ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Thursday, April 14, 2011

ക്യു നില്ക്കാനോ ??? ഞാനോ ? ??


ക്യു നില്‍ക്കാനോ???  ഞാനോ ? വേറെ ആളെ നോക്കണം !!!!!
എന്ന ഭാവത്തില്‍ പൊരിവെയിലത്ത് കാലുകഴച്ചു നിന്നിരുന്ന കുറെ കഴുതകളെ പുല്ലു പോലെ അവഗണിച്ച് ഇലക്ഷന്‍ ബൂത്തിലേക്ക് കയറിച്ചെല്ലുന്ന കാവ്യാ മാധവന്‍  മനസ്സിലാക്കി വെച്ചിരിക്കുന്നത് എന്താണ് ?


കെട്ടിച്ചു വിട്ട സ്വന്തം മോള് കുടുമ്മത്ത് വന്നു നില്‍ക്കുന്ന ഹൃദയ വേദനയുമായി ജീവിക്കുന്ന ലോക മലയാളികളെ മുഴുവന്‍ ഒന്ന് കൊഞ്ഞനം കാട്ടി കൊണ്ട് വോട്ടു ചെയ്യാന്‍ എന്തിനാണ് കാവ്യ വന്നത്? ഇതിലും നല്ലത് ഇലക്ഷന്‍ ബൂത്ത് കാവ്യയുടെ വീട്ടിലേക്ക് കൊണ്ട് വരുന്നതായിരുന്നു ..

വോട്ടു പ്രക്രിയയില്‍ അവിടെ കൂടിയിരുന്ന ജനങ്ങളില്‍ നിന്നും യാതൊരു പ്രത്യേകതയും കാവ്യക്ക് ഉണ്ടെന്ന് അനാമികക്ക് തോന്നുന്നില്ല.......എല്ലാവരും തങ്ങളുടെ പ്രധാനപ്പെട്ട പല  കാര്യങ്ങള്‍ എല്ലാം മാറ്റിവെച്ച് തന്നെയാണ് ക്ഷമയോടെ ക്യു നില്‍ക്കുന്നത് ...വയസ്സായവരും, കുട്ടികളുള്ള സ്ത്രീകളും , ആള്‍കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ജാള്യത തോന്നുന്ന സ്ത്രീകളും എന്ന് വേണ്ട വ്യത്യസ്ത മേഖലകളിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഒരുപാട് പേര്‍ ഒരുപോലെ കാത്തുനില്‍ക്കുന്ന ക്യു മറികടന്നു പോകാന്‍ എന്ത് പ്രത്യേകതയാണ് കാവ്യക്ക് ഉണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുന്നത് ?

താന്‍ സിനിമാ നടിയാണ് , തന്നെ കണ്ടാല്‍ സാധാരണ മനുഷ്യര്‍ നോക്കി വെള്ളമിറക്കും , ഫോട്ടോ എടുക്കും ,തന്നെ തന്നെ നോക്കി നില്‍ക്കും എന്നൊക്കെയുള്ള തോന്നലാകാം ചിലപ്പോള്‍ കാവ്യയെ കൊണ്ട് ഇങ്ങനെ ഒരു അഹങ്കാരം കാണിക്കാന്‍ പ്രേരിപ്പിചിട്ടുണ്ടാവുക ,
ഇതൊക്കെ ആള്‍കൂട്ടത്തില്‍ ഇതൊരു കാണാന്‍ കൊള്ളാവുന്ന പെണ്ണും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് , സ്വയം പ്രദര്‍ശന വസ്തു ആയി മാറാന്‍ ഒരു പെണ്ണും ആഗ്രഹിക്കുന്നുമില്ല . പക്ഷെ ഒരുപാട് സുന്ദരികള്‍  ഇത്തരത്തില്‍ തനിക്ക് എല്ലാം ആദ്യം വേണം എന്ന് ശഠിച്ചാല്‍ നടക്കുമോ ?
പ്രത്യേകിച്ച് പൊതുജനങ്ങളുടെ ഇടയില്‍ ഇത്തരം വികാരങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല ,വെയിലത്ത്‌ കാലുകഴച്ചു നില്‍ക്കുന്നവന് എന്ത് കാവ്യാ മാധവന്‍ ? എന്ത് ഐശ്വര്യാ റായ്‌ ?

സാധാരണ മനുഷ്യര്‍ തങ്ങളെ അടുത്ത് കാണാന്‍ പാടില്ല എന്നുള്ള വിചാരം കൊണ്ട് വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കുന്ന സിനിമാനടിമാര്‍  ഇതൊക്കെ ചെയ്യുന്നതില്‍ കുറച്ചു ന്യായം കാണാമായിരുന്നു ...ഇത് അങ്ങിനെയാണോ ??  അവര്‍  സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കുന്നു , ഉല്‍ഘാടനങ്ങള്‍ക്ക് വരുമ്പോള്‍ ആളുകള്‍ നോക്കുന്നു , കല്യാണങ്ങള്‍ക്ക് പോകുന്നു , പാര്‍ട്ടികള്‍ക്ക് പോകുന്നു ,ഷോപ്പിംഗ്‌നു പോകുന്നു ,എന്നുവേണ്ട അവര്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങള്‍ക്കും സാധാരണ മനുഷ്യരുടെ ഇടയില്‍ നിന്ന് കൊണ്ട് അവര്‍ ചെയ്യുന്നു എങ്കില്‍ എന്ത് കൊണ്ട് വോട്ടു ചെയ്യാന്‍ മാത്രം ക്യു നില്‍ക്കുമ്പോള്‍ ആള്‍ക്കാരുടെ നോട്ടം സഹിക്കാന്‍ പറ്റുന്നില്ല ? 

ക്യു നില്‍ക്കേണ്ടി വരുമ്പോള്‍ മാത്രം എന്ത് കൊണ്ട് താന്‍ എന്തോ പ്രത്യേക ജീവി ആണെന്ന് തോന്നല്‍ ഉണ്ടാകുന്നത്?

ഒരു ശരാശരി മലയാളി ഇഷ്ടപ്പെടുന്ന മലയാളിത്തവും, ശാലീനതും, വിനീതഭാവവും ഉള്ളത് കൊണ്ട് മാത്രമാണ് (ഉണ്ടെന്നു അനാമികക്ക് വെറുതെ തോന്നുന്നതാണോ ???  അടുത്തിടെ പുറത്തിറങ്ങിയ ചില വാര്‍ത്തകളും ചിത്രങ്ങളും ഒന്ന് മാറ്റി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കാതിരുന്നില്ല .......)   ഇന്നും കാവ്യാ മറ്റുള്ള നടിമാരില്‍ നിന്നും വ്യത്യസ്തയാകുന്നത് ,മലയാളികള്‍ സ്വന്തം മകളെ പോലെ ഇഷ്ടപ്പെടുന്നത് , അവരെയൊക്കെ ഒന്നുമല്ലതാക്കി കടന്നു പോകുന്ന കാവ്യയെ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ഇതൊക്കെ ധാരാളം മതി ബുദ്ധിയും സൌന്ദര്യം ,അഭിനയിക്കാന്‍ കഴിവും ഇല്ലാത്ത പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ...

പിന്നെ , കാവ്യാ ധരിച്ചു വെച്ചിരിക്കുന്നത് പോലെ , അവിടെ കൂടിയിരുന്ന ആള്‍ക്കാരില്‍ പ്രതികരിച്ച ഒരാള്‍ക്ക് മാത്രമേയുള്ളൂ പ്രശ്നം എന്ന കാഴ്ചപാട് വളരെ പരിതാപകരമാണ് , കാരണം മലയാളി സ്ത്രീകളുടെ പ്രതികരണ ശേഷി കുറവോ , അല്ലെങ്കില്‍ അവര്‍ ഇഷ്ടപ്പെടുന്ന സ്വന്തം വീടിലെ കുട്ടി എന്ന പോലെ കാണുന്ന കാവ്യയോടുള്ള സ്നേഹകൂടുതലോ ആകാം, അല്ലാതെ അവര്‍ക്കൊന്നും അഭിമാനമോ വ്യക്തിത്വമോ ഇല്ലാഞ്ഞിട്ടല്ല ...
ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതൊരു നല്ല ലക്ഷണമാണ് ...അന്യായങ്ങള്‍ക്ക് എതിരെ നാവ് പൊക്കാന്‍ മലയാളി പഠിച്ചു തുടങ്ങിയിരിക്കുന്നു ...

കാവ്യയെ പോലെ ചിന്തിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം , ഇവിടെ ജനതിപത്യാമാണ് , താരധിപത്യമല്ല , താരങ്ങളെ ദൈവങ്ങളായി കണ്ടു വഴിമാറാന്‍ ഇത് തമിഴ്നാടല്ല , കേരളമാണ് !!! ചുരുങ്ങിയ പക്ഷം വെയിലത്ത്‌ ക്യു നില്‍ക്കാന്‍ ഒരു മലയാളിയും ഇഷ്ടപ്പെടുന്നുമില്ല ....

8 comments:

  1. പണ്ടൊരു ലീഡര്‍ ഇതുപോലെ കാത്തുനില്ക്കു ന്ന പാവങ്ങളെ ചവിട്ടി മെതിച്ചു നേരിട്ട് ദൈവത്തെ കണ്ടു മടങ്ങിയിരുന്നു എല്ലാ ഒന്നാം തിയതിയും ...അന്ന് അതിനെ പറ്റി പ്രതികരിക്കാന്‍ അനാമിക ബ്ലോഗ്‌ തുടങ്ങിയിരുന്നില്ല ..തുടങ്ങിയപ്പോ അങ്ങേരെ ദൈവം അങ്ങ് കൊണ്ട് പോയി ....കഷ്ടം

    ReplyDelete
  2. ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതൊരു നല്ല ലക്ഷണമാണ് ...അന്യായങ്ങള്‍ക്ക് എതിരെ നാവ് പൊക്കാന്‍ മലയാളി പഠിച്ചു തുടങ്ങിയിരിക്കുന്നു ... excellent

    ReplyDelete
  3. പ്ലീസ് അരുത്.. ഈ പാവം നടിയെ എന്തു തെറ്റു ചെയ്തിട്ടാണ് അനാമികയെപ്പോലെയുള്ള ബുദ്ധിജീവികള്‍ ഇങ്ങനെ ക്രൂശിയ്ക്കുന്നത്. നിങ്ങളെപ്പോലെയുള്ളവരാണ് നഗ്നപൂജ കഥകളും, ദിലീപേട്ടന്‍ കഥകളും കൂടാതെ തടി അല്പംകൂടിയതുകൊണ്ട തമിഴ് സില്‍മാ മാമമാര്‍ പിടിച്ച് അതിര്‍ത്തിയ്ക്കിപ്പുറത്തേയ്ക്കെറിഞ്ഞതു കൊണ്ടു മാത്രമാണ് ഈ കുഞ്ഞ് മലയാളികളെ ഇപ്പോഴും രസിപ്പിക്കുന്നത് ഇത്യാതി കഥകള്‍ ഉണ്ടാക്കിക്കുട്ടുന്നത്.ഒരു കാര്യം പറഞ്ഞേക്കാം. അധികം പ്രകോപിപ്പിക്കണ്ട കുഞ്ഞിനെ. നിങ്ങളൊക്കെ ശരിയ്ക്കും വിവരം അറിയും. മുട്ടസ്വാമി അഥവാ തോക്കുസ്വാമി അതുമല്ലെങ്കില്‍ ഹിമവല്‍ ആസനാനന്ദ സ്വാമി തിരുവടികള്‍ ഈ കുഞ്ഞിനെ എങ്ങിനെ വേണമെങ്കിലും സഹായിക്കാന്‍ തയ്യാറായി അതാ അവിടെ നില്ക്കുന്നുണ്ട്. ബുദ്ധിജീവികളെ, ജാഗ്രതൈ...

    ReplyDelete
  4. അപ്പൊ ഈ പേടിയാണ് മാഷെ കൊണ്ട് ഇങ്ങനെത്തെ എല്ലില്ലാത്ത പോസ്റ്റുകള്‍ ഇടീപ്പിക്കുന്നത് ,ശത്രുസംഹാരത്തിന് കുറച്ചൊക്കെ കൂടോത്രം ചെയ്യാനുള്ള ആസാമി മാരൊക്കെ അനാമികയുടെ കയ്യിലും ഉണ്ടേ , പക്ഷെ നഗ്ന പൂജ നടത്താന്‍ കെല്പ്പി ല്ലാത്തത് കൊണ്ട് ഭൂലോക പ്രശസ്തയാകാതെ ഈ ഓണം കേറാ മൂലയില്‍ ഇങ്ങനെ ഇരുന്നു കുരക്കുന്നു...
    ഇവിടെത്തെ ജനാധിപത്യ മാങ്ങതൊലിയില്‍ എല്ലാ കിഴങ്ങന്മാരും ഒരുപോലെയാണ് ...അല്ലാതെ സുന്ദരികളായ സിനിമാനടികള്‍ മാത്രം ക്യുവില്‍ നിന്ന് കാല് കഴക്കേണ്ട എന്ന ഒലിപ്പിക്കല്‍ സ്വന്തം കയ്യില്‍ തന്നെ വെച്ചാല്‍ മതി ...കുറെ നേരം ക്യുവില്‍ നിന്നാല്‍ മനുഷ്യരായി പിറന്ന ഏതൊരുവന്റെയും കാലു കഴക്കും...ഒരു സുന്ദരിക്ക് വേണ്ടി വഴിമാറി കൊടുത്തു കുറച്ചു നേരം കൂടി കാലുകഴച്ചു വീട്ടില്‍ പോയി ഫാന്ടസികളില്‍ നിര്‍വൃതി കൊള്ളാന്‍ വിരോധമില്ലാത്തവര്‍ അത് ചെയ്തോട്ടെ ...അനാമികക്ക് ഒരു വിരോധവുമില്ല ....പക്ഷെ ,സൌന്ദര്യറാണിമാര്ക്ക് വേണ്ടി സൌന്ദര്യമില്ലാത്ത പാവം പെണ്ണുങ്ങള്‍ മാറി നില്ക്ക്ണം എന്ന് പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കാം കുറച്ചു പ്രയാസം ഉണ്ട് മാഷേ .... സൌന്ദര്യം ഇല്ലാത്ത പാവങ്ങള്ക്കും മാനുഷിക മൂല്യങ്ങള്‍ ഉണ്ടെന്നു വിളിച്ചു പറഞ്ഞ ആ ചേട്ടനെ എത്ര അഭിനന്ദിച്ചാലും അനാമികക്ക് മതിയാകില്ല ...
    സിനിമാ നടിയായത് കൊണ്ട് അവര്‍ക്ക് ചെയ്യാനുള്ളത് വേഗം ചെയ്തു പോകാന്‍ സൌകര്യമൊരുക്കുന്ന കോന്തന്‍മാരേക്കാള്‍ എല്ലാ പെണ്ണുങ്ങളും ഒരുപോലെയാണെന്നും എല്ലാവരും ഒരു പോലെ നീതി അര്‍ഹിക്കുന്നു എന്ന ഒരു അവബോധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഈ ചേട്ടനെ പോലുള്ളവരെയാണ് കേരളത്തിന്‌ ആവശ്യം ...മാഷ്‌ അനാമികയോട് ക്ഷമിക്ക് ....

    ReplyDelete
  5. ഇന്ത്യൻ പ്രതിരോധ മന്ത്രിവരെ 15 മിനുറ്റ് ക്യൂ നിന്നാണു വോട്ട് ചെയ്ത് മടങ്ങിയത്.

    ReplyDelete
  6. ഇതിലും നല്ലത് ഇലക്ഷന്‍ ബൂത്ത് കാവ്യയുടെ വീട്ടിലേക്ക് കൊണ്ട് വരുന്നതായിരുന്നു ..

    ഇതാണ് പോയിന്റ്‌ എന്ത് പറയുന്നു

    ReplyDelete
  7. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പോസ്റ്റുകൾ ബസിലും, ബ്ലൊഗിലുമായി വായിച്ചു. എന്റെ അഭിപ്രായത്തിൽ
    കാവ്യ സാധാരണ പൌരനെ പോലെ ക്യൂവിൽ തന്നെ നിന്നിരുന്നെങ്കിൽ അവരുടെ മുൻപിലുള്ളവർ തന്നെ അവർക്ക് പെട്ടെന്ന് വോട്ട് ചെയ്ത് പോകുവാൻ സൌകര്യം ചെയ്ത് കൊടുക്കുമായിരുന്നു. അത്തരമൊരു സാഹചര്യമൊരുക്കാതെ ദാർഷ്ട്യത്തോടെ മണിക്കൂറുകളോളമായി ക്യൂവിൽ നിൽക്കുന്ന ജനങ്ങളെ അവഗണിച്ചും, അപമാമിച്ചും നേരെ വോട്ട് ചെയ്യുവാൻ തുനിഞ്ഞതാണ് ഇത്രയൊക്കെ പ്രശനം വഷാളാകുവാൻ കാരണമായി എനിക്കു തോന്നുന്നത്.
    അവകാശത്തോടൊപ്പം ചുമതലയെ കുറിച്ചും ആരെങ്കിലും ഓർമ്മിപ്പിക്കുന്നത് ഇടക്ക് നല്ലതാണ്. നിയമത്തിന്നധീതമാണ് ഞങ്ങളൊക്കെ എന്ന ബോധം ചിലർക്കെങ്കിലുംണ്ടെങ്കിൽ അത് പുന:പരിഷോധിക്കുവാൻ ഇത്തരം ചില ഷോക്കുകൾ ആവശ്യമാണ്.

    ReplyDelete
  8. Ath vijay sirne kandupadikkannam

    ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...