്‍മാദിക്കട്ടെ...
ReplyDeletevisit www.computric.net
ReplyDelete